Tuesday, May 01, 2007

കരീം മാഷിനും സുല്ലിനും തറവാടിക്കും





കരീം മാഷിനും സുല്ലിനും തറവാടിക്കും പിറന്നാള്‍ ആശംസകള്‍!
നല്ല നാഗര്‍കോവില്‍ നാടാര്‍ സദ്യ ഒരുക്കിയിട്ടുണ്ട്‌, ഇന്ന് ഇവിടായിക്കോട്ടെ ഭക്ഷണം.

[ചിത്രം ഞാനെടുത്തതല്ല, പ്രസിദ്ധീകരണാവകാശം മാത്രമേ എനിക്കുള്ളു]

10 comments:

ദേവന്‍ said...

കരീം മാഷിനും സുല്ലിനും തറവാടിക്കും പിറന്നാള്‍ ആശംസകള്‍!

Mr. K# said...

നാടാര്‍ സദ്യക്ക് ചിക്കനും ഉണ്ടല്ലേ? ഈ മൂന്നു പേരല്ലാതെ ബാക്കിയുള്ളവര്‍ എന്തു ചെയ്യും?

കരീം മാഷ്‌ said...

ഒരു പ്ലേറ്റു ഞാനെടുത്തു.വല്ലാത്ത വിശപ്പ് ഞാന്‍ ബാക്കി രണ്ടു പേരെ കാക്കുന്നില്ല.

ഒ.ടോ.
അനിയമ്മാരു രണ്ടാളും കൊതിമൂത്തു ഇലക്കായി ഓടിയിരിക്കുകയാ..!
എനിക്കു നിലത്തോട്ടു തന്നെ വിളമ്പിയേക്ക് അമ്മേ!!

Thanks to Devaragam

തറവാടി said...

ദേവേട്ടാ , ഇതൊരു ചതിയായിപ്പോയി ,

ഇത്രനാളും പിറന്നാള്‍ ആഘോഷിക്കാറുണ്ടായിരുന്നില്ല , ആദ്യായിട്ട് തുടങ്ങുമ്പോ , പച്ചക്കറിപ്പരിപാടി തീരെ ശരിയായില്ല :(
വല്ല ചിക്കന്‍ ബിരിയാണിയോ , ചുരുങ്ങിയത് മട്ടനോ , ചിക്കന്‍ 65 ..അ ഹാ ഹാ,

വിധി അല്ലാതെന്തൂട്ട് പറയാന്‍?

( മേല്‍ പറഞ്ഞതൊന്നും എന്റെ വാക്കുകളല്ലാ , ദേവേട്ടാ നന്ദി ,

:))

Unknown said...

ദേവേട്ടാ,
കണ്ടിട്ട് കൊതിയാവുന്നു:(
എനിക്കിനി അടുത്ത ജനുവരി 15ന് മതി:)

Kalesh Kumar said...

ശ്ശെ!
എന്നാപിന്നെ ഒരു മീറ്റങ്ങ് പ്ലാന്‍ ചെയ്താപോരാരുന്നോ ദേവേട്ടാ!
കഷ്ടമായിപോയി!

എല്ലാര്‍ക്കും ജന്മദിനാശംസകള്‍!!!

ഏറനാടന്‍ said...

ദേവേട്ടാ അതെന്നെ, കലേഷ്‌ജി പറഞ്ഞതിനു ഞാനും പിന്താങ്ങുന്നു. (വീഴാതിരിക്കാനല്ല). ഒരു മീറ്റിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മീറ്റില്‍ നാടാര്‍ സദ്യേം ബിരിയാണി സദ്യേം ഒക്കെയായിട്ട്‌ ഒരു അവിയല്‌ സദ്യയാക്കിക്കൂടേ.

ഓ:ടോ:- ഇന്ന്‌ ഈ നാടന്റെ ഔദ്യോഗികരേഖകളിലുള്ള പ്രകാരം ജന്മദിനമാണ്‌. ഞാന്‍ പോലും ഇപ്പോ ഇത്‌ കണ്ടപ്പഴാ ഓര്‍ക്കുന്നത്‌. ശരിക്കും ജനിച്ചത്‌ വേറൊരു മാസം വേറൊരു ദിവസമായിരുന്നു. പള്ളിക്കൂടത്തില്‍ നേരത്തെ ചേര്‍ത്തതിനാല്‍ മാഷിന്‌ തോന്നിയ ജനനതീയ്യതി എനിക്കിട്ടു. ഓരോരോ പൊല്ലാപ്പുകളേയ്‌!!

ബീരാന്‍ കുട്ടി said...

ദേവേട്ടാ, പച്ചക്കറി 65 കല്ലക്കി.
ഏറനാടന്‍,
ഓരോരോ പൊല്ലാപ്പുകളേയ്‌,
ഇന്നാലും കെടക്കട്ടെ ഒരു ഔദ്യോഗിക ജന്മദിന ആശംസക്കള്‍.
ഒറിജിനല്‍ തിയതിക്ക്‌ ഞമ്മള്‍ ഇലെങ്കീ, ഇജി ബെഷമികരുത്‌ മോനെ. രണ്ട്‌ കൊട്ട പൂവ്‌ ഞാമ്മള്‍ ദുഫായ്ക്ക്‌ ബെയ്ന്നാരതെ ബിമാനതില്ല് അയക്ക ട്ട, കിട്ടിയാ, ഇജി കൊര്‍ച്ചി ദിര്‍ഹം മണിയോഡറായി ബൂലോകത്‌ക്ക്‌ ബിടണം.

സുല്‍ |Sul said...

ദേവേട്ടാ നണ്ട്രി നണ്ട്രി നണ്ട്രി (മൂന്നു പ്ലേറ്റിനും കൂടി)

എന്നാലും ഈ കോപിറൈറ്റ് ഇപ്പോഴും ലെഫ്റ്റ് ആയിട്ടുള്ളതാണോ തരുന്നത് ഒരു ജന്മദിനമായിട്ട്???

-സുല്‍

ആവനാഴി said...

പ്രിയ ദേവന്‍,

അല്ല, മൂന്നു പ്ലേറ്റു തീരുമ്പോള്‍ പിന്നേം കൊണ്ടു വക്കും അല്ലേ? കുറച്ചു കൂടുതല്‍ പ്ലേറ്റു വക്കാമായിരുന്നില്ലേ? ഇതിപ്പോള്‍ എത്ര പന്തി വേണ്ടിവരുമെന്നാ?

കോഴിക്കാലുമുണ്ടല്ലേ?

സസ്നേഹം ആവനാഴി