Monday, May 07, 2007

തുളസി
തുളസി എന്നു ആലോചിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റ് ടി. കലാധരനെ പോലെ താടിയുള്ള ഒരു സഞ്ചിമൃഗമായിരുന്നു മനസ്സില്‍ അതുകൊണ്ട് തുളസിയെ നേരിട്ടു കണ്ടപ്പോ ഡിസില്യൂഷനായി. മൂന്നു ദിവസം ഉറക്കമൊഴിച്ചശേഷമുള്ള യാത്രയിലാണു തുളസിയെക്കണ്ടത്. ഒന്നും അങ്ങനെ ചോദിച്ചുമില്ല, പറഞ്ഞുമില്ല. എന്തരോ ആട്ട്, ദാ ലതാണു തുളസി

22 comments:

ദേവന്‍ said...

മൂന്നു ദിവസം ഉറക്കമൊഴിച്ചശേഷമുള്ള യാത്രയിലാണു തുളസിയെക്കണ്ടത്. ഒന്നും അങ്ങനെ ചോദിച്ചുമില്ല, പറഞ്ഞുമില്ല. എന്തരോ ആട്ട്, ദാ ലതാണു തുളസി

Inji Pennu said...

കുറച്ചും കൂടി എഴുതാരുന്നു ദേവേട്ടനു. ചുമ്മാ ഈ കൊച്ചെങ്ങാനും ഫേമസ് ആവാണെങ്കില്‍ ദേവേട്ടനു തന്ന്യാ ക്രെഡിറ്റ്. അതോണ്ട് മാത്രം. എനിക്കെന്താ?

അല്ലെങ്കില്‍ വാക്കുകള്‍ക്ക് യാതൊരു പിശുക്കുമില്ല്ലല്ലൊ....

ബിന്ദു said...

മറ്റുള്ളവരെ ക്യാമറയില്‍ പിടിക്കുന്ന ആള്‍ സ്വയം ക്യാമറയ്ക്കു പിടികൊടുക്കില്ല അല്ലേ? :)

വക്കാരിമഷ്‌ടാ said...

ഞാനും കണ്ടു തുള (തുള സോ)

ആ കൈമറയും പിടിച്ചോണ്ടിരിക്കുന്ന ആളിന്റെ പുറകില്‍, കുറെ കോണ്‍ക്രീറ്റ് തുളകള്‍.

(ഇതൊക്കെത്തന്നെയല്ലേ ഈ ഭൈവന, ഭൈവന എന്ന് പറയുന്നത്)

daly said...

ഈ പടം പിടുത്ത ഉസ്താദിന്റെ ആദ്യം കണ്ടപ്പോ എനിക്കും മനസ്സിലായില്ല. ഈ കൊച്ച് ക്യാമറയും വച്ചാത്രെ കറക്കം മുഴുവന്‍. എന്നലുമെന്താ സാമൂഹ്യ പാഠത്തിന്റെ മണ്ടയ്ക്കടിക്കാന്‍ വാഴയില മണം കൊണ്ട് വരുമിവന്‍

അപ്പു said...

കണ്ടതില്‍ സന്തോഷം തുളസീ...

kumar © said...

ഏറണാകുളം കെ എസ് ആര്‍ ടീ സി സ്റ്റാന്റില്‍ വച്ച് പണ്ടൊരു ദിവസം ഈ ക്യാമറൂട്ടിയെ ആദ്യമായി കണ്ടപ്പോള്‍ ഞാനും ഞെട്ടി. എന്റെ ഞെട്ടലില്‍ അവിടെ കട്ടപ്പുറത്തിരുന്ന 4 വണ്ടികള്‍ കട്ടയ്ക്ക് താഴെയായി.

തെയ്യത്തിന്റെ പടങ്ങളൊക്കെ എടുക്കുന്ന, താടിയുള്ള, നല്ല പൊക്കമുള്ള ബുജിഫോട്ടോഗ്രാഫറെ പ്രതീക്ഷിച്ചായിരുന്നു എന്റെ പോക്ക്.

ഈ പോസ്റ്റ് വച്ച ദേഹത്തെ ആദ്യം കണ്ടതും ഇതൊക്കെ പോലെ തന്നെ. രണ്ടാളും ചേരും. എന്തരോ വരട്ട്!

Pramod.KM said...

ഇത് കൊള്ളാം.“മൂന്നു ദിവസം ഉറക്കമൊഴിച്ചശേഷമുള്ള“
എവീടെ നിന്നു പുറപ്പെട്ടു,എവിടന്നു കണ്ടു പിടിച്ചു?

പുള്ളി said...

കടുവയെപ്പിടിച്ച കിടുവ എന്നാക്കണമായിരുന്നു പോസ്റ്റിന്റെ പേര്.
കാമറ കാണുമ്പോളേ ആളുകള്‍ സെല്‍ഫ് കോണ്‍ഷ്യസ് ആവും താടിയും തലയും വളര്‍ത്തിയ ബു.ജി ആണ് കാമറാമനെങ്കില്‍ അണ്‍കോണ്‍ഷ്യസും ആവും. ഇത് തന്നെയാണ് ആയിരത്തിലൊരുവനായി പടമെടുകാനുള്ള കമോഫ്ലാജ്... തുളസിയ്ക്ക് ആശംസകള്‍.

Sul | സുല്‍ said...

അങ്ങനെ തുളസിയെം കണ്ടു.
-സുല്‍
word veri : yvgto

റീനി said...

അപ്പോ ഇദ്ദേഹമാണല്ലേ ഭൂതകാലക്കുളിരുമായി വരുന്ന തുളസി.
ദേവാ, ക്യാമറക്ക്‌ മുന്നില്‍ കൊണ്ടുവന്നതിന്‌ സന്തോഷം.

-സു‍-|Sunil said...

ദേവാ,, ദേEവന്റെ ഫോട്ടോ കണ്ടത്ര ഡിസ്‌ല്യൂഷന്‍ വേറെ ആരെ കണ്ടപ്പോഴും തോന്നിയ്യിട്ടില്ല!
“"എന്നലുമെന്താ സാമൂഹ്യ പാഠത്തിന്റെ മണ്ടയ്ക്കടിക്കാന്‍ വാഴയില മണം കൊണ്ട് വരുമിവന്‍“
ഡാലി ഉഗ്രന്‍ കമന്റ്‌. ഇതാണ് തുളസി കുട്ടന്‍. അവനെ കാത്തോളണേ ദൈവങളേ...
-സു-

ഗന്ധര്‍വ്വന്‍ said...

oeമൂന്നിലേറെ തവണ കലാധരനെ കോളേജ്‌ കാലത്ത്‌ കണ്ടിട്ടുണ്ട്‌.

കഴിഞ്ഞ അവധിക്കാലത്ത്‌ ചോറ്റാനിക്കരയില്‍ തൊഴാന്‍ പോയപ്പോള്‍
പരിചിതനാണല്ലോ ഇയാള്‍ എന്ന മട്ടില്‍ കലാധരന്‍ എന്നെ നോക്കി. 29 വര്‍ഷം
വലിയൊരു ഗ്യാപ്പാണെന്നറിയാവുന്നതുകൊണ്ട്‌ ഒരു പുഞ്ചിരിയില്‍ ഒതുക്കി.
കലാധരന്‍ അന്നേ അറിയപ്പെടുന്ന ആളായതുകൊണ്ടും കണ്ടാല്‍ തോന്നുന്ന
ആ വില്ലന്‍ സ്വാമി കട്ടും തിരിച്ചറിയുവാന്‍ എനിക്ക്‌ ബുദ്ധിമുട്ടുണ്ടായില്ല.
പക്ഷെ പുഞ്ചിരിച്ചു പോകുന്ന എന്നെ ലൊക്കേറ്റ്‌ ചെയ്യുവാന്‍ കലാധരനാവില്ല.
ഞാന്‍ അത്രക്കും ഫേമസ്‌ ആണല്ലൊ.

പിന്നെ തുളസിയെന്ന്‌ പറഞ്ഞ്‌ രണ്ട്‌ പ്രണയപുഷ്പങ്ങളുടെ പടമുള്ള ട്‌-ഷര്‍ട്ടുമണിഞ്ഞ
മീശ കിളിര്‍ത്തുവരുന്ന പയ്യന്‍സിനെയാണല്ലൊ ദേവ കാണിച്ചിരിക്കുന്നത്‌.
ഇതാ നീലേശ്വരത്തുകാരന്‍ ക്ഷുഭിത യുവത്വം അല്ലേ?.

തുളസിയെവിടെ? കൃ ഷ്ണതുളസി- നീലേശ്വരത്തെ തുളസി.

പൊതുവാള് said...

ദേവേട്ടാ,
ബൂലോഗ കൈമറാ ഉസ്താദിനെ ഫ്രെയിമിലൊതുക്കി അല്ലേ:)

ഇഞ്ചിപ്പെണ്ണ് പറഞ്ഞതുപോലെ ഇത്തിരി വിശദമായി എഴുതാമായിരുന്നു.

കുമാറേട്ടാ, താങ്കള്‍ക്കു പറ്റിയതു തന്നെയാണ് ദേവേട്ടനെക്കണ്ടപ്പോള്‍ എന്റെയും അനുഭവം ,
ആള്‍ക്കൂട്ടത്തില്‍ ഇത്രേം വലിയൊരു ബൂലോഗ പുലിയുടെ ഒരു വലിയ ദേഹം തിരയുകയായിരുന്നു ഞാന്‍.

Siju | സിജു said...

എന്തു കഷ്ടമിത്..
തുളസിക്ക് പിന്നെ കൊമ്പ് വേണോ..
നിങ്ങളോടാരാ വേണ്ടാത്തതൊക്കെ ചിന്തിക്കാന്‍ പറഞ്ഞത്..
തുളസി ആള് ഗ്ലാമറല്ലേ.. പോരെങ്കില്‍ ജന്മനാ ആള്‍ ടഫ്ഫാണെന്നാ നെഞ്ചത്തെഴുതി വെച്ചിരിക്കുന്നതും

സഞ്ചാരി said...

ഞാന്‍ ഭാവനയില്‍ കണ്ട് തുളസി ഇതല്ലായിരുന്നു.
ഒരു മംഗലാപുരം ബാഗും,വെള്ളം കാണാത്ത ജീന്‍സും,ബാര്‍ബര്‍ഷാപ്പ് കാണാത്ത തലയും.
ദേവന് നന്ദി.

ദൃശ്യന്‍ said...

:-)

സു | Su said...

തുളസിയെപ്പറ്റി ഒന്നും പറയാഞ്ഞത് മോശമായിപ്പോയി. അല്ലെങ്കിലും തുളസി അധികമൊന്നും പറയില്ല. വാക്കുകളേക്കാള്‍ സംവേദിക്കുന്ന ചിത്രങ്ങളാണല്ലോ കൂട്ട്.

മുല്ലപ്പൂ || Mullappoo said...

ഭൂതകാലക്കുളിര്‍
ഞാന്‍ ആദ്യം കണ്ട ഫോട്ടോബ്ലൊഗുകളില്‍ ഒന്ന്.
ഇന്നും മുടങ്ങാതെ കാണുന്നതും

ദേവന്‍ said...

ടി കലാധരന്‍ എങ്ങനെ ഇരിക്കും എന്നു ചോദിച്ച്‌ മെയില്‍ അയച്ചവര്‍ക്കും ഇനി മെയില്‍ അയക്കാന്‍ സാദ്ധ്യതയുള്ളവര്‍ക്കുമായി:-

ഒന്നു ഗൂഗിളിയാല്‍ പടം ഇഷ്ടമ്പോലെ വരുമല്ലോ!!

ശ്രീ. ടി കലാധരന്‍ ദാ ഇങ്ങനെ കസേരയില്‍ ഇരിക്കും

ചുള്ളിക്കാലെ ബാബു said...

ദേവേട്ടാ,
എവിടന്ന് കിട്ടി ലവനെ? എപ്പ കിട്ടി?
ഞാനിപ്പളാ കണ്ടത്.

മുസാഫിര്‍ said...

ഭൂതകാലക്കുളിരിന്റെ ജനയിതാവിനെ കണ്ടതില്‍ സന്തോഷം.ആദ്യം താ‍ടിയും മുടിയുമുള്ള ഒരു ബുജിയായിരുന്നെന്നും സന്യാസിമാരെ പിടിക്കുന്ന പോലീസിനെപ്പേടിച്ച് ക്ലീ‍ന്‍ ഷേവ് ആ‍ക്കിയതാണെന്നും ഒരു പിന്നാമ്പുറ സംസാരം ഉണ്ടല്ലോ ദേവ്‌ജി ?