Tuesday, March 22, 2011

ആ‍ദരാഞ്ജലികൾ

ശ്രീമാനാണോ ശ്രീമതി ആണോ എന്നറിയില്ല, ഇത് മാർബിൾ ഏഞ്ചൽ.  അഞ്ചു മുതൽ എട്ടു വർഷം വരെയൊക്കെ ആയുസ്സ് വേണ്ടതാണ്. എന്താന്നറിയില്ല, നാലഞ്ചു വയസ്സിൽ  വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ കാട്ടിത്തുടങ്ങി.  പത്തു മിനുട്ട് മുന്നേ മരിച്ചു.

ക‌മ്യൂണിറ്റി ടാങ്കിൽ ഇത് ഒരു കാരണവർ ആയിരുന്നു. ആരും ഫൈറ്റ് ചെയ്യില്ല, ആരും ചേസും ചെയ്യില്ല. ആരോടും വഴക്കില്ല. ബ്രഹ്മചാരി ആയിരുന്നെന്ന് തോന്നുന്നു,  പെയർ ചെയ്യാനോ മേറ്റ് ചെയ്യാനോ ഒരു താൽ‌പ്പര്യവും കാണിച്ചില്ല.  സാധാരണ ഏഞ്ചലിനെക്കാൾ വലിപ്പമുണ്ടായിരുന്നു, ആക്റ്റീവും ആയിരുന്നു. പേൾ ഏഞ്ചലുകൾക്കും മൂണികൾക്കും ഇടയിൽ ഒരു ഷോ ഓഫും ഇല്ലാതെ കഴിഞ്ഞ ഇതിനെ സന്ദർശകർ അങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു. അതിൽ അതിനു യാതൊരു പരാതിയും ഇല്ലായിരുന്നു.  സ്ട്രെസ്സ് അതിനു പുല്ലായിരുന്നു.  വെക്കേഷൻ ഫീഡ്  നാശത്തിലെത്തി പലരും ക്യാനിബാളിസം വരെ പോയപ്പോൾ പട്ടിണി ഓപ്റ്റ് ചെയ്ത മീനാണ്.   ആയുസ്സെത്തിയാൽ പോകാതെ പറ്റില്ലല്ലോ.

കാഡവർ ഫീഡ് ചെയ്യുന്നവർ വരെയുള്ള ടാങ്കാണ്.  ഇതിന്റെ ജഡം വീണിട്ട് ഒരുത്തൻ പോലും തൊട്ടില്ല. അവരെല്ലാം കൂടി ഇതിനു ചുറ്റും നിൽക്കുന്നു, ഒരു  ചടങ്ങ് നടത്തുമ്പോലെ.

Saturday, March 12, 2011

ഇവന്റ്- തേള്‍

എന്തെല്ലാം ഇവന്റാണോ എന്തോ. എന്തരോ വരട്ട്, ദാണ്ട് അഗ്രജാ എന്റെ തേള്‍.


Friday, March 11, 2011

ഇവന്റ്- തോണി

കുളവാഴ ഇവന്റ് വരുന്നുണ്ടെങ്കില്‍ അതിനും കൂടി ഇതു മതി


Tuesday, March 08, 2011

ഇവന്റ്: മുറീം കിടക്കേം

ഇവന്റ്: മുറീം കട്ടിലും. സോറി , ബെഡ് റൂം പടം ഇടാൻ പറ്റൂല്ല. അതോണ്ട്  വേറൊരു മുറീലെ കിടക്ക (ബെഡ് റൂമിൽ അല്ലാതെ കിടക്ക എങ്ങനെ വന്നെന്നു ചോദിക്കല്ലേ, അങ്ങനെയും സംഭവിക്കാറുണ്ട്)