Friday, May 11, 2007

പച്ചാനയ്ക്കും പെരിങ്ങോടനും പട്ടേരിക്കും കലേഷിനും...ഇന്നു പച്ചാനയുടെയും പെരിങ്ങോടന്റെയും പട്ടേരിയുടെയും ജന്മദിനം. മൂവര്‍ക്കും ആശംസകള്‍! ശശിയേട്ടനു‍(കൈതമുള്ള്)വൈകിയ പിറന്നാളാശംസകള്‍, പൂച്ചക്കുട്ടിക്ക് അഡ്വാന്‍സ് ആശംസകള്‍.

കലേഷിനും റീമക്കും ഒന്നാം വിവാഹവാര്‍ഷികാശംസകള്‍!

20 comments:

ദേവന്‍ said...

ഇന്നു പച്ചാനയുടെയും പെരിങ്ങോടന്റെയും പട്ടേരിയുടെയും ജന്മദിനം. മൂവര്‍ക്കും ആശംസകള്‍! ശശിയേട്ടനു‍(കൈതമുള്ള്)വൈകിയ പിറന്നാളാശംസകള്‍, പൂച്ചക്കുട്ടിക്ക് അഡ്വാന്‍സ് ആശംസകള്‍.

കലേഷിനും റീമക്കും ഒന്നാം വിവാഹവാര്‍ഷികാശംസകള്‍!

തറവാടി said...

പെരിങ്ങോടനും , പട്ടേരിക്കും , കലെഷിനും റീമക്കും ആശംസകള്‍‍ ,

ദേവനുള്ള നന്ദി പച്ചാനാട് വാങ്ങിക്കോള്ളു :)

( നല്ല കപ്പ + ബ്രാല്‍+ മത്തി+ അയകൂറ യുണ്ട് , വരുന്നോ ദേവാ?)

Kiranz..!! said...

പെരിങ്ങോടനു എത്രായി 60പതോ :)
പട്ടേരി ബംഗളൂരില്‍ എത്തി ഒളിച്ച് താമസിക്കുവാ..
ബ്ലോഗിലൂടെ ഒരു കല്യാണക്കുറി ആദ്യായി കാണുന്നത് കലേഷിന്റെതും റീമയുടേതുമാം..!

എല്ലാര്‍ക്കും തകര്‍പ്പന്‍ ആശംസകള്‍..!

kumar © said...

പച്ചാനയ്ക്കും പെരിങ്ങോടനും പട്ടേരിയ്ക്കും ജന്മദിനാശംസകള്‍. കൈതമുള്ലിനു വൈകിയ പിറന്നാളാശംസകള്‍, പൂച്ചക്കുട്ടിക്ക് അഡ്വാന്‍സ് ആശംസകള്‍.

കലേഷിനും റീമക്കും ഒന്നാം വിവാഹവാര്‍ഷികാശംസകള്‍!

ഹോ തളര്‍ന്നു.

(എല്ലം കൂടി ചേര്‍ത്ത് ഇതൊരുമാതിരി സിലോണ്‍ റേഡിയോ പണ്ടവതരിപ്പിക്കുമായിരുന്ന പരിപാടിയിലെ ആശംസിക്കല്‍ പോലെ ഉണ്ടല്ലോ ദേവാ .. “അപ്പാവോടെ... മാമാവോടെ.. മാമാമാര്‍... മാമിമാര്.. ചിന്നപ്പ,,, പെരിയപ്പാ...”)‍

മുല്ലപ്പൂ || Mullappoo said...

ങേ , ഇവിടെ ഒരു സമൂഹ പിറന്നാളാഘോഷം ആണോ ?
പച്ചാന, പെരിങ്ങോടന്‍ ,പട്ടേരി മൂവര്‍ക്കും ജന്മദിനാശംസകള്‍.കൈതമുള്ളിനു വൈകിയ ആശംസകള്‍.

മിഠായി , പായസം , ഐസ്ക്രീം പന്തലിന്റെ ഏതു ഭാഗത്ത് കിട്ടും.

കലേഷേ ആശംസകള്‍, റീമക്കും കോടുത്തേക്കണേ.

ആരാ പൂച്ചക്കുട്ടി ?

കുട്ടിച്ചാത്തന്‍ said...

അതുശരി എല്ലാവര്‍ക്കും കൂടി ഒരുമിച്ച് ആശംസകള്‍ പറയാനൊരിടമായി..

കുട്ടിച്ചാത്തന്‍ വഹ എല്ലാര്‍ക്കും പിറന്നാള്‍ ആശംസകളും.വിവാഹ വാര്‍ഷികാശംസകളും..

[ബാംഗ്ലൂരില്‍ ഒളിച്ച് താമസിക്കുന്ന പട്ടേരിയെ ഇന്നലെ നേരിട്ട് വിളിച്ചറിയിച്ചു- കിരണ്‍സേ വിളിച്ചില്ലേ? --ശ്രീജിത്ത് വാര്‍ത്ത മൊത്തം ബാംഗ്ലൂരും നോട്ടീസടിച്ച് നടക്കുകാണെന്നും അറീച്ചു]

Manu said...

പെരിങ്ങോട ഗുരുക്കള്‍ക്കും (വയസ്സെത്രയാ കിരണ്‍.. 60 അല്ലേ..)പട്ടേരിക്കും പിറന്നാളാശംസകള്‍ .. പച്ചാനായ്ക്കൊള്ളതു തറവാട്ടില്‍ പോയി പറഞ്ഞിട്ടു വരുവാണേ...

കലേഷ് റീമ ദമ്പതികള്‍ക്ക് ആശംസകള്‍....


ചെലരെ ഒക്കെ കണ്ടുംകേട്ടും വരണേയൊള്ളൂ‍.. :)

Dinkan-ഡിങ്കന്‍ said...

Happy B'day
എല്ലാര്‍ക്കും ഡിങ്കന്റെ വക ഹൃദയം പിളര്‍ന്ന ആശംസകള്‍ (പായസം തന്നില്ലെങ്കില്‍ കൂമ്പിടിച്ച് വാട്ടും)

Satheesh :: സതീഷ് said...

പെരിങ്ങോടന്‍ മാസത്തില്‍ നാല്‍ എന്ന തോതിലാണേന്നു തോന്നുന്നു പിറന്നാള്‍.. മൂന്നാഴ്ച മുന്‍പല്ലേ പിറന്നാളാണെന്ന് എല്ലാരോടും പറഞ്ഞത്!! :)
എല്ലാ‍വര്‍ക്കും ആശംസകള്‍!

സങ്കുചിത മനസ്കന്‍ said...

മേല്‍പ്പറഞ്ഞ എല്ലാര്‍ക്കും പിറന്നാളാശംസകള്‍!

വേണു venu said...

മേല്‍‍‍പറഞ്ഞ എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ആശംസകള്‍.:)

പൊതുവാള് said...

എല്ലാവര്‍ക്കും ജന്മദിനാശംസകള്‍....

കലേഷിനും പ്രിയസഖിക്കും വിവാഹവാര്‍ഷിക മംഗളങ്ങളും.....( മനോരമ വേണേല്‍ കാശു കൊടുത്ത് മേടിച്ചോണ്ടാല്‍ മതി:) )

പട്ടേരി l Patteri said...

കൊല്ലത്തിലെ എല്ലാ ദിവസവും ഏട്ടാ ഏട്ടാ എന്നു വിളിച്ച ഈ അനിയനു
കൊല്ലത്ത് കാരന്‍ ചേട്ടന്‍ കുറച്ചു പൂക്കളില്‍ പിറന്നാള്‍ ആശമ്സിക്കാമെന്നു കരുതി അല്ലെ '(എന്തൊരു വ്യാമോഹം !!!)
ദേണ്ടേ ഞാന്‍ അങ്ങട് വരണുണ്ട് ട്ടാ ബാക്കിക്കാര്യങ്ങള്‍ ഒക്കെ നേരിട്ട് തീര്‍ക്കാം :)
ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനു സ്പെഷല്‍ ഡാങ്ക്യൂ.......
ചാത്തന്റെയും പോത്തന്റെയും ഒക്കെ ശരിയായ പേരു കിട്ടി....

അഗ്രജന്‍ said...

പച്ചാന, പെരിങ്ങോടന്‍, പട്ടേരി, കൈതമുള്ള് & പൂച്ചക്കുട്ടി... നിങ്ങള്‍ക്കേവര്‍ക്കും പിറന്നാളാശംസകള്‍ :)

കലേഷിനും റീമക്കും വിവാഹവാര്‍ഷീകാശംസകള്‍ :)

ikkaas|ഇക്കാസ് said...

മേല്‍പ്പറയപ്പെട്ട എല്ലാവര്‍ക്കും അതാത് ആശംസകള്‍ നേരുന്നു. :)

വിശാല മനസ്കന്‍ said...

പച്ചാനക്കും പെരിങ്ങോടനും പട്ടേരിക്കും ശശിയേട്ടനും പൂച്ചക്കുട്ടിക്കും കലേഷിനും റീമക്കും ആശംസകള്‍!

എപ്പഴും നല്ല സന്തോഷമായിരിക്കട്ടെ.

കുമാര്‍ ജി. സിലോണ്‍ റേഡിയോ :)
(സിലോണ്‍ റേഡിയോ മാത്രമല്ല, ഞങ്ങള്‍ക്കിങ്ങിനെ കേള്‍ക്കാന്‍ ഇവിടെ 4 സ്റ്റേഷനുകളുണ്ടല്ലോ!)

കുറുമാന്‍ said...

അല്പം ലേറ്റായാണെങ്കിലും, പെരിങ്ങോടനും, പട്ടേരിക്കും, കലേഷിനും ആശംസകള്‍

sandoz said...

പച്ചാനക്കും....പട്ടേരിക്കും....പെരിങ്ങ്സിനും...പിറന്നാള്‍ ആശംസകള്‍.....

കലേഷേട്ടനും..റീമച്ചേച്ചിക്കും വിവാഹവാര്‍ഷികാശംസകള്‍.....

[കലേഷേട്ടാ..... ഒരാഴ്ച മുന്‍പ്‌ ഒരു ചെറിയ സൂചനയെങ്കിലും കിട്ടിയിരുന്നേല്‍.........പിറ്റേ ദിവസവും കൊതുകിനെ അടിക്കേണ്ടി വന്നേനേ.....അനംഗാരിചേട്ടന്‍ എന്നെ പട്ടികക്കും അടിച്ചേനേ..]

ഇതൊക്കെ ഓര്‍ത്തിരുന്ന് അറിയിക്കുന്നതിനു ദേവേട്ടനു സ്പെഷ്യല്‍ അഭിനന്ദങ്ങള്‍......

പച്ചാളം : pachalam said...

ഈ സാന്‍റോസ് ഇന്നും പൂസ്സാണോ?
ഇന്നലത്തെ ആശംസ ഇന്നാണോ കൊടുക്കുന്നേ?


ബൈ ദ ബൈ പച്ചാന,പെരിങ്സ്,പട്ടേരീ... മൂവര്‍ക്കും ആശംസകള്‍.
കലേഷേട്ടനും റീമചേച്ചിക്കും ആശസകള്‍
എല്ലാവര്‍ക്കും നല്ലത് വരട്ടെ..

(ദേവേട്ടാ ചിത്രം കൊള്ളാം)

കലേഷ്‌ കുമാര്‍ said...

ദേവേട്ടാ, പത്താം തീയതി രാവിലെ കൃത്യം 7 മണിക്ക് എനിക്കൊരു കോള്‍ വന്നു ഷാര്‍ജ്ജയില്‍ നിന്ന് - ആളിനെ പറയില്ല - ആശംസ പറയാന്‍....

പിന്നെ, ഒരുപാട് പേര്‍ വിളിച്ചു...

എല്ലാവര്‍ക്കും നന്ദി!
ആദ്യം വിളിച്ച ആളിനും ദേവേട്ടനും പ്രത്യേകം നന്ദി!

റീമയും കലേഷും