Saturday, April 21, 2007

അധോലോകത്തില്‍ നിന്നും പുറത്തേക്കു വന്നവര്‍


ഇവിടെല്ലാരും വിളവെടുപ്പു നടത്തുന്നു, ഞാന്‍ പങ്കെടുത്തില്ലെന്നു വേണ്ട . ദാണ്ടെ അഞ്ചാറു ചേന, കാച്ചില്‍, നനകിഴങ്ങ്.

14 comments:

ദേവന്‍ said...

അധോലോകത്തു നിന്നും പുറത്തു ചാടിയ ഇവര്‍ യാദൃശ്ചികമായി എന്റെ ക്യാമറയില്‍ പെട്ടപ്പോള്‍.

കുതിരവട്ടന്‍ | kuthiravattan said...

അങ്ങനെ പോരട്ടെ. ഇന്നു അടുക്കള ദിനമായി ആചരിക്കാന്‍ തീരുമാനിച്ചേക്കുകയാ ബൂലോകര്‍. തക്കാളി, പച്ച മുളക്, ചേന.....

ഇടിവാള്‍ said...

ഠേ !!!!!!!

ആ ചേനയെടുത്ത് ദേവേട്ടന്റെ തലക്കടിച്ച സൌണ്ട് ഇഫക്റ്റാ കേട്ടത് ! അല്ലാതെ തേങ്ങയടിച്ചതല്ല !

ദേവന്‍ said...

ഭാഗ്യം, ആദ്യം പോസ്റ്റ്‌ ചെയ്യാനെടുത്തത്‌ മരച്ചീനിയാ. അതിട്ടിരുന്നെങ്കില്‍ ഇടിവാള്‍ അതെടുത്ത്‌ എന്റെ അണ്ണാക്കില്‍ ഇടിച്ചു കേറ്റിയേനെ.

പുള്ളി said...

ഇത് ഈ മണ്ണിന്റെ അടിയിലൊക്കെ കാണണ ഒരു തരം ഫ്രൂട് അല്ലേ?

( കാച്ചില്‍ കൃഷ്ണപിള്ള | രായപ്പണ്ണന്‍ സിന്‍ഡ്രൊം )

SAJAN | സാജന്‍ said...

ദേവേട്ടാ ഇങ്ങനെ കൊതിപ്പിക്കാതേ...
കുഞ്ഞുന്നാളില്‍ ആ കിഴങ്ങ് പുഴുങ്ങിയത് എനിക്കൊത്തിരി ഇഷ്ടമായിരുന്നു..നല്ലായിട്ട് വെന്ത് പൊടിഞ്ഞ് പൊടിഞ്ഞ് വരുന്ന പുഴുക്ക് നല്ല കാന്താരിച്ചമ്മന്തിയില്‍ കൂട്ടിയൊരടി.. ഹാഹാ..
വായില്‍ വെള്ളമൂറിക്കുന്ന നൂറോര്‍മകള്‍...

വല്യമ്മായി said...

വീട്ടില്‍ പോണ വഴി തലാലില്‍ കയറി വാടാത്ത പച്ചക്കറിയെന്തെങ്കിലുമുണ്ടെങ്കില്‍ വാങ്ങണം :)

ദില്‍ബാസുരന്‍ said...

ങാ.. ഓകെ.

കിഴങ്ങ് വര്‍ഗത്തെ ദേവേട്ടന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. (തെറ്റിദ്ധരിക്കരുത് പ്ലീസ്) :-)

അഗ്രജന്‍ said...

ഹഹ... ദേവേട്ടാ... ഈ അധോലോക നായകന്മാര്‍ കൊള്ളാലോ...


ചേന ഇവിടെ തന്നെയുള്ളത് കൊണ്ട് ചൊറിയാന്‍ വരുന്നവര്‍ കയ്യും വീശി വന്നാല്‍ മതിയാവും :)

തറവാടി said...

ഓ , ഞാനൊരു തേങ്ങയുടെ ഫോട്ടോ അതും തെങ്ങില്‍ നില്‍ക്കുന്നത്‌ പോസ്റ്റിയപ്പോ എത്രപേരാ കര്‍ഷകര്‍ക്ക്‌ താങ്ങായത്‌ ,

ചിലര്‍ വെള്ളം തെളിച്ചു ഫോട്ടോ എടുക്കുന്നു

മറ്റു ചിലര്‍.....

ഇതു പിന്നെ ദേവേട്ടനാണല്ലോ അപ്പോ പിന്നെ!! :)

മഴത്തുള്ളി said...

ഠേ..... ദേവന്മാഷെ, പേടിക്കേണ്ട നന(ചെറു)കിഴങ്ങടിച്ചതാ :)

ഇതെല്ലാം കഴിച്ച കാലം മറന്നു. ഇനിയും അധോലോകനായകന്മാരുണ്ടേല്‍ പോരട്ടെ :)

പലരും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചല്ലോ, നമ്മുടെ ചന്ദ്രേട്ടന്‍ ഇതൊന്നും കാണുന്നില്ലേ?

Pramod.KM said...

ചൊറിയുന്ന ചേനയുടെ ഫോട്ടൊ ഒരു വശത്ത്.താടിക്കു ചൊറിയുന്ന ദേവേട്ടന്റെ ചിത്രം മറു വശത്ത്.ഇതില്‍ ആരാണ് അധോലോകത്തില്‍ നിന്നും വന്നത്? ഹഹ;)

വേണു venu said...

പ്രമോദേ...ഇതു് പത്തായത്തില്‍‍ സുക്ഷിച്ചിരുന്ന ചേനയാ ചൊറിയത്തില്ലാ...:)

ശാലിനി said...

ariഇതൊക്കെകൂടി പുഴുങ്ങി, കാന്താരി ചമ്മന്തിയും കൂട്ടി കഴിക്കാന്‍ കൊതിവരുന്നു. രാവിലെ വെറുതെ കൊതിപ്പിച്ചു.