Saturday, March 24, 2007

അഗ്രജന്


അഗ്രജന്റെ പിറന്നാള്‍ ഇന്നാണെന്ന് അറിഞ്ഞില്ല. അതുകൊണ്ട് ഒന്നും വാങ്ങാന്‍ പറ്റിയില്ല. അതു നന്നായി, നല്ലോരു ദിവസമായിട്ട് ലഡുവും ജിലേബിയും കഴിച്ച് വയര്‍ ചീത്തയാക്കണ്ടാ. ഇത് പനിനീര്‍ ചാമ്പക്കായ. ആ ദുര്‍ഗ്ഗേടെ കല്യാണത്തിനു പോയിട്ട് വരുന്ന വഴി ഒരു വീട്ടില്‍ കയറി ഒപ്പിച്ചതാണ്.

12 comments:

മുസ്തഫ|musthapha said...

ദേവേട്ടാ നന്ദി... നന്ദി... :)

ചാമ്പക്കയുടെ കൊതിപ്പിക്കുന്ന ആ ഇളം മണം മൂക്കിലേക്ക് അടിച്ചു കയറ്റി ഈ പടം :)

Ziya said...

ദേവേട്ടാ, പടം അടിപൊളി
ഈ സൌദീലിരുന്നു ആ ചാംമ്പക്കാ കണ്ടപ്പോള്‍ കപ്പലോടിക്കാനുള്ള വെള്ളം വായില്‍

ജ്യോതിര്‍മയി /ज्योतिर्मयी said...

അപ്പൊ കുലുക്കിവീഴ്ത്തിയ അരിനെല്ലിക്കേടെ ഫോട്ടോ?
:-)
qw_er_ty

ബിന്ദു said...

ഇത്തിരി ഉപ്പും കൂട്ടി തിന്നാന്‍ കൊതിയായിട്ടു വയ്യ. :)
qw_er_ty

കാളിയമ്പി said...

താഴെ ചമ്പയ്ക്കയുണ്ടെന്ന് കേട്ടപ്പോ ഇത്രയുമുണ്ടാ‍ാകുമെന്ന് കരുതിയില്ല..ഇതിപ്പോ എനിയ്ക്കു തിന്നാനേയുള്ളാല്ലോ?
ദേവേട്ടാ പടം ഞാന്‍ കട്ടു.വക്കാരീടേ പിള്ളേരാരുന്നു ഇതുവെരെ എന്റെ മേശവിരി..:)

സു | Su said...

അയ്യോ...അഞ്ച് ചാമ്പയ്ക്ക. അഞ്ച് ആള്‍ക്കാരും. ഞാനെന്താ ഇല തിന്നണോ? ഒന്നു മാറിനില്‍ക്കൂ കുട്ടികളേ... ചാമ്പയ്ക്കയില്‍ പുഴുവോ കീടങ്ങളോ ഉണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ.

Mrs. K said...

എനിക്ക് കിട്ടീലാ..എന്തിനാ ഇങ്ങനെ കൊതിപ്പിക്കണേ? ബൂലോഗത്തേക്കാവുമ്പോ ഒരഞ്ചാറു ലോറി ചാമ്പക്കയെങ്കിലും വേണ്ടേ?
പിറന്നാളാശംസകള്‍!

Visala Manaskan said...

നല്ല കലക്കന്‍ ചാമ്പക്ക പടം. അഗ്രജനും ദേവനും നന്ദി.

വാളൂരാന്‍ said...

അഗ്രൂന്‌ ചാമ്പക്കാശംസകള്‍...

ഗുപ്തന്‍സ് said...

നല്ല ചാമ്പയ്ക്കകള്‍!!അതിലും കേമം അതിവിടെ എടുത്തുവെച്ച കരവിരുത്‌. അതു ലഭിയ്ക്കുന്നതോ അഗ്രജന്‌ പിറന്നാള്‍ സമ്മാനമായി.!!!!

..അഭിനന്ദനങ്ങള്‍ !!!ആശംസകള്‍.!!!

..അംബിയുടെ മേശവിരിപ്രയോഗം ഇഷ്ടപ്പെട്ടു...

കരീം മാഷ്‌ said...

നന്മ നേരുന്നു.ചാമ്പക്ക നല്ല ഒരു സിമ്പോളിക്കാണ് ജീവിത സമരത്തെ കാണിക്കാന്‍.
പുളിയും ചവര്‍പ്പും ഇത്തിരി മധുരവും ഭംഗിയും പിന്നെ മറ്റു പലതും ചേര്ന്ന സമ്മിശ്ര വികാരങ്ങളും ദ്യോദിപ്പിക്കുന്ന ഒന്ന്.

ഒരു ജന്മദിന സന്ദേശം നേരുന്നു
"സ്നേഹിക്കയുണ്ണി നീ ദ്രോഹിക്കും ജനത്തെയും”

Kiranz..!! said...

അമ്പടാ ചാമ്പക്കാ..ഒരിത്തിരി മുളക് പൊടി,ഒരിത്തിരി ഉപ്പ് (ക.ട :ശങ്കരാടി),എപ്പടി എക്സ്ട്രാ ടേയ്സ്റ്റ് ?

അഗ്രൂസ്..വെല്‍ക്കം ടു തൈക്കിള‍വന്‍സ് അസോസിയേഷന്‍സ്..:)ആശംസകള്‍..!!