Friday, March 16, 2007
ലോ ഒരു ലോഗോ
പണ്ടൊരു കമ്പനിയുടെ ലോഗോ വ്യാഖ്യാനിച്ച് ഒരു വെള്ളായി രണ്ടു മണിക്കൂര്‍ സംസാരിച്ചു കേട്ടപ്പോഴാ എന്റെ ലോഗാസ്വാദനം ലോഗോത്തര നിലവാരം പുലര്‍ത്തുന്നില്ലെന്നത് മനസ്സിലായത്. അതേല് പിന്നെ മനസ്സിലാവാത്ത കൊടിമുദ്രകള് കണ്ടാല്‍ ആരോടെങ്കിലും ചോദിച്ച് പുരിയവയ്ക്കും.
ബ്ലോഗന്മാരോടൊപ്പം കൊച്ചി തെണ്ടാനിറങ്ങിയപ്പോള്‍ കണ്ടതാണിത്. എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.
പുല്ലില്‍ ഗോള്‍ഫ് ക്ലബ്ബുകൊണ്ട് തട്ടിയാല്‍ പാമ്പ് ചാടി വരുമെന്നോ?
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം എന്നു പറഞ്ഞതുപോലെ കോലുകൊണ്ട് പന്തും തട്ടാം പാമ്പിനേം തല്ലിക്കൊല്ലാം എന്നോ?
അപ്രത്തെ ബാറില്‍ നിന്നും അടിച്ചു പാമ്പായി ഗോള്‍ഫ് കളിക്കാന്‍ വരുന്നവരുടെ ക്ലബ്ബാണിതെന്നോ?
ആരെങ്കിലും പറഞ്ഞു താ. നിങ്ങളെ ലോഗന് സായ്പ്പ് അനുഗ്രഹിക്കും.
Labels:
ലോ ഒരു ലോഗോ.
Subscribe to:
Post Comments (Atom)
14 comments:
ബ്ലോഗന്മാരോടൊപ്പം കൊച്ചി തെണ്ടാനിറങ്ങിയപ്പോള്‍ കണ്ടതാണിത്. എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.
aTichchu paampaayi gOLf kaLikkaan vararuthennaaNennu thOnnunnu. :)
ബാങ്കീന്ന് ലോണുമെടുത്ത് ഗോള്‍ഫ് ക്ലബ്ബില്‍ ചേര്‍ന്ന് പിന്നേം ലോണെടുത്ത് കമ്പും പന്തും വാങ്ങിച്ച് തൊപ്പീം വെച്ച് കളിക്കാനിറങ്ങി വീശിയടിക്കുമ്പോള്‍ പന്തിന് പകരം കണ്ടം ഉഴുതതുപോലെ നിലവുമാക്കി വട്ടായപ്പോള്‍ ഏതോ ലോഗന് സായിപ്പ് വേലിയേല്‍ കിടന്ന പാമ്പിനെയെടുത്ത് ക്ലബ്ബിനിടയ്ക്ക് വെച്ചപോലെയായല്ലോ എന്നോര്‍ത്ത് ടപ്പിയോക്കാ തപ്പിനോക്കാന്‍ പോയ വഴിക്ക് ഒരു ലോഗോയും കൂടെ ഒട്ടിച്ച് വെച്ചിട്ട്...
(ഭാവന കാട്ടില്‍ കയറാന്‍ നോക്കി, പക്ഷേ കാടെവിടെ കാടെവിടെ കാടെവിടെ മക്കളേ... എല്ലാം വെട്ടിത്തെളിച്ചില്ലേ)
ബെസ്റ്റുത്തരത്തിനും തര്‍ക്കുത്തരത്തിനും പുലിത്തടിക്കാരന്റെ കൂടെ ഡിന്നറും പുലിത്തടിക്കാരന് ഒപ്പിട്ട ഒരു കമ്പും പന്തും സ്പോണ്സേറ് ദേവേട്ടാ
വരമൊഴിയും മൊഴിയുമില്ലാത്ത ഏതോ ഗോള്‍ഫ് ക്ലബ്ബിലാണെന്ന് തോന്നുന്നല്ലോ ബിന്ദു :)
പുലിത്തടിക്കാരന് ആള് പുലിയാണെങ്കിലും പേര് കടുവാത്തടി എന്നാണല്ലേ - കുളമാവാക്കി
qw_er_ty
ithu pand ducthukaaru undaakkiyathalle? appo land of snakes and tigersil golfum undu ennaayirikkum logonte meaning.
വുഡ്=തടി; വുഡ്സ്=കാട്; അപ്പോള്‍, 'കടുവക്കാടന്' അല്ലേ ഒന്നുകൂടി ശരി?
ശംഖുവരയന്‍ പാമ്പിനു പത്തിയോ? അപാരം ഈ ഭാവന. ഇത്തരം ക്ലബ്ബിലൊക്കെ മെംബര്‍ഷിപ്പ് എടുക്കുന്നത് അവിടുത്തെ “ലയണ്‍സ് ക്ലബ് മെംബേഴ്സ്” ആയിരിക്കുമല്ലൊ? അപ്പോള്‍ എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കണം. അതാണ് ശംഖുവരയന്‍ പത്തി വന്നത്.
ആഹ. ഇത് പോസ്റ്റേക്കേറ്റിയാ .. ഹഹഹ
ദേവേട്ടാ, അപ്പൊ അത്രേം നേരെം അവിടെക്കെടന്ന് കറങ്ങീട്ടും സങ്ങതി പിടികിട്ടിയില്ലേ?
ഗോള്‍ഫ് കോഴ്സ് എന്ന പേരില്‍ 35 സ്ക്വയര്‍ഫീറ്റ് സമചതുരത്തില്‍ മൂന്നാലു പുല്‍ത്തകിടികളും അതിന്റെ നടുക്കോരോ തുളകളും കണ്ടില്ലേ, അതിലാണു കാര്യമിരിക്കുന്നത്.
അതായത്, ഇതുണ്ടാക്കിയ കാലത്ത് പുല്ത്തകിടിയുണ്ടാക്കിയശേഷം അതില്‍ തുള നിര്‍മ്മിക്കാനുള്ള സാങ്കേതിക ജ്ഞാനം കൈമാറാന്‍ ഡച്ചുകാര്‍ തയ്യാറാകാഞതിനെത്തുടര്ന്ന് പോഞ്ഞിക്കര ദ്വീപിലെ ബോള്‍ഗാട്ടി പാലസിനുചുറ്റുമുള്ള കാടു വെട്ടിത്തെളിച്ചപ്പോള്‍ കണ്ടെത്തിയ പാമ്പിന് മാളങ്ങള്‍ക്ക് ചുറ്റും ഓരോ പുല്‍ത്തകിടികള്‍ നിര്‍മ്മിക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീട് ഗോള്‍ഫ് കളിക്കാരുടെ പന്തുകള്‍ ഈ തുളകളില്‍ പതിച്ച് ആ തുളകളെ ആവാസകേന്ദ്രമാക്കിയിരുന്ന അപൂര്‍വ്വ പാമ്പ് വര്‍ഗ്ഗങ്ങള്‍ക്ക് (ഉദാ:- പത്തിയുള്ള ശംഖുവരയന്‍) വംശനാശം നേരിടുകയുണ്ടായി. തുടര്‍ന്ന് ‘സേവ് സ്നേക്’ ഫോറം രൂപീകൃതമായി. കാലക്രമേണ ഈ ഫോറത്തിന്റെ പ്രവര്‍ത്തനം കൊച്ചിന് ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കുകയും അവരുടെ ലോഗോ ആയ ഗോള്‍ഫ് കളിക്കുന്ന രണ്ട് വടിയുടെ നടുക്ക് ഫോറത്തിന്റെ ലോഗോ ആയ പാമ്പിന്റെ പടം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
വിവരങ്ങള്‍ക്ക് കടപ്പാട്:പോഞ്ഞിക്കര ഷാപ്പിലെ പാമ്പ് പെരിയോര്‍.
ദേവാ :)
ഇക്കാസെ അതൊരൊന്നൊന്നര ചരിത്രകഥനമാണല്ല്. ഇനിയാര്‍ക്കും ലോകലോഗൊ കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ ഇല്ലതിരിക്കുമെന്നുകരുതാം അല്ലെ.
-സുല്‍
ഇക്കാസിന്റെ കിടിലന്‍ കമന്റിന് മുകളില്‍ ഒന്നും പറയാനില്ലാത്തതിനാല്‍ ഈ ചരിത്രകാരന് ഭാണ്ഡമഴിക്കാതെ യാത്രയാവുന്നു.
ദേവേട്ടാ,
ഇനിയും കാണും പലതും, കൊച്ചിയില്‍ നിന്ന് മുകളിലോട്ടും താഴോട്ടും. :-)
ദേവേട്ടാ......കൊച്ചീലെ ഷാപ്പുകളില്‍ പണ്ട് ....അടിച്ച് പൂക്കുറ്റി ആയി പോകുന്നവര്‍ക്കു......വീടെത്താന്‍ ഒരു വടിയും കൂടി ഷാപ്പുകളില്‍ നിന്ന് കൊടുത്ത് വിടുമായിരുന്നു.ആ വടിയില്‍ തൂങ്ങി ബാലന്‍സ് ചെയ്തോ....കുത്തിപ്പിടിച്ചോ വീടെത്തിക്കോളണം.
ആ സമയത്ത് ആണു സായിപ്പ് പോഞ്ഞിക്കരയില്‍[ബോള്‍ഗാട്ടി] ഗോള്ഫനെ ഇറക്കീത്.സായിപ്പ് നോക്കിയപ്പോ......സായിപ്പിന്റെ കൈയില്‍ കളിക്കുമ്പോ മാത്രം വടി...എന്നാല്‍ നാട്ടുകാരുടെ കൈയിലോ 24 മണിക്കൂറും വടി....പോരാത്തതിനു പാമ്പും...പന്തില്ലാതേം ഗോള്‍ഫ് കളിക്കാം എന്നു കാണിച്ചു കൊടുത്ത കൊച്ചീലെ കുടിയന്മാരുടെ ഓര്‍മ്മയ്ക്കു മുന്പില് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ..സായിപ്പ് ആ ലോഗോയില്‍ പാമ്പിനെ വരച്ചു ചേര്‍ത്തു......ഇനീം ചരിത്രം അറിയണമെങ്കില്‍ അടുത്ത കൊച്ചീല് വരവിനു.......'പൂന്തോട്ടത്തില്‍' കാണാം...അവിടെ വച്ച് ആകാം....
ഈ ലോഗോ മാറ്റാന്‍ പോകുന്നവത്രെ! ക്ലബ്ബിനു പകരം മകുടിയുടെ പടവും, തലവിരിച്ചാടുന്ന പടവും. വെല്‍ക്കം ടു ബോള്‍ഗാട്ടി, തിരിച്ഛിറങ്ങുമ്പോള് പാമ്പാട്ടി:)
ദേവേട്ടാ, കലക്കി!
ലോഗോകളുടെ മനശാസ്ത്രത്തെക്കുറിച്ച് നമ്മ കൈപ്പള്ളി ചേട്ടായി ഒരു ദിവസം എന്നോട് സംസാരിച്ചു. അതിന്റെ ഫിലോസഫിയെക്കുറിച്ചൊക്കെ പുള്ളിക്കാരന് പറഞ്ഞുതന്നപ്പഴാ സംഭവം ഒരു ഗമണ്ടന്‍ സബ്ജക്റ്റാന്ന് എനിക്ക് മനസ്സിലായത്.
(കൈപ്പള്ളി ചേട്ടായിയോ കുമാര്‍ ഭായിയോ അതെക്കുറിച്ചൊരു പോസ്റ്റ് ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു).
ഇക്കാസേ, ചരിത്രകാരാ, കലക്കി! അത് ഉള്ളതാണോ?
vydxദേവേട്ടാ..
രാജവെമ്പാലകള്‍..എന്നുപറഞ്ഞാല്‍ ..വലിയ വെഷമൊള്ള പാമ്പുകള്‍ കളിയ്ക്കുന്ന കളിയാണീ ഗോള്‍ഫ്...അല്ലാതെ പോക്രി നീര്ക്കോലിചേരമാര്കൊന്നും പ്രവേശനമില്ല.
അല്ല രാജവെമ്പാലകള്‍ കളിയ്ക്കുന്നതു തന്നെ..അല്ലാതെ സമയത്തിനു വെലയുള്ളവനാരും കഴച്ചുകെട്ടി ആ കളി കളിയ്ക്കാന്‍ പോവില്ലല്ലോ..
പിന്നെ പേരിലൊരു രാജ യുള്ളതുകൊണ്ട് പണമുള്ളവന് രാജയാണേന്ന് തെറ്റിദ്ധരിച്ച് സ്വയം ലോഗോയിയതുമാവാം..
നാലുകാശൊണ്ടായാല്പ്പിന്നെ ഞാന്‍ രാജയാണ്, സിങ്കമാണ്, ചക്രമാണ് എന്നൊക്കെ തോന്നാനാണല്ലാ എല്ലാവനും താല്‍പ്പര്യം...
പിന്നെ പാമ്പായി ഗോള്ഫിയാല് വല്ല കൊളത്തിലും കെടക്കും..പാമ്പാവല്ല്..ച്ചെരെ പെരുപ്പൊക്കെയാവാം അല്ലേ..:)
Post a Comment