Thursday, March 08, 2007

കറിയപ്പാ



കൃഷിന്റെ ചോറിനു ഏറ്റവും യോജിച്ച കറി തേങ്ങ വറുത്തരച്ച കോഴി ആണെന്ന് മലേഷ്യന്‍ ആദിവാസികള്‍ പറയുന്നു. ജെന്റിങ് ഹൈലന്‍ഡ്സില്‍ പോകുന്ന വഴിയാണ് കാട്ടുമുക്കില്‍ ഈ ആദിവാസി തട്ടുകട കണ്ടത്. പണ്ടുകാലങളില്‍ വേട്ടക്കു പോയിരുന്നവര്‍ ഈ കുറ്റി ആവനാഴി കണക്കെ മുതുകില്‍ തൂക്കിയാണ് പോയിരുന്നതെന്നും ആ. വാ. പറഞ്ഞു തന്നു. ഇതേന്ന് ഒരു കുറ്റി ചോറും ചിക്കന്റെ ചാ‍റും കഴിച്ചിട്ട് വയര്‍ കോണ്‍ക്രീറ്റ് തിന്ന പോലെ നിറഞ്ഞു. രണ്ടു ദിവസം വിശന്നതേയില്ല.

8 comments:

krish | കൃഷ് said...

ഹാ.. അതു കലക്കി ദേവാ..
കോഴിക്കറിയില്ലെങ്കിലും ഒരു നല്ല അച്ചാറോ തൊട്ടുകൂട്ടാനോ ഉണ്ടെങ്കിലും ഇതു കഴിക്കാം.

ആഷ | Asha said...

ഓ ഇത് എന്തരപ്പാ
അപ്പോ ഈ കറിയപ്പയേയും കുറ്റിയിലാണോ കൊണ്ടു പോയിരുന്നതപ്പാ?
കൊതിയപ്പാ വരുന്നപ്പാ
നല്ല പോസ്റ്റപ്പാ :)
അപ്പപ്പോ അപ്പപ്പാ കാരണം വഴി നടക്കാന്‍ വയ്യാതായപ്പാ

Kalesh Kumar said...

ദേവേട്ടാ, കൊള്ളാം.

ഓ.ടോ: ഇന്നലത്തെ പടങ്ങളൊന്ന് ഇടന്നെ...

sreeni sreedharan said...

വെശപ്പിപ്പിക്കല്ലെ ചേട്ടാ... :)

Siju | സിജു said...

പുട്ടുകുറ്റിയിലെ ചോറും പ്ലാസ്റ്റിക ഡബ്ബയിലടച്ച ചിക്കന്‍ കറിയും
പൌരാണികതയും ആധുനികതയും ഒന്നു ചേരുന്നതിവിടെയാണോ :D

റീനി said...

ദേവന്‌ രണ്ടുദിവസത്തേക്ക്‌ വിശക്കാതിരിക്കുവാന്‍?.... ചോറുവന്ന കുറ്റിയെങ്ങാനും?......

Satheesh said...

അല്ലാ, ഇതെപ്പഴാ ഈ ഏരിയായിലേക്ക് വന്നത്? പണ്ട് എടുത്ത ഫോട്ടോയാണോ?

ദേവന്‍ said...

മുളങ്കുറ്റിച്ചോറും കോഴിക്കറിയും കഴിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി. സതീഷ്‌ ഭായി, ഞാന്‍ പണ്ടെടുത്ത ഫോട്ടോയാ, 2005 ജനുവരിയിലായിരുന്നു മലേഷ്യയില്‍ വന്നത്‌- കോലാലമ്പൂരില്‍ എയര്‍പ്പോര്‍ട്ട്‌ പുതുക്കുന്ന സമയത്ത്‌