Saturday, June 30, 2007

ഫോറസ്റ്റുമഴ




നാട്ടില്‍ നിന്നൊരു മഴ കൊണ്ടു വരാന്‍ അംബി പറഞ്ഞിരുന്നു. ദാണ്ടേ കുമരകം മഴ. തുമ്പിക്കൈ വ്യാസമുള്ള മഴത്തുള്ളി. രാത്രിയോളം ഇരുണ്ട ലൈറ്റ് അപ്പ്. വെള്ളച്ചാട്ടത്തിന്റെ സൗണ്ട് എഫക്റ്റ്. മായമയം- അതായത് മയയോട് മയ!

6 comments:

മനോജ് കുമാർ വട്ടക്കാട്ട് said...

സ്വയമ്പന്‍ മയ!
(ഹൈ റസലൂഷന്‍ പടമായിരുന്നെങ്കില്‍....)

Satheesh said...

അടിപൊളി മഴ തന്നെ!
കണ്ണൂര്‍ മഴയും കൊണ്ട് ഞാന്‍ വരാം രണ്ട് ദിവസത്തിനുള്ളില്‍!!

മൂര്‍ത്തി said...

മഴച്ചിത്രങ്ങള്‍ എത്ര കണ്ടാലും മടുക്കില്ല....

ഇടിവാള്‍ said...

അണ്ണാ...
കുമരകം ... ടൂറു പോയാ?

അല്പം ഡീറ്റെയില്സ് വേണം.. ഇത്തവണ ആഗസ്തില്‍ തകര്‍ക്കണം!

Kaithamullu said...

എവിടേം പോം പറ്റാണ്ട് വീട്ടിലിരുന്നപ്പോ ഇതാ ചീതേ, ല്ലേ?

കാളിയമ്പി said...

ദേവേട്ടനോട് മഴ വേണംന്ന് പറഞ്ഞ് ലോഗൗട്ട് ചെയ്തില്ല..ഇവിടേ അപാര മഴ..
"നിങ്ങടെ മണ്‍സൂണ്‍ ഇതു പോലാണോടേ " എന്ന് സായിപ്പന്മാര്‍ ചോദിയ്ക്കാന്‍ തുടങ്ങി.

ഗ്ലോബല്‍ വാമിംഗ് ഇങ്ങനെ കൂടിയാല്‍ പത്തുകൊല്ലത്തിനകം ഇവിടങ്ങളിലൊക്കെ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് പറഞ്ഞ് ഇപ്പോഴേ ആള്‍ക്കാര്‍ വെള്ളം വെള്ളംന്ന് കേട്ട പപ്പുവിനെ പോലെ നടക്കാന്‍ തുടങ്ങി...

ഞാനവരോട് പറയുമോ..ഇതൊക്കെ ദേവഗുരുവിന്റെ അനുഗ്രഹമായിരുന്നെന്ന്..

സത്യം ..ഇവിടെ അപാര മഴ..കഴിഞ്ഞ വര്‍ഷം ഇത്രയുമുണ്ടായിരുന്നില്ല..അതിനുമുന്‍പും ഇത്രയുമുണ്ടായിരുന്നില്ലെന്ന് സായിപ്പ് സാക്ഷ്യം..

എന്റെയൊരു സുഹൃത്ത് പോണേക്കര അമ്പലത്തില്‍ കച്ചേരിയ്ക്ക് അമൃതവര്‍ഷിണി രാഗം വയലിനില്‍ വായിച്ച് മഴ പെയ്യിച്ചതിന് ഞാന്‍ സാക്ഷി..(മഴ ചാറിത്തുടങ്ങിയിട്ടാണ് അങ്ങേര് രാഗം തുടങ്ങിയതെന്ന് ചിലരൊക്കെ പറഞ്ഞു നടപ്പുണ്ട്...ചുമ്മാ..)

ദേവേട്ടാ..ഒരു കൂട്ടുബിസിനസ്..എനിയ്ക്ക് വെറും ൪൦ശതമനം ലാഭം മതി..൬൦ ദേവേട്ടന്..എനിയ്ക്ക് എക്സ്പീരിയന്‍സുമുണ്ടേ..:)