Thursday, June 07, 2007

പത്തല്ല പതിനായിരമല്ല


എണ്ണാമെങ്കില്‍ എണ്ണിക്കോ, നാളെ കള്ളം പറയരുതേ!

10 comments:

ദേവന്‍ said...

എണ്ണാമെങ്കില്‍ എണ്ണിക്കോ, നാളെ കള്ളം പറയരുതേ

കുറുമാന്‍ said...

ഇത് ഏതു ജാഥയാ ദേവേട്ടാ.......എം എം ഐ നബിദിനത്തിനു തുറക്കണം എന്നു പറയുന്ന ജാഥയാണോ?

ദേവന്‍ said...

കൊടിയിലെ അടയാളം കണ്ടില്ലേ കുറുമാനേ? ഞാന്‍‌ജി & മോന്‍‌ജി പാര്‍ട്ടി

ദമനകന്‍ said...

തുടങ്ങിയകാലത്ത്, അരക്കുപ്പി ബിരിയാണി 200 രൂപാ എന്നതായിരുന്നു ജാഥാംഗങ്ങളുടെ പ്രതിഫലം എന്നാണ് കേട്ടിരുന്നത്, ഇപ്പോ അത് കുറച്ചുകാണുമോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
കഴിഞ്ഞദിവസം കമന്റയിലിട്ട കമന്റ് മുറി ഇന്ന് പോസ്റ്റ് ടൈറ്റിലാ... എന്നാലും കോപ്പീറൈറ്റില്ലാത്ത സാധനം ആയിപ്പോയി ഇല്ലേലു ഒരു ജാഥ ചാത്തനും നടത്തിയേനെ..:)

എച്യൂസ് മീ ഇത് എന്ത് ജാഥയാ ആകെ മൂന്ന് പേരാ!!!

തമനു said...

പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയുടെ വാല്‍ ഭാഗം മാത്രം ഫോട്ടോ എടുത്തിട്ട്, ഞങ്ങളുടെ പാര്‍ട്ടിയെ താറടിക്കുന്ന പ്രവണത, ദേവേട്ടാ നല്ലതല്ല.

കൈയക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക, മുഖം മോശമായതിന് കണ്ണാടിയെ (ഏഷ്യാനെറ്റിലെ അല്ല) കുറ്റം പറയുക, ഫോട്ടോ എടുക്കാനറിയാത്തതിന് പാര്‍ട്ടിയെ കുറ്റം പറയുക ഇതൊക്കെ ഏതോ ഒരു അസുഖമാണെന്ന്‌ ഏതോ ഒരു സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നില്ലേ...?

ഇതു പോലെയുള്ള ഫോട്ടോകള്‍ എടുക്കുമ്പോ നമ്മുടെ അഗ്രജന്‍ എടുത്തതു പോലെയുള്ള പാനിംഗ് ഫോട്ടോകള്‍ എടുത്തു നോക്കൂ, നന്നാവും..

SAJAN | സാജന്‍ said...

ഒറ്റ ഫ്രൈയിമില്‍ ഒതുങ്ങാത്തത് എന്നല്ലേ ദേവേട്ടാ ഇതിനടിക്കുറിപ്പ് ചേരുക ഈ ഫോട്ടോ ദേവേട്ടന്‍ കാമെറ വീശിയെടുക്കേണ്ടതായിരുന്നു
തമനു പറഞ്ഞത് പോലെ കേരളത്തില്‍ ആരു ഭരിക്കണമെന്ന് തീരുമാനിക്കാന്‍ സാധ്യതയുള്ള ഒരു പാര്‍ട്ടിയുടെ വമ്പന്‍ പ്രകടനത്തെ ഇങ്ങനെ ചെറുതാക്കി കാണിക്കരുതായിരുന്നു.. ഇവിടെയും ഫോട്ടോഗ്രാഫേഴ്സ് സിന്‍‌ഡിക്കേറ്റോ?:):):)
(ഒരു ഓടോ;- അപ്പൊ ഇതായോ ഞാന്‍‌ജിയുടെ പാര്‍ട്ടിയുടെ സ്ഥിതി?)

പുള്ളി said...

സത്യം പറയട്ടെ, ഇതു കണ്ടപ്പോള്‍ മനുഷ്യന്റെ ഇവല്യൂഷന്‍ കാണിക്കുന്ന ഈ പടമാണ് ഓര്‍മ്മവന്നത്.

Manu said...

ദേവേട്ടാ.. (ഉ)തമന്‍ ചേട്ടന്റെ കമന്റിന്റെ ആദ്യ രണ്ടുപാര (sic) ഗംബ്ലീറ്റായി ക്വാട്ടുന്നു....
ഇതു മോശമായിപ്പോയി.....

വ്യക്തിഹത്യവരെ ഒക്കെ...... ഇപ്പോള്‍ ക്ഷമിക്കാവുന്ന പരുവമായിട്ടുണ്ട് ബൂലോഗസമ്പര്‍ക്കം കൊണ്ട്.. എന്നാലും ചോരകൊടുത്തും...... നീരുകൊടുത്തും....... ഉണ്ടാക്കിയെടുത്ത ഒരു പാര്‍ട്ടിയെ (എന്തോന്ന്? മനസ്സിലായില്ലീ... ലതുരണ്‍ടും കൊടുത്ത് തന്നെ പിള്ളേരൊണ്ടാവണത്..)... ഇങ്ങനെ അപമാനിച്ചാല്‍.... ഞാന്‍ കുത്തിട്ടു കമന്റെഴുതി ഇത് ....... സാന്‍ഡോ കയറിയ ഷാപ്പുപോലെ ആക്കും......

ഫ്രാന്‍‍സിയര്‍ said...

വീട്ടില്‍ ഒട്ടോ പിടിചു പൊകാനും സമ്മതിക്കില്ലാ അല്ലെ?.....സമ്മെളനം കഴിഞ് യാത്ര!!!!!!