Thursday, April 12, 2007

കലേഷിന് ആശംസകള്‍


ഇന്ന് നമ്മുടെയെല്ലാം സ്വന്തം കലേഷ്‌ കുമാറിന്റെ ജന്മദിനം. മൂപ്പര്‍ വെയിറ്റ്‌ കുറയ്ക്കല്‍ യജ്ഞത്തിലായതിനാല്‍ ഇവിടെ പായസം ഇല്ല, പകരം ദേവന്‍ സ്പെഷ്യല്‍‍ ഫ്രൂട്ട്‌ മാര്‍വല്‍ ഒരു കോപ്പ.

ഇനിയും ഒരു സെഞ്ച്വറിക്കാലം ആര്‍മ്മാദിച്ച്‌ വാഴുക കലേഷേ.

16 comments:

Kumar Neelakandan © (Kumar NM) said...

ഇതെന്തു നീര്?
ഇതിന്റെ കുറിപ്പടികൂടി താ മാഷേ...

വേനലില്‍ ഉച്ച നേരത്ത് ഇങ്ങനെ ഒരു പാത്രം ജൂസുകാട്ടി കൊതിപ്പിക്കല്ലേ...

Mubarak Merchant said...

ആശംസകള്‍, ആശംസകള്‍.. ആയിരമായിരം ആശംസകള്‍

Unknown said...

ഫ്രൂട്ട് മാര്‍വലെങ്കില്‍ അത്. കൊട് ഒരു ഗ്ലാസ് ഇവിടെ. :-)

തമനു said...

കലേഷ്ജി ... ഇവിടേയും ആശംസകള്‍.

അതേ .. ദേവേട്ടന്‍ പറേന്നപോലൊന്നും ഒക്കില്ല. നമുക്കു അടിച്ചു പൊളീച്ചൊരു സദ്യ വേണം. (ഫ്രൂട്ട്‌ മാര്‍വല്‍ .... കോപ്പാ..).

അതു നമുക്ക്‌ സദ്യ കഴിഞ്ഞ്‌ കുടിക്കാം.

ദേവന്‍ said...

സിജുവിന്റെ ബെര്‍ത്‌ ഡേയും ഇന്നാണോ? ആയിരമായിരം ആശംസകള്‍. ചിരഞ്ജീവിയായി, പുലിയായി വാഴുക സിജൂ.

ചൂട്‌ സ്പെഷല്‍ ആണു ഇത്‌ കുമാറേ.
ഇതിലെ ബേസിക്ക്‌ ജ്യൂസ്‌ ഉണ്ടാക്കാന്‍ വളരെ എളുപ്പമാ. കുരു കളഞ്ഞ തണ്ണി മത്തന്‍ 3 കപ്പ്‌, നല്ല മധുരമുള്ള ഓറഞ്ച്‌ ഒരു കപ്പ്‌, ഇരു കഷണം ഇഞ്ചി, ചെറിയ സലാഡ്‌ വെള്ളരി വേണമെങ്കില്‍ ഒരെണ്ണം ചേര്‍ക്കാം. ഇതെല്ലാം ഒരു മിക്സിയില്‍ അടിച്ചാല്‍ സംഭവം റെഡി. ശകലം പോലും വെള്ളം ചേര്‍ക്കേണ്ടതില്ല.

ഇനി ഈ സാദാ ജ്യൂസിനെ മാര്‍വല്‍ ആക്കണമെങ്കില്‍ ഒരു ജ്യൂസറില്‍ കാരറ്റ്‌ ഒരെണ്ണം ജ്യൂസ്‌ അടിച്ച്‌ ഇതില്‍ ചേര്‍ക്കാം, അല്ലെങ്കില്‍ മാതള നാരങ്ങ അല്ലിലക്ക്‌ ഒരു തുണിയിലിട്ട്‌ പിഴിഞ്ഞു ചേര്‍ക്കാം, വീറ്റ്‌ ഗ്രാസ്‌ അല്ലെങ്കില്‍ നെല്ലിക്ക കൂടി ആ കാരറ്റിനൊപ്പം ജ്യൂസാന്‍ ഇട്ടാല്‍ പവര്‍ കോര്‍ഡ്‌ കുത്തിയ മൊബൈല്‍ പോലെ നമ്മള്‍ ചാര്‍ജ്ജ്‌ ആകും.

അത്‌ ചൂടുകാലത്തെ തണുക്കാനുള്ള പരിപാടി. തണുപ്പുകാലത്ത്‌ ചൂടാവാന്‍ ഇതേല്‍ ഒരു 30 വൈറ്റ്‌ റം കൂടി ഒഴിച്ച്‌ അടിച്ചാല്‍ മതി :)

Kaippally കൈപ്പള്ളി said...

Kalesh:
Happy birthday.
:)
:)
:)

വേണു venu said...

ആശംസകള്‍‍.!!!

aneel kumar said...

കലേഷിന് പിറന്നാള്‍ ആശംസകളും സമ്മാനവും

Promod P P said...

കലേഷിന് വീണ്ടും ജന്മദിനാശംസകള്‍
മീനമാസത്തിലെ ഭരണി നക്ഷത്രം..

ഓ ടൊ : കലേഷ് കൂടാതെ ഞാനും ദില്‍ബനും ഭരണി നക്ഷത്രക്കരാണ്. മാത്രവുമല്ല ഇന്ന് കൊടുങ്ങല്ലൂര്‍ ഭരണിയുമാണ്.. ഭരണി നക്ഷത്രക്കാരുടെ ഇഷ്ടഗാനം : താനാരോ തനാരോ
ഇഷ്ട ദേവത : കൊടുങ്ങല്ലൂരമ്മ

qw_er_ty

myexperimentsandme said...

കലുമാഷിന്റെയും സിജുവിന്റെയും പിറന്നനാള്‍ ഫ്രൈഡേ, ദ ഏപ്രില്‍ തേര്‍ട്ടീന്‍‌തിനാണോ? അപ്പോള്‍ അന്ന് പ്രേതങ്ങള്‍ക്ക് മാത്രമല്ലല്ലേ ആഘോഷങ്ങള്‍.

കലുമാഷേ, സിജുമാഷേ,

ആയിരമായിരം റോസാപ്പൂക്കള്‍,
ഒന്നിച്ചൊന്നായി വിടരുമ്പോള്‍,
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും,
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും,
...........
...........
എന്നാ വിളിക്കും, ആ...

പിറന്നനാളാശംകള്‍.

ദിവാസ്വപ്നം said...

happy birthday Kalesh and Siju.

kalesh said...

ദേവേട്ടാ, ഞാന്‍ വിചാരിച്ചിരുന്നത് ലോ‍കത്തിലെ ഏറ്റവും വല്യ ഭക്ഷണനിയന്ത്രണക്കാരി എന്റെ അമ്മച്ചി ആണ് എന്നായിരുന്നു (ഉദ്ദാ: “ചായേല്‍ പഞ്ചാരയില്ലാതെ കുടിച്ചാലെന്താടാ? അല്ലേല്‍ നിന്റെ അച്ഛനെയും അപ്പച്ചിമാരേയും പോലെ ഡയബറ്റിക്ക് മരുന്നും കഴിച്ച് നടക്കാം”). റീമയെ കെട്ടിയപ്പം ഞാന്‍ ആ‍ശ്വസിച്ചു - അവളെങ്കിലും എനിക്കിഷ്ടമുള്ളതൊക്കെ ആവശ്യം പോലെ തരും എന്ന്!

പട പേടിച്ച് പന്തളത്ത് ചെന്നപ്പം പന്തം കൊളുത്തിപട എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍! ചോറുണ്ണാന്‍ ഇരിക്കുന്നതിനു മുന്‍പ് റീമ എന്നെക്കൊണ്ട് 2 ഗ്ലാസ്സ് വെള്ളം കുടിപ്പിക്കും - കണ്ട്രോള്‍!!!!

അവളെ കുറ്റം പറയുന്നതെന്തിന്? തടിയനായ എന്നെ അവള്‍ സഹിക്കുന്നില്ലേ?

അമ്മച്ചി പാവമായിരുന്നു... :(

ജന്മദിനാശംസകള്‍ക്കും സമ്മാനങ്ങള്‍ക്കും നന്ദി!

കുമാര്‍ ഭായിക്കും സജീ‍വ് ഭായിക്കും ഇക്കാസിനും വില്ലൂസിനും കിരണ്‍സിനും ദില്‍ബൂനും തമനുവിനും പ്രമോദേട്ടനും ദിവായ്ക്കും വേണുജിക്കും വക്കാരിഗുരൂനും പ്രത്യേകം നന്ദി!

അനിലേട്ടാ, ഞാനീ ഫോട്ടോ പ്രതീക്ഷിച്ചിരുന്നത് റീ‍മയ്ക്ക് എന്തേലും വിശേഷമുണ്ടെന്ന് ഞാന്‍ പറയുന്ന ഒരു ടൈമില്‍ ആയിരുന്നു. :)

നിഷാദ് ചേട്ടായീ, ബ്ലോഗില്‍ കമന്റാന്‍ പറ്റണില്ലല്ല്!?
അല്‍ഫ് ശുക്രാന്‍!!!

aneel kumar said...

എന്നാപ്പിന്നെ കയ്യില്‍ക്കിട്ടിയ പുളിച്ചിക്ക തേടിയ പുളിഞ്ചിക്ക എന്ന് ചൊല്ല് അന്വര്‍ത്ഥമാക്കിക്കോളൂ കലേഷേ. എനിക്ക് പടം റിപ്പീറ്റ് ചെയ്യാതെയുമിരിക്കാമല്ലോ ;)

Siju | സിജു said...

ദേവേട്ടാ.. ആശംസകള്‍ക്ക് നന്ദി

മഴത്തുള്ളി said...

കലേഷ് മാഷിന് ആശംസകള്‍.

സിജുവിനും ആശംസകള്‍

Inji Pennu said...

ഞാനിതിന്റെ കൂടെ അല്‍പ്പം മിന്റ് ലീവ്സും ചേര്‍ക്കും ദേവേട്ടാ. അപ്പൊ നല്ല ടേസ്റ്റും മണവുമാണ്..