Tuesday, September 26, 2006

ഡാലിക്കൊരു കമന്റിടാന്‍




ഡാലിക്കൊരു കമന്റിടാന്‍ കുറച്ചു ഗ്രന്ഥങ്ങള്‍ എടുത്ത് അരച്ചു കലക്കി വച്ചു. ഇനി ഇതെടുത്തു കുടിച്ചു വേണം എഴുത്തു തുടങ്ങാന്‍!

9 comments:

അതുല്യ said...

ദേവഗുരുവേ.. ബുക്കുകള്‍ വായിയ്ക്‌.. നല്ലത്‌.. ആ പ്ലാസ്റ്റിക്കിലുള്ളത്‌ കുടിച്ചിട്ട്‌ കമന്റിടാന്‍ നിന്നാ.. ലാപ്പ്റ്റോപ്പും കൊണ്ട്‌ വിശാലന്റെ അംബസ്താനീടെ ഡ്രില്‍മാഷിന്റെ അവസ്ഥയായാല്‍....

ജ്യോതിര്‍മയി said...

"സര്‍വോപനിഷദോ ഗാവോ
ദോഗ്ദ്ധാ" ദേവരാഗമാണല്ലേ:-)

പട്ടേരി l Patteri said...

ഹൊ അപ്പോള്‍ ഈ ബുക്കൊക്കെ അരച്ചു കലക്കി കുടിക്കണം എന്നു പറയുന്നത് ഇതിനെയാണു അല്ലെ.
എന്താ ആ മഞ്ഞനിറം , ഇതിന്റെ കൂടെ മസാലയും ചേര്‍ക്കണൊ, അതോ മഞ്ഞള്‍ പൊടിയോ?
ഓ:ടോ ഐസ്ക്രീം ഫാമിലി പാക്ക് വാങ്ങി വീട്ടിലു സൂക്ഷിക്കുമ്പോള്‍ കണ്ടയിനറില്‍ സൂക്ഷിക്കുന്നതിന്റെ ഗുണം എന്താ?...ഓ അല്ലെങ്കില്‍ ഞാനെതിനാ അതറിയുന്നതു, ഈ ബാച്ചിലേറ്സ് എന്തിനാ അതൊക്കെ സൂക്ഷിക്കുന്നെ...വാങ്ങിയാല്‍ കഴിക്കുക , കഥം ആക്കുക :)

പാര്‍വതി said...

ഇതിങ്ങനെ അരച്ച് കലക്കി ഫ്രിഡ്ജില്‍ സ്റ്റോറ് ചെയ്തിരിക്കുകയാണല്ലേ..ആരെങ്കിലും കനമുള്ള ഒരു പോസ്റ്റിട്ടാല്‍ ഓടി പോയി തുറന്ന് രണ്ട് കവിള്‍ മിഴുങ്ങിയിട്ട് വന്നിരുന്ന് ഒറ്റ കമന്റ്..

ഇപ്പോ പിടികിട്ടി ഐഡിയ..ഇനി എന്റെ കമന്റുകളുടെ ഒക്കെ കനം കണ്ടോണം.

ആദ്യം ഇക്കണ്ട ബുക്കോക്കെ സംഘടിപ്പിക്കണം.പ്രഗതിമൈധാനില്‍ ITF ല്‍ പോയി നോക്കാം.

:-)

-പാര്‍വതി.

സിദ്ധാര്‍ത്ഥന്‍ said...

ഇറച്ചിക്കടയിലേക്കു് നോക്കി ഇരിക്കുന്നുവെന്നു പറയപ്പെടുന്ന ഒരു മേൽത്തരം ജന്തുവെപ്പോലെയായ് ഞാൻ.

ഡാലി അതു പൂട്ടി പോയെന്നു തോന്നുന്നു ദേവാ.
ബ്ലോഗിലേക്കു് ലിങ്കിയാൽ മതിയല്ലോ ല്ലേ.

സു | Su said...

അതെന്താ കലക്കിവെച്ചിരിക്കുന്നത്? അറിവാണെങ്കില്‍ കുറച്ച് പാര്‍സല്‍ ആയിട്ട് അയച്ചുതരൂ. ചാര്‍ജൊക്കെ ഞാന്‍ പിന്നെ തന്നോളാം. എനിക്ക് നല്ല രണ്ട് കമന്റെങ്കിലും വെക്കണം. എല്ലാ ബ്ലോഗിലും.

ഡാലി said...

ദേവേട്ടാ, അപ്പോള്‍ പെടാപാടു തന്നെ! ആ പുസ്തകങ്ങള്‍ ഒക്കെ കണ്ട് ഞാന്‍ എന്തൊക്കെയോ കണ്ട എന്തിനെയൊക്കെയോ പോലെ ഇവിടെ ഇരിക്കുന്നു.

സിദ്ധാര്‍ത്ഥേട്ടാ: കട പൂട്ടീട്ടില്ല. ഈ കട ഈ നേരത്തേ തുറക്കൂ. ലിങ്ക് മതി. അതാ കൂടുതല്‍ നല്ലത്.

ഷിജു അലക്സ്‌‌: :Shiju Alex said...

വേവേട്ടാ ഈ പുസ്തകങ്ങള്‍ ഒക്കെ ഒന്നു കിട്ടിയിരുന്നെങ്കില്‍ .......
...............
...........


ഡാലിക്കൊരു കമെന്റ് ഇടാമായിരുന്നു.

കലേഷ്‌ കുമാര്‍ said...

ദേവേട്ടോ, വിദ്യാമ്മ നാട്ടില്‍ പോയതിനു ശേഷം ഭക്ഷണം ഇതാണോ ? പുസ്തകങ്ങള്‍ അരച്ച് കലക്കി കുടിക്കുക?