Sunday, October 08, 2006

മധുലോലുപന്‍


എനിക്കു ഫോട്ടോഗ്രഫി വശമില്ല.
ഇവന്‍ ആരെന്നും എനിക്കറിയില്ല.
എന്റെ പൂച്ചമരത്തില്‍ ഇവന്‍ മധുതേടിയെത്തി.
ഞാന്‍ പകര്‍ത്തി.
ശലഭങ്ങളുടെ സ്നേഹിതന്‍ വിഷ്ണു പ്രസാദിനു സമര്‍പ്പിക്കുന്നു.

8 comments:

അനംഗാരി said...

മധുലോലുപന്‍ നന്നായിട്ടുണ്ട്.



ഓ:ടോ:തമ്പുരാനെ, ഞാനിനി എന്നാണ് ഒരു പടം പിടിക്കാന്‍ പഠിക്കുക?‍

Kalesh Kumar said...

ദേവേട്ടാ, ഇത് ദുഫായി ആണോ കുണ്ടറയാണോ?
(നല്ല പടം)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഫടം കണ്ടിട്ട്‌ ഇത്‌ ദുഫായി ആണെന്നാ തോന്നുന്നേ...(ജഗദീഷ്‌ സ്റ്റൈയില്‍)

Anonymous said...

സ്നേഹത്തോടെ ദേവരാഗത്തിന്,
എനിക്ക് വേണ്ടി ഈ പോസ്റ്റ് ഇട്ടതിന് നന്ദിയുണ്ട്.
ഞാനിതിനെ മുന്‍പ് കണ്ടിട്ടില്ല.ഇത് കേരളത്തിലേതു തന്നെയല്ലേ..? ഞാനിതിനെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നുണ്ട്.താങ്കളുടെ ഒരു പഴയ പോസ്റ്റില്‍ ഈ ചിത്രം കണ്ടു.മധുലോലുപന്‍...
ആ പേരെനിക്ക് ഇഷ്ടമായി.

ദേവന്‍ said...

അനംഗാരി നന്ദി.
കലേഷേ, ബിജോയി ദുഫായി അല്ല, കുണ്ടറ തന്നെ. ദുബായില്‍ പൂച്ചയുണ്ട്‌, മരവുമുണ്ട്‌ പക്ഷേ പൂച്ചമരം കണ്ടിട്ടില്ല :)

വിഷ്ണു പ്രസാദ്‌,
ഇതിനെ ഇഷ്ടമായെന്നറിഞ്ഞ്‌ അതില്‍ സന്തോഷം.
നാട്ടില്‍ തന്നെ ഇതെടുത്തത്‌. കൊല്ലത്തിനടുത്ത്‌ കുണ്ടറ എന്ന സ്ഥലത്ത്‌ (ഇത്‌ നേരത്തേ പോസ്റ്റിയതാണെന്നറിഞ്ഞിരുന്നില്ല) ശലഭങ്ങളെ കണ്ടാല്‍ അറിയുകയൊന്നുമില്ല. വേറേയും ഒന്നുരണ്ടെണ്ണം കയ്യിലുണ്ട്‌. അവരേയും തപ്പിപ്പിടിച്ച്‌ ഇടാം. (ഒക്കെ ബാക്‌ അപ്പുകളില്‍ പോയി, നാട്ടില്‍ വന്നിട്ട്‌ ഒരുവര്‍ഷമാകുന്നു)

Kala said...

ഹായ്.. ഇതെതുമരം പൂച്ചമരമോ?? ശരിക്കുമുള്ള പേരാണോ.. പടം നന്നായിരിക്കുന്നു...

ദേവന്‍ said...

ഒരു ബോട്ടണി ക്ലാസ്സ് ആക്കി പൂച്ചപ്പഴം വിദ്യ ബ്ലോഗ്ഗിലിട്ടു കലേ.

മുസാഫിര്‍ said...

ഇതിനെങ്ങനെ പൂച്ച മരമെന്നു പേരു കിട്ടി ദേവ്ജി.പൂവ് പൂച്ച വാലു പോലിരിക്കുന്നത് കൊണ്ടാണോ ?