Saturday, September 09, 2006

ബിരിയാണിക്കുട്ടിക്ക്‌ ആശംസകള്‍!
‍വക്കാരിയെപ്പോലെ
സാമ്പാറും കിച്ചടീം ഉണ്ടാക്കാന്‍ നേരം കിട്ടിയില്ല ബിരിയാണി.. ആകെ ഉള്ളത്‌ ച്ചിരേം കടുമാങ്ങായും ഇഞ്ചിക്കറിയുമാ. ന്നാലും.. ഉള്ളത്‌ തൂക്കു കിണ്ണത്തിലാക്കി ഞാനും എത്തി.. ആശംസകള്‍

17 comments:

myexperimentsandme said...

ദേവേട്ടാ, കൊതിപ്പിച്ചല്ലോ...:)

കിച്ചടിയോ? അപവാദ് പര്‍നാ മന്‍‌നാ ഹേ, ലത് മോരുകറി എന്ന് ഞങ്ങള്‍ ജാപ്പനീസില്‍ പറയും. ഒരു പായ്ക്കറ്റ് തൈര്, കടുക്, മഞ്ഞള്‍‌പൊടി, പച്ചമുളക്, ഇഞ്ചിപ്പെണ്ണ്, സായിപ്പുള്ളി, ഉണങ്ങിയ കറിവേപ്പില, മല്ലിപ്പൊടി, ചുമന്ന മുളക്, ഒലിച്ചിറങ്ങുന്ന എണ്ണ.

എണ്ണ ഒലിപ്പിച്ച് പാത്രത്തിലിട്ട് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് ഇഞ്ചിപ്പെണ്ണിനെ നുറുക്കി, സായിപ്പുള്ളിയെ കഷ്‌ണമാക്കി, പച്ചമുളകിനെ വെട്ടിനുറുക്കി ഇതെല്ലാം കൂടിയിട്ട്, പൊടിഞ്ഞ് പോകുന്ന കറിവേപ്പിലയും ചുമന്ന മുളകുമിട്ട് മഞ്ഞമല്ലിപ്പൊടികളിട്ട് മൂപ്പിച്ചിട്ട് തക്കാളിയിട്ട് ഒന്നുകൂടി മൂപ്പിച്ച് ലെവനെ ചൂടുപിടിപ്പിച്ച് രണ്ടെണ്ണം മേടിച്ച് കെട്ടി അതുകഴിഞ്ഞ് കട്ടത്തൈര് കട്ടയായിട്ടിട്ട് ഉപ്പിട്ട്, ഉടച്ചിളക്കി വെള്ളം പിരിയുന്നതിനുമുന്‍പ് എടുത്തുകഴിഞ്ഞാല്‍ വകാരീസ് ജപ്പാനീസ് മോരുകറി റെഡിമണി.

Unknown said...

പടം കണ്ടപ്പോല്‍ തന്നെ വായില്‍ വെള്ളമൂറി..

ഉമ്മര് ഇരിയ said...

വായില്‍ ഒരുകപ്പലോടാനുള്ള വെള്ളമുണ്ട്. മുതലാളി(അറബി)യുടെ വീട്ടിലെ ഭക്ഷണം (ജോലിക്കാര്‍ക്കുവേണ്ടിയുള്ള കോഴിക്കോടന്‍ കുക്കിന്റെ കല‍ക്കികുത്തല്‍)കഴിച്ചു കഴിച്ചു വായക്കും,വയറ്റിനും മടുപ്പുവന്നു.
ഇങ്ങിനെയുള്ള പടം കാണിച്ചിട്ടു ആളെ കൊതിപ്പിക്കല്ലെ ദേവേട്ട.

അനംഗാരി said...

ദേവാ ഇത് ഓണത്തിന്റെ ബാക്കിയാണൊ. എന്തായാലും, എന്റെ നാക്കില്‍ വെള്ളമൂറി തുടങ്ങി. ശ്ശോ! എല്ലാവരു ഇങ്ങനെ ചോറും കറിയും, ബിരിയാണിയും ആയി വന്നാല്‍ എന്ത് ചെയ്യും. ഒരു ഇടവേള വേണ്ടേ എല്ലാം തിന്നു തീര്‍ക്കാന്‍?

Anonymous said...

ഞങ്ങള്‍ മോരുകറിയെന്നല്ല പറയുക, “മോരൂത്തികൂട്ടാന്‍” ന്നാ പറയുക. കാളന്‍ നീട്ടിയപോലെ ഇരിക്കും. അഥവാ കാളനില്‍ തൈര് കുറുക്കും ഇവിടെ അതില്ല, അത്രമത്രം. ശരിയാണോ? -സു-

myexperimentsandme said...

തന്നെ തന്നെ സുനിലേ, ഞങ്ങള്‍ പുളിശ്ശേരി എന്നും മോരുകറി എന്നും പറയും. കാളന്‍ കുറുകിയത്, ലെവന്‍ നാഷണല്‍ ഹൈവേ പോലെ നീണ്ടത്.

കോളേജിന്റെ അടുത്തുള്ള ഹോട്ടലില്‍ ഇതിനെ പുളിവെള്ളം എന്നും വിളിക്കും. കാരണം നീട്ടി നീട്ടി ചേട്ടന്റെ കണ്ട്രോള് പോയി.

റീനി said...

മഞ്ഞമല്ലിപ്പൊടി ഇന്‍ മോരുകറി?

myexperimentsandme said...

അത് മറന്നു.

ഞങ്ങള്‍ ഇതിനെ മോരുകൂട്ടാന്‍ എന്നും വിളിക്കും.

അപ്പോള്‍ ദമനകന്‍: മോരുകറി, മോരുകൂട്ടാന്‍, പുളിശ്ശേരി ലെല്ലാം ലൊന്ന്.

കാളന്‍, ഒരു ഫാമിലി തന്നെ, പക്ഷേ കുറച്ച് കൂടി ഗെറ്റപ്പൊക്കെയുണ്ട്.

myexperimentsandme said...

റീനി, മല്ലിപ്പൊടി എന്റെ ഡിസ്‌കവര്‍ക്കി ചാനലാണ്. എനിക്ക് ഇവിടെ മൂന്ന് പൊടിയന്മാരാണുള്ളത്, മുളകണ്ണന്‍, മഞ്ഞളണ്ണന്‍, മല്ലികച്ചേച്ചി. എന്‍ മോരുകറിക്ക് ഞാന്‍ മുളക് പൊടിയണ്ണന്നെ ഒഴിവാക്കി. ആദ്യകാലങ്ങളില്‍ മല്ലിച്ചേച്ചിയേയും പൊടിക്കകത്ത് കയറ്റില്ലായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി മല്ലിച്ചേച്ചിയുമുണ്ട്.

സ്വാദ് വ്യത്യാസം വരില്ലേന്നോ?

എല്ലാം കരിഞ്ഞിരിക്കുമ്പോള്‍ എന്തോന്ന് മല്ലിസ്വാദ്, എന്തോന്ന് മുളക് സ്വാദ്. എല്ലാം കരിവദനന്‍ :)

Rasheed Chalil said...

കൊതിപ്പിക്കല്ലേ ദേവേട്ടാ..

റീനി said...

എല്ലാം കരിഞ്ഞു പോയാല്‍ എന്തു ചെയ്യണമെന്നറിഞ്ഞുകൂടാ. വെള്ളം പിരിഞ്ഞുപോയാല്‍ മിക്സിയില്‍ ഇട്ട്‌ ഒറ്റ അടി. സംഗതി സുമാര്‍.

myexperimentsandme said...

അതൊരടിപൊളിയൈഡിയായാണല്ലോ റീനീ, അപ്പോള്‍ ഇനി മോരുകറി അടുപ്പത്ത് വെച്ചിട്ട് ധൈര്യമായിട്ട് വന്ന് ബ്ലോഗാം. ഇത്രയും നാളും ഡൈവോഴ്‌സ് ചെയ്യുന്നതിന്റെ തൊട്ടിപ്പുറത്തെ സെക്കന്റ് വരെ ലെവന് തീകൊടുത്ത് ആ നിമിഷം കുടുംബക്കോടതിയില്‍ കൊണ്ടുപോയി സെറ്റിലാക്കുകയായിരുന്നു പതിവ്. എങ്കിലും ചില പിടിവാശിക്കാര്‍ പിരിഞ്ഞ് തന്നെ പോകും. അപ്പോള്‍ മിക്സി മതി. അതാണെങ്കില്‍ വാങ്ങിച്ചിട്ട് എന്ത് കാണിക്കും എന്ന് വെച്ച് പൊടീം പിടിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു.

myexperimentsandme said...

അതോ സംഗതി സു മോര് എന്നാണോ റീനി പറഞ്ഞത്? ഒറ്റയടിയും മോരും വെള്ളവും രണ്ടായ നിന്നെയിഹ രണ്ടെന്ന് കണ്ടുണ്ട്ണ്ട്ണ്ട് എന്ന കണക്കില്‍ :)

(ചുമ്മാ താണപ്പാ) :)

Kalesh Kumar said...

ദേവേട്ടോ, കൊതിപ്പിക്കാതെ!

ദേവന്‍ said...

കടൂമാങ്ങാക്ക്‌ ഇത്ര ഡിമാന്‍ഡോ? ഇതറിഞ്ഞേല്‍ ഞാന്‍ നെല്ലിക്കായ ഉപ്പിലിട്ടതും കൂടെ എടുത്തേനേ

സംഗതി ഓണത്തിന്റെ തന്നെ, പക്ഷേ ഈ വര്‍ഷത്തെയല്ലെന്നു മാത്രം

ബാച്ചിലര്‍ പുളിശ്ശേരി ഞാനും വയ്ക്കും മാഷമ്മാരേ. അതു ദേ ഇങ്ങനെ. ഒരു ലിറ്റര്‍ തൈര്‌ (സീറോ ഫാറ്റ്‌) ശരാശരിപ്പുളിപ്പ്‌ ഉള്ളത്‌ എടുത്ത്‌ മുന്നു ലിറ്റര്‍ കൊള്ളുന്ന ഒരു പാത്രത്തിലൊഴിക്കുക. അര ടീസ്പൂണ്‍ ഉപ്പ്‌, മഞ്ഞള്‍ എന്നിവ ഇടുക. ബ്ലെന്‍ഡര്‍ എടുത്ത്‌ ഇതീന്ന് നരകം അടിച്ചിളക്കുക. ശേഷം ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച്‌ ഒന്നിളക്കുക

ഓരോന്നു വീതം പച്ചമുളക്‌, അരയിഞ്ച്‌ ഇഞ്ചിക്കഷണം എടുത്തുകൊത്തിയരിഞ്ഞത്‌, വെളുത്തുള്ളി ഒക്കെ ഒരു ടെഫ്ലോണ്‍ ഒട്ടാത്ത ചട്ടിയില്‍ ഇട്ട്‌ ഒരു സ്പൂണ്‍ വെള്ളത്തില്‍ വറുക്കുക. നാലഞ്ചു കറിവേപ്പിലയും പൊട്ടിക്കുക. ചട്ടിക്കുള്ളില്‍ ഒച്ചയനക്കം നില്‍ക്കുമ്പോള്‍ തൈരുടച്ചത്‌ ഒഴിച്ച്‌ ഒരു മിനുട്ട്‌ അവിടെയിട്ടേക്കുക. സ്വാദിഷ്ടമായ, എനിക്കിഷ്ടമായ, വിമ്മിഷ്ടമായ മോരുകറി റെഡി.

myexperimentsandme said...

അത് അടിപൊളിയാണല്ലോ ദേവേട്ടാ. ഇവിടെ പുളിയുള്ള തൈര് കിട്ടാനുള്ള പാടാണ് തക്കാളി ഒതേനനെ (കടപ്പാക്കട ഒരനോണിമസ്താന്) കണ്ടിച്ചിടാന്‍ പ്രചോദിപ്പിച്ചത്.

തൈരിനെ പുളിപ്പിക്കാന്‍ യോഗര്‍ട്ട് മേക്കര്‍ എന്ന സംഭവം തൊള്ളായിരമെന്ന് കൊടുത്തത് കാറ്റും വെയിലും മഴയും പൊടിയുമേറ്റ് ഇങ്ങിനെയിരിക്കുന്നു.

എനിക്ക് സ്വല്പം പുളിയുള്ള തൈരും, സ്വല്പം പുളിയുള്ള മോരുകറിയുമൊക്കെയാണിഷ്ടമാണുനാണുപക്ഷേ.

K M F said...

കൊതിപ്പിച്ചലൊ.....