എല്‍ജിക്ക് സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്.
ചിത്രത്തില്‍ കാണുന്നത് വെറും നാലു കെട്ട് അല്ല, പത്തിരുപത്തഞ്ച് കെട്ടുള്ള ചെക്ക് മേറ്റ് ബാര്‍. സുനാമി അടിച്ചപ്പോള്‍ നാലു കെട്ട് ഒഴിച്ച് ബാക്കിയെല്ലാം പൊട്ടിപ്പോയി പാവം മദ്യശാലയുടെ.
തോണി പക്ഷേ കാര്‍ ബ്രോക്കര്‍മാര്‍ പറയും പോലെ ഇന്‍ വീ ജീ സി.
9 comments:
തോണി കൊള്ളാം, പക്ഷേ. നാലുകെട്ട്?? ഞാന്‍ നാട്ടില്‍ പോവുന്നതിനു മുന്‍പ് എല്‍ ജിക്കു പറയാന്‍ മേലായിരുന്നോ? നാലുകെട്ടു കാണിക്കായിരുന്നു. :)
ഇവിടന്ന് ഇറങ്ങിയ പോയ മഹാന്മാരുടെ 'കെട്ടിറങ്ങാന്‍' എത്ര ഗ്ലാസ്സ് മോരു വെള്ളം വേണ്ടി വന്നിട്ടുണ്ടാകും?
Btw യെല്ജിക്കു നാലുകെട്ടു് കാണണം എന്നു കലശലായി മോഹമുണ്ടെങ്കില്‍ ഈ നമ്പൂതിരി ഇല്ലങ്ങള്‍ കണ്ടുകൊള്ളൂ. ബ്ലോഗിലെ പുല്ലൂരാന്റെ വീടും ഇക്കൂട്ടത്തിലുണ്ടെന്നാ വായനശാല സുനില്‍ പറഞ്ഞതു്.
പ്രഭേഷേ, ഗള്‍ഫില്‍ നാലുകെട്ട് കുഴപ്പമില്ലാത്ത മദ്യശാലാ കം ഭക്ഷ്യശാലയാണു്. ഗള്‍ഫ് ബ്ലോഗന്മാരില് വലിയൊരു ശതമാനം ദുബായിലെ ഒരു നാലുകെട്ടിനു ചുറ്റുമായിട്ടാണു് താമസം ;) ഫുജൈറക്കാരന്‍ ഒരാള്‍ അവിടുത്തെ നാലുകെട്ടിനു നാലുകാതം വടക്കുമാറിയാണു നങ്കൂരമിട്ടിരിക്കുന്നതു് ;)
ഞാനെന്റെ ലൈഫില്‍ ഇതുവരെ നാട്ടിലെ നാലുകെട്ടില്‍ പോയിട്ടില്ല. ഒന്ന് പോയിക്കാണണം വല്ലാത്തൊരു മോഹം ഉണ്ടെനിക്ക്.
നല്ല ചിത്രം . ഇതെവിടെയാ?
ഹായ് നല്ല സ്ഥലം. അതും ഒരു ബാറാണെന്നു കേട്ടപ്പോള്‍, ഉള്ളം തുടിക്കുണു. നാലുകെട്ടില്‍ ഇരുന്ന് നാലെണ്ണമടിക്കുക, തോണിയെടുക്കുക, കായലിലങ്ങനെ തുഴഞ്ഞു നടക്കുക. പിന്നേം വന്നടിക്കുക, പിന്നേം തുഴയുക, തുഴഞ്ഞ് തുഴഞ്ഞൊരു വഴിക്കാകുമ്പോള്‍, പിന്നേം വന്ന് വാളു വെച്ച് എല്ലാം മറന്നാ നാലുകെട്ടിന്റെ പടിയില്‍ സാഷ്ടാംഗം പ്രണമിച്ച്, എല്ലാം മറന്ന് കിടന്നുറങ്ങുക.
എന്തൊരു നടക്കാത്ത സ്വപ്നം!!
ദേവേട്ടാ
ഓത്തിരി താങ്ക്സ് ,പക്ഷെ ഇതു ദുബായി ആണൊ? എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല.
ശരിക്കു കണ്ടാല്‍ കേരളം പോലെ ഉണ്ടു.
ഈ നാലുകെട്ടു ബാര്‍ ആണൊ? ശ്ശെ! എന്നാല്‍ എനിക്കു വേണ്ടാ..എനിക്കു കള്ള് എന്നു കേക്കുന്നതേ അലര്‍ജിയാ.വൈന്‍ പോലും അലര്‍ജിയാ..പള്ളീല് പോവുംബൊ അപ്പത്തില്‍ മുക്കി തരുന്ന വൈന്‍ രുചിച്ചിട്ടുണ്ട്..അത്രേ ഉള്ളൂ എന്റെ കപ്പാസിറ്റി... :-)
എന്റെ വീട്ടില്‍ ആരും
കുടിക്കാത്തകൊണ്ടായിരിക്കും ചിലപ്പൊ ഈ അലര്‍ജി.എന്നിട്ട് കെട്ടിയപ്പോഴൊ...പട പേടിച്ചു പന്തളത്തു ചെന്ന സ്ഥിതി..പക്ഷെ വീട്ടില്‍ വെച്ചു ഇതേവരെ കുടിച്ചിട്ടില്ലാ എനിക്കു വേണ്ടി....
അപ്പൊ ദേ സുരേഷ്ഗോപി ചേട്ടന് പറയുന്നു..കള്ളു കുടിച്ചു നാലുകെട്ടു മൊത്തം വൃത്തികേടാക്കാന്‍ പോവാണു എന്നു..ഞാനില്ല അങ്ങോട്ട്. എനിക്കു കള്ളിന്റെ മണം പോലും ഇല്ലാത്ത നാലു കെട്ടു മതി..പക്ഷെ തോണി ഞാന്‍ എടുത്തു..
തോണീടെ പേരെന്താ? എന്തോ കുടുംബം എന്നു എനിക്ക് വായിക്കാം..
കോമ്പ്ലാന് ബോയിന്റെ നാലുകെട്ടു കണ്ടിട്ടു ഏതൊ പ്രേത കഥയിലു കണ്ടപോലെ,എനിക്കു നല്ല ഭംഗീള്ള നാലുകെട്ടു വേണം,എന്നിട്ട് അതിനെ ഒരു സൈഡ്ഡില് പുഴ,അവിടെ തോണി പാര്‍ക്ക് ചെയ്തിട്ടു...എന്തു മനോഹരമായ നടക്കാത്തി സ്വപ്നം!!! ഹ്മ്മ്....
പെരിങ്ങോടന് പറഞ്ഞ ഗല്ഫ് നാലുകെട്ട് അല്ലേ ഇത്.. ഇതു കൊല്ലത്തിന്റെ കുരക്കേണി സ്ഥിതി ചെയ്തിരുന്ന സ്ഥലമെന്ന് ഞാന്‍ വിശ്വസിക്കുന്ന തിരുമുല്ലവാരം കടപ്പുറത്തെ ചെക്ക് മേറ്റ് ബാര്‍. ബാറിന്റെ പാതി സുനാമി കൊണ്ടു പോയി.
പുണ്യപുരാതനമായ തിരുമുല്ലവാരം ഷാപ്പ് ഇതിന്റെ തൊട്ടടുത്താണ്. ഞാനും കുറുമാനും കൂടെ അടുത്ത വേക്കേഷനു തിരുമുല്ലവാരത്ത്!
വിശാലാ അടുത്ത വെക്കേഷനു നമുക്ക് നാലു കെട്ടും നടുമുറ്റവും ഒക്കെ കാണാം. എത്രയെണ്നം കാണണം..
എല്‍ ജീ,
എന്റെ അമ്മ ജനിച്ചുവളര്‍ന്ന, എന്റെ അമ്മാവനും കുടുംബവും താമസിക്കുന്ന നാലുകെട്ടിന്റെ വീഡിയോ ഉണ്ട്. മൂന്ന് നാലു മാസം മുന്‍പ്, ഒരു സ്റ്റുഡന്റ് എന്തോ പ്രൊജക്റ്റിനു വേണ്ടി എടുത്തത്. അത് എങ്ങനെയാ ഇവിടെ കാണിക്കുക എന്നറിയില്ല. എല്‍ ജി നാട്ടില്‍ വരുമ്പോള്‍ യഥാര്‍ത്ഥം ആയിട്ട് കാണിക്കാം കേട്ടോ.
വിശാലനും സ്വാഗതം ഉണ്ട് കേട്ടോ.
Post a Comment