Tuesday, May 30, 2006

ജബെല്‍ ഹഫീത്ത്‌



അലൈനിലെ സുന്ദരിയായ ഈ മലയുടെ താഴ്വാരം സമീഹയുടെ ബ്ലോഗിലുണ്ട്‌ . ആ താഴ്വാരത്തില്‍ നിന്നും ഈ മലയിലേക്കുള്ള ഡ്രൈവ്‌ അതീവരസകരമാണ്‌ (പപ്പുവിന്റെ താമരശ്ശേരിച്ചുരത്തിന്റെയും ചിന്നാര്‍-ആളിയാര്‍ മലമ്പാതയുടെം അത്രയും ഇല്ലെങ്കിലും രസം തന്നെ)

4 comments:

അരവിന്ദ് :: aravind said...

എന്തോ??
സുന്ദരിയോ? ഈ മൊട്ടപ്പാറയോ?
ദേവ്‌ജീ എന്നാലും ഇത്രക്കങ്ങട് വേണ്ടാരുന്നു. അതോ ജോലി കൂടി ഇപ്പോ ഉറക്കം കുറവായിട്ട് അതു താനല്യോ ഇദ് എന്ന് തോന്നുന്നതാണോ?
ഇത് ഞങ്ങടെ തവനൂരെ ഹൈസ്കൂളിനടുത്ത് പിള്ളേര് മുള്ളാനും കോട്ടി കളിക്കാനും പോണ പാറപോലെയുണ്ട്!
സത്യം.

:-)

കുറുമാന്‍ said...

ജമ്പെല്‍ ഹഫീത്തില്‍ പോകണം, പോകണം എന്നു കരുതിയിട്ട് വര്‍ഷം ഏഴെട്ടായി.......ഇനിയിപ്പോ എന്തായാലും വൈകാതെ പോകണം.....ഡ്രൈവിന്ന്ങിന്റെ കമ്പം കൊണ്ടാണെ.......അടുത്തിടയായിട്ട് കയറുന്ന ഏറ്റവും വലിയ കയറ്റം, സെക്കന്റ് ഇന്റര്‍ചേഞ്ചാ!

ദേവന്‍ said...

ഈ കമന്റുകള്‍ കണ്ടില്ലാ.
അരവിന്നന്‍ കുട്ടിയേ, സുന്ദരി ഈ മല അല്ല , താഴ്വാരം. അതു സമീഹ പടം പിടിച്ച്‌ ഇട്ടിട്ടുണ്ടേ. പിള്ളേരുമുള്ളി പാറപോലൊന്നുമല്ല 10 കിലോമീറ്റര്‍ കുത്തനെ മലമ്പാതയാ ഇവിടേക്ക്‌. 4 വീലേലും പവറില്ലേല്‍ വണ്ടി ഒരുമാതിരി പട്ടികടിക്കാനോടിച്ചപ്പോ ഷക്കീല കിതച്ചതുപോലെ കിതക്കും. കുറുമാനേ ഇപ്പോ പോകുകയാണേല്‍ നല്ല സുഖമാ. മലമൂട്ടില്‍ സമ്മറും മലമോളില്‍ വിന്ററുമാ.

Kalesh Kumar said...

അരവിന്ദാ, ജബല്‍ ഹഫീത്തിന്റെ മുകളിലെത്തും വരെ എനിക്കും അങ്ങനെയൊക്കെ തോന്നിയിരുന്നു....