Friday, December 17, 2010

പ്രതിഫലനം






പ്രതിഫലനം എടുക്കാൻ ശ്രമിച്ചതാണ്.   എന്തു  ചെയ്യാം, പ്രതിഫലനം നന്നായിരുന്നെങ്കിലും ഫോട്ടോ നന്നായില്ല. എന്തരോ വരട്ട് പത്തു മിനുട്ട് കഷ്ടപ്പെട്ടതാണ്, ഇവിടെക്കിട.

Wednesday, December 15, 2010

ജന്മദിനാശംസകൾ



സുഹൈൽ കൈപ്പള്ളിക്ക് ജന്മദിനാശംസകൾ

Monday, December 13, 2010

അസ്തമയം



ഒരു ദെവസമെങ്കിൽ ഒരു ദെവസം. നാട്ടിൽ പോയാൽ പെരുമണിലെ അസ്തമയം കാണണം, ഒരു ശീലമാ.

 പടം എടുക്കാൻ നിന്ന സ്പോട്ടിലെ പൊല്യൂഷം.  ഏതോ ശുനകസുതന്മാർ പിക്ൿനിക്കിനു വന്നിട്ട് കായലിൽ തട്ടിയിട്ട് പോയി ഇതൊക്കെ.

ഈ അഗ‌മ്യഗാമികൾ ഇതെന്തോന്നാ തിന്നത്,   പാത്രത്തിനു ചുറ്റി ഒരണലി ചത്തു കിടക്കുന്നല്ലോ :(

Thursday, November 25, 2010

ഹാപ്പി ബെർത്ത് ഡേ

    ഡോറക്കുട്ടീടെ  ഹാപ്പി ബെർത്ത് ഡേ.

Sunday, November 21, 2010

വെയില്‍

പാര്‍ക്കില്‍ പോയ വഴി കണ്ടതാണ്‌ അനില്‍ശ്രീയുടെ മകനെ. പേരു ചോദിക്കാന്‍ വിട്ടുപോയി.

Saturday, November 20, 2010

നോർമൽ വ്യൂ & സ്രാങ്ക് വ്യൂ




ലിങ്ങനെയാണ്.  സ്രാങ്കിഫൈ ചെയ്ത ആകാശത്ത് മേഘമില്ലെന്ന കുതിരവട്ടന്റെ പരാതിയും മാറട്ട്.

Friday, November 19, 2010

ദാ പ്രാവ്

മൻ‌ജിത്തിന് സമർപ്പിക്കാനായിട്ട്  മരുഭൂമീൽ പോയിട്ട് ഒരു ഹൂബുറയോ റാസൽഖോറിൽ പോയിട്ട് ഒരു  ഫ്ലമിംഗോയോ കുറഞ്ഞത് വീട്ടിനു മുന്നിലെ പുൽത്തകിടീൽ പോയിട്ട് ഒരു ഉപ്പുപ്പനെ എങ്കിൽ പിടിക്കണം എന്നു വിചാരിച്ചിട്ട് ഒന്നും നടന്നില്ല. ആകെ കിട്ടിയ പ്രാവ് ദാണ്ട്.

Wednesday, November 17, 2010

ടൈഗർ ഡ്രംസ്








ടൈഗർ ഡ്രംസ് ക്ലാസ്സിക്കൽ മ്യൂസിക്കാണെന്ന് പറയുന്നു. അവരു എന്തോക്കെയോ വിശദീകരിച്ചു, എന്തരോന്തോ. അടിച്ചങ്ങോട്ട് പിരുത്തെന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. എടമ്പിരി വലമ്പിരി തിരിഞ്ഞടിച്ചു. ഓതിരം കടകം പറഞ്ഞടിച്ചു. ആനത്തിരിപ്പു തിരിഞ്ഞടിച്ചു, പന്നിച്ചടക്കം മലർന്നടിച്ഛു... യെവരു ടൈഗറു തന്നെ.

Tuesday, November 16, 2010

സുഹൈല്‍


















കഴിഞ്ഞ പടം കണ്ട് തോനേ പേരു ലയാള്‌ ഉടുതുണിയില്ലാതെ കടാപ്പൊറത്ത് നില്‍ക്കണത് എന്തരിനെന്ന് ചോദിച്ചാരുന്ന്. ദിതാണു കാര്യം. സുഹൈല്‍ നീന്തലു പഠിക്കുന്നു.

Monday, November 15, 2010

Rear Photograph

Rear photographs ഒരുപാടെണ്ണം ബസ്സില്‍ ഇട്ട പാഞ്ചാലിക്ക് ഇരിക്കട്ട് ഇത്.



മോഡല്‍: നിഷാദ് കൈപ്പള്ളി (ഒരു പഴേ മോഡല്‍)

Tuesday, September 14, 2010

സ്കൂളില്‍ പോയേ

ഇന്നലെയേ സ്കൂളിന്റെ കാര്യം പറഞ്ഞിരുന്നു, എന്നിട്ടും ഉറങ്ങിയപ്പോള്‍ താമസിച്ചു പോയി. ഉറക്കം തൂങ്ങിത്തൂങ്ങി ആറു മണിക്ക് എഴുന്നേറ്റു (പ്ലേ സ്കൂളില്‍ പതിനൊന്നു മണിക്കു പോയാല്‍ മതിയായിരുന്നു). അച്ചയും അമ്മയും കൊണ്ട് ക്ലാസ്സില്‍ വിട്ടു. അച്ച അവിടെ ഇരുന്നു പേപ്പറില്‍ എഴുതി, ദത്ത അവിടെ ഇരുന്നു കളിച്ചു. പിന്നെ അച്ചയും അമ്മയും പോയി. ഉച്ചക്ക് എന്റെ ബസ്സ് എന്നെ വിളിക്കാതെ പോയത്രേ, അതിനിപ്പ എന്താ ഞാന്‍ മാത്രം ഒരു ബസ്സില്‍ വന്നു വീട്ടിലോട്ട് (ഞാനല്ല ഓടിച്ചത് കേട്ടോ, ഡ്രൈവറും കണ്ടക്റ്ററും ഉണ്ടായിരുന്നു). സ്കൂളില്‍ ബാസ്ക്റ്റ് ബാളും സ്വിമ്മിങ്ങും ഉണ്ടെന്ന് ഇന്റര്‍‌വ്യൂ സമയത്ത് ആന്റി എന്നോട് പറഞ്ഞിരുന്നു (സോറി ആന്റിയല്ല, മിസ്സ്) . പക്ഷേ ഇന്ന് ബാസ്കറ്റ് ബോളും ഇല്ലായിരുന്നു സ്വിമ്മിങ്ങും ഇല്ലായിരുന്നു. ചിലപ്പോള്‍ നാളെ ആയിരിക്കും, നല്ല മിസ്സ് ആണ് പറ്റിക്കുകയൊന്നും ഇല്ല.



Friday, March 27, 2009

പാഠം രണ്ട്- പുസ്പം

പൂവിന്റെ പടം എടുക്കാന്‍ എളുപ്പമാണെന്ന് ഗുരുക്കന്മാര്‍ പറയുന്നു. എന്നാ മലമറിക്കാം എന്നു കരുതി ഇറങ്ങി. നട്ടപ്പറ വേനലില്‍ ഏതു പൂ കിട്ടാന്‍. ഒള്ളതില്‍ ക്ലിക്കി.


പണ്ടാരം പൂ കാറ്റില്‍ ഇളകുന്നോണ്ടാണോ എന്തോ ഫോക്കസ് ഷാര്‍പ്പ് ആയില്ല.



ആ യാത്രാമൊഴിയൊക്കെ ചെയ്യുന്ന പോലെ പിറകില്‍ ഇരുട്ടാക്കിയാല്‍ ചെലപ്പ ഭംഗിയായാലോ.

പൂച്ചപ്പഴത്തിന്റെ പൂവാ. ശരിക്ക് വിരിഞ്ഞില്ലേ?

ദാണ്ടേ കൊളത്തില്‍ കൊളവാഴ പൂത്ത് നില്‍ക്കുന്നു. ഈ ഗ്രീറ്റിങ്ങ്സ് കാര്‍ഡിലൊക്കെ വരുന്നപോലെ ഒരെണ്ണം? ങേ ഹേ.


എന്തു പൂവാണോ എന്തോ. നിറത്തില്‍ വലിയ കേമത്തമില്ല. ഇനി വിരിഞ്ഞ് കുറേ ദിവസം ആയോണ്ട് നരച്ചതാവോ?

Friday, March 13, 2009

പല്ലിമുട്ട



വവ്വാലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട്‌ സോണാര്‍ കണ്ടുപിടിച്ചതുമുതല്‍ ഇന്നാളില്‍ ബോക്സര്‍ മീനിനെ അനുകരിച്‌ ബെന്‍സ്‌ കാര്‍ ഇറങ്ങിയതുവരെയുള്ള ബയോണിക്സ്‌ കഥകളൊക്കെ നമ്മള്‍ കേട്ടിരിക്കുന്നു.


ബ്ലാക്ക്‌ബെറിയുടെ കുരു [trackball] കാണുമ്പോള്‍ എനിക്ക്‌ പല്ലി പോട്ടില്‍ മുട്ടയിട്ടു വച്ചിരിക്കുന്നതാണ്‌ ഓര്‍മ്മവരുന്നത്‌. ഇതും ഇനി ബയോണിക്ക്‌ കണ്ടുപിടിത്തമാണോ ആവോ.

പാഠം ഒന്ന് - തറ



പോസ്റ്റിന്റെ തലക്കെട്ടും ചിത്രത്തില്‍ കാണുന്നവരുമായി ബന്ധമുണ്ടെന്ന് ആരും തെറ്റിദ്ധരിക്കല്ലേ.

പോയിന്റും ഷൂട്ടും ചെയ്യുന്ന ക്യാമറ മാറി ഇപ്പ ഡയസ്‌ നോണ്‍ ഒക്കെ ചെയ്യാവുന്ന ക്യാമറ ഒരെണ്ണം വാങ്ങിച്ചു. എന്തരൊക്കെയാണ്‌ പരുവാടിയെന്ന് നോക്കി വരുന്നതേയുള്ളു. ഇത്‌ ഒന്നാം പാഠം. ആദ്യമായിട്ട്‌ ചുമ്മ ക്ലിക്കാതെ എന്തരൊക്കെയോ ചെയ്തിട്ടു ക്ലിക്കിയപ്പ കിട്ടിയത്‌.

ഗുരുക്കള്‍ അപ്പുവിനും കൈപ്പള്ളിക്കും സമര്‍പ്പിച്ചു.
മോഡലുകള്‍ സിദ്ധാര്‍ത്ഥന്‍, കൈപ്പള്ളി.

Tuesday, September 02, 2008

വൈശാഖന്‍ മാഷ്‌


നാട്ടില്‍ കല്യാണം കൂടാന്‍ പോയവഴിയാണ്‌ വൈശാഖന്‍ മാഷെ കണ്ടത്‌.മാഷ്‌ ബൂലോഗരുടെ സുഖവിവരമൊക്കെ തിരക്കി.


മാഷും ഞാനും ഈ പടത്തില്‍ കാണുന്നതിലും സുന്ദരന്മാരാണു കേട്ടോ. പടം ക്ലിക്കിയ അചിന്ത്യക്ക്‌ സൌന്ദര്യബോധമോ ക്യാമറക്കണ്ണോ ഇല്ലാത്തതുകാരണം ഈ പരുവം ആയിപ്പോയതാണ്‌.

Monday, July 14, 2008

ഫാഷന്‍ പരേഡ്

പെമ്പിള്ളേരു ബിക്കിനിയിട്ടു നില്‍ക്കുന്നതു കാണാന്‍ ഇരച്ചു കയറിയവര്‍ വന്നതുപോലെ പോയിക്കോളുക, ക്ഷൗരത്തിനു കൊട്ടാന്‍ എന്നെക്കൊണ്ടാവില്ല (കട. വീക്കേയെന്‍)


ഇത് വീട്ടുമുറ്റത്തെ റീയാലിറ്റി ഷോ. ജഡജസ് & ജഡേജാസ്, പ്ലീസ് ടേക്ക് യുവര്‍ സീറ്റ്സ്. .


ആദ്യമായി മിസ് വെള്ളക്കാരി പട്ടത്തിനുള്ള മത്സരാര്‍ത്ഥികള്‍ :

1. മിസ്സ് വെള്ളമന്ദാരം


2.മിസ്. മരമുല്ല


3. മിസ് നിഷാ ഗാന്ധി, സോറി നിശാഗന്ധി.



4. മിസ്. പൂച്ചപ്പഴം , ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന രണ്ടു പഴങ്ങളില്‍ ആദ്യത്തേത് .


മിസ് ചീനക്കാരി പട്ടം മോഹിച്ചെത്തിയവര്‍
1. മിസ് മഞ്ഞ മന്ദാരം



2. മിസ് ജമന്തി


3. മിസ് പാവല്‍



ഇനി റാമ്പില്‍ എത്തുന്നത്
മിസ് കായാമ്പൂ.
നീല നിറത്തില്‍ മറ്റു സ്ഥാന ആര്‍ത്തികള്‍ ഇല്ലാതെയിരുന്നതിനാല്‍ വാക്കോവര്‍ ലഭിച്ചു



ഇനി മള്‍ട്ടി കളര്‍ ഷോ.

1. മിസ് പനിനീര്‍ ചാമ്പ



2. റെഡ് ക്രൂസിഫിക്സ് ഓര്‍ക്കിഡ്



3. മിസ് കമ്മല്പ്പൂവ്


4. മിസ് തൊണ്ടിപ്പഴം . പഴം വര്‍ഗ്ഗത്തലെ രണ്ടാം പാര്‍ട്ടിസിപ്പന്റ്



5. അവസാനത്തെ കണ്ടസ്റ്റന്റ് മിസ് ചെമ്പരത്തി


(ആരോ ഒരു ബ്ലോഗര്‍ ഈയിടെ വീട്ടുമുറ്റത്തെ ചെടികളുടെ ഫോട്ടോ ഇട്ടിരുന്നു. ആരാണെന്നു മറന്നു, എന്നാലും അതില്‍ നിന്ന് പ്രചോദനം കൊണ്ട ഈ പോസ്റ്റ് ആ പുള്ളിക്കാരനു തന്നെ സമര്‍പ്പിച്ചു. )

Sunday, July 13, 2008

അലങ്കാരപ്പാക്ക്



അലങ്കാരപ്പാക്കുകള്‍ (പൂന്തോട്ടത്തില്‍ ഭംഗിക്കു വളര്‍ത്തുന്ന അടയ്ക്കാമരങ്ങള്‍ ) രണ്ടുമൂന്നു തരം ഉണ്ട്. ഇത് pinang merah (ശാസ്ത്രനാമം areca vestiaria ) . ഈ ഇന്തോനേഷ്യക്കാരി കുഞ്ഞ് അടയ്ക്കയുടെയും ചുവന്ന പാളയുടെയും ഭംഗികൊണ്ട് ലോകം മൊത്തമുള്ള ഉഷ്ണമേഘലാ തോട്ടങ്ങളില്‍ എത്തി.

(ഈ ഫോട്ടോ കുമരകത്തെ ക്യുസാറ്റ് കൃഷിഗവേഷണകേന്ദ്രത്തില്‍ നിന്നെടുത്തത്. ക്ലിക്ക് ചെയ്തു കഴിഞ്ഞപ്പോള്‍ സെക്യൂരി ഗാര്‍ഡ് വന്ന് "ഇവിടെ പടമൊന്നും എടുത്തുകൂടാ" എന്നു പറഞ്ഞ് എന്നെ ഓടിച്ചു)

അഗ്രിഗേറ്റര്‍ കാണിക്കാത്ത പോസ്റ്റ് കൂമന്‍പള്ളിയില്‍

http://koomanpalli.blogspot.com/2008/06/police-story-5.html