Friday, October 07, 2011

പണി കിട്ടി

പിള്ളേരു കൂടി ഒരിടത്തിരുന്ന് അവന്മാരുടെ കാര്യം നോക്കുകയായിരുന്നു.  ജീവഭയമോ മാനഭയമോ ഉള്ളവരു  നാലടി മാറി പോകുകയേ ഉള്ളൂ.അപ്പഴാണു “ചന്തുവിനെ തോൽ‌പ്പിക്കാനാകില്ല മക്കളേ, ചന്തു  ജർമനിയിൽ മലയിൽ വണ്ടിയോടിച്ചിട്ടുണ്ട് ഒമാനിൽ കുളത്തിൽ വണ്ടിയോടിച്ചിട്ടുണ്ട്” എന്നൊക്കെ വീരവാദവുമായി ഒരു ഹതഭാഗ്യൻ ചെന്ന് കൊമ്പ് കോർത്തത്.

   ദോഷം പറയരുതല്ലോ,  ഇമ്മാതിരി  തോൽ‌വി കാണാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. പിള്ളേരു ഇയാളെ വലിച്ചു കീറി പാളത്താറ് ഉടുത്തുകളഞ്ഞു.

Sunday, September 25, 2011

പാവം പാക്കു

വയസ്സായി പതേരി കയറിയ ഒരു പാവം പാക്കു. നല്ല സ്നേഹമുണ്ട്, സ്വൽ‌പ്പ സ്ലോ ആണെങ്കിലും വിളിച്ചാൽ അടുത്ത് വരും

Friday, September 16, 2011

ക്ലൌൻ ഫിഷ്

വിഷ കന്യകേടെ ഒരു ചുംബനം..... ഒരു മധി ചുംബമൻ....

Tuesday, August 16, 2011

നാഗം



തുറന്നാൽ ഈ  സർപ്പം പുറത്തു ചാടും. അടഞ്ഞാൽ ആ രത്നങ്ങൾ ഇരുട്ടിലാകും.

Monday, August 15, 2011

എറങ്ങിയെടേ!

 എഴുപത് എഴുപതിൽ നിന്ന് അറുപത്തൊമ്പത് എഴുപത്തൊന്നിലേക്ക്.

Thursday, August 04, 2011

കായൽ ഞണ്ട്

     മോൺസ്റ്റർ





    അതാ ഓടിക്കളഞ്ഞു, നില്ലെടാ!






    ഉവ്വേ, നീ ആരു കിങ്ങ് കോങ്ങോ?




   നമ്മളോടാ കളി!

Friday, April 29, 2011

പൂവ് ഇവന്റ്

പൂവ് ഇവന്റിലേക്ക് അയക്കാൻ എന്റെ കയ്യിൽ പൂവൊന്നും  ഇല്ല, അതുകൊണ്ട് ഒരു പൂവാലന്റെ  ആസനം ഇടുന്നു.
 മോഡൽ- എന്റെ ഒറാൻഡ. മോഡൽ റിലീസ് ഫോം വാങ്ങിച്ചിട്ടില്ല.   സംഗതി പറഞ്ഞാൽ ചിലപ്പോ അവൻ  പള്ള് വിളിച്ചേക്കും,

Saturday, April 23, 2011

സന്ധി

സെൽഫ് എടുത്തത്. എന്റെ സ്വന്തം സന്ധി





Friday, April 22, 2011

നേരേ വാ


പണ്ട് ഡിസ്കസിന്റെ ഒരു പടം ഇട്ടപ്പോള്‍ സൂരജ് ഇവര്‍ നേരേ വന്നാല്‍ വരയായി പോകും എന്ന് നിരീക്ഷിക്കുകയും അങ്ങനെ ഒരു പോസ് സങ്കല്പ്പിക്കാന്‍ പറ്റുന്നില്ല എന്ന് രശ്മി വാവ പറയുകയും ചെയ്തിരുന്നു. അന്നേ ഞാന്‍ വിചാരിച്ചിരുന്നതാ ഡിസ്കസിനെ ക്യാമറയ്ക്ക് നേരേ നിര്‍ത്തി ഒരു പടം എടുക്കണം എന്ന്.

[ചില്ലിലെ അഴുക്ക് കണ്ടില്ലെന്നു വയ്ക്കുക. ഒരു ആല്‍ഗേ ബ്ലൂം ആണ്‌ ഇപ്പോ ഇവരുടെ വീട്ടില്‍. ഭിത്തി മുഴുവന്‍ ആല്‍ഗേ പറ്റിയിരിക്കുന്നു. ഒന്ന് വൈപ്പ് ചെയ്യണം.]

ഒന്ന്: ഇത് സൈഡ് പോസ്.  ഡിസ്കസിന്റെ  വരയും കുറിയും നിറവും കിട്ടാന്‍ ഇങ്ങനെയാണ്‌ പടം എടുക്കുക

  താഴെക്കാണുന്നത് മുഖാമുഖം. പൂര്‍ണ്ണമായും നേരേ ആക്കിയില്ല, ആക്കിയാല്‍ ഇതിലും കഷ്ടമാവും കാര്യം.

സമര്‍പ്പണം: ഫ്രണ്ട് പോസ് എടുക്കാന്‍ കാരണക്കാരായ സൂരജിനും രശ്മിക്കും. പിന്നെ ഇന്നലെ മീന്‍ പിടിച്ചിട്ട സപ്തന്‌. ഇന്ന് മീന്‍ പിടിക്കാന്‍ പോയിരിക്കുന്ന അരവിക്ക്.


Thursday, April 21, 2011

മൂണി

ഡാബറിലോട്ട്... അല്ല  ടർബനിലോട്ട്... മീൻ  പടം പിടിക്കാൻ പോയിരിക്കുന്ന മൊത്തം ചില്ലറയ്ക്ക് ഇരിക്കട്ട്.    എന്റെ സ്വന്തം ടാങ്കിലെ സ്വന്തം മൂണി. 

Sunday, April 17, 2011

ഇവന്റ്-ലൈബ്രറി

ഇത് ലൈബ്രറി ഹെഡോഫീസ്

ഇത് ഓപ്സ് ലൈബ്ബ്രറി-  കാര്യമായി ഒന്നുമില്ല. 

 ഇത്  ഒരുകാലത്ത്  ഐ ടി ലൈബ്രറി ആയിരുന്നു. ബുക്കൊക്കെ ദാനം ചെയ്തു. ബാക്കി വന്ന സ്ഥലത്ത്  ദത്തൻ കുടിയേറി.
ഇത് ലൈബ്ബ്രറി ബെഡ് റൂം  ബ്രാഞ്ച്- ഇതിലു ഞാൻ വായിക്കുന്ന ഒന്നും ഇല്ലെന്ന് കണ്ടാൽ തന്നെ അറിയുമല്ലോ ഈയിടെ ഒന്നും വായിക്കാറില്ലെന്ന്.

ബ്ലോഗറ്


വെറുതേ... ദുബായ് അക്വേറിയത്തില്‍-3

ഛായ്! ആ പെമ്പ്രന്നോര്‍ ഇന്നും കഴിക്കാന്‍  കൊണ്ടുവരുന്നത് കണവാ മുറിച്ചതാണല്ലോ. ഇവര്‍ക്ക് വേറൊന്നും കിട്ടൂല്ലേ?

 എന്റെ പട്ടി തിന്നും ഇത്!
ഒരു പാന്തര്‍ പഫര്‍ (Takifugu pardalis ) . കൊടിയ വിഷമുള്ള ഒരു പഫര്‍ മത്സ്യമാണിത്. രസകരമായ വസ്തുത ഇവയ്ക്ക് വിഷ ഗ്രന്ഥികള്‍ ഇല്ല എന്നതാണ്‌. വിഷമുള്ള ബാക്റ്റീരിയയെ കണ്ടെത്തി, അതിനെ തിന്ന് വയറ്റില്‍ അവയെ വളര്‍ത്തുകയാണ്‌ ടാകിഫുഗുകള്‍ ചെയ്യുന്നത്. സയനൈഡിന്റെ ആയിരം മടങ്ങ് വീര്യമുള്ള വിഷമാണത്രേ അവ ഉത്പാദിപ്പിക്കുന്നത്. മറ്റു ജന്തുക്കള്‍ പിടിച്ചു തിന്നാന്‍ വന്നാല്‍ ഇവന്‍ സാധാരണ പഫറുകളെപ്പോലെ ശരീരം വീര്‍പ്പിച്ച് വിഴുങ്ങാന്‍ പറ്റാത്ത അവസ്ഥയാക്കും. എന്നിട്ടും തിന്നാല്‍ തിന്നവന്റെ കട്ട പൊഹ.

കുടലില്‍ വിഷവുമായി നടക്കുന്ന ഇവന്‍ ഒരുത്തനെ കറിവച്ചു കഴിച്ചാല്‍ ക്ഷണം പരലോകം കാണാം.

ദുബായ് അക്വേറിയത്തില്‍ ഇവന്റെ വിവരം ഒന്നും കൊടുത്തിട്ടില്ല. ഇത്ര പ്രത്യേകത ഉള്ള മീനാണിതെന്നും ഒരു ബോര്‍ഡ് വയ്ക്കണമെന്നും പറഞ്ഞിട്ടു പോന്നു.

[ചിത്രത്തിലെ അടിക്കുറിപ്പുകള്‍ തമാശയ്ക്ക് കൊടുത്തതാണ്‌. ആദ്യത്തെ ചിത്രത്തില്‍ ഫിഷിന്റെ ശ്രദ്ധ എന്റെ ക്യാമറയിലാണ്‌. രണ്ടാമത്തെ ചിത്രത്തില്‍ ഫീഡിങ്ങ് ക്യൂ ടാങ്കില്‍ ഇട്ടപ്പോള്‍ അവന്‍ ഒന്നു ശങ്കിച്ച് മാറിയതാണ്‌, ഉടനേ തന്നെ വന്ന് തീറ്റയടിച്ച് താങ്ക്സ് പറഞ്ഞു പോകുകയും ചെയ്തു]

Saturday, April 16, 2011

വെറുതേ... ദുബായ് അക്വേറിയത്തില്‍ -2


ഞാന്‍ കടിക്ക്വൊന്നുമില്ല,   കൈ വെള്ളത്തിലിട്ട് നോക്കിക്കേ-  പിരാന

 അറാപൈമ - ജീവിക്കുന്ന ഫോസില്‍ എന്നു വിളിക്കാറുണ്ടിതിനെ. ശുദ്ധജലത്തിലെ ഏറ്റവും വലിയ മീനുകളിലൊന്ന്. കൂടെ കളിക്കുന്നത് പാക്കു.


വൈറും കയ്യും വീശി ഇങ്ങു പോന്നോ? തിന്നാനൊന്നും കൊണ്ടുവന്നില്ലേടേ? - ഒരു കൂട്ടം പാരട്ട് സിക്ലിഡുകള്‍.


 
വയോവൃദ്ധനായ ഒരു അരോവാന

 മൂറിഷ് ഐഡല്‍ ആണെന്നു കരുതി ക്ലിക്കി പോന്നതാണ്. വീട്ടില്‍ വന്നു പടം ഡൗണ്‍ലോഡിയപ്പ  മനസ്സിലായി അത് ഒരു ബട്ടര്‍ഫ്ലൈ ഫിഷ് ആയിരുന്നു.
ലയണ്‍ ഫിഷ് - ആളു വിഷമാണ്‌

ക്ലൗണ്‍ ഫിഷ്

വെറുതേ...ദുബായ് അക്വേറിയത്തില്‍-1


അണ്ടര്‍ വാട്ടര്‍ ടണല്‍ പുറവശം




ടണല്‍ വാക്ക്
 ഒരു ഷവല്‍ നോസ് ഗിത്താര്‍ഫിഷ് . മൂപ്പര്‍ക്ക് കണ്ണ് മോളില്‍ ആയിരുന്നതുകൊണ്ട് നിലത്തു കിടന്നിട്ടും എന്നെ കണ്ടു. പരിചിതമായ ഒരു മുഖം.


 ദേവനോ?  കൊറച്ച് ദിവസം കണ്ടില്ലല്ലോ എന്ന് നെരുവിച്ചതേയുള്ളൂ.
സൂങ്ങളു തന്യേ?



  ഇപ്പഴേലും വന്നല്ല്. സന്തോഷായി  ദേവാ.


എന്നായിരുന്നു നീ ലാസ്റ്റ്  വന്നത്? മറന്നു പോയല്ലോ.


സ്റ്റിങ്ങ് റേയ്ക്കും നമ്മളെ ഓര്‍മ്മയുണ്ട്!

ഒരുത്തന്‍ വന്നെന്നും പറഞ്ഞ് എല്ലാം ദാ ചിരിച്ചോണ്ട് ചെല്ലുന്നു. അവന്‍ വെറും ദേവനല്ലേ, കാമദേവനൊന്നും അല്ലല്ല്? എന്റെ പട്ടി ചിരിക്കും.


Sunday, April 10, 2011

ഒരിറ്റു വെളിച്ചം

പ്രതീക്ഷയുടെ നാളം ചുവപ്പിനുള്ളിലാണ്.

കുത്തിക്കോ പക്ഷേ നാറ്റരുത്

ലെൻസ് തരക്കേടില്ല, വാങ്ങിക്കാൻ തീരുമാനിച്ചു.ഒരു പെട്ടി പല്ലുകുത്തിയുടെ മാക്രോ.

കുഞ്ഞിക്കുരു










എലക്ഷന്റെ ടെൻഷനുമായി കറങ്ങിത്തിരിയുന്നവരു ഇങ്ങോട്ടു വരീനെന്നേ, നമുക്കു പല്ലാങ്കുഴി കളിക്കാം.