
പോസ്റ്റിന്റെ തലക്കെട്ടും ചിത്രത്തില്‍ കാണുന്നവരുമായി ബന്ധമുണ്ടെന്ന് ആരും തെറ്റിദ്ധരിക്കല്ലേ.
പോയിന്റും ഷൂട്ടും ചെയ്യുന്ന ക്യാമറ മാറി ഇപ്പ ഡയസ് നോണ്‍ ഒക്കെ ചെയ്യാവുന്ന ക്യാമറ ഒരെണ്ണം വാങ്ങിച്ചു. എന്തരൊക്കെയാണ് പരുവാടിയെന്ന് നോക്കി വരുന്നതേയുള്ളു. ഇത് ഒന്നാം പാഠം. ആദ്യമായിട്ട് ചുമ്മ ക്ലിക്കാതെ എന്തരൊക്കെയോ ചെയ്തിട്ടു ക്ലിക്കിയപ്പ കിട്ടിയത്.
ഗുരുക്കള്‍ അപ്പുവിനും കൈപ്പള്ളിക്കും സമര്‍പ്പിച്ചു.
മോഡലുകള്‍ സിദ്ധാര്ത്ഥന്, കൈപ്പള്ളി.
8 comments:
അണ്ണാ മറ്റേത് തന്നെ നല്ലത്..
ഇതീക്കൂടി നോക്കുമ്പോൾ എല്ലാ ചുള്ളന്മാരും നരയന്മാർ തന്നെ
ഇതില്‍ ആരാണെന്ന് കൂടി വെക്തമാക്കണം.. (തറ) ഹഹ്ഹ
:)
മോഡലുകള്‍ സിദ്ധാര്ത്ഥന്, കൈപ്പള്ളി.
തന്നെ തന്നെ. അര്ത്ഥവതായ തലക്കെട്ട് :)
അതെന്താ ദേവാ, ക്യാമറയില്‍ ഡയസ് നോണോ. ഇതെനിക്ക് സര്‍വീസിലുണ്ടായിരുന്നപ്പോള്‍ സമരം ചെയ്തതിനു ലഭിച്ച ശിക്ഷണ നടപടിയല്ലേ. അതു ക്യാമറയിലും വന്നുപെട്ടോ. അപ്പുവിന്റെ പുതിയ കണ്ടുപിടിത്തമാണോ.
അങ്കിളേ, ഡയസ് നോണ്‍ എന്ന അത്യന്താധുനിക അടവ് എന്താന്നു കണ്ടുപിടിച്ചത് അപ്പുവല്ല, നമ്മുടെ ഉമേഷ് ഗുരുക്കള്‍ ആണ് .
ഇവിടെ പോയാല്‍ അതെന്താന്നു കാണാം
മോഡലുകള്‍ കൊള്ളാം. ഉടുപ്പിത്ര വേണ്ടായിരുന്നു.
ദേവ് ജി, മുന്‍കൂര്‍ തെക്കുംകൂര്‍ ജാമ്യമെടുത്തത് കൊണ്ട് സാങ്കേതികവശങ്ങളിലേക്ക് കടക്കുന്നില്ല.സിദ്ധാര്‍ത്ഥന്റെ ഗ്ലാമര്‍ ഒന്നു കൂടി കൂടിയിട്ടുണ്ടല്ലോ.കൈപ്പള്ളിയുടെ മുടി ഇങ്ങനെ അനുസരണയോടെ ഇരിക്കുന്നത് ആദ്യമായിട്ട് കാണുകയാണ്.ചൂട് ചിന്തകളൊന്നും തലയെ മഥിക്കിന്നില്ലയോ ?
പാഠം രണ്ട് - പറ വരട്ടെ, അപ്പൊ അഭിപ്രായം പറയാം.
ഛെ, ഇദ്ദാണ് പ്രശ്നം. തുടക്കത്തിലേ തറ പറ എന്ന് പഠിച്ചതിനാലാണു കാണുന്നതെല്ലാം ചെയ്യുന്നതെല്ലാം തറ ആയി തോന്നുന്നത്.
Post a Comment