Friday, March 27, 2009

പാഠം രണ്ട്- പുസ്പം

പൂവിന്റെ പടം എടുക്കാന്‍ എളുപ്പമാണെന്ന് ഗുരുക്കന്മാര്‍ പറയുന്നു. എന്നാ മലമറിക്കാം എന്നു കരുതി ഇറങ്ങി. നട്ടപ്പറ വേനലില്‍ ഏതു പൂ കിട്ടാന്‍. ഒള്ളതില്‍ ക്ലിക്കി.


പണ്ടാരം പൂ കാറ്റില്‍ ഇളകുന്നോണ്ടാണോ എന്തോ ഫോക്കസ് ഷാര്‍പ്പ് ആയില്ല.



ആ യാത്രാമൊഴിയൊക്കെ ചെയ്യുന്ന പോലെ പിറകില്‍ ഇരുട്ടാക്കിയാല്‍ ചെലപ്പ ഭംഗിയായാലോ.

പൂച്ചപ്പഴത്തിന്റെ പൂവാ. ശരിക്ക് വിരിഞ്ഞില്ലേ?

ദാണ്ടേ കൊളത്തില്‍ കൊളവാഴ പൂത്ത് നില്‍ക്കുന്നു. ഈ ഗ്രീറ്റിങ്ങ്സ് കാര്‍ഡിലൊക്കെ വരുന്നപോലെ ഒരെണ്ണം? ങേ ഹേ.


എന്തു പൂവാണോ എന്തോ. നിറത്തില്‍ വലിയ കേമത്തമില്ല. ഇനി വിരിഞ്ഞ് കുറേ ദിവസം ആയോണ്ട് നരച്ചതാവോ?

6 comments:

ശ്രീവല്ലഭന്‍. said...

ഇതിനു പുല്‍പ്പം എന്നും പറയാം.

നല്ല പടംസ് :-)

കുഞ്ഞന്‍ said...

മാഷെ..

ഇനി മറ്റവന്മാരൊക്കെ നാണിച്ച് തലതാഴ്തിയിരിക്കട്ടെ...

ആദ്യ പടം ഒരു ആഭരണത്തെപ്പോലെയുണ്ട്..എല്ലാം നല്ല തെളിമ ഉള്ളതും മേയ്ക്കപ്പ് ഇല്ലാത്തതും..!

പകല്‍കിനാവന്‍ | daYdreaMer said...

ദേവേട്ടാ.. ഗലക്കുന്നുണ്ട്...
:)

Anonymous said...

പടം വലുതാകുന്തോറും ക്ലാരിറ്റി കൂടുന്നുണ്ട്

പൂക്കളെ സംബന്ധിച്ചിടത്തോളം ഓഫ് സീസണല്ലേ? പക്ഷെ ഇപ്പോൾ ഈ പടമാണോ എടുക്കണ്ടത്?

ആ പന്ന്യൻ രവീന്ദ്രന്റെ പടമാ എനിക്കിഷ്ടമായത്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓഹോ പൂവിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടുന്നോ.

:)

പാവപ്പെട്ടവൻ said...

എത്ര മനോഹരം