Friday, October 07, 2011

പണി കിട്ടി

പിള്ളേരു കൂടി ഒരിടത്തിരുന്ന് അവന്മാരുടെ കാര്യം നോക്കുകയായിരുന്നു.  ജീവഭയമോ മാനഭയമോ ഉള്ളവരു  നാലടി മാറി പോകുകയേ ഉള്ളൂ.അപ്പഴാണു “ചന്തുവിനെ തോൽ‌പ്പിക്കാനാകില്ല മക്കളേ, ചന്തു  ജർമനിയിൽ മലയിൽ വണ്ടിയോടിച്ചിട്ടുണ്ട് ഒമാനിൽ കുളത്തിൽ വണ്ടിയോടിച്ചിട്ടുണ്ട്” എന്നൊക്കെ വീരവാദവുമായി ഒരു ഹതഭാഗ്യൻ ചെന്ന് കൊമ്പ് കോർത്തത്.

   ദോഷം പറയരുതല്ലോ,  ഇമ്മാതിരി  തോൽ‌വി കാണാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. പിള്ളേരു ഇയാളെ വലിച്ചു കീറി പാളത്താറ് ഉടുത്തുകളഞ്ഞു.

1 comment:

Swetha said...

ശരിക്കും ഒരു ഫോട്ടോ ഫീച്ചര്‍ തന്നെ. ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് !!!