Tuesday, September 14, 2010

സ്കൂളില്‍ പോയേ

ഇന്നലെയേ സ്കൂളിന്റെ കാര്യം പറഞ്ഞിരുന്നു, എന്നിട്ടും ഉറങ്ങിയപ്പോള്‍ താമസിച്ചു പോയി. ഉറക്കം തൂങ്ങിത്തൂങ്ങി ആറു മണിക്ക് എഴുന്നേറ്റു (പ്ലേ സ്കൂളില്‍ പതിനൊന്നു മണിക്കു പോയാല്‍ മതിയായിരുന്നു). അച്ചയും അമ്മയും കൊണ്ട് ക്ലാസ്സില്‍ വിട്ടു. അച്ച അവിടെ ഇരുന്നു പേപ്പറില്‍ എഴുതി, ദത്ത അവിടെ ഇരുന്നു കളിച്ചു. പിന്നെ അച്ചയും അമ്മയും പോയി. ഉച്ചക്ക് എന്റെ ബസ്സ് എന്നെ വിളിക്കാതെ പോയത്രേ, അതിനിപ്പ എന്താ ഞാന്‍ മാത്രം ഒരു ബസ്സില്‍ വന്നു വീട്ടിലോട്ട് (ഞാനല്ല ഓടിച്ചത് കേട്ടോ, ഡ്രൈവറും കണ്ടക്റ്ററും ഉണ്ടായിരുന്നു). സ്കൂളില്‍ ബാസ്ക്റ്റ് ബാളും സ്വിമ്മിങ്ങും ഉണ്ടെന്ന് ഇന്റര്‍‌വ്യൂ സമയത്ത് ആന്റി എന്നോട് പറഞ്ഞിരുന്നു (സോറി ആന്റിയല്ല, മിസ്സ്) . പക്ഷേ ഇന്ന് ബാസ്കറ്റ് ബോളും ഇല്ലായിരുന്നു സ്വിമ്മിങ്ങും ഇല്ലായിരുന്നു. ചിലപ്പോള്‍ നാളെ ആയിരിക്കും, നല്ല മിസ്സ് ആണ് പറ്റിക്കുകയൊന്നും ഇല്ല.



2 comments:

കരീം മാഷ്‌ said...

മോനെ സ്കൂളിൽ ചേർക്കുന്നതു വരെ, അവന്റെ ഇത്ത പപ്പാസും കെട്ടി പത്രാസും കാട്ടി സ്കൂൾ ബസ്സിൽ കയറിപ്പോകുന്നതു കാണുമ്പോൾ
“എനിച്ചും ഇസ്കൂളിപ്പോണം“ എന്നു പറഞ്ഞലറലോടലറലായിരുന്നു.
അവന്റെ ഊഴം വന്നു ആദ്യ ദിവസം സ്കൂളിൽ പോയി ബലൂചി റാഗിംഗു കഴിഞ്ഞു വന്നു പിറ്റേന്നു മുദ്രാവാക്യത്തിന്റെ ശൈലി മാറ്റി.
“എനിച്ചു ഇസ്കൂളിപ്പോണ്ണ്ടാ ....!“
ദത്തൻ നല്ല കുട്ടിയാ... മറ്റു കുട്ട്യാളൊക്കെ പോയിട്ടും പേടിക്കാതെ കാത്തിരുന്നൂല്ലോ!

മുല്ലപ്പൂ said...

ദത്തനു ആശംസകൾ