ഛായ്! ആ പെമ്പ്രന്നോര്‍ ഇന്നും കഴിക്കാന്‍ കൊണ്ടുവരുന്നത് കണവാ മുറിച്ചതാണല്ലോ. ഇവര്‍ക്ക് വേറൊന്നും കിട്ടൂല്ലേ?
എന്റെ പട്ടി തിന്നും ഇത്!
ഒരു പാന്തര്‍ പഫര്‍ (Takifugu pardalis ) . കൊടിയ വിഷമുള്ള ഒരു പഫര്‍ മത്സ്യമാണിത്. രസകരമായ വസ്തുത ഇവയ്ക്ക് വിഷ ഗ്രന്ഥികള്‍ ഇല്ല എന്നതാണ്. വിഷമുള്ള ബാക്റ്റീരിയയെ കണ്ടെത്തി, അതിനെ തിന്ന് വയറ്റില്‍ അവയെ വളര്‍ത്തുകയാണ് ടാകിഫുഗുകള്‍ ചെയ്യുന്നത്. സയനൈഡിന്റെ ആയിരം മടങ്ങ് വീര്യമുള്ള വിഷമാണത്രേ അവ ഉത്പാദിപ്പിക്കുന്നത്. മറ്റു ജന്തുക്കള്‍ പിടിച്ചു തിന്നാന്‍ വന്നാല്‍ ഇവന്‍ സാധാരണ പഫറുകളെപ്പോലെ ശരീരം വീര്‍പ്പിച്ച് വിഴുങ്ങാന്‍ പറ്റാത്ത അവസ്ഥയാക്കും. എന്നിട്ടും തിന്നാല്‍ തിന്നവന്റെ കട്ട പൊഹ.
കുടലില്‍ വിഷവുമായി നടക്കുന്ന ഇവന്‍ ഒരുത്തനെ കറിവച്ചു കഴിച്ചാല്‍ ക്ഷണം പരലോകം കാണാം.
ദുബായ് അക്വേറിയത്തില്‍ ഇവന്റെ വിവരം ഒന്നും കൊടുത്തിട്ടില്ല. ഇത്ര പ്രത്യേകത ഉള്ള മീനാണിതെന്നും ഒരു ബോര്‍ഡ് വയ്ക്കണമെന്നും പറഞ്ഞിട്ടു പോന്നു.
[ചിത്രത്തിലെ അടിക്കുറിപ്പുകള്‍ തമാശയ്ക്ക് കൊടുത്തതാണ്. ആദ്യത്തെ ചിത്രത്തില്‍ ഫിഷിന്റെ ശ്രദ്ധ എന്റെ ക്യാമറയിലാണ്. രണ്ടാമത്തെ ചിത്രത്തില്‍ ഫീഡിങ്ങ് ക്യൂ ടാങ്കില്‍ ഇട്ടപ്പോള്‍ അവന്‍ ഒന്നു ശങ്കിച്ച് മാറിയതാണ്, ഉടനേ തന്നെ വന്ന് തീറ്റയടിച്ച് താങ്ക്സ് പറഞ്ഞു പോകുകയും ചെയ്തു]
No comments:
Post a Comment