Thursday, October 11, 2007

കലം ബിരിയാണി





ബൂലോഗര്‍ക്കെല്ലാം ഈദുല്‍ ഫിത്തര്‍ ആശംസകള്‍.

ഇത് മല്ലപ്പള്ളിയിലെ മാതാ ഹോട്ടലിലെ കലം ബിരിയാണി. ഒരാള്‍ക്കുള്ള ബിരിയാണി വീതം ഓരോ മണ്‍ കുടത്തില്‍ അടച്ചു പാചകം ചെയ്ത്, കുടത്തോടെ വില്‍ക്കുന്ന രീതിയാണിതിന്റേത്.
ഈ ഫ്ലേവര്‍ ലോക്ക് സം‌വിധാനമാണ്‌ ഇതിന്റെ രുചിയുടെ പ്രത്യേകത എന്ന് ഹോട്ടലുകാര്‍ അവകാശപ്പെടുന്നു, മല്ലപ്പള്ളിക്കാര്‍ അംഗീകരിക്കുന്നു. വാങ്ങുന്നയാള്‍ക്ക് ഘടഭഞ്ജനം നടത്തിയോ കയ്യോ തവിയോ ഇട്ടു കോരിയോ കഴിക്കാം.

വാങ്ങി കൊണ്ടു പോകുന്നവര്‍ സൂക്ഷിക്കണം, കലത്തിനു ചൂടാണ്‌, പോളിത്തീന്‍ കീശയിലിട്ട് തൂക്കിപ്പിടിച്ചു നടന്നു പോയാല്‍ ബിരിയാണിയില്‍ മണ്ണു പറ്റും. ഓട്ടോയില്‍ നിന്നിറങ്ങിയ വഴി ഞാന്‍ പടിക്കല്‍ കൊണ്ട് കുടമുടയ്ക്കാന്‍ പോയി.

സംഭവത്തിനൊരു പ്രത്യേകരുചി ഒക്കെ ഉണ്ടെന്ന് ഞാനും സാക്ഷ്യപ്പെടുത്തുന്നു, പക്ഷേ ഹൈദരാബാദ് ബിരിയാണിയാണ്‌ ഏറ്റവും ഇഷ്ടം എന്ന എന്റെ അഭിപ്രായം മാറ്റാന്‍ ഈ കലധാരിക്കും കഴിഞ്ഞില്ല.

7 comments:

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

അടിപൊളി... ഇങ്ങനെ ബിരിയാണി മണ്‍‌കലങ്ങളില്‍ നല്‍കിയാല്‍ പ്ലാസ്റ്റിക്ക് മാലിന്യവും കുറക്കാം.. യേത്, രണ്ടുണ്ടു കാര്യം...

സു | Su said...

നല്ല കലം.
നല്ല ബിരിയാണി. (കണ്ടാല്‍)

ഇനി കലം ബിരിയാണി ഉണ്ടാക്കിയിട്ട് തന്നെ കാര്യം.

Unknown said...

ദേവേട്ടാ,
ഹൈദരാബാദി തന്നെ ബെസ്റ്റ്. പാരഡൈസ് ഹോട്ടലിന്റെ മുന്നില്‍ മുക്കാല്‍ മണിക്കൂര്‍ ക്യൂ നിന്ന് പാഴ്സല്‍ വാങ്ങിക്കഴിച്ച ആ ബിരിയാണിയുടെ രുചി ജീവിതത്തില്‍ മറക്കില്ല.

കലവും കൊള്ളാം. ഐഡിയാ ഈസ് ഗുഡ് ബട്ട് കലം ഈസ് മൈന്‍..

Sethunath UN said...

ഹ‌... ദമ്മു പൊട്ടിച്ച മ‌ണ‌ം വ‌രുന്നു.

അരവിന്ദ് :: aravind said...

മല്ലപ്പള്ളീല്‍ ഇങ്ങനെയൊരു സംഭവണ്ടെന്ന് ഞാനറിഞ്ഞീലാലോ...
നമക്ക് ജോണ്‍സിന്റെ അപ്പറത്തേക്ക് വലിയ പരിചയമില്ലാഞ്ഞിട്ടാവും..

സമ്മതിക്കൂലാ...ഹൈദ്രാബാദ് ബിരിയാണിയേക്കാള്‍ എന്തു കൊണ്ടും നല്ലതാണ് മലബാര്‍ ബിരിയാണി.

Kalesh Kumar said...

അര പറഞ്ഞതാ കാര്യം - മലബാര്‍ ബിര്യാണിയെ വെല്ലാന്‍ ഒരു ബിരിയാണീം ലോകത്തില്ല. ഹൈദരാബാദി ബിര്യാണിക്ക് ഒടുക്കലത്തെ എരിവാ - നമ്മ മലബാര്‍ ബിര്യാണി എരിവ് കണക്കിനേയുണ്ടാകു...