Saturday, December 30, 2006

സിദ്ധാര്‍ത്ഥന്‍


സിദ്ധാര്‍ത്ഥനെ ബൂലോഗയുഗത്തിനും മുന്നേ മലയാളവേദി ഫോറമെഴുത്തുകാലത്ത്‌ ഞാന്‍ പരിചയപ്പെട്ടു. എങ്കിലും ഏറെക്കാലം കഴിഞ്ഞാണ്‌ എന്റെ അയല്‍വാസിയാണെന്ന് മനസ്സിലായത്‌.

ഫോറത്തില്‍ ആക്റ്റീവ്‌ ആയിരുന്ന സിദ്ധാര്‍ത്ഥന്‍ എങ്ങനെയോ മടിയനായ ബൂലോഗവാസിയായി. നിലപാട്‌, ചിത്രങ്ങള്‍ എന്നീ ബ്ലോഗ്ഗുകളില്‍ വളരെക്കുറച്ച്‌ പോസ്റ്റുകളേ കാണാനുള്ളു. വായനക്കിടയില്‍ എന്ന ബ്ലോഗ്‌ മാത്രമാണ്‌ ഇടക്കെങ്കിലും അനങ്ങുന്നത്‌.

അനാലിറ്റിക്കല്‍ റിവ്യൂ ചെയ്യാനുള്ള അസാമാന്യ കെല്‍പ്പാണ് സിദ്ധന്റെ സിദ്ധിയായി എനിക്കു തോന്നിയിട്ടുള്ളത്‌. തകര്‍പ്പന്‍ സാഹിത്യ നിരൂപണങ്ങളെഴുതാനുള്ള കഴിവു കൈവശമുണ്ട്‌. പറഞ്ഞിട്ടെന്തു കാര്യം, എഴുതണ്ടേ.

അദ്ധ്യാപകന്‍ എന്ന നിലയിലും സിഡ്‌ തിളങ്ങും എന്നെന്റെ അനുമാനം. ബാലസാഹിത്യം എഴുതാനും കൊള്ളാവുന്ന ഒരാള്‍.

പുതിയ സ്വപ്നമായ ശബ്ദതാരാവലി ഓണ്‍ലൈനിന്റെ പണിപ്പുരയിലാണിപ്പോള്‍ ഈ ബ്ലോഗന്‍. ആ പ്രോജക്റ്റില്‍ എനിക്ക്‌ ആകര്‍ഷകമായി തോന്നുന്നത്‌ ഈ ലെക്സിക്കണെ ഒരു തെസാറസ്‌ ആയി വര്‍ത്തിക്കാന്‍ പ്രാപ്തമാക്കിയാല്‍ മുഖ്യധാരാ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും ഉപയോഗിക്കായ്കയാല്‍ മലയാളത്തില്‍ ഇന്നു സര്‍ക്കുലേഷനില്‍ നിന്നും പുറത്തുപോയ പതിനായിരക്കണക്കിനു വാക്കുകള്‍ ഇന്റര്‍നെറ്റിലൂടെ പുനര്‍ജനിക്കാനുള്ള സാദ്ധ്യതയാണ്‌.

സിദ്ധാര്‍ത്ഥനെന്ന സജിത്ത്‌ യൂസഫ്‌ ഷാര്‍ജ്ജയില്‍ ജോലി ചെയ്യുന്നു. താമസം അല്‍ ഖിസൈസ്‌ അല്‍ ദുബായി അല്‍ ജന്നത്ത്‌ ഉള്‍ ഫിര്‍ദൌസില്‍. വിവാഹിതന്‍. കുട്ടികള്‍- ആദ്യത്തെയാള്‍ സ്റ്റോര്‍ക്കിന്റെ ചുണ്ടിലെ തുണിത്തൊട്ടിലില്‍ ഉറങ്ങിക്കൊണ്ട്‌ യാത്ര തിരിച്ചിട്ടുണ്ട്‌.

13 comments:

രാജ് said...

ആഹാ ഇങ്ങനൊരു പംക്തി തുടങ്ങിയിരുന്നല്ലേ. കൈപ്പള്ളിയെ കുറിച്ചുള്ളതും ഇപ്പോഴാണു വായിച്ചതു് (ബിലേറ്റഡ് ക്രിസ്തുമസ് ആശംസകളും വിദ്യയ്ക്കു പിറന്നാളാശംസകളും).

ദേവന്‍ എന്നെ കുറിച്ചു പരാമര്‍ശിക്കാത്തതില്‍ എനിക്കു പരിഭവമുണ്ടു്. ഈ സിദ്ധാര്‍ഥനു ക്ലാസിക് സിനിമകള്‍ ഡൌണ്‍‌ലോഡ് മാടിക്കൊടുത്തും, നാട്ടീന്നു വരുത്തുന്ന ബുക്കുകള്‍ വായിക്കാന്‍ കൊടുത്തും ഇങ്ങേരെ ഒരു ബുദ്ധിജീവിയായി നിലനിര്‍ത്താന്‍ ഞാന്‍ ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ അവഗണിച്ചതൊട്ടും ശര്യായില്ല്യാ. ഒട്ടും.

BTW തമാശവേറെ, സജിത്തുമായുള്ള സൌഹൃദത്തെ കുറിച്ചൊരു ടെസ്റ്റിമോണിയല്‍ ഒര്‍ക്കുട്ടില്‍ എഴുതേണ്ടി വന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ‘എന്റെ ആത്മീയ ഗുരു’ എന്നെഴുതി വച്ചേന്നെ.

പിന്നേയ് ഖിസൈസിനെ കുറിച്ചത്രേം പൊക്കണ്ടായിരുന്നു ദേവാ, കരാമക്കാര്‍ എന്തു കരുതും.

ദേവന്‍ said...

ബ്ലോഗന്മാര്‍ സീരീസിലെ രണ്ടാം ഭാഗം ദാ ഇട്ടു. സന്തോഷ് നിര്‍ദ്ദേശിച്ചതുപോലെ അപരിചിതര്‍ക്കു പരിചയപ്പെടുത്തുന്ന രീതിയിലേക്ക് സംഭവത്തിന്റെ സെറ്റ് അപ്പ് മാറ്റി.

myexperimentsandme said...

ഗ്ലാമര്‍ താരം. നല്ല നിഷ്‌കളങ്കമാ‍യ ചിരി :)

സിത്തുവര്‍ത്തനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉദാത്ത കലയും ഹോബിയും ഒക്കെയായ ഫോട്ടോഗ്രാഫിയെപ്പറ്റി പറയാത്തത് മോശമായിപ്പോയി. എല്ലാം ഇവിടുണ്ട്. :)

മറ്റുള്ളവരെപ്പറ്റി അറിയാനുള്ള ആവശ്യത്തിലേറെയുള്ള ആ ത്വര (ഇതിനെയാണോ വയറിസം എന്ന് റപ്പായിച്ചേട്ടനും ലൈന്‍‌മാനുമൊക്കെ പറയുന്നത്?) അടക്കാന്‍ പറ്റാത്തതുകൊണ്ടാണോ എന്നറിയില്ല, ഇതും വായിച്ച് രസിച്ച് രസിച്ച് വായിച്ചുവന്നപ്പോഴേക്കും പെട്ടെന്നങ്ങ് തീര്‍ന്നതുപോലെ.

nalan::നളന്‍ said...

വരമൊഴിക്കു ‘തെറിത്വം’ ഇല്ലെന്നാണു സിദ്ധാര്‍ത്ഥ ഗുരുക്കളുടെ ഒടുവിലത്തെ വെളിപ്പെടുത്തല്‍.
അതിനു g-talk വോയിസ് തന്നെ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

Kaippally said...

സജ്ജിത്തിനെ ‍ നേരില്‍ കണ്ടപ്പോളൊക്കെ അദ്ദേഹത്തെ ഞാന്‍ മിണ്ടാന്‍ അനുവതിച്ചില്ല. അതിനാല്‍ ചൊവ്വെ നേരേ പരിചയപെടാനും കഴിഞ്ഞില്ല. എന്റെ ഒരു കാര്യം. ഞാന്‍ മിണ്ടി തുടങ്ങിയാല്‍ ഒള്ള് പ്രശ്നം അതാണു.

ഒരു ഫയങ്കര സാദനം ആണെന്ന് ഇപ്പോഴാണു മനസിലായത്.

പെരിങ്ങോട, നമ്മള്‍ ഇനി ഇദ്ദേഹത്തെ ശബ്ദതാരവലി/Sidhan's Thesauras Projectല്‍ കാര്യമായി പ്രവര്ത്തിക്കുന്നു.

ചുമ്മ അതും ഇതും പറഞ്ഞ് സമയം കളയണ്ട.

Unknown said...

ദേവാ,

ഈ പരിചയപ്പെടുത്തല്‍ നന്നായി.
പഴയ എം.വി ടീമാണല്ലേ.

സിദ്ധാര്‍ത്ഥന്റെയും കൂട്ടരുടെയും ശബ്ദതാരാവലി പ്രോജക്റ്റിന് സകല വിധ ആശംസകളും നേരുന്നു.

Unknown said...

ദേവേട്ടാ,
സിദ്ധാര്‍ത്തേട്ടനെ പരിചയപ്പെടുത്തിയത് നന്നായി.അപരിചിതര്‍ക്ക് പരിചയപ്പെടുത്തുന്ന രീതിയിലാക്കിയത് നന്നായി.

ഓടോ: ശബ്ദതാരാവലി പ്രൊജക്റ്റിന് എന്തെങ്കിലും ‘ചീള്’(സൂപ്പര്‍ സെറ്റപ്പ് എന്നെക്കൊണ്ട് പറ്റില്ല എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ) സഹായങ്ങള്‍ വേണമെങ്കില്‍ ഞാന്‍ തയ്യാര്‍. :-)

Anonymous said...

സിദ്ധാര്‍ഥനെ കാണാനും അറിയാനും പറ്റി. നന്ദി.
പംക്തി തുടരട്ടെ.

കൃഷ്‌ | krish

കുറുമാന്‍ said...

ദേവേട്ടാ, കൊടുകൈ. ഒരു സീരീസ് എഴുതുന്നു എന്നു പറഞ്ഞപ്പോള്‍, ടപ്പ്, ടപ്പേന്നെഴുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല.

നല്ല സംരംഭം തന്നെ.

Promod P P said...

ഇന്നലെ(31-12-2006) രാവിലെ 8 മണിയ്ക്കും ഞാന്‍ ആ വഴി പോയി. ദേവ് നേരത്തെ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ കണ്ണൂസിന്റെ വീട്ടിനു മുന്‍പില്‍ കാറ് നിറുത്തി പുറത്തിറങി ഒന്നു നോക്കി. ഞാന്‍ പതിവായി പോകാറുള്ള വഴി ആണെങ്കില്‍ പോലും ഈ വീട് ഞാന്‍ നോട്ടീസ് ചെയ്തിരുന്നില്ല.. അവിടെ നിന്നും വീണ്ടും മുന്നോട്ട് സഞ്ചരിയ്ക്കുമ്പോള്‍,വീഴുമലയില്‍ നിന്നും വരുന്ന, അവിടിന്നിങ്ങോട്ടുള്ള പത്തഞ്ഞൂറ് പറ ആഴിയക്കണ്ടങ്ങളെ തഴുകി എത്തുന്ന കാറ്റിനെ തടഞ്ഞു നിറുത്തുന്ന ആ രണ്ടു നില വീട് (ഇതു ഞാന്‍ നേരത്തെ എഴുതിയതാണ്)നിന്നിരുന്നിടത്തേക്ക് ചുമ്മാ ഒന്നു നോക്കി..അവിടെ ആ വീടിന്റെ സ്ഥാനത്ത് പുത്തന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നു വന്നിരിയ്ക്കുന്നു.ആ വീടാണ് ദേവ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്ന യോദ്ധാവിന്റെ തറവാട്‌. എന്റെ അനിയനും ഈ വിദ്ധ്വാനും ഒന്നാം ക്ലാസ്സു മുതല്‍ ഡിഗ്രീ ക്ലാസ്സുകള്‍ വരെ ഒരുമിച്ച് പഠിച്ചവരാണ് പഠിച്ചതെന്താണെന്ന് ചോദിക്കരുത്). ഇദ്ദേഹം പല തവണ വീട്ടില്‍ വന്നിട്ടുമുണ്ട് വീട്ടില്‍ ഉള്ളവരെ ഒക്കെ നന്നായി അറിയുകയും ചെയ്യും(എന്നെ ഒഴിച്ച്).കഴിഞ്ഞ തവണ ഇദ്ദേഹം നാട്ടില്‍ വന്നപ്പോഴാണ്,എന്റെ അനിയന്റെ കല്യാണത്തില്‍ പങ്കെടുത്തപ്പോളാണ് ബഹു : സരസനെ ഞാന്‍ കാണുന്നതും സംസാരിയ്ക്കുന്നതും..(ഞാന്‍ പഠിച്ച സ്‌ക്കൂളുകളിലും കോളേജുകളിലും ഒക്കെ എന്നെ പിന്തുടര്‍ന്ന മറ്റൊരു മാന്യ ദേഹവും ഉണ്ട് ബ്ലൊഗ്ഗില്‍. അദ്ദേഹത്തെ നേരില്‍ കാണാനുള്ള-(ചിലപ്പോള്‍ കണ്ടിട്ടുണ്ടാകും പക്ഷെ നേരില്‍ പരിചയപ്പെട്ടിട്ടില്ല),ഭാഗ്യം ഈയുള്ളവന് ഇതുവരെ ഉണ്ടായിട്ടില്ല..അദ്ദേഹത്തിന്റെ ആശ്രമത്തിനു മുന്‍പിലാണ് ഞാന്‍ വണ്ടി നിറുത്തി നോക്കിയത്‌. ഇവര്‍ രണ്ടു പേരുടേയും വീടുകളും എന്റെ വീടും തമ്മില്‍ കഷ്ടിച്ച് ഒരു നാലു കിലോമീറ്റര്‍ ദൂരമേ ഒള്ളു)

ഈ സിദ്ധാര്‍ത്ഥന്‍ ആളൊരു ഒന്നൊന്നര ടീം തന്നെ ദേവ്..

Kiranz..!! said...

ഇത് കൊള്ളാല്ലോ വീഡിയോണ്‍..ദേവേട്ടന്‍ ഓണ്‍ലൈനില്‍ വന്ന് നോക്കിയാല്‍ മതിയല്ലോ ആകപ്പാടെ ഒരു രൂപം കിട്ടാന്‍.ഇതൊരു തകര്‍പ്പന്‍ പരിപാടി തന്നെ.സജിത്തിനോട് നേരിട്ട് ചംചാരിച്ചപ്പോള്‍ പോലും ഇങ്ങോര് ഇത്തരക്കാരന്‍ ആണെന്ന് പൂടികിട്ടിയില്ല,ചുന്ദരന്‍ മോറന്‍..!

ശ്ശോടാ..ഗുരുവിന്റെ ഗുരുവോ,ബ്ലോഗുലോകം ഗംബ്ലീറ്റ് പുപ്പൂലികള്‍ ആണ്‍ല്ലോ ,അപ്പോ ഒരോന്നായി വരട്ടങ്ങട്..!

Abdu said...

നന്നായി ദേവേട്ടാ,

താരതമ്യേനെ പുതിയ ആളെന്ന നിലക്ക് എനിക്ക് പേരു മാത്രം അറിയുന്ന ഒരുപാട് പേരുണ്ട് ബ്ലൊഗില്‍.

കൈപ്പള്ളിയെ കുറിച്ചുള്ളതും കണ്ടു.

പഴയ പുലികളെ കുറിച്ച് ഇനിയും എഴുതൂ,

(ഓ. ടോ. അല്ല, ഈ ദേവേട്ടനെ കുറിച്ച് ആര് എഴുതും)

സു | Su said...

ദേവാ :)സിദ്ധാര്‍ത്ഥനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.


ദേവന്റെ എഴുത്തിനെക്കുറിച്ച് ഇവിടെ ഉണ്ട്.


http://viswaprabha.blogspot.com/2005/12/blog-post.html