Friday, October 20, 2006

ആഴിക്കങ്ങേക്കരയുണ്ടോ...


ഏലയ്യാ കുത്തനെ തൂക്കനെ ഏലേലമ്മാ
ഏലയ്യാ നെടുമല കൊടുമല ഏലേലമ്മ.
ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങള്‍ക്കൊരു മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീയല്ലിനു തീരമുണ്ടോ..

എട്ടു പത്തു വയസ്സുള്ളപ്പോല്‍ കണ്ട രംഗമായിരുന്നു അത്‌.ഈയിടെ ദുബായി അബ്രയില്‍ ഈ ഉരു പോകുന്നതു കണ്ടപ്പോള്‍ അതില്‍ ചതിയില്‍ പെട്ട്‌ അടിമയായ പ്രഭു ചാട്ടവാറടിയേറ്റ്‌ തണ്ടു വലിക്കുന്നുണ്ടെന്ന് തോന്നിപ്പോയി. (പടയോട്ടമെന്ന സിനിമ ഒരുമാതിരി നാടകമാണ്‌, കൌണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ അടിച്ചു മാറ്റി പ്രിയദര്‍ശനെഴുതിയ കഥയാണ്‌ എന്നൊക്കെ ഇന്നറിയാം,പക്ഷേ അന്നത്തെ അതേ പത്തുവയസ്സുകാരനായി ആ രംഗങ്ങള്‍ ഓര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല ഇന്നും)

ഈ ഉരുവിന്റെ പടം കുമാറിനാണു സമര്‍പ്പിച്ചു. (എന്തിനാണെന്നു പറയുന്നില്ല!)

15 comments:

മുല്ലപ്പൂ said...

നല്ല ചിത്രം .
വെള്ളത്തിനും പുറകിലത്തെ കെട്ടിടത്തിനും ഒരേ നിറം.
എഴുത്തും നല്ലതു.

(ഓ:ടോ: സമര്‍പ്പണം കുമാറിനു. മനസ്സിലായി. ഇത്രെം നന്നായി മുങ്ങാന്‍ അറിയുന്ന ആള്‍ക്കെന്തിനു ഉരു ദേവേട്ടാ. ഒരു സബ് മറൈന്റെ പടം കിട്ടിയില്ലേ ? )

Siju | സിജു said...

ആദ്യത്തെ ആ കോപ്പിയടി പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞിട്ടുണ്ടു. പടയോട്ടത്തിന്റെ റ്റൈറ്റില്‍ കാര്‍ഡില്‍ കഥ അലക്സാന്‍ഡര്‍ ഡ്യൂമാസ്‌ എന്നാണെഴുതിയിരിക്കുന്നതു.
വാട്ടെവര്‍, പടം നന്നായിട്ടുണ്ട്‌.
പിന്നെ എനിക്കിതു കണ്ടപ്പോള്‍ ഓര്‍മ വന്നതു "ഇതു കാലിഫോര്‍ണിയക്കു പോകുന്ന ഉരുവാണു, പിന്നെ നിങ്ങള്‍ക്കു വേണ്ടി ..."

ഉത്സവം : Ulsavam said...

പാവം ദാസനും വിജയനും എന്തൊക്കെ സ്വപ്നം കണ്ട ഉരുവാ..! പക്ഷേ ഈ ഉരുവില്‍ വന്ന് ഇറങ്ങിയാല്‍ പാരീസിലേക്ക് ബസ് കിട്ടുമോ..?

ദേവന്‍ said...

സബ്മറൈന്റെ പടമെടുക്കാന്‍ ക്യാമറക്കു സബ്‌ വാട്ടര്‍ ആക്സസ്സറീസ്‌ വേണ്ടെ മുല്ലപ്പൂവേ, ഞാന്‍ കണ്ട തീപ്പെട്ടിക്ക്യാമറ (കട: സ്വാര്‍ത്ഥന്‍) ഒക്കെ പോക്കറ്റിലിട്ടു നടക്കുന്ന ഒരു പാവമല്ലേ..

സിജൂ അപ്പോ പണ്ട്‌ പ്രിയന്‍ ഡീസന്റ്‌ ആയിരുന്നോ ആയിരുന്നോ (അതോ ഇനി അപ്പച്ചന്‍ വളരെയേറെ ആദര്‍ശങ്ങളുള്ള വ്യക്തിയായതുകൊണ്ട്‌ "കൊടുക്കെടാ ക്രെഡിറ്റ്‌" എന്നു പറഞ്ഞതാണോ)

കാലിഫോര്‍ണിയയിലേക്ക്‌ ചരക്കു കയറ്റി.. കലക്കി സിജൂ/ഉത്സവമേ :)

ദിവാസ്വപ്നം said...

പടയോട്ടം കാണണമെന്ന് വല്യ ആഗ്രഹമായിരുന്നു പണ്ട്‌. എന്തോ കാരണം കൊണ്ട്‌ നടന്നില്ല.

qw_er_ty

ചന്തു said...

മലയാളത്തിലെ ആദ്യ 70 എം എം ചിത്രം,കാവാലം നാരായണപ്പണിക്കരുടെ വരികള്‍ ഗുണസിങ്ങിന്റെ സംഗീതം.

പടം കൊള്ളാം.ഐ മീന്‍ ഉരുവിന്റെ പടം.

മുസ്തഫ|musthapha said...

ഈ ഉരുവിന്‍റെ അപ്പുറത്തെ സൈഡിലാണ് ‘ഡൌണ്‍ലോഡിംഗ്’ ക്യാബിന്‍ :)ഏത്... മ്മടെ വിശാലന്‍റെ ‘ഡ്രില്ലപ്പനും’ അരവിന്ദന്‍റെ ‘ഗോപാലന്‍ മാഷും’ ഡൌണ്‍ലോഡിംഗ് നടത്തിയ അതേ ക്യാബിന്‍ തന്നെ :))

Kalesh Kumar said...

കൊള്ളാം ദേവേട്ടാ!
കരകാണാ കടലലമേലേ മോഹപ്പൂങ്കുരിവികള്‍ പറക്കട്ടെ!

ഏറനാടന്‍ said...

പേരാറ്റിന്‍ അക്കരെയക്കരെ അക്കരെയേതോ
പേരറിയാകരയില്‍ നിന്നൊരു പൂത്തുമ്പീ
കാണാത്ത കാഴ്‌ചകള്‍ കാണാന്‍...

ദേവേട്ടാ മനോഹരമീ ദൃശ്യം..

Kiranz..!! said...

പോയ്‌വരുമ്പോള്‍ എന്തു കൊണ്ട് വരും ?

പവിഴം വാരി നടന്ന അറബിച്ചെക്കന്മാര്‍ ഇന്ന് ലാന്റ്ക്രൂയിസ്സര്‍ മാത്രം ഓടിച്ചു നടക്കുന്നു..ഇന്ന് പാവം മലയാളീം,ശ്രീലങ്കനും മാത്രം ഈ ഉരുക്കളില്‍..!

നന്നായിരിക്കുന്നു ചേട്ടായീ..!

ഒരു ബ്ലോഗ് ശിശു..!

Unknown said...

കുമാറേട്ടന്‍+ ചാട്ടവാറടി= അടിമ?
അടിമ= കുമാറേട്ടന്‍-ചാട്ടവാര്‍?
ചാട്ടവാര്‍= (കുമാറേട്ടന്‍xഉരു)+ അടിമ?

ദേവേട്ടാ, ഡെഡിക്കേഷന്റെ കോമ്പിനേഷന്‍ അങ്ങോട്ട് ക്ലിയറാവുന്നില്ല. :-)

ഓടോ: നല്ല ഫോട്ടോ!

sreeni sreedharan said...

ദേവേട്ടന്‍ + ഡെഡിക്കേഷന്‍ = കുമാരേട്ടന്‍
ദില്‍ബന്‍ + കമന്‍റ് = പാര
(ദില്‍ബനും ദേവേട്ടനും വെട്ടിപ്പോയീ)
സോ കമന്‍റ് ഡെഡിക്കേഷന്‍ = പാര കുമാരേട്ടന്‍
.: ദില്‍ബാ നിന്‍റ കാര്യം പോക്കാ..

ദേവേട്ടാ വഞ്ചി കൊള്ളാട്ടോ :)

Siju | സിജു said...

ആരായിരുന്നു decent എന്നറിയില്ല, ഏതായാലും പേരു ഡ്യൂമാസിനാണു.
സിനിമാ വല്ല്യ മോശമില്ലാതെ എട്ടു നിലയില്‍ പൊട്ടി. പണ്ടു വീട്ടില്‍ നിന്നെല്ലാവരും കൂടി കാണാന്‍ പോയി ആളുകളുടെ കൂവല്‍ കേട്ടു ഞാന്‍ കരഞ്ഞതോര്‍മയുണ്ട്‌. പിന്നീട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കാസറ്റിട്ടാണ്‌ കണ്ടത്‌. അതിലെ ശങ്കറിന്റെ ഡയലോഗുകള്‍ കേട്ടാല്‍ ഇപ്പോഴും എഴുന്നേറ്റു നിന്നു കൂവാം. അന്നത്തെ ഒരു വിധം എല്ലാ താരങ്ങളും ഇതില്‍ ഉണ്ട്‌. അതു പോലെ മമ്മൂട്ടി വില്ലനായി അഭിനയിച്ച ഒരേ ഒരു പടവും ഇതാണെന്നു തോന്നുന്നു.

പരാജിതന്‍ said...

പടയോട്ടത്തിണ്റ്റെ കഥ അടിച്ചു മാറ്റിയാണ്‌ റിഡ്ലീ സ്കോട്ട്‌ 'ഗ്ളാഡിയേറ്റര്‍' ഉണ്ടാക്കിയതെന്ന് വേറൊരു കഥ ഞങ്ങള്‍ കോയമ്പത്തൂരില്‍ പ്രചരിപ്പിച്ചിരുന്നു. എപ്പടിയിരുക്ക്‌?

മുസാഫിര്‍ said...

ദേവ്ജി,
പടം ആവരേജ്(ക്ഷമിക്കണം,സ്ഥിരം കാണുന്ന കാഴ്ചയായതു കൊണ്ട് കൂടിയാവാം അങ്ങിനെ തോന്നിയത്)
പക്ഷെ കുറിപ്പു സൂപ്പര്‍.