ദേ ഇവന് (പടത്തില്‍ ക്ലിക്കിയാല്‍ വലിയ വ്യൂ വരും) ബിരിയാണിക്കുട്ടിയുടെ ഇരുമ്പു കുതിര, ഹാര്‍ലി.
ആയിരത്തി തൊള്ളായിരത്തി മൂന്നില്‍ വിറ്റു തുടങ്ങിയ ഹാര്‍ലി ഡേവിഡ്സണ് ഇന്നും ലോകം പ്രിയത്തോടെ നോക്കുന്ന മൊബൈക്ക് ആയി തുടരുന്നു.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 2006 മോഡല്‍ റോഡ് കിംഗ് (എഫ് എല്‍ എച്ച് ഐ) ദീര്‍ഖ ദൂര വിനോദ സഞ്ചാരി വിഭാഗത്തില്‍ പെടുന്നു
1450 CC ട്വിന്‍ എയര്‍ കൂള്‍ഡ് എഞ്ജിന്
16 ഇഞ്ച് ചക്കരം ചക്കരം
5 ഗീയര്‍
അഡ്ജസ്റ്റബില്‍ സസ്പെന്ഷന്
എഴടി നീളം
രണ്ടരയടി സീറ്റ് പൊക്കം
65000 ദിര്‍ഹം (എട്ടുലക്ഷം രൂപായോളം) അതായത് ഒരു നിസ്സാന്‍ മാക്സിമയുടെ വില
എനിക്കും ഇതോടിക്കാന്‍ ആഗ്രഹം ഉണ്ട്. എന്തരേലും ചില്ലറ കൊടുത്താല്‍ വാടകക്ക് കിട്ടുകയും ചെയ്യും പക്ഷേ ഈ പഹയന്റെ മോളില് ഇരിക്കാനുള്ള സൈസ് വല്ല ആര്‍ണോള്‍ഡ് ശിവശങ്കരനും അവന്റെ കിങ്കരനും മാത്രമേ കാണുകയുള്ളപ്പാ. നമ്മള് ഇരുന്നാല്‍ വേലിപ്പുറത്ത് ഓന്ത് കയറി ഇരിക്കുമ്പോലെ, ചേമ്പിന് താളില്‍ മരമാക്രി ഇരിക്കുമ്പോലെ ..വര്‍ണ്ണിക്കാന്‍ വാക്കുകല് കിട്ടുന്നില്ല സുഹൃത്തുക്കള്‍..
11 comments:
ആനപ്പുറത്തെ ഉറുമ്പുപോലെ...
ഈ ആനയുടെ ഉറുമ്പ് വണ്ടിയില്‍ അല്ലേ ബിരിയാണിക്കുട്ടിയുടെ സഞ്ചാരം.
ദേവേട്ടാ...
(ഏ.. ഇവള് പരാതിയുമായണല്ലോ..)
ദേവേട്ടാ...
എന്റെ മയില്‍ വാഹനത്തിന്റെ ഫൊട്ടോയും ഇടണം..
പറയാന്‍ മറന്നു..
നല്ല ചിത്രം.. ലൈറ്റിങ് കൊള്ളാം
ഹായ് ഹാര്‍ലി, ഹല്ലോ ഹാര്‍ലി...
ദേ ഹാര്ലിയൊന്നിവിടേയും...ദോ ഇവിടെ
കിടിലന്‍ വണ്ടി.
പക്ഷെ ഒരു ശംശയം ഒരു വണ്ടിക്ക് ഇത്രമാത്രം ഇരുമ്പെന്തിനാ?
ഞാനൊക്കെ ഇതില്‍ ഇരുന്നാല്‍ സര്‍വ്വേക്കല്ലില്‍ ഓന്ത് ഇരുന്ന പോലായിരിക്കും.
സര്‍വ്വേക്കല്ലില്‍ ഓന്തിരിക്കുന്നതുപോലെ... അതുകൊള്ളാം!
ഇവിടെ കാശുള്ള ചില ചുള്ളന്മാര് ഇതും കൊണ്ട് ഇടയ്ക്ക് വരും ക്യാമ്പ് ചെയ്യാന്‍. അബുദാബിയില്‍ “ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പ്“ എന്നും പറഞ്ഞൊരു ഗ്ലബ്ബുണ്ട്. അവന്മാര് & അവളുമാര് ബാര്‍ലി ഡേവിസണുമായി കൂട്ടമായി വരുന്നത് കാണാനെന്ത് രസമാ!
റൊമ്പ പ്രമാദമാന വണ്ടി.... പ്രമാദമാന പടം...
കലേഷ് പറഞ്ഞമാതിരി ക്ലബുകള്‍ ഇവിടെയും ഉണ്ട്... ചിലപ്പോ പഹയന്മാരെല്ലാം ഒന്നിച്ച്, അല്പ്പവസ്ത്രധാരിണികളായ പഹയത്തിമാരെയും പുറകില്‍ വെച്ച് ഒരു പോക്കുണ്ട്... നൂറെണ്ണം വരെയൊക്കെ കാണും ഒരോ ഗ്രൂപ്പിലും...
ഇന്ത്യയിലെ ഇന്നുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ ബൈക്ക് ബാംഗ്ലൂരില്‍ ആണുള്ളത്. 16 ലക്ഷം ആണതിന്റെ വില. ഹാര്‍ലി തന്നെ ലവനും. ആ വിലയ്ക്കും ബൈക്ക് വാങ്ങാന്‍ ആളുണ്ട്. ഓരോരോ ബൈക്ക് ഭ്രാന്തന്മാര്.
സൂ,
ബിരിയാണീസ് ഇതേല് കഷ്ടപ്പെട്ടാ യാത്രയെന്നാ തോന്നുന്നത്. ഇന്നാളു ഉരുണ്ടു വീണു പെയിന്റ് കുറച്ച് പോയി (വണ്ടീടെയല്ല, ആളുടെ)
കുമാറേ,
ടൂറിംഗ് ബൈക്കുകള്‍ (നമ്മുടെ ബുള്ളറ്റ് പോലെ ദീര്‍ഘയാത്രക്കു സുഖം തരുന്നവര്‍) വളരെ ഹെവി ആയാണ് ഉണ്ടാക്കാറ്. ഇരുമ്പ് അതാ. ആദിയും കലേഷും പറയുന്നപോലത്തെ പെരുവഴി ഭീമന്മാര്‍ക്കേ ഇതേലിരുന്നാല് ഒരു എടുപ്പുള്ളു. നമുക്കൊക്കെ വക്കാരിയുടെ കൂടെ ജിട്ടെന്‍ഷാ ഓടിക്കാം
കലേഷേ, നാട്ടില്‍ ബി എം ഡബ്ല്യൂ ബൈക്ക് ഇറക്കി തുടങ്ങിയോ? "ഒടനേ" എന്നു പണ്ട് ഒരു വാര്‍ത്ത കണ്ടിരുന്നു.
അവസ്സാന ചോദ്യം ശ്രീജിത്തിനോടായിരുന്നു (കലേഷ് നാട്ടില്‍ പോയിട്ടു വന്ന സ്ഥിതിക്ക് ചിലപ്പോ ആരിയാനും മതി)
മുല്ലപ്പൂവണ്ടി ദേ ഇതിനു മുകളില്‍ പോസ്റ്റി.
Post a Comment