Friday, May 19, 2006
പൃഥുകം
സന്തോഷിന് ജന്മദിനാശംസകള്‍!
സ്നേഹിതന് (ആ പേരുള്ള ബ്ലോഗറെയല്ല, "പൊതുവേ") സ്നേഹത്തോടെ കൊടുക്കാന്‍ "അവിലുമാം പഴവുമാം അവിയലുമാം.." എന്നല്ലേ വാര്യരേട്ട പറഞ്ഞിരിക്കുന്നത് . ഈ അവില്‍പ്പൊതി ഞങ്ങള്‍ സ്നേഹം കൂടുമ്പോ അമ്മയെന്നും പിണങ്ങുമ്പോ പൊട്ടക്കണ്ണിയെന്നും വിളിക്കുന്ന, എന്റെ അയല്‍ക്കാരിയായ മഹിഷാസുരമര്‍ദ്ദിനിയുടെ പ്രസാദം..
സന്തോഷവും സമാധാനവും അനുദിനം വര്‍ദ്ധിക്കട്ടെ..
ഓ ടോ
ഓ ടോ ഇല്ലാതെ പോസ്റ്റാന്‍ വയ്യെന്നായി ഈയിടെ. വഞ്ചിപ്പാട്ടും പാടി ഈ പോസ്റ്റ് അടിക്കുമ്പോള്‍ വിദ്യ പറയുന്നു അവിലു മാം , മലരു മാം, പഴം മാം എന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്കൂളില്‍ കുട്ടികള്‍ " എന്റെ ഹാപ്പി ബെര്‍ത്ത് ഡേ ഇന്നാണു മാം, ഇതാ കേക്ക് മാം, സ്വീറ്റ്സ് മാം, മുട്ടായി മാം" എന്നൊക്കെ പറയുന്നതുപോലെ തോന്നുന്നെന്ന്
Subscribe to:
Post Comments (Atom)
6 comments:
അവിലിന്റെ പടം കാണിച്ചിട്ട്...
വെള്ളം പൊങ്ങുന്നു, വായില്‍.
ദുഷ്ടാന്നൊന്നു വിളിച്ചോട്ടേ..? :)
താങ്ക്യൂ, ദേവാ, താങ്ക്യൂ...
ഇന്നത്തെ ദിനം, പക്ഷേ, ഞാന്‍ ആഘോഷിക്കാറില്ല. ഒരിക്കല്‍ക്കൂടി അവല്‍പ്പൊതി കെട്ടൂ, അടുത്ത ജനുവരിയിലേയ്ക്ക്:)
തന്ന സ്പൂണ്‍ മാറ്റിവച്ച് ഞാന്‍ എന്തായാലും കൈയ്യിട്ടു വാരി. അടിപൊളി. അടിയില്‍ നിവര്‍ത്തി വച്ച പത്രം മനോരമ തന്നെ, അതോ അല്ലെ?
ഈ അരി/നെല്ലിന്റെ മലരു കണ്ടിട്ട് തന്നെ കുറേ നാളായി. എന്റെ നാട്ടില്‍ കാവില്‍ തിറ തുടങ്ങിയാല്‍ ഒരു പ്രധാന ഐറ്റം ആണ് ഇത്. അവിലും, മലരും, തേങ്ങ, പഞ്ചസാര, മൈസൂര്‍ പഴം ഇട്ട് കുഴച്ച ഒരു ഗംഭീര ഗോമ്പിനേഷന്‍.
ഇതിന്റെ ആവശ്യം കൊണ്ടായിരിക്കണം വീടുകളോട് ചേര്‍ന്ന് ‘ഇടിപ്പുര’ എന്നു പറയുന്ന് അവില്‍-മലര്‍ ഫാക്ടറികള്‍ ഉണ്ടായിരുന്നു. ഇന്ന് മിഷിന്‍ അവില്‍ എന്നു പറയുന്ന വെളുത്തു മെലിഞ്ഞ സുന്ദരന്മാര്‍ വന്നതോടെ ഇതൊക്കെ ഷാപ്പടച്ചു പോയി. ഇവിടെ തന്നെ നെല്ല് വറുത്ത് മലരുണ്ടാക്കുകയും ചെയ്തിരുന്നു എന്റെ ഓര്‍മ്മയിലുള്ള കാലത്തൊക്കെ.
ദേവേട്ടാ, നന്ദി.
ആ പത്രം മാതൃഭൂമിയാണ്. ഫോണ്ട് ഓര്‍മയില്ലേ?
(അപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കമന്റു ശരിക്കും ഇവിടെയാണല്ലേ വയ്ക്കേണ്ടത്? ഞാന്‍ ആദ്യം അവിടെ പോയി വച്ചു)
അപ്പോള്‍ വായില്‍ കൊതിയൂറുന്ന ഈ സാധനത്തിനു വായില്‍ കൊള്ളാത്ത ഈ പേരാണോ?
എന്തായാലും ദേവാ, ഉള്ളിലൊരു കൊതിയുടെ ഉറവ പൊട്ടി.
(എങ്കിലും കിട്ടിയ ചാന്‍സില്‍ ഞാനൊന്നിട്ട് ഇളക്കിക്കോട്ടെ.)
പക്ഷെ, ഈ ചിത്രം കണ്ടിട്ട്
മക്കള്‍ക്ക് വേണ്ടി അവില്‍ ചക്കരചേര്‍ത്ത് കുഴച്ചപ്പോള്‍ മധുര കൊതിയനായ ഷുഗറുള്ള വല്യപ്പനു വല്യമ്മ ഒളിച്ചു കൊണ്ടുപോയി കൊടുത്തത് തുറന്നു വച്ചപോലുണ്ട്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വേഗം ചിത്രം എടുത്തു പണ്ടാരടങ്ങീട്ട് വേണം ആരും കാണാതെ ഇതു മുയുവനും അകത്താക്കാന്‍ എന്നപോലെ.
ആ ഇലയില്‍ അതിനെ ഒന്നു ഒതുക്കിവച്ച് പത്രതാളൊക്കെ മാറ്റി ഈ പടം എടുക്കാമായിരുന്നില്ലേ.
കാഴ്ചക്കാരെഉടെ നാവില്‍ ഡബിള്‍ നെഹ്രു ട്രോഫി നടത്താമായിരുന്നല്ലൊ.
Post a Comment