Saturday, April 08, 2006

അരവിന്നന്‍ കുട്ടിക്ക്

Image hosting by Photobucket
മ്മളേം ഒരു ഫ്യാമിലി ചിത്രം ഇട്ടു അരവിന്നങ്കുട്ടിക്ക് ഡെഡിക്കേഷന്‍

18 comments:

Visala Manaskan said...

ഇദാര്.. പെലെയുടെ അളിയനോ??

സു | Su said...

ദേവാ,

ഈ ബ്ലോഗിലെ ഒറ്റ ചിത്രവും എനിക്ക് കാണുന്നില്ല :(

nalan::നളന്‍ said...

ദേവന്റെ ഇപ്പോഴത്തെ ഫോട്ടോ പോസ്റ്റ് ചെയ്യാമെന്ന ഭീഷണി നടപ്പിലാക്കത്സ് ഇത്രവേഗം പ്രതീക്ഷിച്ചില്ല.
ഏതു സ്റ്റുഡിയോവിലാ ഇതെടുത്തേ ?

Unknown said...

തള്ളേ ഫാമിലികള്‍ ജായിന്റായി പടങ്ങളിട്ടാ!
നളാ ഏതു ഗുഹയിലാ എടുത്തത് എന്നു ച്വാദിക്ക്..

myexperimentsandme said...

സ്റ്റുഡിയോയിലോ? ... കല്‍ക്കട്ടയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഫ്ലഡ് ലൈറ്റ് മുഴുവനിട്ട്, പിന്നെ അത്രയും ലൈറ്റ് വേറേ വാടകയ്ക്കും കൊണ്ടുവന്ന്... എന്നിട്ടും തെളിച്ചം പോരെന്നാ ഫോട്ടോഗ്രാഫര്‍ പറഞ്ഞത്.

ദേവന്‍ said...

പെലെ അല്ലെങ്കിലും എതാണ്ടതു “പോലെ” തന്നെ ഇല്ലേ വിശാലാ :)
സൂ, ആ ഉത്സവപ്പടങ്ങള്‍ വളരെ heavy ആണ്. ബ്ലോഗ് ഇന്‍ഡെക്സിനു പകരം ഒരോരോ പോസ്റ്റ് തുറന്നാല്‍ എല്ലാം കാണാന്‍ പറ്റേണ്ടതാണ് (കാണുന്നുണ്ടോന്നു പറയണേ അടുത്ത പടം ഡെഡിക്കേഷന്‍ സൂവിനാ)

നളനും യാത്രക്കും ലോക്കേഷന്‍ കണ്ടുപിടിക്കാന്‍ പറ്റിയില്ലേ?എല്ലാരും ഊഹിച്ചത് തെറ്റിപ്പോയി! വക്കാരീടെ ലൈറ്റ് അപ്പ് കലക്കി.

reshma said...

ആ കളര്‍ സെന്‍സും പാറ്റേര്‍ണും-ഡിസൈനര്‍ വേറെല്ലം പിന്നില്‍ നിക്കില്ലേ?

സ്നേഹിതന്‍ said...

ഒന്ന് ചിരിച്ചിരുന്നുവെങ്കില്‍ ആരൊ ഉണ്ടെന്ന് അറിയാമായിരുന്നു !!!

സു | Su said...

ഞാനൊന്നും കാണുന്നില്ല :(

അരവിന്ദ് :: aravind said...

:-)) ഹി ഹി

ശനിയന്‍ \OvO/ Shaniyan said...
This comment has been removed by a blog administrator.
ശനിയന്‍ \OvO/ Shaniyan said...

കൊള്ളാം! നല്ല ചേര്‍ച്ചയുള്ള ജോഡി..

മാഷേ, ഇതു ഫയര്‍ഫോക്സില്‍ കാണുമ്പോള്‍ പ്രൊഫൈല്‍ പടത്തിന്റെ മേലെ കാണുന്നു.. അതെന്റെ കുഴപ്പം ആണോ അതോ വേറേ വല്ല പ്രശ്നമാണോ?

വേ:വെ - യാബുവ്ക്ക്ക്ഡ് (yabuwkqd)

viswaprabha വിശ്വപ്രഭ said...

ദേവരാഗാ,
ഉപയോഗിച്ച Template അനുസരിച്ച് 400 പിക്‌സലില്‍ (ചിത്രബിന്ദു?) കൂടുതല്‍ വീതി പാടില്ല പടത്തിന്. അങ്ങനെ വന്നാല്‍ ഫയര്‍ഫോക്‌സില്‍ പടം സൈഡ്ബാറിലേക്കു കടന്നാക്രമിക്കും! IE-യില്‍ സൈഡ്ബാറ് താഴോട്ടു വീണുപോകും!

ടെമ്പ്ലേറ്റില്‍ ഈ ഭാഗം നോക്കുക:
/* Content
----------------------------------------------- */
#content {
width:660px;
margin:0 auto;
padding:0;
text-align:left;
}
#main {
width:410px;
float:left;
}
#sidebar {
width:220px;
float:right;
}

content മൊത്തം വരവ് 660 = Main ശംബളം 410 + Sidebar കിംബളം 220 + Margin അല്ലറചില്ലറ 30.
ഇപ്പോ ഒരു ട്രയല്‍ ബാലന്‍സ് എടുക്കാമല്ലോ അല്ലേ?

അതുപോലെത്തന്നെ, ചിത്രങ്ങള്‍ ഇനി ബക്കറ്റില്‍ വേണോ? ഗോകുലം പേജുകളിലിട്ട് ബോഗുലത്തിലേക്ക് സുഖമായി ലിങ്കു ചെയ്യാമല്ലോ! തത്കാലം ഗോകുലത്തിലെ വള്ളിക്കുടിലുകള്‍ local ISP ഏമാനന്മാര്‍ ബ്ലോക്കു ചെയ്യാനിടയില്ല. ബക്കറ്റില്‍ വരുന്നതൊക്കെ, ഇവിടെ ക്യൂ-wait ഉള്‍പ്പെടെ പലയിടത്തും അങ്ങനെത്തന്നെ കമഴ്ത്തിയൊഴിക്കും!
(അതുകൊണ്ടു തന്നെയാവും BSNL പ്രജ സൂവിനും പടം കാണാഞ്ഞുപോയത്!)

viswaprabha വിശ്വപ്രഭ said...

മുന്‍പത്തെ കമന്റ് ഇട്ടത് ഫയര്‍ഫോക്സില്‍ നിന്നുമായിരുന്നു. ദാ ഇത് IE -യില്‍ നിന്ന്:

ഒരു കാര്യം കൂടി പറഞ്ഞോട്ടെ:
(മിക്കവാറും എല്ലാര്‍ക്കും അറിയാം. ഇനി അഥവാ അറിയാത്തവര്‍ക്കു വേണ്ടി മാത്രം)

ഇങ്ങനത്തെ കേസില്‍, ചിത്രത്തിന്റെ വീതി കുറക്കാന്‍ വേണ്ടി ഒറിജിനല്‍ ഫോട്ടൊ ചെറുതാക്കി മാറ്റണമെന്നില്ല. image tagല്‍ ഇതുപോലെ ചെറിയ ഒരു വാക്ക് എഴുതിച്ചേര്‍ത്താല്‍ മതി:

img src="http://img.photobucket.com/albums/v691/meesa2005/malayalavedhi/kenya.jpg" border="0"

എന്നുള്ളതില്‍ border="0" എന്നതു കഴിഞ്ഞ് width=400 എന്നെഴുതിച്ചേര്‍ക്കണം. അത്രേയുള്ളൂ.

ചിത്രം തക്കതായ രീതിയില്‍ ഒതുങ്ങിവരുമെന്നു മാത്രമല്ല, സന്ദര്‍ശകര്‍ക്ക് അഥവാ വേണമെങ്കില്‍ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോ സേവു ചെയ്യുകയും ആവാം.

ദേവന്‍ said...

ശനിയനു പ്രൊഫൈല്‍ പടതിനുള്ളിലും എനിക്കു പ്രൊഫൈല്‍ മൂട്ടിലും വരുന്നതിന്റെ രഹസ്യം ഇപ്പോ പിടി കിട്ടി! നന്ദി വിശ്വം, ഇനി മുതല്‍ പടം എംബെഡ്‌ ചെയ്യുമ്പോ ഇതും ചെയ്യാം ഫ്ലിക്കരിലും ഫോട്ടോ ബക്കറ്റിലും ഹോസ്റ്റാതേം നോക്കാം.
(ബീ എസ്‌ എന്‍ എല്‍ ബക്കറ്റും വെള്ളവും തടുത്തിട്ടില്ല നാട്ടിലുള്ള കുട്ടികള്‍ കമന്റ്‌ അയച്ചല്ലോ ?) സൂവിനു ഈ ചിത്രങ്ങള്‍ ഈ മെയിലില്‍ അയക്കാം. അടുത്തതു ഹോസറ്റിംഗ്‌ ബ്ലോഗ്ഗരില്‍ തന്നെ

ശനിയന്‍ \OvO/ Shaniyan said...

ആശാനേ, ഇപ്പൊ ഐ ഈ യില്‍ പ്രൊഫൈല്‍ താഴെ, പൊസ്റ്റു മേലെ!

Cibu C J (സിബു) said...

വിശ്വം, പടം ചെറുതാക്കല്‍ ബ്രൗസര്‍ ചെയ്താല്‍ ക്വാളിറ്റി കാര്യമായി കുറയും. ജാഗേഡ്‌ ആര്‍ട്ടിഫാക്റ്റ്‌സ്‌ (http://www.dpreview.com/learn/?/key=artifacts) ആണ്‌ കാണാറ്‌. പലരുടേയും പ്രൊഫൈലിലെ ഫോട്ടോയില്‍ വളരെ വിസിബിള്‍ ആണീ പ്രശ്നം. (കമ്പ്രഷന്‌ ലീനിയര്‍ പോലുമല്ലാത്ത എന്തോ പൊട്ട മെത്തേഡ്‌ ഉപയോഗിക്കുന്നതുകൊണ്ടാണെന്ന്‌ തോന്നുന്നു)

ഈ കാര്യത്തില്‍ രണ്ടു ബ്രൗസറുകളും ഒരുപോലെ തറയാണ്‌. അതുകൊണ്ട്‌ ബ്ലോഗര്‍ ചെയ്യുമ്പോലെ തമ്പ്‌നെയില്‍ ഇമേജും വലിയ ഇമേജും പ്രത്യേകം പ്രത്യേകം സൂക്ഷിച്ച്‌ ബ്രൗസറിനേക്കൊണ്ട്‌ ഒരു വ്യത്യാസവും വരുത്താതെ ഡിസ്‌പ്ലേ ചെയ്യിക്കുകയാണ്‌ എന്റെ അഭിപ്രായത്തില്‍ ഉത്തമം.

viswaprabha വിശ്വപ്രഭ said...

സിബു എഴുതിയിരിക്കുന്നത് ശരി തന്നെ. കൂടുതല്‍ ആശയക്കുഴപ്പമില്ലാതെ കാര്യം നടത്താനുള്ള എളുപ്പമാണ് ഞാന്‍ പറഞ്ഞത്. സാവകാശവും ക്ഷമയുമുള്ളവര്‍ക്ക് സിബു പറഞ്ഞതുപോലെ കൂടുതല്‍ ഭംഗിയായി ചെയ്യാം.


ബ്ലോഗര്‍ പോസ്റ്റിങ്ങിലും കമന്റിലും സാധാരണ ഉപയോഗിക്കേണ്ടി വരാറുള്ള ടാഗുകളെ പറ്റി ഒരു ചെറിയ കുറിപ്പ് തയ്യാറാക്കിയാലോ എന്ന് ചെറിയ ഒരു ആലോചനയുമുണ്ട്.