Tuesday, April 04, 2006

വക്കാരീ, ഇഞ്ഞോട്ട്‌ വരീ.

ഉദയസൂര്യന്റെ നാട്ടില്‍ സക്കൂറാ,സക്കൂറാ
എന്നു വിളിക്ച്ചു കൂക്കി നടക്കുന്ന കീറക്കൂറ പിള്ളേരുടെ നടുവില്‍ വക്കാരിയും ഇരുന്നു ബീറു വീശുന്നത്രേ.
Image hosting by Photobucket
ചങ്ങായി, ഇതു ഇന്ത്യന്‍ സക്കൂറാ- ശീമക്കൊന്ന എന്നു പറയും വേലിക്കലൊക്കെ വയ്ക്കുന്ന കാട്ടു ചെടിയാ. ഇതിന്റെ മൂട്ടില്‍ പാത്തിരുന്നു വാറ്റു വീശുന്ന ഒരു ചടങ്ങു നമ്മുടെ നാട്ടിലും ഉണ്ട്‌. കൂടുന്നോ വാറ്റ്‌69 അടിക്കാന്‍? ഹൈലി ഇന്‍ഫ്ലേമബ്ലില്‍ പോട്ടബില്‍ വാട്ടീസുമായി നമുക്കീ ശീമക്കൊന്നയുടെ മൂട്ടില്‍ കൂടാം.. വാ വക്കാരീ

10 comments:

വക്കാരിമഷ്‌ടാ said...

ദേവേട്ടോ..... കീറക്കൂറപ്പിള്ളേരോ...... ഞങ്ങക്ക് പൊക്കം സ്വല്പം കുറവായിരിക്കും.... സക്കൂറയ്ക്കകത്ത് കൂറയുമുണ്ടായിരുക്കും... മൂട്ടിലിരുന്നടിക്കണേല്‍ ചിലപ്പം കളസം കീറേണ്ടീം വരുമായിരിക്കും.. ന്നാലും :)

പക്ഷേ നമ്മുടെ ശീമക്കൊന്നേടെ ജാപ്പനീസ് വകഭേദം തന്നെ, ലെവന്‍, സക്കൂറാമ്മ?

ഇവിടുത്തുകാര്‍ മനസ്സറിഞ്ഞ് ആര്‍മ്മാദിക്കുന്നത് കാണണേല്‍ ഇവരുടെ ഹനാമി കാണണം.. എല്ലാ ദുഃഖങ്ങളും അണ്ണന്മാര്‍ മറക്കുന്ന ദിനങ്ങള്‍.. ഇപ്രാവശ്യം മഴ വന്ന് എല്ലാം നേരത്തേ കൊഴിഞ്ഞു.

ശീമക്കൊന്നപ്പടം ഒന്ന് വലുതായി കാണാമെന്ന് വെച്ചപ്പോള്‍ ബക്കറ്റുപിരിവുകാരന്‍ കാശ് ചോദിക്കുന്നു.. :(

കലേഷ്‌ കുമാര്‍ said...

വക്കാരീ വരീ, ശരി ഇരി...

Anonymous said...

നടന്നു പോകാനുള്ള നാട്ടിടവഴികള്‍ ഒക്കേയും പറന്നു പോകുന്ന ശകടങ്ങള്‍ കയ്യടക്കിയപ്പോല്‍ ഇടവഴിയോരത്ത്‌ തണല്‍ വിരിച്ചിരുന്ന ശീമകൊന്നകള്‍ അപ്രത്യക്ഷമായി, തൊടിക്കു കാവലായ്‌ നിന്നിരുന്ന കയ്യാല തട്ടി നിരപ്പാക്കി മതിലുകള്‍ പണിതപ്പോള്‍ കയ്യാമേലില്‍ നിന്നും അപ്രത്യക്ഷമായി ശീമകൊന്നയും, ചെമ്പരത്തിയും.

ശീമകൊന്ന പൂക്കള്‍ക്കിത്രയും ഭംഗീണ്ടായിരുന്നു, അല്ലേ?

ദേവന്‍ said...

ശീമക്കൊന്ന ഒറിജിനല്‍ ഫയല്‍ എടുത്തിട്ടിട്ടുണ്ട് ഞാന്‍ വക്കാരീ (ബക്കറ്റിലതിട്ടാല്‍ മൂടു പൊളിഞ്ഞുപോകും)
കയ്യാലകള്‍ ഇടിച്ചു മതിലുകള്‍ കെട്ടുന്നത് ഗ്രൌണ്ട് വാട്ടര്‍ താണു പോകുന്നതിനും നീരൊഴുക്ക് ഇല്ലാതെ കൊതുകും മറ്റും പെരുകുന്നതിനും കാരണമാകുന്നു തുളസീ.. എന്നുവച്ച് എല്ലാവരും മതിലിടിക്കണോ എന്നു ചോദിച്ചാല്‍..അറിഞുകൂടാ

വക്കാരിമഷ്‌ടാ said...

കൊന്ന കൊന്നായായി കണ്ടു, നന്ദി ദേവേട്ടാ‍..

ഇതിനിടയ്കൊന്നു ചോദിച്ചോട്ടേ പോലീസുകാരാ (അയാള്‍ കഥ എഴുതുകയാണ്). ഈ ഗൂഗിള്‍ പേജ് കിട്ടാന്‍ ക്യൂവില്‍ നിന്നിട്ടെത്ര കൊല്ലം കഴിയണം..? ഞാനൊരു ഒന്നൊന്നരയാഴ്ചമുന്‍പ് ആപ്ലിക്കേഷന്‍ കൊടുത്തതായിരുന്നു. ആക്രാന്തം മൂത്ത് ഉള്ള വിലാസങ്ങളിലെല്ലാം കയറി അപേക്ഷിച്ചത് പാരയാകുമോ ആവോ?

ശനിയന്‍ \OvO/ Shaniyan said...

വക്കാരീ.. 2 ആഴ്ച എടുക്കുന്നുണ്ട്.. എനിക്ക് ഇന്നലെ മെയില്‍ വന്നു

ഇളംതെന്നല്‍.... said...

ദേവേട്ടാ..
ശീമക്കൊന്ന കണ്ടു.. കൊള്ളാം..
വിഷുവല്ലേ വരുന്നത്‌ കുറച്ചു കണിക്കൊന്ന കിട്ടാന്‍ വല്ല വഴിയും ഉണ്ടോ?..കണിക്കൊന്ന മാത്രം പോര, വിഷുക്കൈനീട്ടമായി വല്ലതും കൂടെ വേണം കേട്ടോ...

വക്കാരിമഷ്‌ടാ said...

ഓ ശനിയാ, അങ്ങിനെയാണേല്‍ ഓക്കേ.. ഞാനോര്‍ത്തു ആക്രാന്തം കാണിച്ചതുകാരണം എന്നെ അണ്ണന്മാര്‍ ഔട്ടാക്കിയോ എന്ന്. പേജ് കിട്ടിയല്ലോ.. ഇനി എപ്പോഴാ മറ്റൊരു ഗംഭീരന്‍ ഇതിഹാസം? :)

ഗന്ധര്‍വ്വന്‍ said...

കൂമന്‍പള്ളിയിലെ വൈറ്റ്‌ ഹൌസിന്റെ അതിരു തന്നയോ ഇതു.
പടമല്ല വരികള്‍ നിങ്ങളെ വ്യതിരിക്തനാക്കുന്നു.
പാടത്തിനൊടു ചേറ്‍ന്ന തൊടിയില്‍ ശീമക്കൊന്ന അതിരിട്ട തെങ്ങിന്‍ പറമ്പില്‍ കേരാമ്റുതമോ, വാറ്റ്‌ 1 ടു 69 കരിക്കിന്‍ വെള്ളത്തില്‍ കലറ്‍ത്തിയതും, പൊള്ളിച്ച മീനുമായി കൂമന്‍പിള്ളിയില്‍ ഇരിക്കുമ്പ്പോള്‍ ബാബറ്‍ പറഞ്ഞതു ഓറ്‍മ വരാറുണ്ടോ-

"ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്ങില്‍ അതിതാണു അതിതാണു......."

നഷ്ട സ്വര്‍ഗങ്ങള്‍- ദാ വിഷു.

ദേവന്‍ said...

വക്കാരീ, എനിക്കു ഒരു ആഴ്ച്ചകൊണ്ട് ഒരു ഐഡിയിലെ ഗൂഗ്ഗില്‍ പേജ് കിട്ടി. ഒപ്പം അപേക്ഷിച്ച രണ്ടാം ഐഡിയില്‍ ഇതുവരെ വന്നില്ല.

ഗന്ധര്‍വ്വരേ,
വീടിന്റെ താഴെയുള്ള വയലിറക്കമാണത്,ഞങ്ങള്‍ പാത്ത് പൈന്റര്‍മാര്‍ (ഒളിച്ചിരുന്ന് പൈന്റ് അടിക്കുന്നവര്‍)കുറേ കൂടിയ സ്പോട്ട്.

ഈ ലിങ്കില്‍ ഞാന്‍ ഇളന്തെന്നലിന്റെ കൊന്നപ്പൂവും “കെണിയും” മുകളില്‍ ഒരു പോസ്റ്റാക്കി ഇട്ടിട്ടുണ്ട്.