Thursday, March 30, 2006
മദ്യം
വ്യവസ്ഥാപിതമായ ഒരു മദ്യനയമില്ലാത്തതാണ് നമ്മള് മലയാളികളുടെ ഒരു പ്രശ്നമെന്ന് പണ്ട് ആരോ ഇവിടെ പറഞ്ഞതാണ്. ഒത്തുകിട്ടിയാല്‍ ഓടയില്‍ വീഴും വരെ കുടിക്കാനാണ് മദ്യപിക്കുന്ന മലയാളിക്ക് ഇഷ്ടം. മദ്യപിക്കാത്തവനോ, വഴിയേപോകുന്നവനെയെല്ലാം കള്ളുകുടിയനെന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യും. പകല്‍മാന്യനായി നടന്നിട്ട് രാത്രി തലവഴി മുണ്ടിട്ട് ബാറില്കയറിവരുന്നവരേയും ആവോളം കാണാം. മുക്കിനുമുക്കിനു ബാറുള്ള ഹൈദരാബാദിലും തട്ടുകടയില്പ്പോലും മദ്യം വില്‍ക്കുന്ന ഗോവയിലും കാണാത്ത ഒരു കാഴ്ച്ച തെക്കന്‍ വടക്കന്‍ ഭേദമില്ലാതെ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ കാണാം- അടിച്ച് കോണ്‍തിരിഞ്ഞ് കൊളിയായി ഉടുമുണ്ടും അഴിഞ്ഞു ഇഴഞ്ഞു നടക്കുന്ന പാമ്പുകളെ. മദ്യപാനത്തിന്റെ പഞ്ച പ (പകലരുത്, പലരരുത്, പലതരുത്, പതറരുത്, പറയരുത്) പാലിക്കുന്ന എത്ര മദ്യപാനികള്‍ ഉണ്ടോ ആവോ. മദ്യച്ചുങ്കംകൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ടായിട്ടും ഷാപ്പിലും ബാറിലും അമിത വിലകൊടുത്ത് വാങ്ങുന്ന ചരക്കിന്റെ ഗൂണനിലവാരം ഉറപ്പുവരുത്താന്‍ യാതൊരു സംവിധാനവുമില്ല. ബാറിനെ വിശ്വസിക്കാവുന്ന ഒരു കാലമുണ്ടായിരുന്നത് പണ്ട്. സിവില്‍ സപ്പ്ലൈസ് മദ്യദുരന്തം കൂടി നടന്നതോടെ സ്വന്തമായി വാറ്റുകയല്ലാതെ വേറേ നിവര്‍ത്തിയില്ലെന്ന അവസ്ഥയാണ് നമ്മുടെ നാട്ടില്‍. ഡ്രഗ് ഇന്സ്പെക്റ്റെറോ ഫൂഡ് ഇന്‍സ്പെക്ടറോ മദ്യം പരിശോധിക്കാന്‍ സംവിധാനമില്ല, പിന്നെ എന്തിനാണ് എക്സൈസ് നികുതി കെട്ടുന്നത് നമ്മള്? നോ സര്‍വീസ്, നൊ പേമന്റ്. നാട്ടില്‍ സര്‍ക്കാര്‍ വിറ്റഴിക്കുന്ന ഒരേ ഒരു ബ്രാന്‍ഡ് വൈന്‍ ആണ് വിന്-ഡെ- ഗോവ. 200 രൂപ കൊടുത്താല്‍ ഒരു കുപ്പി കിട്ടുന്ന ഈ സാധനം നമുക്കു ഒട്ടും രുചി വത്യാസമില്ലാതെ, കാലാപ്പാനി ചേര്ത്തിട്ടൂണ്ടോ എന്ന ഭയമില്ലാതെ, മുന്തിരിയിലെ ഫ്യൂറിഡാന് കഴുകിക്കളഞ്ഞതാണോ എന്ന ഭയമില്ലാതെ വീട്ടിലുണ്ടാക്കാം. വലിയ ചിലവൊന്നുമില്ലാതെ. ചേരുവകള്‍: മുന്തിരി - വൃത്തിയായി കഴുകി (ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ കഴുകിയാല്‍ മിക്കവാറും കീടനാശിനികള്‍ പോയിക്കിട്ടും) പിഴിഞ്ഞെടുത്ത തനി ജ്യൂസ് - ഒരു ലിറ്റര്‍ പഞ്ചസാര - 350 ഗ്രാം യീസ്റ്റ് -അര ടേബിള്‍ സ്പൂണ്‍ ഒരു പാത്രത്തില്‍ 3 ലിറ്റര്‍ വെള്ളം 70 ഡിഗ്രി ചൂടാക്കുക ( സ്റ്റെറിലൈസ് ചെയ്യാന്‍ വെള്ളം തിളപ്പിച്ചിട്ട് ഈ ചൂടെത്തുംവരെ തണുപ്പിക്കുക) ഈ വെള്ളത്തില്‍ പഞ്ചസാരയും യീസ്റ്റും മുന്തിരിസത്തും നന്നായി ഇളക്കി ചേര്‍ക്കുക. 4 ലിറ്റര്‍ കോട റെഡി. ഇതിനെ ഒരു ഭരണിയില്‍ ഒഴിച്ച് വായ് (സ്വന്തം വായ അല്ല, ഭരണിയുടെ വായ്) ഒരു ബലൂണ്‍ കൊണ്ട് മുറുക്കെ അടയ്ക്കുക (ഫെര്മെന്റേഷണ് ലോക്ക് എന്ന സാധനം നാട്ടില്‍ വാങ്ങാന്‍ കിട്ടില്ല, ബലൂണ്‍ കെട്ടി ഒരു റബ്ബര്‍ബാന്റ് കൊണ്ട് സംഭവം അങ്ങു മുറുക്കിയാല്‍ മതി) 1-2 മണിക്കൂര്‍ കഴിയുമ്പോള്‍ ബലൂണ്‍ വീര്‍ത്തു തുടങ്ങും . വല്ലാതെ വായു നിറഞ്ഞാന് ഒന്നു തുറന്നിട്ട് വീണ്ടും കെട്ടിയാല്‍ മതി. 3-5 ആഴ്ചകൊണ്ട് ബലൂണ്‍ ചുരുങ്ങും. വൃത്തിയുള്ള ഒരു തുണികൊണ്ട് അരിച്ചെടുത്റ്റാല് ആയിരം രൂപയുടെ വിന്-ഡെ-ഗോവ റെഡി. ബ്രാണ്ടി ചേര്‍ക്കാതെ തന്നെ 4% പ്രൂഫ് കിട്ടും. അടിക്കുറിപ്പ്: യീസ്റ്റിനുപകരം വെസ്റ്റോ നോര്‍ത്തോ ചേര്‍ക്കരുത്.
ഏവര്‍ക്കും സുഖമദ്യപാനം ആശംസിച്ചുകൊണ്ട്, വിശ്വസ്ഥന്,
(പണ്ടൊരിക്കല്‍ പബ്ലിഷ് ചെയ്തതാണിത്, സിബുവിന്റെ വീഞ്ഞുകമ്പം കണ്ടപ്പോള്‍ പൊക്കിയെടുത്തു പുനപ്രകാശനം നടതുന്നു)
Subscribe to:
Post Comments (Atom)
17 comments:
ദേവേട്ടാ..
യാത്രാമൊഴിയുടെ ഷാപ്പ് കമ്മറ്റി യോഗം പിരിച്ചു വിട്ടപ്പോഴേക്കും.. ഇവിടെ തന്നെയിരുന്ന് വാറ്റ് തുടങ്ങിയോ?
അടിക്കുകേലന്നേയുള്ളു. ഷാപ്പ് ഇസ് മൈ കണ്ട്രി. ആള് കുടിയന്‍സ് ആര് മൈ ബ്രദേര്‍സ് ആന്റ് ഫ്രണ്ട്സ്....
ഉം.... അന്നമ്മടീച്ചറിന്റെ കണക്കു ക്ലാസ്സിലിരുന്ന് ഉറങ്ങുമ്പോളോർക്കണമായിരുന്നു;
69 ന്റെ കൂടെ നാലുംകൂട്ടി മുറുക്കിയാൽ 73 :)
(ചുമ്മാതാണേ)
ഈ പോസ്റ്റില്‍ അഭിപ്റായം മാറ്റി പറയട്ടെ. മദ്യം ദേവരാഗത്തിനു ഉള്പ്റേരഗമാണെങ്കില് മദ്യം എന്നു ഞാനതിനെ വിളിക്കില്ല. നെക്റ്റാറ്. അമ്റുതു.
കൈകാര്യം ചെയ്യുന്ന ഓരോ വിഷയവും അമ്റുതധാരയാകുന്നു. അറിവേകുന്നു.
ദേവനല്ലെ മനുഷ്യഗണമല്ലല്ലോ
പഞ്ച പ കൊള്ളാം..
ഇതിലൊരു പ യും മദ്യം കണ്ടാൽ പാലിക്കില്ല.അതാണ് മലയാളി ശുഷ്കാന്തി.
നാട്ടിലെത്തിയാല്‍ എങ്ങനെ നല്ല വൈനടിക്കും എന്ന ആശങ്ക എനിക്ക് നന്നായി ഉണ്ടായിരുന്നു. സ്വന്തമായി വാറ്റുകയല്ലാതെ വേറെ ഒരു വഴിയും തെളിഞ്ഞതുമില്ല. അപ്പോഴാണ് ദേവേട്ടന് (ഞാനും ഒരു 73 കാരനാണേ) ഈ റെസിപ്പി ഇട്ടത്. വളരെ നന്ദിയുണ്ട്. രോഗി ഇച്ഛിച്ചതും വൈദ്യന് കല്പ്പിച്ചതും..
---
സന്തോഷം തരുന്ന കാര്യങ്ങളെയെല്ലാം പാവനതയോടും ആദരവോടും കൂടിയുപയോഗിക്കുന്ന ഒരു സംസ്കാരം നമ്മുടെ ഉള്ളിന്റെ ഉള്ളിലുണ്ട്. (ഉദാ: കല, സ്ത്രീ, ധനം, ഭക്ഷണം). മദ്യം മാത്രമെന്താണ് ഈ ഗണത്തില്‍ നിന്നും വീണ് ഓടയില്‍ കിടക്കുന്ന വിഭാഗത്തിലായത്?
ഈ പാവനത മദ്യത്തിന് കൊടുക്കേണ്ടത് ആ വസ്തുവിന്റെ അവൈലബിലിറ്റി നിയന്ത്രിച്ചല്ല, മറിച്ചൊരു ഉപഭോഗ സംസ്കാരം ഉണ്ടാക്കിയിട്ടാണ്.
അതുകൊണ്ടാദ്യം മദ്യത്തെ നികുതി വിമുക്തമാക്കണം. ഒപ്പം തന്നെ, പഞ്ച/ഷഡ് ‘പ’ അനുസരിക്കാത്തവരെ പിടിച്ച് ജയിലിലിടണം.
അങ്ങനെ മദ്യത്തേയും അതര്‍ഹിക്കുന്ന ഉയര്‍ന്ന സ്ഥാനത്തിരുത്താം.
ഇതാ ഒരു സംഘം വീഞ്ഞുലിങ്കുകള്, ബി.ബി.സി.-ഇല് നിന്നും
Wine 'can help treat gum disease'
Red wine 'protects from colds'
Scientists may have discovered the reason why red wine appears to protect the heart.
Hospital gives patients wine
Red wine 'can stop herpes'
Wine leftovers 'fight bacteria'
Wine protects against dementia
Red wine 'wards off lung cancer'
Red wine 'wards off lung cancer'
A daily dose of wine could improve the brain
.. ഇതിനെയല്ലേ അമൃതെന്ന് വിളിക്കേണ്ടത്!
ദേവേട്ടാ, ഇതിന്റെ 'shelf life' എത്ര ഉണ്ടാകും? അടിച്ചു തീര്‍ക്കുന്നതു വരെ എന്നല്ല, എത്ര നാള് മോശമാകതെ നില്ക്കും എന്നാണ് ഉദ്ദേശിച്ചത്. മുന്തിരി, പച്ച ആണോ, കറുത്തതോ എന്നും കൂടി. നാട്ടില്‍ കിട്ടുന്ന തരം കറുത്ത മുന്തിരി ഇവിടെ കാണാറില്ല.
ദേവേേട്ടോ, (എല്ലാരും കേറി യേട്ടോന്നു വിളിക്കുമ്പോ ഞാന്‍ മാത്രമായിട്ടെന്തിനാ കുറക്കുന്നത്? നാലും കൂട്ടി മുറുക്കുന്നതിനു പകരം ഒരെട്ടും കൂട്ടിയെങ്കിലും മുറുക്കിയാലേ ഞാന്‍ 69 ലെത്തൂ )
യീസ്റ്റിന്റെ അളവൊരിത്തിരി കൂടി പോയില്ലേന്നൊരു സംശയം. ഇത്രേം യീസ്റ്റിട്ടാല് പുളി ഇത്തിരി മുന്നിട്ടു നിക്കും. അതോ ഇനി കൂടുതല്‍ ലഹരിക്കോ മറ്റോ വേണ്ടി? ഒരെട്ടുപത്തു ഗ്രാമ്പൂ കൂടി ഇടാറുണ്ട് ഞാന്‍.
പ്രാപ്രാ,
ഇവിടെ കടയില്‍ കാണുന്ന മുന്തിരിയില്‍ നിന്നും നല്ല വൈന്‍ കിട്ടില്ല.
ഒക്ടോബര്‍ നവമ്പര്‍ മാസങ്ങളില്‍ കടകളില്‍ പ്രത്യക്ഷപ്പെടാറുള്ള 'കോണ്‍കോര്‍ട് ഗ്രേപ്സ്' മാത്രമേ അമേരിക്കന്‍ മുന്തിരികളില്‍ വീഞ്ഞുണ്ടാക്കാന്‍ കൊള്ളുന്നതുള്ളൂ.
ഇത് കടകളില്‍ പോയി മേടിച്ചാല്‍ തീവില കൊടുക്കേണ്ടി വരും. മുന്തിരി ഫാമുകളില്‍ നല്ല മുന്തിരി ചുളു വിലക്ക് കിട്ടും.
ദേവരാഗം കര്‍ത്താവേ..
അവിടുത്തെ തിരുവചനം റെസിപ്പിയായി ഞാനിതാ കൈക്കൊള്ളുന്നു...
ഈ കുടിയനായ പുത്രനെ കാത്തുകൊള്ളേണമേ..ആമേന്‍!
ഞാനും വൈനിലോട്ടു കുടിമാറ്റം നടത്തിക്കോണ്ടിരിക്കുവാ.
സംഭവം പ്രൂവണ്‍ മെഡിസിനാണെന്നു ബോധ്യമായതീയിടെ ജ്യോതിഷുമായി ചാറ്റിയപ്പോഴാ. സ്പെയിനിലിരുന്ന് നാലു നേരരവും മാടും, പന്നിയും മുയലും ഒക്കെ വെട്ടിവിഴുങ്ങിയിട്ടും നാട്ടില്‍പോയി കൊളസ്റ്റ്രോള്‍ നോക്കിയപ്പോള്‍ 198 .
രഹസ്യം ദിവസവും ഒരു ഗ്ലാസ് റെഡ് വൈനത്രെ.
ഓം വൈനായനമഹ!
വൈനും ബീറും എന്തിനു വേറേ..
സൂഫിടെ നേതൃത്വത്തില്‍ അസംഖ്യം അനിയന്മാരും ഒരനിയത്തീം കോറസ്സായി പാലക്കാടന്‍ സ്റ്റൈലിന് ദേവ്ഏഠേ എന്നു വിളിച്ചതു കേട്ടപ്പോഴേ ഞാന്‍ ബൂസ്സായീ (ഞാനാണേല് എനിക്കു മൂത്തവരെയെല്ലാം കേറി ചെല്ലപ്പേരു വിളിക്കുകയും ചെയ്യുന്നു..)
ഓരോരുത്തരെയായി നേരിടട്ടെ
1. ഗന്ധര്‍വ്വരേ, താങ്കളുടെ ലോകത്ത് സോമരസമല്ലേ പോപ്പുലര്‍? ഈ സാധനം പട്ടയെക്കാള് വീഞ്ഞിനോടടുത്തു നില്ക്കുന്ന സംഭവമാണോ? ചുമ്മ ഒരു ഗസ്സ്.
cheers benny, wakari & yathra
2. സിബു ലിങ്കിനെല്ലാം നന്ദി. ജൈന- ബുദ്ധ സംസ്കാരം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ സാത്വികമല്ലാത്തതെല്ലാം (മദ്യം, മാംസം, മാംസദാഹം) ഉപയോഗിക്കുന്നത് അധര്‍മ്മമായി കണ്ടു തുടങ്ങിയെന്നാണെന്റെ അറിവും വിശ്വാസവും. അതിനു മുന്നേയുള്ളവര്ക്ക് ഇതൊന്നും ഹറാമായിരുന്നില്ല (അതിനു ശേഷമുള്ളവര്‍ നിറങ്ങളുള്ള തുണിയുടുക്കല്‍ പോലും ആഡംബരമാണെന്നു പറയാനും തുടങ്ങി)
3. പ്രാപാ/ കുട്ട്യേടത്തി
പുളിച്ചശേഷം ഇതിനു ഈര്‍പ്പം തട്ടാതെയിരുന്നാല് ഒരു വര്‍ഷമെങ്കിലും ഇരിക്കേണ്ടതാണ് ഞാന്‍ ഉണ്ടാക്കിയപ്പോഴെല്ലാം ഒന്നുരണ്ടു മാസം കൊണ്ട് തോപ്പം തോപ്പം അടിച്ചു ഫിനിഷാക്കിയതിനാല് എക്സ്പൈയറി കാണാന്‍ പറ്റിയില്ലാ. കുട്ട്യേടത്തിയനിയത്തിയുടെ ഗ്രാമ്പൂ പ്രയോഗം ഷെല്‍ഫ് ലൈഫ് ഒരുപാടു കൂട്ടും. പുളിച്ച മണമുണ്ടെങ്കില്‍ (സാധാരണ അതു വരില്ല) അത്
ഇല്ലാതെയുമാക്കും
ഈ റെസിപ്പി പ്രൊഫഷണല്‍ വൈന്‍ ഉണ്ടാക്കാനുള്ളതല്ല ഇതിനു ഹിപ്പി വൈന്‍ (അഥവാ എളുപ്പ വീഞ്ഞ്) എന്നാണു പറയുക. യീസ്റ്റിന്റെ അളവു കുറയുന്നതനുസരിച്ച് ഫെര്‍മന്റ് ആകാനുള്ള റ്റൈം കൂടുകയും വൈനിനു ടേസ്റ്റ് കൂടുകയും അതടിച്ചാല്‍ അസിഡിറ്റി ഉണ്ടാകുന്നത് കുറയുകയും ചെയ്യും.
ശരിയായ രീതിയില്‍ ഉണ്ടാകുമ്പോള്‍ യീസ്റ്റ് വളരെ കുറച്ച് 5 ഗ്രാമൊ മറ്റോ മതി. പഞ്ചസാരയും തീരെ കുറച്ചു മതി. ഗ്രേപ്സ് - അമേരിക്കന്‍ ഗ്രേപ് ബ്രാന്‍ഡൊന്നും അറിയില്ല മിന്നുന്ന കറുപ്പു മുന്തിരിയും ചുവന്ന ചെറീയ മുന്തിരിയുമാണ് നല്ലത് (ഹിപ്പി വൈനില്‍ എല്ല കേടും പഞ്ചസാര തീര്‍ക്കുമെന്നതിനാല്‍ നീരുള്ള എന്തു പഴം ആയാലും മതി, പേരക്കായില്‍ നിന്നുവരെ വൈനെടുക്കാം ഹിപ്പിപ്പണിയില്)
നളാ, ജ്യോതിഷ് വൈനിലോട്ടു മാറിയ കാര്യം അറിഞ്ഞില്ല. ദുബായിലായിരുന്നപ്പോ മൂപ്പരു സുരയുടെ ആളായിരുന്നു. പെരിങ്ങോടനും കണ്ണൂസും ദൃക്സാക്ഷികളാ. റെഡ് വൈന്‍ ഹൃദയത്തിനും ധമനികള്‍ക്കും കിഡ്ണിക്കുമൊക്കെ നല്ലതാണേ, എച്ച് ഡി എല്‍ കൂടാനും വളരെ വളരെ നല്ലതാ. ബി പി ഉണ്ടെങ്കില്‍ ചീത്തയുമാ. ഡോക്റ്റര്‍മാര്‍ എന്നാലും ആരോടും കുടിക്കാന്‍ പറയില്ല കേട്ടോ, അതിന്റെ കാരണം;- ഒരുത്തനും കുടിച്ച് നന്നായിട്ടില്ല, എന്നാല്‍ കുടിച്ചു നശിച്ചവര്‍ക്കോ കണക്കുമില്ല.
വീഞ്ഞിനേക്കുറിച്ചു പറയുമ്പോള്‍ പള്ളി വീഞ്ഞിനെ വിസ്മരിച്ചു കൂടാ. ഞാന്‍ കുടിച്ചുള്ള വീഞ്ഞുകളില്‍ ഏറ്റവും ആസ്വദിച്ചതു പള്ളിവീഞ്ഞു തന്നെ. അത് പലയിടങ്ങളിലും വ്യത്യസ്തമാണ്. ചങ്ങനാശേരി രൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ വിളമ്പുന്ന വീഞ്ഞാണു മോനേ വീഞ്ഞ്. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലൊക്കെ മുന്തിരിപ്പഴത്തില്‍ നിന്നുള്ള വീഞ്ഞായതിനാല്‍ പോര. എന്നാല്‍ ചങ്ങനാശേരിയില്‍ ഉണക്കമുന്തിരിയാണു വാറ്റുന്നത്.
ഓരോ രൂപതയും ഒരു നിശ്ചിത അളവിലേ വീഞ്ഞുണ്ടാക്കാവൂ എന്നാണു ചട്ടം. എന്നാല്‍ ഈ അളവ് എല്ലാ പള്ളികള്‍ക്കും തികയാത്തതിനാല്‍ മിക്കവാറും മറികടക്കപ്പെടൂം. അളവു പരിശോധിക്കാന്‍ ഇടയ്ക്ക് ഏമാന്മാര് വീഞ്ഞറകളിലെത്തും. ഒരു രണ്ടു കുപ്പി അവര്‍ക്കു കൊടുത്താല്‍ പ്രശ്നമെല്ലാം സോശ്വ്ഡ്. എന്താപ്പാ അതിന്റെ ഒരു ടേസ്റ്റ്.
കുറിപ്പ്: ഒരു തുള്ളി വീഞ്ഞു മാത്രം നാക്കില്‍ തൊടുവാന്‍ വിധിക്കപ്പെട്ട പാവം കുഞ്ഞാടുകള്‍ക്ക് പള്ളിവീഞ്ഞിന്റെ ഗുണം പിടികിട്ടിയേക്കില്ല. തുള്ളിക്കൊരുകുടമായി മാട്ടാന്‍ അപൂര്‍വ ഭാഗ്യം കിട്ടിയതുകൊണ്ടാണേ ഈ സിദ്ധന്റെ അനുഭവസാക്ഷ്യം.
റെഡ് വൈന്‍ കുടിക്കുന്നത് ഓര്‍മ്മയെ വര്‍ദ്ധിപ്പിക്കുമെന്നും മറിച്ച് ബിയര്‍ കുടിക്കുന്നവര്‍ക്ക് (ബിയര്‍ കുടിച്ചു മറിയുന്നവര്‍ക്ക്) വയസ്സാംകാലത്ത് ഓര്‍മ്മനഷ്ടം (dementia) വരുമെന്നും ഒരു റിപ്പോര്‍ട്ടില്‍ കണ്ടിരുന്നു. ബിയറെതായാലും നിര്‍ത്താന്‍ വയ്യ അതിനാല്‍ ഞാനിപ്പം വൈനും ബിയറും സമാസമമായി അടി.
പള്ളിവൈനിന്റെ രുചി എന്തെന്നു പോലും മനസ്സിലാക്കാനുള്ള അളവില്‍ ഇതുവരെ കിട്ടിയിട്ടില്ല മഞ്ജിത്തേ.
പാപ്പാനേ,
ബിയര്‍ പുരുഷനെ സ്ത്രീ ആക്കുമെന്ന് സ്കോച്ച് ശാസ്ത്രജ്ഞന്മാരു കണ്ടെത്തിയിട്ടുണ്ടേ, പരീക്ഷണം ഇങ്ങനെ ആയിരുന്നു.
അമ്പതു പുരുഷന്മാര്ക്ക് ഓരോ പിച്ചര്‍ ബിയര്‍ വീതം ഒഴിച്ചു കൊടുത്തു. ഇതു കുടിച്ചു കഴിഞ്ഞ പുരുഷന്മാരില് മിക്കവരും:
1. കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി
2. കൂടുതല്‍ വികാരഭരിതരായി സംസാരിച്ചു തുടങ്ങി
3. തമ്മില്‍ തമ്മില്‍ കലഹിക്കാന്‍ തൂടങ്ങി
4. ഡ്രൈവ് ചെയ്യുമ്പോള്‍ വലിയ അബദ്ധങ്ങള്‍ കാട്ടാന്‍ തുടങ്ങി.
അനുമാനം: ബിയര്‍ പുരുഷനില്‍ സ്ത്രൈണത വളര്‍ത്തുന്നു
(എനിക്കു ക്രെഡിറ്റില്ലപ്പാ, ഇത് എവിടെയോ കേട്ട കള്ള് ജോക്ക്)
ഇതൊക്കെ വായിച്ചു ഞാനൊരു വൈന്‍ കുടിയനായിപ്പോകുമോ? ഇനി എങ്ങാനും ആയാല്‍ ‘ദേവേട്ടനെന്നെ കുടിയനാക്കി’ എന്നും പറഞ്ഞു ഞാന്‍ പോസ്റ്റിടും.
പണ്ടെങ്ങോ വനിതയില്‍ വന്നതു എടുത്തു സൂക്ഷിക്കന്‍ മറന്നു.. ആ സങ്കടം ഇപ്പൊള്‍ തീര്‍ന്നു.
ഓ;ടൊ: ദേവേ(ട്ടാ) പ്രായം കൊണ്ടു ഞാനും ഇളപ്പം.. പക്ഷെ ദേവാ എന്നു ടൈപ്പ് ചെയ്യാന്‍ കൂടുതല്‍ എളുപ്പം.. പിന്നെ ഒരു കാര്യം കൂടി.. medical field ഉം സൈഡ് ആയി കൈകാര്യ്ം ചെയ്യുന്നുണ്ടൊ?
Devan chetta..
Oru doubt chodichotte. Ellavarum parayarundallo kalathinte adhava kuppiyude vaya moodikettiyittu idaku thurannu ilakanam ennu.. athu ee receipe-yil paranjittillallo...
Vinu
Post a Comment