Saturday, March 25, 2006

ചെറിയ ചെറിമരം ചെറുതായി കായ്ച്ചു!

Image hosting by Photobucket

5 comments:

Sreejith K. said...

ബ്ലോഗ്ഗിന്റെ പേര്‍ മലയാളത്തിലാക്കൂ ദേവാ.

ചിത്രം കലക്കി. കായ്ച്ചു നില്‍ക്കുന്ന ചെറിമരം ആദ്യമായിട്ടു കാണുകയാ.

Visala Manaskan said...

നയനാനന്ദകരം.

അതുല്യ said...

നല്ല ക്ലാരിറ്റി. ഇതിലൊന്ന് കിട്ടിയാ കൊള്ളായിരുന്നു. ചുമ്മ ഫോട്ടം കാട്ടീട്ട്‌ എന്തു കാര്യം.

Sapna Anu B.George said...

ദേവരാഗമേ...ഇതെന്തുമരമാ? എന്തായാലും, ചിത്രം അതുഗ്രന്‍, ഏതു ക്യാമറയാ‍?

ദേവന്‍ said...

പേരു മലയാളമാക്കി ശ്രീജിത്തേ (പാതാളക്കരണ്ടീല്‍ പെടാതിരിക്കാന്‍ അംഗ്രേജിയാക്കിയതായിരുന്നു).

അതുല്യേ,
ജൂലൈ ആഗസ്റ്റ്‌ മാസങ്ങളില്‍ കൂമന്‍പള്ളിക്കു വരിക, ചെറിപ്പഴം, ഇലുമ്പിക്കാ, സ്റ്റാറ്റ്‌ ഫ്രൂട്ട്‌, ലവലോലി സീസണ്‍. ഒക്കെ കിട്ടും. ഇപ്പോ marchല്‍ പോയാല്‍ ചക്ക,മാങ്ങാ, കശുമാങ്ങാ, മള്‍ബറിപ്പഴം, പൂച്ചപ്പഴം എന്നിവയുണ്ടാകും.

സ്വപ്നേ, ഈ ക്യാമറ അത്ര പ്രൊഫഷണലൊന്നുമല്ല, ഇതൊരു Sony DSC P 100 എന്നാലും പോക്കറ്റ്‌ ക്യാമുകളില്‍ ഇവന്‍ ആളു പുലിയാണ്‌. ഏറ്റവും വലിയ അഡ്വാന്റേജ്‌ ഒരു മൊബൈല്‍ പോലെ പോകറ്റിലിട്ടു നടക്കാമെന്നുള്ളതാണ്‌ (നാട്ടില്‍ എസ്‌ എല്‍ ആര്‍ ക്യാമറയുമായി നടന്നാല്‍ ആള്‍ക്കാരു ശ്രദ്ധിക്കും, യാത്രയും മിനക്കെടും.)