Wednesday, March 29, 2006

മണിമലയാറ്`

Image hosting by Photobucket
ഈ വഴിയില്‍ക്കൂടി നടന്നാണ് സിറാജിന്റെ ഓര്‍മ്മകളിലെ മൈനാ‍
പീലിക്കുന്നും കടന്ന് വരയാടുകള്‍ മേയുന്ന രാജമല താണ്ടി കമ്പുപയറ്റു വീരരായ മറയരുടെ ഊരിലേക്കു പോയത്.

7 comments:

സൂഫി said...

ദേവേട്ടാ
ഞാന്‍ കൃതാര്‍ത്ഥനായി...
അവിസ്മരണീയമായ ഈ സമ്മാനം ഞാന്‍ നിറഞ്ഞ സ്നേഹത്തോടെ ഏറ്റുവാങ്ങുന്നു.

അതുല്യ said...

ഇനി എനിക്കൊന്നും വേണ്ടായേ.... ദേവാ.. സുപ്പര്‍ സുപ്പി പടംട്ടോ. ആ അറ്റം വളഞ്ഞൊടിഞ്ഞ്‌ പോണപോക്കിലേയ്ക്‌ എനിയ്കും പോണം. ഞാനിത്തവണ ജൂണില്‍ പോയിരിയ്കും.

myexperimentsandme said...

പടത്തിൽ കാണുന്ന “വഴി”യിൽക്കൂടി നമ്മളെപ്പോലുള്ളവർക്കൊക്കെ നടക്കാൻ പറ്റുമോ ആവോ...

പണ്ടെങ്ങോ യേശുക്രിസ്തു ഇതുപോലുള്ളിടങ്ങളിൽക്കൂടി നടന്നെന്ന്.......

പടം ഗംഭീരം ദേവേട്ടാ...

എല്ലാവർക്കും നോവാൾജിക്ക് പടം ഡെഡ്ഡഡിക്കേറ്റ് ചെയ്തു;

എനിക്ക് കോഴിക്കറീം....

ഞാൻ പൂടാർത്ഥനായി.

ഇളംതെന്നല്‍.... said...

ഈ തണുത്ത വെള്ളത്തില്‍ ഒന്നു നീന്തി കുളിക്കാന്‍ തോന്നുന്നു...

ഉമേഷ്::Umesh said...

നല്ല പടം, ദേവാ.

എന്റെ കമ്പ്യൂട്ടര്‍ മോണിട്ടറിന്റെ പശ്ചാത്തലമാക്കിക്കോട്ടേ?

ദേവന്‍ said...

അതുല്യേ,
ഈ സുന്ദരിയെക്കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഒരുപാടു കാലം വയ്ച്ചു താമസിപ്പിക്കേണ്ടാ, ഇവള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്‌. (റോക്ക്‌ സൈക്കിള്‍ വഴി ശകലം പുഴമണലുണ്ടാവാന്‍
ദശലക്ഷക്കണക്കിനു വര്‍ഷമെടുക്കുന്നു, എന്നാല്‍ കേരളത്തില്‍ മണല്‍ വാരലാല്‍ അടുത്ത 20-30 വര്‍ഷം കൊണ്ട്‌ ആ സൈക്കിളിന്റെ റിം ഒടിച്ച്‌ വാല്വ്‌ റ്റ്യൂബ്‌ പൊട്ടിക്കുമത്രേ . ഇതുവരെ നടന്ന എല്ലാ പരീക്ഷണങ്ങളും കേരളത്തിലെ 144 നദികളും മിന്നല്‍ വേഗത്തില്‍ മരിക്കുന്നെന്നു കാണിക്കുന്നു. ഇതില്‍ ആദ്യത്തേതു മണിമലയാറാണെന്നാണ്‌ ഇപ്പോഴുള്ള അനുമാനം)വെക്കം ചെല്ലീെ അക്കാ.

വക്കാരിപ്പുലീ,
മണിമലയാളിന്റെ ആഴമില്ലാത്തയിടം വഴി നടന്നു പോകാന്‍ മോസസ്‌ ഒന്നും ആകണ്ടാന്നേ. (മോശ ഇക്കാലത്തെങ്ങാണുമായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ കേന്ദ്ര പരിസ്ഥിതി കമ്മീഷന്‍ മൂപ്പരെ പ്രോസിക്യൂട്ട്‌ ചെയ്തേനേ..)

ക്വാഴിയെ ഡെഡിക്കേറ്റ്‌ ചെയ്തത്‌ എന്റെ കുറ്റമല്ല. നല്ല നിലാവത്ത്‌ പിള്ളേരു കോഴിക്കറി വില്‍ക്കുന്നതു കണ്ടാല്‍ നിലാവത്തെ കോഴിയല്ലാതെ ഞാന്‍ വേറെന്തോര്‍ക്കും?

ഉമേഷ്‌ മാഷേ, വാളില്‍ തൂക്കാന്‍ മണിമലേടെ ഹൈ റെസൊല്യൂഷന്‍ പതിപ്പ്‌ വേണമെങ്കില്‍ പറഞ്ഞാല്‍ മതി

അരവിന്ദ് :: aravind said...

മണി മലയാറ്! പത്തു മിനിട്ട് നടന്നാല്‍ മതി, ആറായി. വെള്ളം പൊങ്ങിയാല്‍ ഞങ്ങളുടെ പാടം മൊത്തം വെള്ളവും കയറും. എത്ര നീന്തിയിരിക്കുന്നു.
അവസാനം നാട്ടില്‍ പോയപ്പോള്‍ കണ്ടു..മണല്‍ വാരിയുണ്ടായ അഗാധ ഗര്‍ത്തങ്ങളുമായി, ഇടിമണലും, അവിടെയുമിവിടെയുമായി നീര്‍ച്ചാലുകളും. മണിമലയാര്‍ മരിച്ചു.