Monday, July 14, 2008

ഫാഷന്‍ പരേഡ്

പെമ്പിള്ളേരു ബിക്കിനിയിട്ടു നില്‍ക്കുന്നതു കാണാന്‍ ഇരച്ചു കയറിയവര്‍ വന്നതുപോലെ പോയിക്കോളുക, ക്ഷൗരത്തിനു കൊട്ടാന്‍ എന്നെക്കൊണ്ടാവില്ല (കട. വീക്കേയെന്‍)


ഇത് വീട്ടുമുറ്റത്തെ റീയാലിറ്റി ഷോ. ജഡജസ് & ജഡേജാസ്, പ്ലീസ് ടേക്ക് യുവര്‍ സീറ്റ്സ്. .


ആദ്യമായി മിസ് വെള്ളക്കാരി പട്ടത്തിനുള്ള മത്സരാര്‍ത്ഥികള്‍ :

1. മിസ്സ് വെള്ളമന്ദാരം


2.മിസ്. മരമുല്ല


3. മിസ് നിഷാ ഗാന്ധി, സോറി നിശാഗന്ധി.4. മിസ്. പൂച്ചപ്പഴം , ഈ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന രണ്ടു പഴങ്ങളില്‍ ആദ്യത്തേത് .


മിസ് ചീനക്കാരി പട്ടം മോഹിച്ചെത്തിയവര്‍
1. മിസ് മഞ്ഞ മന്ദാരം2. മിസ് ജമന്തി


3. മിസ് പാവല്‍ഇനി റാമ്പില്‍ എത്തുന്നത്
മിസ് കായാമ്പൂ.
നീല നിറത്തില്‍ മറ്റു സ്ഥാന ആര്‍ത്തികള്‍ ഇല്ലാതെയിരുന്നതിനാല്‍ വാക്കോവര്‍ ലഭിച്ചുഇനി മള്‍ട്ടി കളര്‍ ഷോ.

1. മിസ് പനിനീര്‍ ചാമ്പ2. റെഡ് ക്രൂസിഫിക്സ് ഓര്‍ക്കിഡ്3. മിസ് കമ്മല്പ്പൂവ്


4. മിസ് തൊണ്ടിപ്പഴം . പഴം വര്‍ഗ്ഗത്തലെ രണ്ടാം പാര്‍ട്ടിസിപ്പന്റ്5. അവസാനത്തെ കണ്ടസ്റ്റന്റ് മിസ് ചെമ്പരത്തി


(ആരോ ഒരു ബ്ലോഗര്‍ ഈയിടെ വീട്ടുമുറ്റത്തെ ചെടികളുടെ ഫോട്ടോ ഇട്ടിരുന്നു. ആരാണെന്നു മറന്നു, എന്നാലും അതില്‍ നിന്ന് പ്രചോദനം കൊണ്ട ഈ പോസ്റ്റ് ആ പുള്ളിക്കാരനു തന്നെ സമര്‍പ്പിച്ചു. )

16 comments:

നിഷാദ് said...

എല്ലാരും ഒന്നിനൊന്നു സുന്ദരിമാര്‍, പാവം ജഡ്ജസ് വട്ടം ചുറ്റിപ്പോവുമല്ലോ!

പിന്നെ ദേവേട്ടാ വീട്ടുമുറ്റത്തെ എന്നുദ്ദേശിച്ചത് എല്ലാം സ്വന്തം വീട്ടുമുറ്റത്തെയാണോ അതോ?

പിന്നെ ഫോട്ടോ ഷോപ്പ് ഉപയോഗിച്ചിട്ടുണ്ടോ? (വിവരമില്ലാത്തത് കൊണ്ട് ചോദിക്കുന്നതേണേ, കളിയാക്കുകയാണെന്ന് തോന്നരുത്, പ്ലീസ്)

സതീശ് മാക്കോത്ത്| sathees makkoth said...

പടങ്ങളെല്ലാ‍ം ഇഷ്ടപ്പെട്ടു. ഇതിൽ പൂച്ചപ്പഴത്തിന്റെ പടം കണ്ടപ്പോൾ പണ്ട് പൂച്ചപ്പഴം പറിച്ച് തിന്നാനായി കയറിയിറങ്ങിയതോർമ്മവരുന്നു.

ലുട്ടു said...

wow..!!!

NITHYAN said...

മിസ് നിഷാ ഗാന്ധി, സോറി നിശാഗന്ധി.
നന്നായിട്ടുണ്ട്‌ പ്രഹരം അഥവാ പ്രയോഗം

ചന്ത്രക്കാറന്‍ said...

ഭാര്യ നട്ടുനനച്ചുണ്ടാക്കിയതിന്റെ പടമെടുത്ത്‌ ബ്ലോഗിലിട്ട്‌ ആളാകുന്നോ?

ശാരദക്കുട്ടി കാണണ്ട!

Sharu.... said...

എല്ലാവരും സുന്ദരികള്‍ തന്നെ.

Rare Rose said...

ആഹാ..ആരാമത്തില്‍ നില്‍ക്കുന്നയെല്ലാ മത്സരാര്‍ഥികളും ഒന്നിനൊന്നു സുന്ദരിമാരാണല്ലോ....എല്ലാരെം എനിക്കിഷ്ടായി...:)

ദേവന്‍ said...

നിഷാദേ, നന്ദി.

എന്റെ വീട്ടുമുറ്റത്തെ ആണോ എന്നു ചോദിച്ചാല്‍ ഇത് എന്റെ കുടുംബവീട്ടിലേതാണ്‌. നാട്ടിലെ എന്റെ വീട് അടച്ചു കിടപ്പാണ്‌, ഞാന്‍ നാട്ടിലില്ലല്ലോ.

എന്റെ തീപ്പെട്ടി ക്യാമറയ്ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട്, അതുകൊണ്ട് ഫോട്ടോ എഡിറ്ററില്‍ ചിത്രം ചെറുതായി ഷാര്‍പ്പെന്‍ ചെയ്യും, ക്രോപ്പ് ചെയ്യും, ഹ്യൂ അഡ്ജസ്റ്റ് ചെയ്യും (ഇതൊന്നും ക്യാമറയില്‍ ചെയ്യാന്‍ സം‌വിധാനവുമില്ല, ചിത്രം അടുത്തുനിന്നെടുത്താല്‍ സോഫ്റ്റ് ഫോക്കസ് ആയിപ്പോകുകയും ചെയ്യും, ആ ചെമ്പരത്തിപ്പൂ കഠിനമായി ഷാര്‍പ്പെന്‍ ചെയ്തതും ആ പാവലിന്റെ പൂവ് ഒറിജിനല്‍ പടത്തില്‍ സ്റ്റാമ്പ് സൈസിലുള്ള സ്ഥലം വെട്ടിയെടുത്തതുമാണ്‌)

സതീഷേ, പണ്ടു കുറേ പറമ്പുകളില്‍ കാണുമായിരുന്നു. പൂച്ചപ്പഴം വംശനാശഭീഷണിയിലായി റെഡ് ലിസ്റ്റില്‍ കയറിക്കഴിഞ്ഞു. ഇപ്പോഴത്തെ കുട്ടികള്‍ ഇതൊന്നും കാണുന്നില്ല.


ലുട്ടു, നിത്യന്‍, ഷാരു, റെയര്‍ റോസ്, നന്ദി.

ചന്ത്രക്കാറാ,
ഇത് കൂമന്‍പള്ളിയിലെ പൂക്കള്‍. എനിക്കു ക്രെഡിറ്റ് ഇല്ലാത്തതുപോലെ എന്റെ ഭാര്യക്കുമില്ല. ചേട്ടനും ചേച്ചിയുമൊക്കെ വളര്‍ത്തിയതാണേ.
(ഞാന്‍ നാട്ടിലുണ്ടായിരുന്ന സമയത്ത് ഒരുപാട് റോസാച്ചെടികള്‍ വളര്‍ത്തിയിരുന്നു. അതൊരു കാലം. ഇപ്പോ ആപ്പീസുമേശക്കരുകില്‍ ഒരു ചെടിയുണ്ട്, ഒറ്റപ്പെട്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പാവം)

നിരക്ഷരന്‍ said...

എല്ലാര്‍ക്കും പഷ്ട് പ്രൈസ് തന്നിരിക്കുന്നു.

അവസാനത്തേത് ഞാനിങ്ങെടുത്തു. ഒരു ആവശ്യമുണ്ട്. ഹേയ്.... അതിനൊന്നുമല്ല :) :)
ഞാന്‍ നോര്‍മലാ...:)

സനാതനന്‍ said...

ആ മിസ് ജമന്തി എന്ന പേര് മിസ് മാങ്ങാച്ചെടിക്കാണോ മിസ് ആയി കൊടുത്തതെന്ന് ഒരു സംശയം..

വാല്‍മീകി said...

തീപ്പെട്ടി ക്യാമറ ആയാലെന്താ, നല്ല പഷ്ട് പടങ്ങള്‍!

ഗുപ്തന്‍ said...

സനാതനന്റ്നെ സശ്യേം ഇവ്‌ടേം ഗുരോ..

നമ്മളുമൂന്നും തെക്കൂന്നാ.. ഇയ്ക്കു കയ്യൂല്ല!

Typist | എഴുത്തുകാരി said...

“ആരോ ഒരു ബ്ലോഗര്‍ ഈയിടെ വീട്ടുമുറ്റത്തെ ചെടികളുടെ ഫോട്ടോ ഇട്ടിരുന്നു. അതില്‍ നിന്നു പ്രചോദനം കൊണ്ട ഈ പോസ്റ്റ് ആ പുള്ളിക്കാരനു സമര്‍പ്പിക്കുന്നു.”

ഞാന്‍ ഇട്ടിരുന്നു, എന്റെ മുറ്റത്തെ പൂന്തോട്ടത്തിന്റെ
പടങ്ങള്‍. ദേവന്‍ ഉദ്ദേശിച്ച ആ ‘ആരോ ഒരു
ബ്ലോഗര്‍’ ഞാനാണെങ്കില്‍(ഞാനാണെങ്കില്‍ മാത്രം), പുള്ളിക്കാരനല്ലാ, പുള്ളിക്കാരിയാട്ടോ.

എന്തായാലും ഒന്നാം സമ്മാനം നിശാഗന്ധിക്കു തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സൂപ്പര്‍ പടംസ്

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല പടം ദേവേട്ടാ

Anonymous said...

വളരെ നന്നായി . കൂടുതല്‍ പ്രതീക്ഷിക്കുന്നു