Sunday, January 27, 2008

ഭ്രാന്താശുപത്രിയുടെ ഇംഗ്ലീഷ്



ഫോട്ടോ ഞാനെടുത്തതല്ല. ഇന്ത്യക്കാരനല്ലാത്ത ഒരാളിനോട് ശകലം ഈ-മെയില്‍ ഉണ്ടായപ്പോ ദേണ്ടെടാ നിങ്ങടെ നാട്ടിലെ ഡോക്റ്റന്റെ ബോധം എന്ന മട്ടില്‍ തമാശയ്ക്ക് അയച്ചതാ. നോക്കിയപ്പോ സ്ഥലം കേരളം.

ഈ അണ്ണനു മനശാസ്ത്രത്തി ഡീപ്ലോമയും പിച്ചഡിയും ഉണ്ടെന്ന് ബോര്‍ഡില്‍, ഇത്രേം ഉണ്ടായിട്ടും സൈക്കോ എന്നത് മാന്യമായ വിശേഷണമല്ലെന്നും ആക്ഷേപമാണെന്നും അറിയാത്തതോ അതോ ഭ്രാന്താശുപത്രി എന്നതിന്റെ പദാനുപദ തര്‍ജ്ജിമയാണോ എന്തരോ

ഹോമിയോ മനശ്ശാസ്ത്രഞ്ജനെന്നു ബോര്‍ഡ്, പക്ഷെ ബീ എച്ച് എം എസ്സ്, ഡിയെച്ചെമ്മെസ്സ് ഒന്നും ഉള്ളതായിട്ട് ബോര്‍ഡില്‍ കാണാനുല്ല. സൈക്കോകളേ, നിങ്ങളെ പടച്ചമ്പ്രാന്‍ തുണയ്ക്കട്ടെ.

[കേരളമല്ല സ്ഥലമെങ്കില്‍ എനിക്കു അതിശയമൊന്നും ഈ ബോര്‍ഡ് കണ്ടാലുണ്ടാവില്ലായിരുന്നുത്തിരുപതു വയസ്സുള്ളപ്പോ ഹൈദരാബാദിലൊരു ബാറില്‍ ഒറ്റയ്ക്കിരുന്നു പൊന്മാന്‍ കഷായം നുണയുകയായിരുന്നു ഒരുത്തന്‍ വടവി വന്നു.

ഐ സീ യൂ ആര്‍ എലോണ്‍ ആന്‍ഡ് സാഡ്.
ഞാന്‍ ചുമ്മ ചിരിച്ചു.
ഐ ഗസ്സ് യു ആര്‍ ഇന്‍ പ്രോബ്ലം. ഡോണ്ട് വറി, കണ്‍സള്‍ട്ട് മീ, ഐ വില്‍ സോള്‍വ് ദിസ്. എന്നും പറഞ്ഞ് വിസിറ്റ്ങ്ങ് കാര്‍ഡ് എടുത്തു നീട്ടി- ഡോക്റ്റര്‍ എസ് കേ ഗുപ്ത. ഇമ്പൊട്ടന്റ് സ്പെഷ്യലിസ്റ്റ്. എം ബി ബി എസ്സ്, എഫ് ആര്‍ സി എസ്സ്, കേ പി എസ് സി, കേ എസ് ആര്‍ ടി സി.

നിന്റെ അച്ചനാടാ അസുഖം എന്നു പറയാന്‍ ഓങ്ങിയ ഞാന്‍ ഇമ്പൊട്ടന്റ് സ്പെഷലിസ്റ്റിന്റെ കാര്‍ഡ് കണ്ട് ചിരിച്ചു കൂവിപ്പോയി. അത്രയും നേരം കുടിച്ച കിങ്ങ് ഫിഷര്‍ പാഴ്]

18 comments:

അനംഗാരി said...

ഇതു സ്ഥലം കൊല്ലമല്ലേ?:)

ദിലീപ് വിശ്വനാഥ് said...

ഇതെന്തായാലും കൊല്ലത്തല്ല അനംഗാരി മാഷേ.
ദേവേട്ടാ, ഇന്നു ഞാന്‍ ഇവിടെ അമേരിക്കയില്‍ Indian Cousine എന്നെഴുതിയ ഒരു റെസ്റ്റോറന്റിന്റെ ബോര്‍ഡ് കണ്ട് ചിരിച്ചു വശായി ഇരിക്കുമ്പോഴാണ് ദേവേട്ടന്റെ ഈ പോസ്റ്റ്.

മൂര്‍ത്തി said...

റബ്ബറിന്റെ നാട്ടിലൊരു മനഃശാസ്ത്രജ്ഞന്റെ കാറില്‍ ലോട്ടറിക്കാരുടേത് പോലെ പരസ്യമുണ്ട്. അദ്ദേഹം തന്നെയല്ലയോ ഇദ്ദേഹം എന്നൊരു ശങ്ക...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഭ്രാന്താശുപത്രിയ്ക്കൊരു ഭ്രാന്തന്‍ പേരു നല്ല ചേര്‍ച്ചയാ

ശ്രീലാല്‍ said...

റിയല്‍ സൈക്കോ.. :)

siva // ശിവ said...

ഫോണ്‍ നമ്പരും പേരും കൂടി ചേര്‍ക്കേണ്ടതായിരുന്നു...

അതുല്യ said...

ശ്ശോ.. ദേവ് ഇതൊക്കെ എന്നാ പോസ്റ്റാ. ഷാര്‍ജയിലെ ബൂട്ടിന ഏരിയയില്‍ മദീന ഗ്രോസറിയില്‍ ഈയ്യിടെ ഒരു A4 സൈസ് പേപ്പറില്‍ “ടൂഷനു അപ്റ്റു ഇന്റര്‍ കോഴ്സ് ബൈ ട്രെയിന്റ്റ്റ് റ്റീച്ചര്‍“ ന്ന് കണ്ടിരുന്നു. ദെല്ഹി വരെ പോയാല്‍, ഇഷ്ടം പോലെ ചുമരിലും പാലത്തിനടിയിലുമൊക്കെ ദേവന് കിട്ടിയ കാര്‍ഡിന്റെ പരസ്യം കാണാം.

പ്രയാസി said...

ആ ഡോട്ടര്‍ ചികിത്സിച്ച ആരൊ എഴുതിയ ബോര്‍ഡാ..:)

മറ്റൊരാള്‍ | GG said...

പൊസ്റ്റും കമന്റുകളുമൊക്കെ ഒത്തിരി ചിരിക്കാന്‍ വക നല്‍കി.

ഇവിടെ അടുത്തകാലത്ത് കണ്ട ഒരു റസ്റ്റാറന്റിന് മുന്‍പില്‍ ഇങ്ങനെ ഒരു സ്പെഷ്യല്‍ ബോര്‍ഡ് FISHMEAL SR.5/- ONLY തൂക്കിയിരിക്കുന്നു!

സന്തോഷ്‌ കോറോത്ത് said...

ഇതു കണ്ണൂരല്ലേ മാഷേ ... :) കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ ഇതു അവിടെതന്നെ ഉണ്ടോ എന്ന് നോക്കണം എന്ന് വച്ചതാ ... പറ്റിയില്ല !!!

ശ്രീവല്ലഭന്‍. said...

ഭ്രാന്താശൂത്രി എന്ന എഴുതിയില്ലല്ലോ... അത് തന്നെ ഭാഗ്യം!

നവരുചിയന്‍ said...

:)

ജ്യോനവന്‍ said...

അതു കൊള്ളാം... ഇതും കൊള്ളാം!

പപ്പൂസ് said...

ഫോട്ടോ മുമ്പു കണ്ടീട്ടുണ്ട്.... പക്ഷേ ഹൈദരാബാദ് ബാറിലെ കഥ.... കാണ്‍ട് ബിലീവ്... :) :(

കാപ്പിലാന്‍ said...

ഷാര്‍ജയിലെ ബൂട്ടിന ഏരിയയില്‍ മദീന ഗ്രോസറിയില്‍ ഈയ്യിടെ ഒരു A4 സൈസ് പേപ്പറില്‍ “ടൂഷനു അപ്റ്റു ഇന്റര്‍ കോഴ്സ് ബൈ ട്രെയിന്റ്റ്റ് റ്റീച്ചര്‍“ ന്ന് കണ്ടിരുന്നു.

അതുല്യ പറഞ്ഞ ഈ മറുപടി എനിക്കിഷ്ടപ്പെട്ടു ... ഇത് പോലെ ഞാനും ഗള്‍ഫ് നാടുകളില്‍ കണ്ടിട്ടുണ്ട് .
കൊള്ളാം നല്ല ഇംഗ്ലീഷ്
തന്ക്സ് ദേവ ഫോര്‍ ദ പോസ്റ്റ്

നിരക്ഷരൻ said...

ഒരു കാര്യം ഇപ്പം മനസ്സിലായില്ലേ ?
കേരളം സര്‍വ്വജ്ഞന്മാരുടെ ഒരു ഭ്രാന്താലയം.

krish | കൃഷ് said...

ബോര്‍ഡിനോ അതോ ഡോക്ടര്‍ക്കോ തിരുത്ത് വേണ്ടത്.!!!

Kalesh Kumar said...

പൊന്മാന്‍ കഷായമെന്താന്ന് ആലോചിച്ച് തലപുണ്ണാക്കുകയായിരുന്നു ഞാന്‍ - ബിയര്‍ ലെവലിലോട്ട് എന്റെ ചിന്ത പോയില്ല. പിന്നെ വിചാരിച്ചു - ഹൈദ്രാബാദല്ലേ? വല്ല ലോക്കല്‍ ബ്രാന്റും ആയിരിക്കും എന്ന്.

ശ്ശേ, കിംഗ് ഫിഷര്‍ എന്റെ തലയില്‍ ഓടിയതേയില്ല...

(പി.എസ്: കലക്കി ദേവേട്ടാ)