Thursday, February 01, 2007

കായാമ്പൂ



കായാമ്പൂ വേലിയില്‍ വിടരും
കമലദളം കുളത്തില്‍ വിരിയും
അനുരാഗവതീ നിന്‍ തൊടികളിലിന്നാലിപ്പഴം പൊഴിയും
(നടക്കുന്ന കാര്യങ്ങളല്ലേ പാടാവൂ? )

12 comments:

ദേവന്‍ said...

കായാമ്പൂപ്പാട്ട്‌ ഡിസ്കഷനിട്ടപ്പോ ഞാന്‍ തെറ്റും വിവാദങ്ങളുമൊക്കെ ഉണ്ടാക്കിയിരുന്നു പണ്ട്‌. ഇപ്പോ കായാവ്‌-കാഞ്ഞാവ്‌, പൂക്കാത്തെറ്റി എന്നൊക്കെ പറയും-( കൊല്ലത്തുകാര്‍ കാഞ്ഞാവു നില്‍ക്കുന്ന വെളിമ്പറമ്പിനു കാഞ്ഞാവെളി എന്നും പറയും) അയ്യത്തിന്റെ വേലിയില്‍ പൂത്തു നില്‍ക്കുന്നത്‌ ഇന്നു കണ്ടു. ദ) കയ്യോടെ ബ്ലോഗിലെത്തിക്കുന്നു, അതിനു പ്രായശ്ചിത്തമായി.

Anonymous said...

കണ്ടു.

Peelikkutty!!!!! said...

കായാമ്പു വര്‍‌ണ്ണാ...
കമല നേത്രാ...



കായാമ്പൂ ന്ന് പറഞ്ഞ് ശരിക്കും ഒരു പൂവുണ്ടല്ലേ!..താങ്ക്സ്:)

ബിന്ദു said...

കുഞ്ഞിന്റെ ഫോട്ടോ ആവുംന്ന് കരുതി ഓടികിതച്ചെത്തിയതാ‍ണ്. :)
qw_er_ty

Anonymous said...

ദേവാ... ചിത്രത്തിലെ പൂ കാണാന്‍ നന്നായിരിക്കുന്നു.

പിന്നെ അനുരാഗവതിയുടെ തൊടിയില്‍ ആലിപ്പഴം പൊഴിയുമ്പോള്‍ പെറുക്കാന്‍ ചെന്നാല്‍... അവിടെ ആളു കാണും.. അപ്പോ വിട്ടേക്കാം അല്ലെ..

കൃഷ്‌ | krish

Anonymous said...

അതു ശരി..കായാമ്പൂ എന്ന ഒരു സംഭവം ഉണ്ടല്ലേ.ഞാന്‍ കരുതിയിരുന്നത്‌ അത്‌ ഒരു കവി ഭാവന ആണെന്നാണു.

പണ്ട്‌ എന്റെ ഒരു സഹപാഠി ലളിതഗാന മത്സരത്തിനു 'കായാമ്പൂ'എന്ന് തുടങ്ങുന്ന പാട്ട്‌ പാടാന്‍ സ്റ്റേജില്‍ കേറി.പക്ഷേ പാടിയത്‌ ആ വാക്കില്‍ നിന്ന് തുടങ്ങുന്ന സിനിമാ പാട്ടും.പകുതിക്ക്‌ വച്ച്‌ അവനോട്‌ വിട്ടോളാന്‍ പറഞ്ഞു ജഡ്ജസ്‌.അവന്റെ സങ്കടം തീര്‍ക്കാന്‍ ഞങ്ങള്‍ വേദിക്ക്‌ പുറത്ത്‌ 'കായാമ്പൂ' കോറസ്‌ അടിച്ചു.[നൊസ്റ്റാള്‍ജിയ]

മുല്ലപ്പൂ said...

കായമ്പൂ കണ്ടു . ആദ്യമായാണ് കാണുന്നതു.

ദെവദത്തന്‍ എവിടെ ദേവേട്ടാ ?

ഉത്സവം : Ulsavam said...

അപ്പോ ഇതാണ്‍ കയാമ്പൂ!!
ഇതിന്‍ ഞങ്ങളുടെ നാട്ടില്‍ കാശാവ് എന്നാണ്‍ പറയുന്നത് എന്ന് തോന്നുന്നു. ഈ പൂവ് കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷേ ഇലയും അതിന്റെ തണ്ടും കണ്ടിട്ട് അങ്ങനെ തോന്നുന്നു.

റീനി said...

അപ്പോ ഇതാണ്‌ കായാമ്പൂ. ആദ്യമായിട്ടാണ്‌ കാണുന്നത്‌. ദേവാ നന്ദി.

Siju | സിജു said...

ഞാനീ കായാമ്പൂന്ന് പറയുന്നത് ഗ്രാമ്പു ആണെന്നു കരുതിയിരിക്കുകയായിരുന്നു
ഓരോ വിവരക്കുടുതലുകളേ...

മനോജ് കുമാർ വട്ടക്കാട്ട് said...

ഞാനുമിത്‌ ആദ്യമായി കാണുകയാണ്‌

(ഇത്‌ കണ്ണില്‍ വിരിഞ്ഞാല്‍ എങ്ങിനിരിക്കും?)

ബയാന്‍ said...

കായാമ്പൂ ഇവിടെ നിന്നാണ് അദ്യം കണ്ടത്; രണ്ട് മൂന്നു നാളായി വീണ്ടും കായാമ്പൂവിനെ കാണണമെന്ന ആഗ്രഹം. ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ കുറേ കായാമ്പൂ വന്നു. എങ്കിലും ആദ്യം കണ്ട കായാമ്പൂവിനെ തന്നെ കാണണം. വീണ്ടും "കായാമ്പൂ ദേവന്‍'എന്ന് ടൈപി തെരഞ്ഞു. ഇവന് ഡിലീറ്റാതെ ഇവിടെ കിടക്കുന്നു. സന്തോഷം. അന്നു 2007 ല്‍ കമെന്റിയില്ല. എങ്കിലും ഒരു ഓര്‍മ്മയുടെ തിരിച്ചുവരവിന്റെ ഒരു ശേഷിപ്പായി ഈ വരികള്‍ ഇവിടെ കിടക്കട്ടെ.

ബയാന്‍
അബൂദാബി
സമയം 23:35