Monday, January 08, 2007
അതുല്യ
രണ്ടാഴ്ച്ച മുന്നേ കടലോരത്തുകൂടി മോട്ടോര്‍സൈക്കിളോടിച്ചു പോകുന്ന ദമ്പതികളെ നോക്കി ഒരാള്‍ ഇങ്ങനെ കമന്റ് പാസ്സാക്കി
"blessed couple are happy usually & happier when they are together"
ആ ബൈക്കര്‍മാര്‍ അതുല്യയും ശര്‍മ്മാജിയും. ഇവരെ രണ്ടുപേരായി കാണുക ബുദ്ധിമുട്ട്.
ബൂലോഗത്ത് ഞാന്‍ കാലെടുത്തു കുത്തി അഞ്ചു മിനുട്ടിനുള്ളില്‍ അതുല്യയുമായി ശണ്ഠ കൂടി. ഇപ്പോഴും വലിയ കുറവൊന്നുമില്ല തമ്മില്‍ തല്ലിന്, അതൊരു ആശയപരമായ സംഘട്ടണമാണെന്നും അതില്‍ ഇരു വ്യക്തികളേയും സംബന്ധിച്ചൊന്നുമില്ലെന്നും എനിക്കറിയാം, അവര്‍ക്കും അറിയാമെന്ന് തോന്നുന്നു.
ബ്ലോഗിനോട് വികാരപരമായ ഒരു സമീപനം തീരെയില്ല അതുല്യക്ക്. "ബ്ലോഗ് എന്റെ അമ്മാവിയപ്പന്‍ ആണോ അതിനെക്കുറിച്ച് ഇങ്ങനെ ആകുലപ്പെടാന്‍" എന്ന് അവരുടെ തന്നെ നിരീക്ഷണം!
പൊതുവില്‍ സോദ്ദേശ സാഹിത്യമാണ് അതുല്യയുടെ ഇതുവരെ എഴുതപ്പെട്ട പത്തു നാല്‍പ്പത് കഥകളും- അതായത് ഒരു സന്ദേശം ബൂലോഗത്തേക്കയക്കുന്നതിന്റെ മീഡിയമായി കഥകള്‍ തിരഞ്ഞെടുക്കുന്നെന്നേയുള്ളു അവര്‍. അതിലോരോന്ന് പരീക്ഷിച്ച് പുലിവാല് പിടിക്കുകയും ചെയ്തിട്ടുണ്ട്.
പട്ടാള ജീവിതമാണോ പട്ടാളക്കാരനുമൊത്തുള്ള ജീവിതമാണോ കാരണമെന്നറിയില്ല അതുല്യക്ക് പലപ്പോഴും കര്‍ക്കശമായ എഴുത്തും സംസാരവും വന്നും പോയും ഇരിക്കുന്നത് കാണാം.
ഭയങ്കരമായ പ്രതിസന്ധികളുടെ ബാല്യം തരണം ചെയ്ത ആളെന്ന നിലക്കും കേരളത്തിന്റെ രാഷ്ട്രീയ- ജനകീയ രംഗങ്ങളില്‍ നിന്നും പൊതുവേ വിദേശ മലയാളികള്‍ ഒഴിഞ്ഞു മാറുമ്പോള്‍ അവിടെ സജീവമായി രംഗത്തു തുടരുന്നയാളെന്ന നിലക്കും അതുല്യയോട് എനിക്കൊരു മതിപ്പു തോന്നിയിട്ടുണ്ട് .
നല്ല പാതി ശര്‍മ്മാജി ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ (നേരില്‍ കാണുമെന്ന അവസ്ഥ വരും വരെ ഇവര്‍ എന്നോട് പറഞ്ഞില്ല!) തന്നെ വൈമാനിക സൌദാമിനീ ശാസ്ത്ര വിദഗ്ദ്ധനായി (വക്കാരിയെ ഒതുക്കി) ജോലി നോക്കുന്നു. മൂപ്പരെക്കുറിച്ച് എഴുതുമ്പോള്‍ മലയാളം എഴുതുന്നത് മാറി നിന്ന് അടക്കം പറയുന്നതുപോലെയല്ലേ? ശകലം ആംഗലേയം മൊഴിയാം
Sarmaji is an engineer in the aviation electronics section of the organization I serve. Though working in entirely different functional avenues, I know him pretty well (let him keep guessing about my spy-net!) and knowing how his peer level staff and seniors assess him, I wasn’t surprised to hear he was honoured with our best engineer’s award.
എകമകന്‍ അര്ജ്ജുന് പത്തില്‍ പഠിക്കുന്നു.
Subscribe to:
Post Comments (Atom)
35 comments:
ബ്ലോഗര്‍ സീരിസിലെ പുതിയ എപ്പിഡോസ്- അതുല്യ.
കുറച്ചുകൂടി എഴുതാമായിരുന്നു എന്നു തോന്നുന്നു. എന്തൊക്കെയൊ വിട്ടുപോയതുപോലെ...(എന്താത് എന്നെന്നോട് ചോദിച്ചാല്‍ എനിക്കറിയില്ലാട്ടൊ..പക്ഷേ..)
:)
അതുല്യേച്ചി എനിക്ക് ചട്ടമ്പിക്കാരി ചേച്ചി:)
ഇത് വരെ നേരിട്ട് കാണാത്ത ഇവരുടെ ശബ്ദം ഞാനിടക്കിടക്ക് ‘ഭാവനയില്‍ കേള്‍ക്കാറുണ്ട്’.
അതുല്യ എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് തന്റേടിയായ ഒരു സ്ത്രീയെയാണ് ഓര്‍മ്മ വരിക.
ഉള്ളത് പറഞ്ഞാല്‍ പലപ്പോഴും ഊറിച്ചിരിക്കുകയാണ് ചെയ്യുന്നത്.
പക്ഷേ അതുല്ല്യേച്ചിയെപ്പറ്റി ദേവേട്ടന് എഴുതിയത് വായിച്ച് വായിച്ച് വന്നപ്പോള്‍ എന്തോ ചെറുതായി കണ്ണ് നിറഞ്ഞു (സന്തോഷം കൊണ്ട്).
എത്ര ഹൃദ്യമായ വിവരണം ദേവേട്ടാ. ഒരു സമഗ്രവിവരണം (അത് തന്നെയല്ലേ പദപ്രയോഗം) ആയിട്ടാണ് എനിക്കിത് തോന്നിയത്.
പക്ഷേ “ഇത് വായിച്ചിട്ട് ഇപ്പോള്‍ തന്നെ അതുല്ല്യ എനിക്ക് ഫോണ്‍ ചെയ്യും” എന്നോ മറ്റോ ഉള്ള ഒരു വാചകം കൂടി അവസാനം ചേര്‍ക്കണമായിരുന്നു എന്ന് തോന്നുന്നു.
അതുല്ല്യേച്ച്യേ, കണ്ണ് ഗ്രാല്‍ ചൂല് ലോഷന്സ് :)
നല്ല വിവരണം.
കൂടുതല്‍ വിശദമാക്കാതെയുള്ള ഈ ഹിന്ഡുകള് തന്നെയാണ്. അഭികാമ്യം.
എന്നാലെ ബ്ലോഗേര്‍സിനു കൂടുതല്‍ കണ്ടെത്താനും നിരീക്ഷിക്കാനും അവസരം കിട്ടൂ.
വേദനിപ്പിക്കാതെ എഴുതുന്ന വാക്കുകള്‍ക്ക് രണ്ടു വ്യക്തിത്തങ്ങളെ സ്നേഹത്താന്‍ ബന്ധിപ്പിക്കാന്‍ കഴിയും
കരീം മാഷെ-കണ്ടെത്താനും നിരീക്ഷിക്കാനും അതുല്യാമ്മ എന്താ വംശനാശം നേരിടുന്ന ജീവിവര്ഗ്ഗമോ.ഒരു വിധത്തില്‍ ശരിയാണു -നല്ല മനുഷ്യര്‍ അധികം ഇല്ല.
ഞാന്‍ ആദ്യമായി ബ്ലോഗില്‍ പരിചയപ്പെടുന്ന വ്യക്തി അതുല്യേച്ചി ആയിരുന്നു. അതുകൊണ്ട് കലേഷ്ജിയെ യാത്രയാക്കാന്‍ പാര്‍ക്കില്‍ ചെന്നപ്പോള്‍ എന്റെ കണ്ണുകള്‍ ആദ്യം അന്വേഷിച്ചത് അതുല്യേച്ചിയെ ആയിരുന്നു.
നേരില്‍ പരിചയപ്പെട്ടപ്പോഴും നേരത്തേ മനസിലുണ്ടായിരുന്ന രൂപം മാറ്റേണ്ടി വന്നില്ല.
ദേവേട്ടന് വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.
ദേവേട്ടാ നന്നായി... അസ്സല് വിവരണം.
അതുല്യേച്യേ ഗുമ്മായിട്ട്ണ്ടല്ലോ ഗഡി.
ദേവാ നിങ്ങള്‍ പറഞ്ഞത് തികച്ചും യാഥാര്‍ത്ഥ്യം. ഞാന്‍ അറിഞ്ഞ അതുല്യയും അതില്‍ കൂടുതലും ഇതില്‍ ഉണ്ട്. താങ്കളുടെ ഈ ശ്രമത്തിന് അഭിവാദനങ്ങള്‍!
-സുല്‍
രേഷ്മേ, അതന്നെ, ചട്ടമ്പിക്കല്യാണി!
പക്ഷേ സ്നേഹമുണ്ട് ട്ടോ. പിന്നെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ആ സവിശേഷതകളും.
ദേവോ താങ്ക്സ്.
അതുല്യാജിയെ പരിചയപ്പെടുന്നതു് ഞാന്‍ ബ്ലോഗുകളില്‍ അന്തവും കുന്തവുമില്ലാതെ മലയാളം കണ്ടു് തുള്ളിച്ചാടി നില്ക്കുന്ന ഒരവസരത്തിലാണു്.
അന്നു് അതുല്യാജിയുടെ പ്രൊഫയിലിലെഴുതിയിരുന്ന കുറിമാനം, എന്റെ മനസ്സില്‍ ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒരു ബ്ലോഗൊക്കെ ഒപ്പിച്ചു് സാങ്കേതികമൊക്കെ വശത്താക്കി വരുന്നതേയുള്ളു. ആ കുറിമാനം എനിക്കു് കുറിക്കു കൊണ്ടതു കൊണ്ടോ എന്തോ എന്റെ വികാരം ഒരു ചെറിയ മെയിലായി ഞാന്‍ എഴുതി.മറുപടി ഉടന്‍ എത്തി.“ബ്ലോഗറാണോ വേണു.അല്ലാ ബ്ലോഗിലിട്ടൊന്നു കുടയാനാ.”പിന്നെ വല്ലപ്പോഴുമുള്ള ലിഖിത വിനിമയങ്ങളിലൂടെ ശരിക്കും അതുല്യ തന്നെയാണെന്നു എല്ലാ അര്‍ഥങ്ങളിലും എന്നു് മനസ്സിലാക്കാന്‍ എനിക്കു സമയമെടുത്തില്ല.ഞാനെഴുതിയ ആദ്യത്തെ എന്റെ കമന്റായി ആ മെയില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു.കുറഞ്ഞ വാക്കുകളില്‍ ഈ അതുല്യയായ ബൂലോകതാരത്തെ മനോഹരമായി ചിത്രീകരിച്ച ശ്രീ.ദേവരാജന്‍ പിള്ളയ്ക്കു് അഭിനന്ദനങ്ങള്‍.
ആദ്യമൊക്കെ അതുല്യയുടെ ചില കമന്റുകള്‍ വായിക്കുമ്പോള്‍ ഈ സ്ത്രീയെന്താ ഇങ്ങനെ എന്നു തോന്നി. പക്ഷേ പിന്നീട് അത് ബഹുമാനമായി മാറി. അതുല്യ എന്ന പേര് ശരിക്കും ചേരുന്നുണ്ട്.മനസ് നന്നെങ്കില്‍ അതു മുഖത്തു തെളിയുമെന്നുള്ളത് ശരിയാണല്ലേ.
ഒത്തിരി അലങ്കാരമൊന്നും കൊടുക്കാതെ ദേവന് നന്നായി എഴുതിയിരിക്കുന്നു.
ദേവേട്ടാ, കൊടുകൈ. ഇത് കലക്കി. അതുല്യേച്ചിയെകുറിച്ച് എഴുതുകയാണെങ്കില്‍ കുറേ എഴുതണം. എന്തായാലും അവരുടെ ആദ്യത്യമാര്യാദയെകുറിച്ച് ബ്ലോഗിലുള്ള നിരവധി ബ്ലോഗേഴ്സിനു പറയാന്‍ ഒരു പാടുണ്ടായിരിക്കും എന്നുറപ്പ്.
പിന്നെ ശര്‍മ്മാജി, നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ മനം കവരുന്ന , അവരുടെ ഒപ്പം കളിക്കുന്ന, അവരെ കളിപ്പിക്കുന്ന, കുട്ടികളോടൊപ്പം,മറ്റൊരു കുട്ടിയായി മാറുന്ന ശര്‍മ്മാജി ഈസ് സിമ്പ്ലി ഗ്രേറ്റ്
അതുല്യ = പ്രഹേളിക.
അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമില്ല. അറിയാന്‍ ശ്രമിക്കുന്തോറും ഒരു കടങ്കഥ പോലെ കുഴപ്പിക്കുന്ന താരം. ദേവന് നന്നായി അവതരണം.
എല്ലാ വിഷയവും എടുക്കുന്ന ക്ലാസ്സ് റ്റീച്ചറുടെ മകള്‍ക്ക് തന്നെ ക്ലാസ്സില്‍ ഹൈയ്യസ്റ്റ് മാര്‍ക്ക് എന്ന് ക്ലാസ്സ് റ്റീച്ചര്‍ തന്നെ അഭിമുഖപെടുത്തുമ്പോള്, റ്റീച്ചര്‍ എന്ന അമ്മയുടെ അടുത്ത് വന്ന്, സെര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നില്ക്കുന്ന മകളേ പോലെ ഒരു ജാള്യത എനിക്ക് ഇപ്പോള്‍.
(ഫോട്ടോ ചോദിച്ചപ്പോ കുട്ടീനെ പേടിപ്പിയ്കാനാവും എന്നാ കരുതിയേ :)
......
(പണ്ട് 2005ലെ സെപ്തമ്പറില്‍, ഒരു ഉച്ചയ്ക് ഡാഫ്സയിലേ ലഞ്ച് കോര്‍ണറില്‍ നിക്കുമ്പോ കലേഷിന്റെ ഒരു വിളി.
ചേച്ചീ... എവിടാ ? ഒന്ന് വേഗ്ഗം നെറ്റിലു വാ.. ദേണ്ട്യെ ഒരുത്തന് ഗള്ഫനേ ഒക്കെനും കൂടി തെറി വിളിയ്കുന്നു. ചേച്ചിയ്കേ ഹാന്‍ഡിലു ചെയ്യാന്‍ പറ്റൂ...
പിന്നെ ആ ഹാന്‍ഡിലും പിടിച്ച് തിരിച്ച് വളച്ച് ഒടിയണ വരെ ഞാനും ദേവനും നെറ്റില്‍ ഇരുന്നു, മൂന്നാലു ദിവസം.
പിന്നെ കുറെ ദിവസം കഴിഞ്ഞ്, കലേഷ് പിന്നേമ്മ് വിളിച്ചൂ. ചേച്ചീ.. നമ്മള് വിചാരിയ്കണ പോലയല്ലാ.. ദേവന് എന്നെ വിളിച്ചിരുന്നു, എന്തോ കുപ്പീടെ കാര്യം ചോദിയ്കാന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അതിനു നമ്മള് ദേവനെ ഒന്നും പറഞ്ഞില്ലല്ലോ, ബ്ലോഗുകളില്‍ വന്ന ഒരാശയത്തിനോടല്ലേ വിയോജിപ്പുണ്ടാക്കിയത് എന്ന്? കലേഷിനും അപ്പോ കത്തി! ഇത്രേയുള്ളു ബ്ലോഗ്ഗിലെ വഴക്കുകള്‍.)
അതുല്യ എന്ന അതുല്യമായ ബ്ലോഗറെക്കുറിച്ച് കുറച്ചുകൂടി അറിയാന്‍ കഴിഞ്ഞു. ഫോട്ടോയും നന്നായിട്ടുണ്ട് ട്ടോ..
കൃഷ് | krish
ദേവേട്ടാ വളരെ നന്നായി.
ഇല്ല എനിക്കിവരെ നേരിട്ടൊരുപരിചയവുമില്ല, കണ്ടിട്ടില്ല, ചാറ്റിയിട്ടില്ല, ഫോണില്‍ പോലും. അതുല്യേച്ചി എന്നല്ല, ബ്ലോഗ്ഗിലെ പലരെയും. എങ്കിലും ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഞങ്ങളുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന ബ്ലോഗ്ഗറിലൊരാളാണ് അതുല്യേച്ചി.
താങ്കളുടെ ഈ സംരഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ദേവേട്ടാ, സീരീസ്സോ?
അതുല്യേച്ചിയെക്കുറിച്ച് എഴുതിയതെല്ലാം സത്യം!
ശർമ്മാജിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ!!! വരുന്ന യൂ.ഏ.ഈ മീറ്റിൽ പുള്ളിക്കൊരു പൊന്നാട ചാർത്തണേ....
തുല്യം ചെയ്യാന്‍ പകരമില്ലാത്തത് അതുല്ല്യ.
ബ്ലോഗു ലോകത്തെ ആരെയും തന്നെ നേരിട്ടു പരിചയമില്ലെങ്കിലും കുറച്ചുസമയം കൊണ്ടു മനസ്സിലാക്കിയേടത്തോളം ആ പേരന്വര്‍ത്ഥമാക്കുന്ന ഒരു ജീവിതമാണത് അതുല്ല്യേച്ചിയുടേത് എന്നാണെനിക്കു തോന്നുന്നത്.
സര്‍വ്വവിധ ആയുരാരോഗ്യ സന്തോഷാദികള്‍ നേരുന്നു അതുല്ല്യേച്ചിക്കും,ശര്‍മ്മാജിക്കും അവരുടെ പ്രിയപുത്രനും.
ഓ. ടോ: ഹായ് കലേഷ് ഭായ് വീണ്ടും കണ്ടതില്‍ സന്തോഷം .സുഖം തന്നെയല്ലെ?
“ബ്ലോഗ് എന്താ എന്റെ അമ്മായിയപ്പനാണോ അതിനെ പറ്റി വിഷമിക്കാന്‍?” ഈ ഒരൊറ്റ ചോദ്യത്തിന് അതുല്ല്യാമ്മേ ഞാന്‍ ആശ്ചര്യകുഞ്ചുവായിരിക്കുന്നു. പലര്‍ക്കും ബ്ലോഗ് എന്നത് ജീവന് നിലനിര്‍ത്തുന്ന വെന്റിലേറ്ററിന്റെ ബാറ്ററിപ്പെട്ടിയാണ് എന്ന് തോന്നാറുണ്ട് കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍.
ബൂലോഗഅടിപിടികളുടെ കേസില്‍ പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടാവാറുണ്ട് എങ്കിലും അതുല്ല്യാമ്മ (അതുല്ല്യ + അമ്മ എന്ന വിളി എനിയ്ക്ക് അപ്രൂവ് ചെയ്ത് തന്നതാണ്. ഇനി ഞഞ്ഞാമിഞ്ഞാ പറയരുത്)എന്ന വ്യക്തി എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. കലേഷേട്ടനെ കാണാന്‍ വന്നപ്പോള്‍ എനിക്ക് ഓര്‍മ്മിച്ച് കൊണ്ട് തന്ന സമ്മാനം ഞാന്‍ ഒരാളില്‍ നിന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്റെ അമ്മയില്‍ നിന്ന്. :-)
ഇത് നന്നായി ദേവേട്ടാ... അതുല്യേച്ചിയെ പറ്റി എഴുതിയത്... അതുല്യേച്ചിയുടെ ചില കമന്റുകളൊക്കെ കണ്ട് ഇതെന്താരു ‘സാധനമപ്പാ’ എന്ന് കരുതിയിരുന്നു... പരിചയപ്പെട്ടപ്പോഴല്ലേ ഇതൊരു ‘സാധുവപ്പാ’എന്ന് മനസ്സിലായത് :)
യാതൊരു പരിചയവുമില്ലെങ്കിലും “ഭയങ്കര“ ഇഷ്ടം തോന്നിയിട്ടുള്ള ഒരാള്‍
സുന്ദരിയാണ്.
ഫോട്ടോ എന്നോടു ചോദിച്ചാല്‍ പോരാരുന്നോ. കിടിലന്‍ ഒരെണ്ണം എന്റെ കൈയിലുണ്ടായിരുന്നു.
എന്നുവച്ചാലിതു മോശമാണെന്നല്ല. മറിയം പറഞ്ഞതു കേട്ടില്ലേ?
ഒരു സ്ഥലത്തൊരുസ്ഥലത്തൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനായി മന്ത്രി കുഞ്ഞാലിക്കുട്ടി വില്ലേജാപ്പീസില് ചെന്നു, അപ്പൊ ഒരു പാസ്സ്പോര്ട് സൈസ്ഫൊട്ടൊ വേണമെന്നു പറഞ്ഞു. അപ്പൊ മന്ത്രി അയാളുടെ ഫോട്ടോ കൊടുത്താല്‍ മതിയോ സിദ്ദര്ഥ് രാജകുമാരാ..? :-)
-മറിയം-
അതുല്യ എന്നാല്‍ തുല്യമായി ആരുമില്ലാത്തവള്‍. വ്യക്തി പ്രഭാവം വായിച്ചപ്പോള്‍ അതു സത്യമാണെന്നു തോന്നി. ഒരാളെ കുറിച്ചു നല്ലതു പറയാന്‍ ആര്‍ക്കും സമയമില്ല. ഒരു തരം മടിയാണ് എന്നു തന്നെ പറയാം. അങിനെ ഇരിക്കെ , ഇതാ, ബ്ലൊഗ് എന്ന ഈ നല്ല മനുഷ്യരുടെ സംഗമത്തില്‍ ഒരാള്‍ മറ്റൊരാളെ പറ്റി വാ തോരാതെ നല്ലതു പറയുന്നു. അപ്പോള്‍ ഇതിലുമൊക്കെ എത്ര നല്ല ആള് ആയിരിക്കണം അതുല്യ!
അതുല്യ, കണ്ടതില്‍ സന്തോഷം . പരിചയപ്പെടുത്തിയ ദേവന് നന്ദി.
ഈ മറിയം പറയുന്നതൊക്കെ ഒന്നു മുഴുവനായി മനസ്സിലാകാന്‍ എന്നാണോവോ ഒന്നു പറ്റുക
ദേവരാഗം...ഈ പരിപാടി ഇപ്പഴാ കണ്ടെ. സിദ്ധാര്ഥനേം കൈപ്പള്ളിയേം പരിചയപ്പെടുത്തിയതും. നല്ല സംരംഭം! (ഇതിലേക്ക് പരിചയപ്പെടുത്തുന്ന ബ്ലോഗേര്‍സിന് അവരുടെ പരസ്യപ്പെടുത്താന്‍ പറ്റുന്നത്രയും പേഴ്സണല്‍ ഡാറ്റകളും (അഡ്ഡ്രസ്,ഫോണ്‍,ഹോബികള്‍ മുതലായവ) പിന്നെ ബ്ലോഗില്‍ ഒരോരുത്തരും നല്കിയ സംഭാവനകളും (കാശായല്ലേ)കൂടെ കൂട്ടിച്ചേര്‍ക്കാന്‍ അവസരം നല്കുകയാണെങ്കില് ഭാവിയില്‍ ഒരു ബ്ലോഗേര്‍സ് ഡയറക്ടറി പോലൊരു സംരംഭമായി ഇതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ പറ്റില്ലേ.....ചുമ്മാ ഒരാശയം.
ശാന്തമായി കിടക്കുന്ന ഭാഗത്ത് കടലിനു ആഴം വളരെക്കൂടുതലായിരിക്കും. പക്ഷേ തിരകളും ഓളങ്ങളുമൊക്കെയുള്ള ഭാഗത്ത് ആഴം വളരെ കുറവും!
അതുല്യ എന്ന ബ്ലോഗറെ ഇങ്ങനേയും വിലയിരുത്താം.
അവരുടെ വാക്കുകള്‍ മനസ്സില്‍ നിന്നും നേരിട്ട് വരും പോലെ അനുഭവപ്പെടുന്നു. അതുല്യയുടെ കരുത്തും ബലഹിനതയും അതു തന്നെയാവുന്നു.
(ഓ.ടോ : അതുല്യ എന്നു വിളിക്കുന്നതിനെ എവിടെയോ കളീയാക്കീത് ഓര്‍ക്കുന്നു. ഈ പതിനാറും പതിനേഴും തമ്മില്‍ ഒരു കൊല്ലത്തിന്റെ വത്യാസമല്ലേയുള്ളൂ...അല്ലേ?)
ദേവേട്ട,
നന്നായിട്ടുണ്ട് ഒരാളെപ്പറയാന് ആദ്യം മതം നോക്കണം,പിന്നെ രാഷ്ടീയം,പിന്നെ ജാതി പിന്നെയാ ഭാരതീയനാണോ സുഹൃത്താണോ എന്നൊക്കെ നോക്കുക.ലളിതമായ വാക്കുകളാല്‍ ഒരാളെപറ്റി രണ്ടു നല്ലതുപറയാന്‍ പറ്റിയല്ലോ.
പിന്നെ അതുല്യേച്ചി അസൂയയാണ് അസൂയ..ആ പ്രായം തോന്നാത്ത ചര്‍മ്മത്തിന്റെ രഹസ്യം എന്താ?
അതുല്യമായവരും അസാധാരണമായ തൊലിക്കട്ടിയോടെ എന്തും നേരിടുന്നവരും പട്ടാളച്ചിട്ട ജീവിതത്തിലെപ്പോഴും കൊണ്ടുനടക്കുന്ന മഹാമഹതിയും ബൂലോഗത്തെ പത്തരമാറ്റുള്ള ചേച്ചിയും ആയ ഇവരെ കുറിച്ചും കുടുംബത്തേ കുറിച്ചും കൂടുതലായറിയാന്‍ പറ്റിയതില്‍ സന്തോഷം.
ദേവേട്ടന് എന്റെ പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു.
എന്നാലും പളപളാ മിന്നുന്ന സാരിയുടുത്ത പടം മനപൂര്‍വം ദേവേട്ടന് ഇടാത്തതാണോ?
സിദ്ധാര്നു,
പെണ്കൂട്ട്യോള്ടെ പടമൊക്കെ പിടിച്ച് കിടിലനൊന്ന് എന്റേ കയ്യിലുണ്ടെന്ന് എന്ന വീരവാദം അത്ര രസ്സായീട്ട് എനിക്ക് തോന്നുന്നില്ല. ഈ വക കാര്യങ്ങളോക്കെ കേസ്സാക്കാന് ദുബായിലു വളരെ എളുപ്പമാണേന്നും അറിയാല്ലോ.
മറിയത്തിനു,
പിന്നേ വേദനയ്കുള്ള ബ്രൂഫനും ഓര്ഫ്ലനുമൊക്കെ എപ്പോഴും എന്റെ ബാഗിലുണ്ടാവും.
സുഖായിട്ട് ഉറങ്ങണെമെന്ന് തോന്നുമ്പോ അറിയാതെ വച്ച ഒരു അലാറമണി എന്നെ ഞെട്ടിച്ചാല്‍, കുഞ്ഞിവിരലുകൊണ്ടൊന്ന് അമര്‍ത്തീ, ഞാന്‍ പിന്നേം പുതപ്പിലേയ്ക് വലിയും.
Devettan....
ithu valare nannayirikkunnu....
athulyechee.... gambheeram....
അതുല്യയുടെ കമെന്റിന്റെ ഗുട്ടന്‍സ്(ഇപ്പൊ ഞാനും പണ്ട് കമ്യുവും വലിച്ചിരുന്ന സിഗരറ്റ്. ഹും!) പിടികിട്ടിയില്ല.
ഫോട്ടോ കണ്ടു. കാഴ്ചയില്‍ സുന്ദരിയാണ് എന്നു മനസ്സിലായി. സിദ്ധാര്ത്ഥന് പറഞ്ഞു അതിലും കലക്കന്‍ ഫോട്ടൊ ഒരെണ്ണം അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടെന്നു. ഞാന്‍ കരുതി സിദ്ദാര്‍ഥന്‍ സ്വന്തം ഫോട്ടൊയുടെ കാര്യമാണു പറയുന്നതെന്ന്. അപ്പൊ ഞാന്‍ ഒരു തമാശ പറയാന്‍ ശ്രമിച്ചു.
അത്രക്കു ലളിതാമ്മ!
പക്ഷെ ബ്രൂഫന്‍, വേദന, അലാറമണി ഊഹും! പിടികിട്ടുന്നില്ല.
സുഖമായിട്ടു ഉറങ്ങണമെന്നു തോന്നുമ്പൊ, അലാറമണിക്കു പകരം കലഭവന്‍ മണി ഞെട്ടിച്ചാല്‍..?
Post a Comment