Saturday, January 06, 2007

വീഡിയോക്കോണര്‍

കുറേക്കാലമായി ഒരു എസ്‌ എല്‍ ആര്‍ ക്യാമറ വാങ്ങണോ അതോ ഒരു ഹാന്‍ഡിക്യാം വാങ്ങണോ എന്നാലോചിക്കാന്‍ തുടങ്ങീട്ട്‌. വല്ല ലോട്ടറിയും അടിച്ചാല്‍ രണ്ടും കൂടെ വാങ്ങാം എന്നും മനോരാജ്യവും മംഗളവും കണ്ടു. ഒടുക്കം ഇന്ന് അടിച്ചു. ലോട്ടറിയല്ല, ഡെസ്പ്‌.

ആ അരിശത്തില്‍ തൂമ്പയെടുത്തും ചേമ്പു കിളച്ചും തുവരകള്‍ വഴുതിന വാഴകള്‍ വച്ചും നമ്പൂരാരുടെ പിറകെ നടന്നും ഇമ്മിണി ഉണ്ടായിരുന്നത്‌ (കട. Mr. Nambiar) മൊത്തമായി കടയില്‍ പൊട്ടിച്ച്‌ ഞാന്‍ ഒരു വീഡിയോക്ക്‌ ഓണറായി.
ഇത്‌ ആ വീഡിയോക്യാമറയില്‍ ആദ്യമായി എടുത്ത്‌ പടം.

ഇത്‌ ആ വീഡിയോ ക്യാമറയെ ആദ്യമായി പടത്തിലാക്കിയത്‌.

എല്ലാം ബൂലോഗനെഞ്ചത്തിരിക്കട്ട്‌.

19 comments:

ദേവന്‍ said...

വീഡിയോക്കോണര്‍!

വേ വേ. spaym എന്നുവച്ചാല്‍ സ്പാം?

myexperimentsandme said...

ദേവേട്ടാ

എല്ലാം വളരെ നല്ല കണക്കുകൂട്ടലിലാണല്ലോ:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദേവരാഗം
ആലോചിക്കാന്‍ തുടങ്ങിയിട്ട്‌ എത്ര കാലമായി എന്നൊരു സൂചന തരാമോ? ഞാനും ഇതുപോലെ ആലോചിച്ചും സ്വപ്നം കണ്ടും തുടങ്ങിയിട്ട്‌ കൊല്ലങ്ങളായി, അടുത്തെങ്ങാനും നടക്കാന്‍ സാധ്യത ഉണ്ടോ എന്നറിയാനാ

Satheesh said...

ദേവേട്ടാ,
ഞാനും ഇതേ വേവലാതിയിലായിരുന്നൂ കഴിഞ്ഞ ഒരു കൊല്ലമായിട്ട്! അവസാനം handycam വാങ്ങാന്‍ തീരുമാനിച്ച് കടയില്‍ ചെന്നപ്പോള്‍ മുന്‍പ് കണ്ടുവെച്ചിരുന്ന മോഡല്‍ എവിടെയും കിട്ടാനില്ല! പിന്നെ ആദ്യേ ഇരുന്നു പഠിച്ച് ഒന്നു വാങ്ങീന്ന് പറഞ്ഞാല്‍ മതി!

സു | Su said...

:) ക്യാമറ കണ്ടപ്പോള്‍ പുഞ്ചിരിച്ചതാ.

അനംഗാരി said...

ബൂലോഗത്തിന്റെ നെഞ്ചിലേക്ക് ആഴ്ത്തികുത്തിയ വേദനയില്‍ നിന്ന് (അസൂയ എന്നു വിളിക്കാം)ഒരു രോദനം:
കൊള്ളാലോ വീഡിയോ പടം.
വീഡിയോ ആശംസകള്‍.

കരീം മാഷ്‌ said...

കൊതിപ്പിക്കല്ലെ ദേവാ !
ഇന്നലെ ഞാന്‍ ദുബൈ കറാമയിലെ ലുലു ഇലക്ട്രോണികില്‍ ഒരു ക്യാമരക്കു വെണ്ടി തെരഞ്ഞതു രണ്ടു മണിക്കൂര്‍. അവസാനം ഒന്നിഷ്ടപ്പെട്ടു ( നമ്മുടെ ബ്ലോഗുഫോട്ടോഗ്രാഫുപുലികള്‍ പറഞ്ഞ “കോണ്‍ഫിഗ്രേഷന്‍” അടുത്തു നില്‍കുന്നത് 10 മെഗാ പിക്സിലലുള്ളത്. വില കെട്ടപ്പോള്‍ അടുത്ത പ്രാവശ്യമാകാമെന്നു കരുതി.
എന്റെ ചെക്കും മാറും

Unknown said...

ദേവാ,

സോണിടെ ഹാര്‍ഡ്‌ ഡ്രൈവ്‌ മോഡല്‍ എസ്‌.ആര്‍ 100 ആണോ?

ഞാനും ഒരു വീഡിയോകോണ്‍ നോക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി.

കുറുമാന്‍ said...

അപ്പോ ഇനി മുതല്‍ കൂടുതല്പോട്ടങ്ങള്‍ ഇറക്കാനുള്ള തയ്യാറെപ്പാണല്ലെ. പോരട്ട്, പോരട്ട്

evuraan said...

വാങ്ങുന്ന നിമിഷത്തില്‍ വാങ്ങിയ മോഡല്‍ ഒബ്സലീട്ട് (തത്തുല്യ‌‌‌നായ മലയാളം വാക്കെന്താണോ? പഴഞ്ചന്‍? ) ആകുന്ന പ്രതിഭാസം ഇലക്ട്രോണിക്‍ സാമഗ്രികളുടെ മാത്രം പ്രത്യേകത ആകുന്നു..!

ഒബ്‌സലീട്ട് ആകാത്ത, വന്നതും, ഇനി വരാനിരിക്കുന്നതുമായ എല്ലാ ഫീച്ചറോടും കൂടിയ ഒരെണ്ണത്തിനായി ഞാനും കാത്തിരിക്കുന്നു..!

കാളിയമ്പി said...

അപ്പോളിനി നാട്ടില്‍ പോകുമ്പോള്‍ കൊല്ലം ബ്ലോഗിന് ദേവേട്ടന്‍ വക പടങ്ങള്‍ ഇതില്‍ നിന്നായിരിയ്ക്കും അല്ലേ..
:)
SLR എവിടേ..?

nalan::നളന്‍ said...

മൂന്നാലു വര്‍ഷം മുന്‍പൊരെണ്ണം വാങ്ങിയിരുന്നു. ഇപ്പോള്‍ വേണ്ടിയിരുന്നുല്ലെന്നു തോന്നുന്നു (ഇത് സാധനത്തിന്റെ കുഴപ്പമല്ല,എന്റെ തന്നെ, മടി കൂടെപ്പിറപ്പാണെ)!!!

ഷൂട്ട് ചെയ്യാനൊക്കെ രസാ, പിന്നത്തെക്കാര്യങ്ങള്‍, അതിനു സമയം കൂടി വേണം. അതില്ലാത്തവര്‍ ഇങ്ങനൊരു ഇന്വെസ്റ്റ്മെന്റിനു മുതിരാതിരിക്കുന്നതാണു നല്ലതെന്നാണെന്റെ അനുഭവം.

ഒരുപക്ഷെ നാളെ ഉപകരിച്ചേക്കും..

ഏതായാലും അഭിനനന്ദനങ്ങള്‍. ദേവനിതു പ്രയോജനീഭവിക്കട്ടെ.

Siju | സിജു said...

ദേവേട്ടാ..
അപ്പോ തുടങ്ങുകയല്ലേ...

Rasheed Chalil said...

ദേവേട്ടാ... അപ്പോ പോട്ടം പിടുത്തം തുടങ്ങിയല്ലേ...

ഓടോ : ഞാനും ക്യാമറ വാങ്ങാന്‍ തീരുമാനിച്ചു.

മുസ്തഫ|musthapha said...

ദേവേട്ടാ അഭിനന്ദനങ്ങള്‍ (എനിക്ക് ധൈര്യായിട്ട് അഭിനന്ദിക്കാലോ... കാശ് കൊടുത്തത് ദേവേട്ടനല്ലേ) :)


ഒ.ടോ: പടം പിടുത്തത്തില്‍ ഞാന്‍ വക്കാരിയുമായി ഒരങ്കത്തിനുള്ള പുറപ്പാടിലാ... വക്കാരി പച്ചാളത്തിനാ ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നത്... അതിലിടക്കിനി ദേവേട്ടന്‍ കയറി ഒടക്ക് വെക്കരുത് :))

Anonymous said...

ദേവേട്ടാ‍ ഇതിന്റെ സ്പെസിഫിക്കേഷന്‍ ഒന്നു പറയാവോ ..സൈഡ് കണ്ടിട്ട് ഇതു ഡയറക്റ്റ് ഡി.വി.ഡി റൈറ്റിങ്ങ് മോഡല്‍ ആണെന്നു തോന്നുന്നു...ദേവേട്ടന്‍ ഇത്രയും ആലോചിച്ചതല്ലേ...കോസ്റ്റ് ഇഫക്ടീവായിരിക്കും...ഞങ്ങള്‍ അത്രയും കുറച്ച് ആലോചിച്ചാമതിയല്ലോ ?

ദേവന്‍ said...

വക്കാരിയേ, കണക്കൊന്നും കൂട്ടിയിട്ട്‌ ഒരറ്റമെത്തിയില്ല. ഈ ഇമ്പള്‍സ്‌ എന്നു പറയുന്ന പള്‍സിന്റെ പുറത്തങ്ങ്‌ നടന്നതാ.

പണിക്കര്‍മാഷേ,
ഉദ്ദേശം ഒരു കൊല്ലം ഇരുന്നാലോചിച്ചു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വച്ച്‌ ഒരസ്സല്‍ ജാഥത്തല്ല് കണ്ടപ്പോ ഒരു ക്യാമറ കൈയിലുണ്ടെങ്കില്‍ എന്നു തോന്നി. ഇത്രേം കാലം ആലോചിച്ചിട്ട്‌ തല പുകഞ്ഞതല്ലാതെ ഒരു തീരുമാനമായില്ലല്ലോ എന്ന് നിരാശ മൂത്തപ്പോ "എന്തരോ വരട്ട്‌" എന്നുവച്ച്‌ ഇതിനു പോയി.

സതീഷേ, ഞാനും കുത്തിയിരുന്ന് രണ്ടു ദിവസം കാറ്റലോഗൊക്കെ പഠിച്ചു. ഇല്ലേല്‍ സെയിത്സ്മാന്മാര്‍ നമ്മളെ അവരു തെളിച്ച വഴിയേ നടത്തിക്കളയും.

സൂ, ക്യാമറ പാന്‍ ചെയ്ത വഴി സൂ ഫ്രെയിമീന്നു പുറത്തായിപ്പോയി. ടേക്ക്‌ 2 - ഒന്നൂടെ ചിരിക്കു.

അനംഗാ,
മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു എന്ന സിനിമയില്‍ ജഗതി "ഭഗവാനേ ഇവള്‍ക്കും കാമുകനോ" എന്ന് അതിശയിച്ചപോലെ എന്നോടും അസൂയയോ!

കരീം മാഷേ,
നൂറേല്‍ നൂറു ശതമാനം വില-ഗുണം-മണം ഒത്തില്ലെങ്കില്‍ വാങ്ങരുതെന്നാണു എന്റെയും അഭിപ്രായം, ഒരു ദിവസം കഴിയുമ്പോ അടുത്ത മോഡല്‍, കുറഞ്ഞ വിലയില്‍ ഇറങ്ങും

യാത്രാമൊഴിയേ,
ഹാര്‍ഡ്‌ ഡിസ്ക്‌ ക്യാം വാങ്ങാനായിരുന്നു ആദ്യം പ്ലാന്‍, പിന്നെയാണു മനസ്സിലായത്‌ (ഇവിടെ)നിലവിലുള്ള ഹാര്‍ഡ്‌ ഡിസ്ക്‌ ക്യാമറകള്‍ക്ക്‌ 2 മെഗാ പിക്സലിനപ്പുറം സ്റ്റില്ല് എടുക്കാന്‍ കഴിവില്ലെന്ന്. അങ്ങനെ
അതിലുള്ള താല്‍പ്പര്യം പോയി. റ്റു ഇന്‍ വണ്‍ ആണ്‌ ആത്യന്തികമായി ഞാന്‍ വാങ്ങാന്‍ ഉദ്ദേശിച്ചത്‌. പോരെങ്കില്‍ മെമ്മറി കാര്‍ഡ്‌ വഴി ഒരു ജിബി വരെ ഇതിലും ഇടാം- ഇത്‌ DCR-DVD-905E

കുറുമാനേ, ഞാന്‍ തയ്യാറെടുത്ത കാര്യങ്ങളെല്ലാം ചെയ്തെങ്കില്‍ എന്തെല്ലാം ഈ ലോകത്ത്‌ നടന്നേനെ!

എവൂരാനേ
ഒബ്സലീട്ട്‌ ആയാലും ഇല്ലെങ്കിലും ഇനി ഇതേല്‍ തന്നെ എന്റെ കളി. ഒന്നൂടെ താങ്ങൂല്ല കീശ!

അംബിയേ,
എസ്‌ എല്‍ ആര്‍ ഇനി വാങ്ങണേല്‍ ഒന്നുകില്‍ ഇവിടത്തെ ലെക്സസ്‌ റാഫിള്‍, ഡ്യൂട്ടി ഫ്രീ മില്യണയര്‍ എന്നിവയോ നാട്ടിലെ ഭൂട്ടാന്‍, റോയല്‍ ഭൂട്ടാന്‍, ഭൂട്ടാന്‍ രാജാ, ഭൂട്ടാണ്‍ റാണി, കൂട്ടാന്‍ ഭരണി എന്നിവയോ എനിക്കടിക്കണം.

നളോ,
കാശുമുടക്കിപ്പോയല്ലോ എന്ന ആധിയിലെങ്കിലും എന്തെങ്കിലും തുടങ്ങുമാരിക്കും.

സിജുവേ,
ദാ തൊടങ്ങുവാ ഞാന്‍.

ഇത്തിരിയേ,
വീട്ടില്‍ ഇരുന്നു മൊത്തം ആലോചിച്ച്‌ തീരുമാനിച്ച്‌ കടയില്‍ പോകണേ, അല്ലെങ്കില്‍ ഒന്നുകില്‍ നമ്മള്‍ സെയിത്സ്മാന്‍ പറയുന്നത്‌ വാങ്ങും അല്ലെങ്കില്‍ വാങ്ങാതെ തിരിച്ചു പോരും, ഞാന്‍ അനുഭവസ്ഥനാ.

അഗ്രജാ,
പടങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടു വരുന്നുണ്ട്‌, വക്കാരിയെ മാത്രമല്ല, ഒരുമാതിരി എല്ലാരേം കടത്തി വെട്ടാന്‍ അഗ്രജനു പറ്റും.

അന്‍വറേ,
കുറേ ആലോചിച്ചെങ്കിലും ഒരറ്റവും എത്തിയിട്ടല്ല അരിശം കേറിയിട്ടാ ഞാന്‍ വാങ്ങിച്ചത്‌, അതുകൊണ്ട്‌ ഇതൊരു ബുദ്ധിപൂര്‍വ്വമായ തീരുമാനമാണെന്ന് വിചാരിക്കരുതേ.
ക്യാമറ
സ്പെസിഫിക്കേഷന്‍ ദാ ഇങ്ങനെ:
model -sony DCR-DVD-905E
Video compression MPEG2/3
image compression JPEG
Audio compression Dolby5.1
video signal PAL/NTSC/CCIRstd
recording- DVD 8cm & memory card (512mb as part of bundle)

viewfinder- electric(color)
image 5.9 mm CMOS sensor
4 mega pixe; (2304*1728)
lens Carl Zeiss Vario Sonnar (30mm)
zoom - optical 10X, digital 120x
LCD screen 8.8 cm (16:9)
weight 540 gram (without disc & battery)

battery li-iron NP-FP71 (80 gram)

(ലെന്‍സ് കാള്‍ സെയിസ് വേണ്ടെന്നു വച്ചാല്‍ 120 യൂ എസ് ഡോളറെങ്കിലും കുറഞു കിട്ടും)

Unknown said...

ദേവേട്ടാ,
ആ കൂട്ടാന്‍ ഭരണി പ്രയോഗം അലക്കിപ്പൊളിച്ചു. :-)

ഓടോ: ഇവിടെ വന്നു പലവട്ടം. ഒരെണ്ണമടിച്ച് മടങ്ങിപ്പോവാറാണ് പതിവ്. ഡെസ്പാരിഷ്ടം ഒരു പൈന്റേയ്.. അപ്പൊ കണ്‍ഗ്രാഗ്രുലേഷന്‍സ് :)

Anonymous said...

ദേവേട്ടാ....ഞാനൊരു പുതിയ ആളാ...ജോലി പടം പിടുത്തം,നിങ്ങള്‍ കുറേ പുലികള്‍ടെ ഇടയിലേക്ക്‌ വരുവാന്‍ താല്‍പ്പര്യപ്പെടുന്നു....കൂടെ കൂട്ടാമോ ???