Thursday, December 28, 2006

കൈപ്പള്ളി



[ബ്ലോഗിനെക്കുറിച്ചല്ല, ബ്ലോഗന്മാരെക്കുറിച്ച്‌ ഒരു സീരിയല്‍ എഴുതാനുള്ള ശ്രമത്തിലാണ്‌. മിക്കവാറും ഞാന്‍ ഇഷ്ടമ്പോലെ വാങ്ങിക്കൂട്ടും! എന്തരോ വരട്ട്‌ ആദ്യത്തെ ഭാഗം ഞാന്‍ ദാ പബ്ലിഷി. ]

നിഷാദ്‌ ഹുസൈന്‍ ലബ്ബ കൈപ്പള്ളി എന്ന ബ്ലോഗറെ വളരെ കുറച്ചു കാലം മാത്രമേ ആയുള്ളു ഞാന്‍ പരിചയപ്പെട്ടിട്ട്‌. വളരെക്കുറച്ചു മാത്രമേ പരിചയപ്പെട്ടുള്ളു എന്നും പറയാം.

കൈപ്പള്ളി എന്ന ഭാഷാസ്നേഹിയെ പെട്ടെന്നു മനസ്സിലാവും. കൈപ്പള്ളി എന്ന ഫൊട്ടോഗ്രാഫറെ അതിലും എളുപ്പം മനസ്സിലാവും. അഞ്ചു മിനുട്ട്‌ ഇടപഴകിയാല്‍ റാസല്‍ ഖോറിലെ ഫ്ലാമിംഗോക്കുഞ്ഞുങ്ങള്‍ "എന്റെ സ്വന്തം മക്കളാ"ണെന്നു പറയുന്ന പക്ഷിസംരക്ഷകനെയും കണ്ടെത്താം.

നിഷാദെന്ന ബിസിനസ്സുകാരനെയും ഗൃഹനാഥനെയും എനിക്കു തീരെ പരിചയമില്ല.

തിരുവനന്തപുരം ആക്സന്റില്‍ (സോറി സ്വരാഘാതം, വക്കാരി വെട്ടല്ലേ, പ്ലീസ്‌)കൊല്ലം ഭാഷ മിക്സ്‌ ചെയ്ത സംസാരം കേട്ടാല്‍ നാട്ടിലൊരാല്‍ത്തറയിലോ ആര്‍ട്ട്സ്‌ ക്ലബ്ബിലോ സായാഹ്നങ്ങള്‍ ചിലവിട്ടില്ലെന്ന് തോന്നുകയേയില്ല. എന്നാല്‍ നമ്മള്‍ അംഗീകരിച്ച അല്ലെങ്കില്‍ ആലോചിക്കേണ്ടതുണ്ടെന്നു കരുതാത്ത പലതിലും കൈപ്പള്ളിക്കു കല്ലുകടിക്കുമ്പോല്‍ മറിച്ചും തോന്നും.
മനസ്സിലാക്കാന്‍ അല്ലെങ്കില്‍ അംഗീകരിക്കാന്‍ പ്രയാസം കൈപ്പള്ളിയെന്ന റെബലിനെയാണ്‌. compare, contrast, append, revise എന്ന രീതിയില്‍ കാര്യങ്ങളെ കാണുന്ന എനിക്ക്‌ കൈപ്പള്ളിയുടെ റിബല്‍ സമീപനങ്ങളിലും നിരീക്ഷണങ്ങളിലും നല്ലൊരു ശതമാനം വിയോജിപ്പാണ്‌. എന്നാല്‍ "കേരള ചരിത്രമെഴുതിയവര്‍ അപ്പടി തെറ്റു പറഞ്ഞിരിക്കുന്നു. വിശ്വാസം പോരാഞ്ഞു ഞാന്‍ UCLA ലൈബ്രറി സൂക്ഷിച്ചിരിക്കുന്ന പുരാതന കപ്പല്‍ ലോഗുകള്‍ പരിശോധിച്ചു ഇന്നത്‌ കണ്ടെത്തി" എന്നു പറയുന്ന കൈപ്പള്ളിയിലെ "ഫയങ്കര നാച്ചുറല്‍" റെബലിനെ അംഗീകരിക്കാതിരിക്കാനാവില്ല.

രത്നച്ചുരുക്കം: കൈപ്പള്ളി ഒരു "ഭയങ്കര" ഉരുപ്പടി തന്നപ്പോ.

27 comments:

ദേവന്‍ said...

ബ്ലോഗന്മാരെക്കുറിച്ച്‌ ഒരു സീരിയല്‍ എഴുതാനുള്ള ശ്രമത്തിലാണ്‌. മിക്കവാറും ഞാന്‍ ഇഷ്ടമ്പോലെ വാങ്ങിക്കൂട്ടും! എന്തരോ വരട്ട്‌ ആദ്യത്തെ ഭാഗം ഞാന്‍ ദാ പബ്ലിഷി

ദിവാസ്വപ്നം said...

തേങ്ങാ വലുതൊന്ന്... ഠേ...

നല്ല തുടക്കം. എല്ലാ ആശംസകളും. പെട്ടെന്ന് പെട്ടെന്ന് പോരട്ടെ...

വിഷ്ണു പ്രസാദ് said...

വാങ്ങിക്കൂട്ടാനുള്ള തുടക്കം കൊള്ളാം.കൈപ്പള്ളിയേ...ദേ ഈ ദേവേട്ടന്‍...

Mubarak Merchant said...

ദേവ്...
കൈപ്പള്ളിയെക്കുറിച്ചുള്ള വിവരണം നന്നായി.
ഇങ്ങനെ ഓരോരുത്തരെക്കുറിച്ചും മനസ്സിലുള്ളതെഴുതൂ..
ദേവേട്ടന്റെ പുറം നൊന്താലും കാര്യങ്ങള്‍ കാര്യങ്ങളായി മനസ്സിലാക്കാമല്ലോ!
ബെസ്റ്റ് വിഷസ്.

nalan::നളന്‍ said...

ഇങ്ങനൊരു സീരീസ് ഞാനും മനസ്സില്‍ കരുതിയതാണു, ഒരെണ്ണം എഴുതിയും വച്ചിരുന്നു. അപ്പോഴേക്കും അതടിച്ചു മാറ്റി. :)

കൈപ്പള്ളിയെപ്പോലെ മുഖം നോക്കാത്ത വിമശനങ്ങള്‍ നടത്തുന്നവരോടെനിക്കു ബഹുമാനമാണുള്ളത്. വിനയത്തിന്റെ കാപട്യം കൈപ്പള്ളിക്കാവശ്യമില്ല, അതാണദ്ദേഹത്തിനെ ചിലര്‍ക്കു സ്വീകാര്യനല്ലാതാക്കുന്നതും, മറിച്ചു ചിലരെ ആകര്‍ഷിക്കുന്നതും.

വിശ്വപ്രഭ viswaprabha said...

വെറുതെയല്ല, ഇത്രയും ദൂരം താണ്ടി വന്ന് ഞാനന്ന് ഈ പുന്നാരക്കുട്ടന് ഒരുമ്മ കൊടുത്തത്.

Anonymous said...

എന്റെ നമ്പര്‍ എപ്പോള്‍ വരും?

പരാജിതന്‍ said...

കൈപ്പള്ളിയുടെ കഴിവുകളും താല്‌പര്യങ്ങളും ആരിലും കൗതുകവും ആദരവുമുണ്ടാക്കും. വളരെ അപൂര്‍വ്വമായ ഒരു വ്യക്തിത്വമാണ്‌ അദ്ദേഹത്തിന്റേതെന്ന് തോന്നിയിട്ടുണ്ട്‌, ബ്ലോഗ്‌ വായിക്കുമ്പോഴും ചിത്രങ്ങള്‍ കാണുമ്പോഴും മലയാളം പഠിച്ച കഥ മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കുമ്പോഴുമൊക്കെ.

പിന്നെ, ആര്‍ജ്ജവം കൂടുതലുള്ള മനുഷ്യര്‍ക്ക്‌ ചെറിയ ചെറിയ കാപട്യങ്ങള്‍ കണ്ടാല്‍ പോലും ഈര്‍ഷ്യ തോന്നുന്നത്‌ സ്വാഭാവികം. കൈപ്പള്ളി ചിലപ്പോഴൊക്കെ റെബല്‍ ആകുന്നതിന്റെ കാരണവും അതു തന്നെയാണെന്നു തോന്നുന്നു.

Promod P P said...

കൈപ്പള്ളിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വഴി തുറന്നതിനു നന്ദി..

(ഞാനും എഴുതും അധികം താമസിയാതെ ഒരാളെക്കുറിച്ച്.. ആദ്യം ഫാല്‍ക്കണ്‍ ആയും പിന്നെ മീശ ആയും മീശാഹാജിയായും ആദ്യം കേരളാ ചാറ്റിലും പിന്നെ മലയാളവേദി ചാറ്റിലും ഒക്കെ കഴിഞ നാലഞ്ച് കൊല്ലങ്ങളായി( കൊല്ലത്തുകാരന്‍ തന്നെ) നിറഞ്ഞു നില്‍ക്കുന്ന ഒരു ഫീകര വ്യക്തിത്വത്തെക്കുറിച്ച്)

myexperimentsandme said...

ഇതടിപൊളി. ഇക്കാസ് പറഞ്ഞതുപോലെ ദേവേട്ടന്റെ പുറം പൊളിഞ്ഞാലെന്താ (ഉന്നം നോക്കി പൊളിക്കാന്‍ ഇത്തിരി പാടാണെങ്കിലും-പ്രത്യേകിച്ചും പലര് ചേര്‍ന്ന് പൊളിക്കുമ്പോള്‍), അങ്കവും കാണാം, താളിയുമൊടിക്കാം, ആള്‍ക്കാരെപ്പറ്റി അറിയുകയും ചെയ്യാം :)

കൈപ്പള്ളിയെപ്പറ്റിയുള്ള വിവരണം നന്നായി. വായിച്ച് വന്നപ്പോള്‍ പെട്ടെന്ന് തീര്‍ന്നുപോയതുപോലെ.

ഹെന്റെ ദേവേട്ടാ, ആക്സന്റിന്റെ കാര്യം പറഞ്ഞ് എന്നെ ഇനിയും പീഢിപ്പിക്കരുതേ. ഞാന്‍ ഗാര്‍ഹിക പീഢന നിരോധന പ്രകാരം ബ്ലോഗേഴ്സ് കോടതിയില്‍ മനനഷ്ടത്തിന് കേസ് കൊടുക്കുമേ :)

തഥാഗതാഗത്‌ജി പറഞ്ഞത് ആരെപ്പറ്റിയാണെന്ന് ആദ്യം ഇത്തിരി കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു.

ബോബി കൊട്ടാരക്കരയാണോ എന്നാണ് ആദ്യം തോന്നിയത്. പിന്നെയാ ഓര്‍ത്തത്, പുള്ളി മരിച്ചുപോയല്ലോ എന്ന്. പിന്നെ കുറെ നേരം കൂടി ആലോചിച്ചു... പിടികിട്ടി.

കൊല്ലം തുളസി :)

(അപ്പോള്‍ ആദ്യം പുറം പൊളിയുന്നത് എന്റെ തന്നെ?)

വേണു venu said...

കൈപ്പള്ളിയെപ്പറ്റിയുള്ള വിവരണം മനോഹരം.
സീരിയലിനു് സര്‍വ്വ വിധ മംഗളാശംസകളും നേരുന്നു.

Promod P P said...

അയ്യോ
വക്കാരി സംഭവം ആകെ കുളമാക്കി
ഞാന്‍ ഉദ്ദേശിച്ച ആള്‍ കൊല്ലം തുളസിയെ പോലെ പരുക്കനല്ല ബോബി കൊട്ടാരക്കരയുടെ അത്ര തമാശക്കാരനുമല്ല.. ആളെ വേണെങ്കില്‍ ചൂണ്ടി കാണിയ്ക്കാം ..

പുള്ളി said...

നല്ല സംരംഭം ദേവേട്ടാ...കൈപ്പിള്ളിയുടെ പടം ചുരുട്ടി വെച്ചത്‌ എടുത്ത്‌ സ്കാന്‍ ചെയ്തപോലെയുണ്ടല്ലോ.. അതോ ഇന്നലെ കണ്ട ഫോടോഷോപ്പ്‌ ബ്ലൊഗിലൊക്കെ പോയിരുന്നോ?

sreeni sreedharan said...

ദേവേട്ടാ നന്നായിരിക്കുന്നൂ..
സീരീസിന് ആശംസകള്‍.
കൈപ്പള്ളിയദ്ദേഹത്തെപ്പറ്റിയെഴുതിയത് സത്യം തന്നെ.
കൈവക്കുന്ന മേഘലകളിലെല്ലാം പ്രകടിപ്പിക്കുന്ന് വ്യത്യസ്ത്ഥതയും അര്‍പ്പണമനോഭാവവും എന്നെയും പൽപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്.
(ആ കൊടുത്ത ഉമ്മേല്‍ അഞ്ചു ശതമാനം റോയല്‍റ്റി എനിക്ക് തരോ? ;)

ബിന്ദു said...

കൊള്ളാം കൊള്ളാം. പക്ഷേ ഇടയ്ക്കു വച്ചു നിര്‍ത്തരുത് ട്ടോ. എല്ലാവരേയും പറ്റി വേണം.
അടുത്തത് വക്കാരി തന്നെ ആയിക്കോട്ടെ, അല്ലെ വക്കാരി? റെഡിയല്ലേ? :)

myexperimentsandme said...

എന്നെപ്പറ്റി ഇപ്പോള്‍ തന്നെ എഴുതിക്കഴിഞ്ഞല്ലോ ബിന്ദൂ ഇവിടുണ്ട് :) (തല്ലരുത്, അപേക്ഷയാണ്-പതാലി സ്റ്റൈലില്‍ ഒന്ന് വിരട്ടിവിട്ടാല്‍ മതി)

ഞാന്‍ കൈവെക്കാത്ത മേഖലകളില്ല എന്നത് എന്നെ കൈവെക്കാത്ത മേഖലകളൊന്നും തന്നെ എന്റെ മേലില്ല എന്നൊന്ന് തിരുത്തേണ്ടി വരും.

ആദ്യകൈ മിക്കവാറും ദേവേട്ടനും തഥാഗതാഗത്‌ജിയും കമ്പൈന്‍ഡായിട്ടായിരിക്കും :)

ബിന്ദു said...

അപ്പോള്‍ ഈയിടെ വക്കാരി ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു അല്ലെ? :)
(ഇവിടെ ഓഫ് അടിക്കുന്നതിന് ദേവന്‍ ചെവിക്കു പിടിക്കാന്‍ വന്നാല്‍ ഞാന്‍ ഓടും.:))

myexperimentsandme said...

ഞാന്‍ ഈയിടെയും സിനിമയിലഭിനയിച്ചോ? എനിക്ക് വയ്യ. ആദ്യാഭിനയം കഴിഞ്ഞ് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്തതു കാരണം ബിന്ദു പറഞ്ഞ സിനിമയേതാണെന്ന് പിടികിട്ടിയില്ല. ആറ്റന്‍ ബോറന്റെ പടമാണോ ഇനി? :)

ദേവേട്ടാ, ഈ ഓഫൊക്കെ കാണുമ്പോള്‍ ദേവേട്ടന് സ്വരാഘാതം ഉണ്ടാകുന്നുണ്ടെങ്കില്‍ ആ സൂറി (കഃട് സ്വാര്‍ത്ഥന്‍).

ബിന്ദു said...

അപ്പോ ലഗെ രഹോ യില്‍ ആരാ? അറിയാതെ അഭിനയിച്ചതാണോ? :)

myexperimentsandme said...

വോ, അപ്പഡിയാ... പുടികിട്ടി... പുടികിട്ടി.

സര്‍ക്യൂട്ട്, സര്‍ക്യൂട്ട് :)

കൊരവട്ടി

Santhosh said...

കൊള്ളാം ദേവാ. അല്പം കൂടി വിശദമായിട്ടെഴുതിയാലും വിരോധമില്ല. നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ക്ക് വ്യക്തിപരിചയത്തിനുതകുമല്ലോ.

അനംഗാരി said...

ദേവാ വക്കാരിയെ കുറിച്ചെഴുതുമ്പോള്‍ എങ്ങനാ ആനയുടെ മുന്‍‌ഭാഗം കാണിക്കുമോ അതോ പിന്‍ ഭാഗം കാണിക്കുമൊ?

Kaippally said...

ദേവരാഗം:
അണ്ണനെടുത്ത എന്റ പടം വീട്ടുകാരി കണ്ടിറ്റ് എന്നെ വഴക്ക് പറയണ്‍ അണ്ണ.

പടത്തില്‍ എനിക്ക് ഫയങ്കര ദുകം. ഇത് എപ്പഴെടുത്തത്?

Anonymous said...

ഇത് നല്ല പരിപാടിയാണല്ലോ. ആശംസകള്‍.

കൈപ്പള്ളി, ദുഖിച്ചിരിക്കുന്നതായിരുന്നോ? ഞാന്‍ വിചാരിച്ചു എന്തോ ചിന്തയില്‍ മുഴുകിയിരിക്കുകയാണെന്ന്. :)

Unknown said...

ദേവേട്ടാ,
നല്ല സംരംഭമൊക്കെത്തന്നെ പക്ഷെ അമേരിക്കക്കാരെയോ സൌത്താഫ്രിക്കക്കാരെയോ പറ്റി എഴുതുന്നതല്ലേ ആരോഗ്യത്തിനുത്തമമായി കാണപ്പെടുന്നത്? അടിഅലഭ്യലഭ്യശ്രീയോഗം ലഗ്നവശാല്‍ ലഭ്യമായി നോം കാണുന്നു.

ഓടോ: ദേവേട്ടാ,കര്‍പ്പൂരാദി തൈലം + കൊട്ടം ചുക്കാദി തൈലം സമം ചേര്‍ത്ത് ചെറുചൂടാക്കി ഉഴിഞ്ഞ് പിടിപ്പിയ്ക്കുന്നത് താഡനജന്യനീരിന് നല്ലതത്രേ. ഒന്നുമുണ്ടായിട്ടല്ല, ആയുരാരോഗ്യത്തില്‍ മെന്‍ഷന്‍ ചെയ്തോട്ടെ എന്ന് കരുതി പറഞ്ഞതാ. :-)

കുറുമാന്‍ said...

കലേഷിനെ വിട്ടു വന്നതും ബ്ലാങ്കറ്റിന്റെ ഉള്ളില്‍ കയറിയതാ (പനി എന്നെ പേടിപ്പിക്കാന്‍ നോക്കിയതാ) - ഇന്ന് 2006 നെ യാത്രയയക്കാതിരിക്കുന്നതെങ്ങിനെ? 2007 നെ സ്വാഗതം ചെയ്യാതിരിക്കുന്നതെങ്ങിനെ? അതിനു തയ്യാറായികൊണ്ട് ബ്ലാങ്കറ്റില്‍ നിന്നും പുറത്തിറങ്ങി പിന്മൊഴിയില്‍ കൂടെ ഒന്നു ചുറ്റിതിരിയുമ്പോഴല്ലെ, ദേവേട്ടന്‍ ഇങ്ങ്നേം ചിലതെല്ലാം തുടങ്ങിയത് അറിഞ്ഞത്.

അഭിനന്ദനങ്ങള്‍

Anonymous said...

ദേവേട്ടാ നല്ല ആശയം തന്നെ!
കൈപ്പള്ളി റെബലായിരിക്കുന്നത് ഏറെപ്പേര്‍ക്ക് ഗുണമായിരിക്കുന്നു.
എല്ലാവരും റെബലായാല്‍ കൈപ്പള്ളിക്കെന്തു വില?
ആര്‍ജ്ജവം, ആതമാര്‍ത്ഥത, സത്യസന്ധത, വിജ്ഞാന സമ്പാദത്തിനുള്ള അശ്രാന്ത പരിശ്രമം ( ഇത് കൈപ്പള്ളിയുടെ കയ്യിലിരുപ്പുകള്‍ വായിച്ചപ്പോള്‍ മാത്രം തോന്നിയ വസ്തുതകളാണ്) ഇവയൊക്കെ കൈപ്പള്ളിയെ വേറിട്ടു നിര്‍ത്തുന്നു.