Saturday, December 23, 2006

ആശംസകള്‍




2007 ഈ ഭീമന്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന അവസാനവര്‍ഷം. ഒരു വര്‍ഷം കൂടി കഴിയുന്നതോടെ Burj Dubai ഒന്നാം സ്ഥാനത്തെത്തുന്നു. ഓരോ വര്‍ഷവും മുന്നത്തേതിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതും കൂടുതല്‍ നല്ലതും കൂടുതല്‍ ആനന്ദകരവും കൂടുതല്‍ നന്മ നിറഞ്ഞതും ആകട്ടെ ലോകം.

നാളെ വിദ്യയുടെ പിറന്നാള്‍. പിറന്നാളുകാരിയേയും കൊണ്ട്‌ രാത്രി ദുബായി സെന്റ്‌ മേരീസില്‍ പോയി പിറന്നാളുകാരനെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ ഞങ്ങള്‍ രണ്ടും രണ്ടിടത്തായതുകൊണ്ട്‌ പോകാന്‍ തോന്നുന്നില്ല. ഇവിടെയിരുന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. നല്ലതുവരട്ടെ.

ബൂലോഗര്‍ക്കെല്ലാം ക്രിസ്ത്മസ്‌, ഈദ്‌, നവവത്സരാശംസകള്‍!

20 comments:

Unknown said...

ദേവാ,
വിദ്യയ്ക്ക് ഞങ്ങളുടെ വക ജന്മദിനാശംസകള്‍ അറിയിക്കുക!
ഒപ്പം രണ്ടാള്‍ക്കും ക്രിസ്തുമസ് നവവത്സരാശംസകളും നേരുന്നു.

നാട്ടില്‍ പോകാറായോ?

myexperimentsandme said...

ദേവേട്ടാ, പിറന്നാള്‍, ക്രിസ്തുമസ്, നവവത്സരാശംസകള്‍.

വിശ്വപ്രഭ viswaprabha said...

ക്രിസ്ത്മസ്, ക്രിസ്ത്മസ്സ്, ക്രിസ്ത്‌മസ്സ്, ക്രിസ്തു്മസ്സ്
ക്രിസ്സ്മസ്സ്,ക്രിസ്മസ്, ക്രിസ്സ്മസ്സ്
സോറി. ടെസ്റ്റിയതായിരുന്നു.ടെസ്‌റ്റ്,ടെസ്ര്ര്, ടെസ്‌ററ്,ടെസ്‌റ്റ്‌,ടെസ്ട്,ടെസ്ററ്, टॆस्ट,टॆसट,

ഓക്കെ, ഓക്കെ, ആശംസകള്‍ തീര്‍ച്ചയായും.

അനംഗാരി said...

വിദ്യക്ക് പിറന്നാളാശംസകള്‍...
നന്മകള്‍ നിറഞ്ഞ പുതിയ ലോകം ഉണ്ടാവട്ടെ.

ദിവാസ്വപ്നം said...

സാര്‍,

ഹാപ്പി ക്രിസ്തുമസും ഈദും, പിന്നെ, കുല്ലു ആം വ അന്‍‌തും ബി ഖൈറ്-ഉം. (ഹി ഹി അവസാനത്തേത് ഒരു സ്ഥലത്ത് നിന്ന് അടിച്ചുമാറ്റിയതാണ്. ‘നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍‘ എന്നല്ലാതെ വല്ല അര്‍ത്ഥവും അതിനുണ്ടെങ്കില്‍ എനിക്ക് മെയില്‍ അയയ്ക്കുക, നമുക്ക് സെറ്റില്‍ ചെയ്യാം) :))

reshma said...

വിദ്യക്ക് ദ വെരി ബെസ്റ്റ്.

തണുപ്പന്‍ said...

അത്രക്കായോ

സ് ദെന്‍ റഷ്ഴ്ദേനിയെം വിദ്യാ !!

ഇ പസ്ദ്രാവ് ല്യായൂ സ് നോവിം ഗോദം, ഷ്ഴെലായൂ വ്സെ സ്ചാസ്ത്യ് !!

ദിവാസ്വപ്നത്തിന് അറബി പറയാമെങ്കില്‍ എനിക്ക് എന്ത് കൊണ്ട് റഷ്യനായിക്കൂടാ?

(ഞാനിവിടന്നും ഓടി )
>
>
>
>
>
>
>
>
തിരിച്ച് വന്നു.

വിദ്യക്ക് നന്മനിറഞ്ഞ ജന്മദിനാശംസകള്‍
ലോകം എന്നും നന്മകള്‍ കൊണ്ട് ഉയരങ്ങളിലേക്ക് കുതിക്കട്ടെ, വളരും തോറും നന്മകള്‍ മറക്കപ്പെടാതിരിക്കട്ടെ.

അത്യുന്നതങ്ങളീല്‍ മനുഷ്യനും അതിനും മീതെ ദൈവത്തിനും സ്തുതി .ഭൂമിയിലുള്ളവര്‍ക്കും ബഹിരാകാശത്തുള്ള സുനിതാ വില്യംസ് അടക്കമുള്ള എല്ലാ സന്മാനസര്‍ക്കും സമാധാനം. എല്ലാര്‍ക്കും ക്രിസ്മസ് ആശംസകള്‍

കരീം മാഷ്‌ said...

രണ്ടാള്‍ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍ നേരുന്നു.

വരും വര്‍ഷം നന്മ വര്‍ഷിക്കട്ടെ!

ദിവാസ്വപ്നം said...

തണുപ്പന്‍ said...
“സ് ദെന്‍ റഷ്ഴ്ദേനിയെം“

തണുപ്പാ, നാക്കു കുഴയുന്നുണ്ട്. ഞാന്‍ പച്ചയായതുകൊണ്ട് എനിക്കു മനസ്സിലായി.

(നാളത്തെ കഴിഞ്ഞ് ഉച്ചയ്ക്ക്, ഇതേമാതിരി ഞാനും റഷ്യനോ ഫ്രഞ്ചോ പറയാം. അപ്പോള്‍ എനിക്കും ഒന്ന് ചൂണ്ടിക്കാട്ടിത്തരാനാണ്, ഇപ്പോള്‍ ഇതു പറയുന്നത്)

ദേവ് ജീ, ഓഫിനു മാഫ്. ഇത് ഞാനല്ല, എന്റെ അപരനാണ്

:))

Kaippally said...

അണ്ണാ
"ഗോണ്ട്രാസ്റ്റ്" തീരെ ഇല്ലല്ലെ. എന്തരു് പറ്റി?
പിന്ന ബുര്‍ജ്‌ അല്‍ അറബ്‌ അല്ല അണ്ണ.

ബുര്‍ജ്ജ് ദുബൈ = (Dubai Tower)
ലവന്മാരു് കെക്കണ്ട.

എല്ലാരിക്കിം പറഞ്ഞതുപോലെ ക്രിസ്ത് മസ്സ് ആശംസകള്‍.

ദേവന്‍ said...

ആശംസകള്‍ എല്ലാം പാസ്സ്‌ ഓണ്‍ ചെയ്യാം.

യാത്രാ, ജനുവരി 20നു ആണു എന്റെ യാത്ര.
ടെസ്റ്റ്‌ ചെയ്തവര്‍ക്കും പലഭാഷകള്‍ പരൂക്ഷിച്ചവര്‍ക്കും വിജയമ്മ ഉണ്ടായെന്ന് പ്രതീക്ഷിക്കുന്നു.

കൈപ്പള്ളിയണ്ണാ, രാത്രി പന്ത്രണ്ടരക്ക്‌ ബുര്‍ജ്ജ്‌ എന്നു അടിച്ചപ്പോ അറിയാതെ അല്‍ അറബി കൂടെ വന്നതാ, ഇപ്പോ തെറ്റു തിരുത്തി. ക്ഷെമി ക്ഷെമി.

പെട്രോണാസിന്റെ പടം പിടിച്ചത്‌ മിനാരാ കോലാലമ്പൂരിന്റെ ഉച്ചിയില്‍ നിന്നാണേ, ജനാലക്കണ്ണാടിക്കകത്തൂടെ എടുത്തപ്പോ ഇങ്ങനെ ആയിപ്പോയി. (അല്ലാതെ ഞാന്‍ അതിവിദഗ്ദ്ധനായ ഒരു ഫോട്ടോഗ്രാഫര്‍ അല്ലാത്തതുകൊണ്ടോ എന്റെ ക്യാമറ മോശമായതുകൊണ്ടോ വൈറ്റ്‌ ബാലന്‍സ്‌ ചെയ്ത്‌ ബാലന്‍സ്‌ തെറ്റിയിട്ടോ ഒന്നും അല്ല! ഇതൊന്നുമല്ല , നിലത്തു നിന്നെടുത്ത പടം കാണണം, ഇവന്‍ പിസ്സാ ഗോപുരം പോലെ ചെരിഞ്ഞു നില്‍പ്പുണ്ട്‌)

സു | Su said...

വിദ്യയ്ക്ക് പിറന്നാളാശംസകള്‍.

ദേവനും കുടുംബത്തിനും നവവത്സരാശംസകള്‍.

Visala Manaskan said...

വിദ്യക്ക് എന്റെ ജന്മദിനാശംസകള്‍!

പള്ളിയില്‍ പോകാന്‍ കമ്പനിക്കാളില്ലെങ്കില്‍.. ഞാന്‍ വരാം. :) ഞാന്‍ മതിയെങ്കില്‍!

മുസ്തഫ|musthapha said...

വിദ്യയ്ക്ക് പിറന്നാളാശംസകളും ബാക്കി എല്ലാവര്‍ക്കും ക്രിസ്തുമസ്സ്, ഈദ്, പുതുവത്സരാശംസകളും.

സസ്നേഹം,

ലോകത്തിലെ ആദ്യത്തേതും ഇപ്പോള്‍ നിലവിലുള്ളതുമായ ദുബൈ ടവറിന്‍റെ (Dubai Tower)ആറാം നിലയില്‍ നിന്നും അഗ്രജന്‍ :)

Unknown said...

വിദ്യച്ചേച്ചിയ്ക്ക് പിറന്നാളാ‍ശംസകള്‍!
ദേവേട്ടനും ചുമ്മാതാശംസകള്‍! :-)

വിഷ്ണു പ്രസാദ് said...

ദേവേട്ടാ, ഈ വിദ്യ താങ്കളുടെ പത്നിയാവുമെന്ന് കരുതുന്നു..എനിക്കറിയാത്തതുകൊണ്ടാണേ...:)
എന്തായാലും എന്റെ വക ഒരു പിറന്നാളാശംസ കൂടി ഇവിടെ ഇരിക്കട്ടെ.താങ്കള്‍ക്കും കുടുംബത്തിനും
ക്രിസ്മസ് നവവത്സര ആശംസകള്‍ ...

വേണു venu said...

വിദ്യയ്ക്കു് ജന്മ്ദിനാശംസകളും താങ്കള്‍ക്കും കുടുംബത്തിനും
ക്രിസ്മസ് നവവത്സര ആശംസകളും നേരുന്നു.
സ്നേഹത്തൊടെ,
വേണു.

കുറുമാന്‍ said...

വിദ്യേച്ചിക്ക് പിറന്നാളാശംസകള്‍...

ഞാന്‍ കൊണ്ടു വന്ന ബുക്ക് ഇവിടെ ഉണ്ട് കേട്ടോ, ,ഞാന്‍ തരാം. വായിക്കാന്‍ ഇനിയും ബാക്കി.

യൂറോപ്പ് കഴിയും വരെ, വേറേ ഭാഷയുടെ സ്വാദീനം വേണ്ട എന്നു കരുതി വായന തത്കാലത്തേക്ക് നിറുത്തി വച്ചിരിക്കുന്നു.

ബിന്ദു said...

വിദ്യക്ക് പിറന്നാളാശംസകള്‍!!!
രണ്ടുപേര്‍ക്കും കൂടി ക്രിസ്തുമസ് ആശംസകള്‍!!! വഴക്കു കൂടാതെ വീതിക്കണം.:)

ദേവന്‍ said...

രത്സവവന ള്‍കസംശ‌ആ!
(നിങ്ങളെല്ലാം പറഞ്ഞ പിറന്നാളാശംസകള്‍ അറിയിച്ചപ്പോള്‍ വിദ്യ എല്ലാവര്‍ക്കും നന്ദിയും “നവവത്സര ആശംസകള്‍“ എന്നു തിരിച്ചു പറയാനും എന്നെയേല്‍പ്പിച്ചു. അങ്ങനെ തിരിച്ചു പറഞ്ഞതാണ് മുകളില്‍.

അത് കൂടാതെ ത്രിശ്ശിവപേരൂരില്‍ ഉമച്ചേച്ചിയുടെ വീട്ടില്‍ നിന്നും രണ്ടു ബ്ലോഗ്ഗ് കുടുംബങ്ങള്‍ ബൂലോഗര്‍ക്ക് നവവത്സരാശംസകള്‍ അറിയിക്കാന്‍ എന്നെ ശട്ടം കെട്ടിയിട്ടുണ്ട് ,ആരെന്നാല്‍: ശ്രീമതി അചിന്ത്യ, ശ്രീമാന്‍ അചിന്ത്യന്‍, ശ്രീമതി കല്യാണി, ശ്രീമാന്‍ കല്യാണ്‍ജി