Monday, November 27, 2006

ദില്‍ബന്‍+മടിപ്പുറം


ഇഞ്ചിപ്പെണ്ണ്‌ ഏവൂരാന്റെ ബ്ലോഗില്‍ ഇട്ട കമന്റ് കണ്ടപ്പോഴാ ഓര്‍ത്തത് ഈ പടത്തിന്റെ കാര്യം. ലാപ്ടോപ്പ് ഇല്ലാത്ത ബ്ലോഗന്റെ പടവും ഓടക്കുഴല്‍ ഇല്ലാത്ത കൃഷ്ണന്റെ പടവും കിട്ടാന്‍ വല്യേ പാടാ.
[ഐഷൂ റായിയെ ആരു പടം എടുത്താലും അത് കലക്കും എന്നു പറഞ്ഞപോലാ ദില്‍ബന്റെ കാര്യം. ഞാന്‍ കലക്കി!]

22 comments:

myexperimentsandme said...

എനിക്കാ ഇരിപ്പടം ഇഷ്ടപ്പെട്ടു. ദേവേട്ടനിരുന്നാല്‍ അതിനൊന്നുമില്ലെങ്കിലും ദില്ലബ്ബു ഇരുന്നാല്‍ താന്ന് താന്ന് താന്ന് താന്ന്....പിന്നെയൊന്ന് എണീക്കാനാ പാട് :)

Visala Manaskan said...

(ശൈലി: ചാന്ത് പൊട്ട്)

ഏഡാ ദില്‍ബാ..

കവിളില്‍ എന്താഡാ ബ്യൂട്ടി സ്പോട്ട് ഇടാഞ്ഞെ? സ്‌നേഹ്വൊള്ളോര് പറഞ്ഞ് കേള്‍ക്കാണ്ടിരുന്നാല്‍ മോനേ, ഈശ്വരന്‍ നിന്നെ ശപിക്കും.

evuraan said...

അഗ്രജന് പറഞ്ഞതു പോലെ “മാന്‍‌പേടയാണ്” ദില്‍ബന്‍ എന്നൊന്നുമില്ലെങ്കിലും‍, ദില്‍ബന്‍ കാഴ്ചയില്‍ ആളൊരു സൌമ്യനെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

:)

Kalesh Kumar said...

ദിൽബാ, നീ മുടിഞ്ഞ ഗ്ലാമറാ‍ടാ!

Unknown said...

ശ്ശൊ! എനിയ്ക്ക് വയ്യ. ഈയിടെയായിട്ട് ബൂലോഗത്ത് എവടെ നോക്കിയാലും എന്റെ പടം. :-)

ദേവേട്ടാ,
ഐശ്വര്യാ റായുടെ രണ്ട് പടമിട്ടാല്‍ ജനങ്ങള്‍ ആസ്വദിയ്ക്കും. ഇത് ജനങ്ങളെ പ്യാടിപ്പിയ്ക്കാനായിരിക്കും അല്ലേ. അല്ലെങ്കില്‍ ബ്ലോഗിന് കണ്ണ് തട്ടാതിരിക്കാന്‍ :-(

വക്കാരിമാഷേ: സ്വന്തം പടമിടാത്ത താങ്കള്‍ക്ക് അത് പറയാന്‍ അവകാശമില്ല. :-)
വിശാലേട്ടാ: ഞാന്‍ ഇന്ന് ബ്യൂട്സ്പോട്ട് ഇട്ടു :-)
ഏവൂരാന്‍ ചേട്ടോ: ശവത്തില്‍ കുത്തരുത്. പ്ലീസ് :-)

ഏറനാടന്‍ said...

ദില്‍ബൂട്ടാ മുഖത്ത്‌ തേനീച്ചയോ കടന്നലോ കുത്തിയോ, അതോ മുണ്ടിനീര്‌ വന്ന് വീര്‍ത്തതോ? ഗ്ലാമറിന്‌ എന്നാലുമൊരു കുറവും വന്നിട്ടില്ലാട്ടോ.. വല്ല ചരടോ ഏലസ്സോ ജപിച്ച്‌ കെട്ടിക്കോ വേഗം, ഇല്ലേല്‍ വല്ലതും....

Promod P P said...

ഷെടാ ഇതു ദില്‍ബു ആയിരുന്നോ?
ഞാന്‍ പെട്ടന്ന് വിചാരിച്ചത്‌ സൌരവ്‌ ഗാംഗൂലി ആണെന്നാ

കളിയാക്കാന്‍ പറയുന്നതല്ല കെട്ടൊ.. ഗംഗൂലി അല്‍പം കൂടെ പുഷ്ടിപ്പെട്ടപോലെ..

ദേവന്‍ said...

സലിം കുമാര്‍ ഏഷ്യാനെറ്റ്‌ കണ്ണാടി ഗോപകുമാറിനെ അനുകരിക്കുന്നത്‌ ഇങ്ങനെ
" മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ വെറും നിലത്തിരുന്ന് രാപകലുകള്‍ മാറുന്നത്‌ അറിയാതെ മാടുകളെപ്പോലെ ചീട്ടുകളിക്കുന്ന ഒരു കൂട്ടം സാധു മനുഷ്യരെക്കുറിച്ചാണ്‌ ഈ റിപ്പോര്‍ട്ട്‌..."
അതുപോലെ ഈ സാധു മനുഷ്യന്‍ രാത്രി/വെളുപ്പിന്‌ 4 മണിക്ക്‌ ഇരുന്നു ബ്ലോഗുന്ന ചിത്രമാ ഏറനാടാ ഇത്‌. എന്നിട്ട്‌ ഇത്രാ ഗ്രാമര്‍. ആ സമയം ബാക്കിയുള്ളവരെ കണ്ടാല്‍ കലാനിലയം സ്ഥിരം നാടകവേദിയിലെ എക്സ്റ്റ്രാ നടന്മാര്‍ മേക്ക്‌ അപ്പ്‌ ഇട്ട്‌ നില്‍ക്കുന്നതുപോലെ ഉണ്ടായിരുന്നു..

മുല്ലപ്പൂ said...

വക്കാരീ ,
കമെന്റ് കലക്കി.

ദില്‍ബൂ , ഗ്ലാമര്‍ താരം.
ഫോട്ടോ കണ്ട് മുഖലക്ഷണം പറയുന്ന സുഹൃത്തുകളെ എന്താ ലക്ഷണം , പറയൂ പറയൂ..

അതുല്യ said...

എല്ല്ലാത്തിനും സാക്ഷി, ഉണ്ണിക്കണ്ണന്‍.

ദേവഗുരുവേ.. ഗ്ലാസ്സിലാണോ കണ്ണനു നൈവേദ്യം?

(ബാക്കിയുള്ളവരുടെ മേക്കപ്പ്‌ കാണാന്‍ പറ്റിയിലെങ്കിലും ശബ്ദം കേള്‍ക്കാന്‍ പറ്റിയിരുന്നു.)

Unknown said...

ദേവാ,
ഇങ്ങനത്തെ കമന്റ് ഒക്കെ എങ്ങനെ വരുന്നു?
വെളുപ്പിനെ 4 മണിക്ക് ഷര്‍ട്ടും ജീന്‍സ്സും ഇട്ട് കുട്ടപ്പനായി ബ്ലോഗുന്ന ദില്‍ബന്‍! :)
ബ്ലോഗുമ്പോളും ഗ്ലാമര്‍ കാത്തു സൂക്ഷിക്കുന്നവന്‍ ദില്‍ബന്‍!

ചില നേരത്ത്.. said...

രസികന്‍, സരസന്‍, ഭക്ഷണപ്രേമി, സാഹിതീ തല്‍പ്പരന്‍, കളിഭ്രാന്ത്(കഥകളി), ആയൂര്‍വേദപാണ്ഡിത്യം (ഉഴിച്ചില്‍ സ്പെഷ്യലിസ്റ്റ്),
ആനപ്രേമി...
(ഇതൊക്കെ ഒറ്റ നോട്ടത്തില്‍ കണ്ട മുഖലക്ഷണം)
ഇനിയും തുടരും .

asdfasdf asfdasdf said...

ദില്‍ബൂവിന്റെ പടവും ഇരിപ്പിടവും ഇഷ്ടപ്പെട്ടു. എന്നാലും ഈ ഗ്ലാമര്‍ .. ?

പട്ടേരി l Patteri said...

ബ്ലോഗിലെ രാജകുമാരാ...
സ്ക്രീനില്‍ നോക്കുമ്പോള്‍ നിനക്കു മുടിഞ്ഞ ഗ്ലാമര്‍ :)
സൌമ്യനോ???...ദില്ബനൊ??? :))

Unknown said...

എന്നെ എല്ലാവരും കൂടി കൊന്നുകഴിഞ്ഞ സ്ഥിതിയ്ക്ക് പെട്ടിയിലാക്കി കുഴിയില്‍ വെച്ചോളൂ... :-)

ഓടോ: പെട്ടിയില്‍ ഒരു ലാര്‍ജ് പിറ്റ്സാ വിത്ത് എക്സ്റ്റ്രാ ചീസും ഒരു ചിക്കന്‍ ഷവര്‍മയും വെച്ചോളൂ. ചെലപ്പൊ വിശന്നാലോ.ജസ്റ്റ് ഇന്‍ കേസ്.. യേത്? :-)

തറവാടി said...

ഗൊച്ചു ഗള്ളാ.....

മുസാഫിര്‍ said...

തീരെ ഇടമില്ലാത്ത ഒരു ഫ്രൈമില്‍ ഈ ശ്രികൃഷ്ണനെ കുടി ഉള്‍പ്പേടുത്തിയത് എന്തിനാണു ദേവ്ജി ? സ്വഭാവത്തില്‍ എന്തെങ്കിലും സാമ്യം ?

മടിപ്പുറം എന്നത് ലാപ്ടോപ്പിന്റെ ഔദ്യൊദിക മലയാള പരിഭാഷയാണോ ?

സു | Su said...

ദില്‍ബൂന്റേയും, ഓടക്കുഴല്‍ കണ്ണന്റേയും ഫോട്ടോ ഒരുമിച്ചിട്ടതില്‍, എവിടെയോ എന്തോ ഒരു ഇത്... ;)

ലിഡിയ said...

ഹോ..എന്താ ഗ്ലാമര്‍ ???

:-)

-പാര്‍വതി.

മുസ്തഫ|musthapha said...

ദില്‍ബുവേയ്... നീയാ തലയൊന്നിങ്ങട്ട് താഴ്ത്ത്യേടാ ചെക്കാ... ഞാനീ ഉപ്പും മൊളകുമൊന്നുഴിഞ്ഞിടട്ടേ... :)

ഠിം... ടും... ടേ...

ബ്ലോഗാഭിമാന്യേയ്... തെറ്റിദ്ധരിക്കല്ലേ, ഇത് ഡോള്‍ബി തേങ്ങയല്ല... ഇത്തിരി ഉപ്പും മുളകും അടുപ്പിലിട്ടതാ :)

thoufi | തൗഫി said...

നീ ഒടുക്കത്തെ ഗ്ലാമറാടാ..അസുരാ

Kiranz..!! said...

ആ 16008ആശാന്റെ സൈഡില്‍ ഇരുത്തി ദില്‍ബന്റെ ഫോട്ടൊ എടുത്തത് ദേവേട്ടന്‍ എന്തോ ഉദ്ദേശിച്ചാണല്ലോ :)