എന്നെ ബുജിയെന്നു വിളിച്ച പരാജിതനു ശിക്ഷയായി ഇതിരിക്കട്ട്. ഒരു ദിവസം വളര്‍ച്ചയേ താടിമീശക്കുള്ളു. ബാക്കിയെല്ലാം ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. (പടത്തേല്‍ ക്ലിക്കിയാല്‍ ഇതിലും വലുതായി പേടിക്കാം)
ചേച്ചീന്ന് വിളിച്ചില്ലേലും വേണ്ടില്ല, ഈ പറ വെയില്ലത്തീന്ന് ദേവ ഗുരു മാറിയിരിയ്ക്. എടുത്ത് മറ്റ്ന്റെ ഗുരുവേ, വല്ലാ ആല്‍ബം കാരും കൊണ്ട് പോയി നാളെ വിളിച്ച് വരുന്നോ വരുന്നോ ന്ന് മിനക്കെടുത്തും.
ആ വക്കാരിക്ക് പി-1 ഡ്സ്ക് ടോപ്പ് കടലില്‍ വീണപ്പോള്‍, ജലദേവത ലാപ് ടോപ് കൊടുത്തു എന്നു പറഞ്ഞതു കേട്ട്, ആര്‍ത്തി മൂത്ത് കയ്യിലുള്ള പി - 4 ഡെസ്ക് ടോപ് കടലില്‍ എറിഞ്ഞത് വെറുതെയായി. ഇതിപ്പോ ലാപ് ടോപ് പോയിട്ട് ഒരു കാല്‍ക്കുലേറ്റര്‍ പോലും കിട്ടുന്ന ലക്ഷണമില്ലല്ലോ!!!
ഓഫിസിലിരുന്നു ഇങ്ങനെ ചിരിപ്പിക്കുന്ന കമന്റു എഴുതി വിടല്ലെ.(ഇക്കാസിന്റെ കോട്ട്) കടവുള്‍ സകായം 11 നമ്പര്‍ എം അത്തര്‍ ഫോട്ടോ ബിഡിയുടെ സ്റ്റൈലില്‍ ഇരിക്കുന്ന ഇക്കാസിനെ നോക്കി കോട്ടു കടം വാങ്ങിയതാണെന്നു പറഞ്ഞു കളഞ്ഞല്ലൊ !
അപ്പൊ ഈ കോട്ട് പാകമല്ല.. അല്ലേ? ഏതോ സായിപ്പിന്റെ പടത്തില്‍ കണ്ട കോട്ട് സ്വന്തം നെഞ്ചത്ത് ഒട്ടിച്ചപ്പളേ എനിക്ക് തോന്നിയതാ, ആരെന്ന്കിലുമൊക്കെ ഇങ്ങനെ പറയുമെന്ന്! എന്താ ചെയ്ക, ഊരുക തന്നെ!
പടം വലുതായി കണ്ട് പേടിച്ചീട്ട് (പഴയ നാടക രീതിയില്‍): “ഹ്ങേ! അപ്പോഴിത് അടികുറിപ്പ് മത്സരമായിരുന്നോ?“
അടികുറിപ്പ്( ദേവേട്ടനെ കണ്ട് കുടയുടെ തണലിലിരിക്കണ പരാജിതന്): “ഒരു പൊതി കടല പോലും എടുക്കാണ്ട് വന്നിരിക്കാ, നീലജലശത്തില്, ഹംസങ്ങള്‍ നീന്തിവരും എന്നൊക്കെ പാടി ഈ പൊരി വെയിലത്ത്, ബുജി തന്നെ. ഒരു പടം പിടിച്ചേക്കം, എന്റെ പ്രൊഫൈലിനു ചേരും”
ശിക്ഷ രണ്ട് കൈയും നീട്ടി ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നു. ബാക്കി ബുജികളെല്ലാം വെറും കടലാസുബുജികളാണെന്നതിനും ദേവനാണ് ഒറിജിനല്‍ ബുജിയെന്നതിനും മറ്റൊരു തെളിവ് കൂടി.
ഈ ശിക്ഷയ്ക്കുള്ള ബദല്‍ ശിക്ഷ നേരിട്ട് തരുവാനായി അടുത്ത അവധിക്ക് കൊല്ലത്ത് വരുമ്പോള്‍ പിടി തരണമെന്ന് ഇതിനാല്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
ചാന്തുപൊട്ടു മുതല്‍ ഹനുമാന് വരെയുള്ള സ്ഥാനത്തേക്ക് പലരും നോമിനേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒന്നരക്കെതിരേ നാല്പ്പത്തിരണ്ടര വോട്ടോടെ എന്റെ ബുജിപ്പട്ടം തട്ടിപ്പോയി.
49 comments:
ചാന്തുപൊട്ടിലെ ദിലീപിനെ ഓര്ത്തുപോയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ മാത്രം :)
ബുജി എന്ന് കേള്‍ക്കുമ്പോള്‍ ബജി ഓര്‍മ്മവരുന്നതും എന്റെ കുഴപ്പം മാത്രം.
ശ്ശെഡാ, ഞാന്‍ ഭരതമുനീടെ ചേട്ടനാണെന്നൊരു വിചാരമുണ്ടായിരുന്നു. വക്കാരിയായിട്ട് അതും കളഞ്ഞു!
ദേവേട്ടാ,
തുണിസഞ്ചിയും ജൂബ്ബയും എവിടെ? മീശ ഓകെ എന്നാലും എന്റെ അത്ര ബുജി ലുക്ക് വരുന്നില്ല. :-)
:)
എന്തൊരു ശിക്ഷ എന്റമ്മച്ചീീ..
ചേച്ചീന്ന് വിളിച്ചില്ലേലും വേണ്ടില്ല, ഈ പറ വെയില്ലത്തീന്ന് ദേവ ഗുരു മാറിയിരിയ്ക്. എടുത്ത് മറ്റ്ന്റെ ഗുരുവേ, വല്ലാ ആല്‍ബം കാരും കൊണ്ട് പോയി നാളെ വിളിച്ച് വരുന്നോ വരുന്നോ ന്ന് മിനക്കെടുത്തും.
റ്റൈറ്റാന്‍ കാരോട് ഞാന്‍ സ്പെഷലായി പറഞ്ഞിട്ടുണ്ട് ഒരിഞ്ച് നീളമുള്ള സ്റ്റ്രാപ്പുള്ള വാച്ച് കസ്റ്റമൈസ് ചെയ്യാന്‍.
ഓഫ്.
വക്കാരിയേ ഇത്തിരി അല്പം ബിരിയാണിയൊക്കെ ഉണ്ടാക്കി വക്കാരിയേ നോക്കിയിരുപ്പുണ്ട്, ഒരു ടണ്‍ ഇനോ രസായിനി ഒക്കെ വാങ്ങി പോയി ഒരു കൈ നോക്ക്...
ദേവ്ജി, ഇതു നമ്മുടെ ഹയ്യാത്ത് റിഗസിയുടെ അടുത്ത് അല്ലേ ? കയ്യില്‍ ഒരു ചൂണ്ടക്കണ കുടി വേണമായിരുന്നു.
ദേവ്ജീ ഇതല്ലേ സത്യം സത്യമായ അടിക്കുറിപ്പ്..
“ശ്ശോയ്.....രൂപാ 199.99 പൈസാ കൊടുത്ത് വാങ്ങിയ ബാറ്റാ ചെരുപ്പാ
പണ്ടാരം പാറേ വലിഞ്ഞുകയറി ദേ അതിപ്പം താഴെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി.”
“ചെരിപ്പുപോയ ദേവ്ജിയെപ്പോലെ...”
എന്ന ബൂലോഗചൊല്ല് ഇപ്ലല്ലേ എങ്ങിനാ വന്നേന്ന് പിടി കിട്ട്യേ :-)
എന്തര് വെള്ളമെന്റമ്മച്ചീ
(ദ് അടിക്കുറിപ്പ് മത്സരമല്ലേ?)
എന്തൊരു കളര്‍ കോമ്പിനേഷന്‍!!!
നീല കടല്‍, നീല ജീന്‍സ്, ബനിയനില്‍ ഡാര്‍ക്ക് ബ്ലൂ കം ലൈറ്റ് ബ്ലൂ കോണ്ട്രാസ്റ്റ്....
ഇതാണോ, നീലമാമലയില് നിന്നിറങ്ങി വന്ന നീല കൂര്‍ക്ക?
ഓ അടിക്കുറിപ്പ് മത്സരമായിരുന്നോ? എന്നാലിതാ എന്റെ വക:
“ ഇനി ഈ വഴിയെങ്ങാനുമാണോ വിദ്യ വരുന്നത്?” :-)
ഇതാ പറഞ്ഞത് ആദ്യായിട്ടാവുമ്പോ ഒന്നോ രണ്ടോ ‘പഫ്’ മാത്രേ എടുക്കാവൂ എന്ന് :)
ഞാനിവിടെ ഇല്ല, ഈ നാട്ടിലേ ഇല്ല :)
ഇതാര്? കറുത്തമ്മയേയും കാത്ത് കടാപ്പുറത്തിരിക്കുന്ന പരീക്കുട്ടിയോ?
(പൊതുവേ ബ്ലൊഗുവായനയും എഴുത്തും കമന്റടിയും ഇല്ലെങ്കിലും ഇതറിഞ്ഞുവന്നപ്പോള് ഇത്രയും പറയാന്‍ തോന്നി. ഗുരോ ഞാന്‍ വീണ്ടും ആ കടലിന്റെ അടിയിലേക്ക് പോകുന്നു)
ദേവഗുരു,
ഒള്ളതുപറഞ്ഞാ ഉറിയും ചിരിക്കും എന്നാണല്ലോ..
ഒന്നും വിചാരിക്കരുത്, ‘കോഴി കഞ്ചാവടിച്ചതു പോലുണ്ട്’!
ആ വക്കാരിക്ക് പി-1 ഡ്സ്ക് ടോപ്പ് കടലില്‍ വീണപ്പോള്‍, ജലദേവത ലാപ് ടോപ് കൊടുത്തു എന്നു പറഞ്ഞതു കേട്ട്, ആര്‍ത്തി മൂത്ത് കയ്യിലുള്ള പി - 4 ഡെസ്ക് ടോപ് കടലില്‍ എറിഞ്ഞത് വെറുതെയായി. ഇതിപ്പോ ലാപ് ടോപ് പോയിട്ട് ഒരു കാല്‍ക്കുലേറ്റര്‍ പോലും കിട്ടുന്ന ലക്ഷണമില്ലല്ലോ!!!
അടിക്കുറിപ്പാണേല് - മത്സ്യകന്യകയേയും കാത്ത്
നന്നായൊന്ന് പുട്ടടിച്ചിട്ട് എത്ര കാലമായി ദൈവമേ എന്നാല്ലേ ആ താടിക്ക് കയ്യുമൂന്നിയുള്ള ഇരുപ്പിന്റെ അര്‍ത്ഥം..
ഞാനോടണില്ല, ഇന്നിപ്പോ ദേഷ്യം വന്ന് വല്ലതുമൊക്കെ എടുത്തെറിഞ്ഞാലും ഞാനിത്ര പിന്നില്‍ നില്‍ക്കുന്നത് കൊണ്ട് ഏറ് കൊള്ളില്ല.
കടല്‍ കാണാന്‍ നല്ല ഭംഗി.
-പാര്‍വതി.
ങേ! അടിക്കുറുപ്പ് മല്സരമായിരുന്നൊ?
കാറ്റേ നീ വീശരുതിപ്പോ..
കാറേ നീ പെയ്യരുതിപ്പോ
പാറാങ്കല്ലില് ഞങ്ങടെ ദേവന്റെ
ജീവനിരുപ്പൂ....
--------
ഇക്കാസേ.. സ്റ്റുഡിയോക്കാറുടെ കോട്ടിടുമ്പോള് കുടഞ്ഞിട്ട് ഇടണേ..
എല്ലാരും കൂടെ ഇക്കാസിനെക്കൊണ്ട് ആ കോട്ടഴിപ്പിക്കും അല്ലേ - :)
അതുല്യേച്ചി, ജമഗണ്ടന് ഗമന്റ്!
കാത്തിരിപ്പൂ കണ്മണീ....
...........
അടങ്ങാത്ത കടല്‍ പോലെ ശരത്കാല മുകില്‍ പോലെ
കാത്തിരിപ്പൂ മൂകമായ്
അതുല്യാജി,
O.T
ഓഫിസിലിരുന്നു ഇങ്ങനെ ചിരിപ്പിക്കുന്ന കമന്റു എഴുതി വിടല്ലെ.(ഇക്കാസിന്റെ കോട്ട്)
കടവുള്‍ സകായം 11 നമ്പര്‍ എം അത്തര്‍ ഫോട്ടോ ബിഡിയുടെ സ്റ്റൈലില്‍ ഇരിക്കുന്ന ഇക്കാസിനെ നോക്കി കോട്ടു കടം വാങ്ങിയതാണെന്നു പറഞ്ഞു കളഞ്ഞല്ലൊ !
അപ്പൊ ഈ കോട്ട് പാകമല്ല.. അല്ലേ?
ഏതോ സായിപ്പിന്റെ പടത്തില്‍ കണ്ട കോട്ട് സ്വന്തം നെഞ്ചത്ത് ഒട്ടിച്ചപ്പളേ എനിക്ക് തോന്നിയതാ, ആരെന്ന്കിലുമൊക്കെ ഇങ്ങനെ പറയുമെന്ന്! എന്താ ചെയ്ക, ഊരുക തന്നെ!
അയ്യടാ.. അങ്ങനെയിപ്പൊ ഊരണില്ല.
പടം വലുതായി കണ്ട് പേടിച്ചീട്ട് (പഴയ നാടക രീതിയില്‍):
“ഹ്ങേ! അപ്പോഴിത് അടികുറിപ്പ് മത്സരമായിരുന്നോ?“
അടികുറിപ്പ്( ദേവേട്ടനെ കണ്ട് കുടയുടെ തണലിലിരിക്കണ പരാജിതന്):
“ഒരു പൊതി കടല പോലും എടുക്കാണ്ട് വന്നിരിക്കാ,
നീലജലശത്തില്, ഹംസങ്ങള്‍ നീന്തിവരും എന്നൊക്കെ പാടി ഈ പൊരി വെയിലത്ത്, ബുജി തന്നെ. ഒരു പടം പിടിച്ചേക്കം, എന്റെ പ്രൊഫൈലിനു ചേരും”
:)
:)
;))
:)))))))))
O-)
ഈ ഗഫൂറിക്കേനെ കാണാനില്ലല്ലോ...
എന്നാലും വക്കാരിയുടെ പുട്ട് തീറ്റയജ്ഞം...
മാനസ തിമിംഗലമേ വരൂൂൂൂൂ....
പാവപ്പെട്ടവന് വായില്‍ കുരുങ്ങിയ വാളമീന്റെ മുളെടുക്കാനുള്ള പരിശ്രമിത്തിലാണ്.
നിങ്ങളാരും എന്താ അത് കാണത്തത്.
ശേ മോശം.
വക്കാരീ.... എവിടെപ്പോയിരുന്നൂൂൂൂൂൂ? സന്തോഷം. വീണ്ടും കണ്ടതില്‍.
ഇനി അടിക്കുറിപ്പ് (മീറ്റിനു പോകാന്‍ വിസ ഇല്ലാത്തതുകൊണ്ട് അടി പേടിക്കേണ്ട.)
“ശ്ശെടാ, അകത്തും വെള്ളം, പുറത്തും വെള്ളം. എന്തൊരു രസമാന്നറിയാമോ?”
ഭരതമുനിയൊരു കളം വരച്ചു...
ഭാസ കാളിദാസ കരുക്കള്‍ വച്ചു...
ഏകാന്തതയുടെ അപാര തീരം...
ആഹ്ലാദത്തിന്റെ സുനാമിയും പ്രതീക്ഷിച്ചങ്ങിനെ...
ബുജിവിലാപം
---------
താടിയോ മുളച്ചീലാ
ബീഡിയോ ലഭിച്ചീലാ
സഞ്ചിജുബ്ബാദികള്,
വെള്ളത്തിലായ്
എങ്കിലും ബുജിയാമെന്നെ
നിങ്ങള്‍ തൊഴുത്തില്‍ കെട്ടാമോ..
ഞാന്‍ സ്കൂട്ടായേ...........:-)
ഇതെന്നാ ദേവാ, ചെറുപ്പകാലത്തെ ഫോട്ടോയാണോ?
വക്കാരീ, തകര്‍ത്തു കളഞ്ഞു. ഹി ഹി..
ഹൊ, എന്തെല്ലാം പണികള്‍ കിടക്കുന്നു: ലങ്കയിലേക്കുചാടണം,സീതാദേവിയെക്കാണണം,അംഗുലീയം കൊടുക്കണം,അടയാളവാക്യം ചൊല്ലണം,മുടിപ്പൊന്നുവാങ്ങണം,രാവണസഭയില്‍ പോകണം,ലങ്ക കത്തിക്കണം,പിന്നെ തിരിച്ചുചാടണം.എന്തരോ എന്തോ.
വക്കാരി വന്നോ?
വക്കാരിയെ നേരിട്ടു കണ്ടതിന്റെ ഷോക്കിലാണല്ലേ.
കുറുമാന്റെ “ പി - 4 ഡെസ്ക് ടോപ് “ കമന്റു വായിച്ചിട്ടു .. ആ പി - 4 ഡെസ്ക് ടോപ് ഓര്‍മ്മകള്‍ അയവിറക്കുന്നതാവാനും സാധ്യതയുണ്ട്.
ദേവാ, എന്താ ആകെക്കൂടി സ്റ്റിഫായിരിക്കുന്നത്?
തിമിംഗലങ്ങളോടുള്ള പേടികൊണ്ടോ? അതോ മല്സ്യകന്യകയേ കാണാത്തതിലുള്ള അക്ഷമകൊണ്ടോ?
ശിക്ഷ രണ്ട് കൈയും നീട്ടി ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നു. ബാക്കി ബുജികളെല്ലാം വെറും കടലാസുബുജികളാണെന്നതിനും ദേവനാണ് ഒറിജിനല്‍ ബുജിയെന്നതിനും മറ്റൊരു തെളിവ് കൂടി.
ഈ ശിക്ഷയ്ക്കുള്ള ബദല്‍ ശിക്ഷ നേരിട്ട് തരുവാനായി അടുത്ത അവധിക്ക് കൊല്ലത്ത് വരുമ്പോള്‍ പിടി തരണമെന്ന് ഇതിനാല്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
പുലികേശി രണ്ട് പറഞ്ഞതാ അതിന്റെ ഒരു ശരി. ആ ഇരിപ്പുകണ്ടില്ലെ.
നീലജലാശയത്തില്‍....
അല്ലാ..ഇതാരാ ഈ ഫോട്ടം എടുത്തെ !
(ഐ മീന്‍ ടു സെ മോഡല്‍ നൊ കുഴപ്പം..ഫോട്ടൊഗ്രാഫര്‍..:)
എന്തിരിപ്പാണിഷ്ടാ!
ഏകാന്തതയുടെ അഭാാറ തീറംമ്മ്മ്മ്മ്മ്മ്മ്...
ഏകാന്തതയുടെ അഭാാാാാാാറ തീറംമ്മ്മ്മ്മ്മ്മ്മ്....
ദോണ്ടേ കലേഷേട്ടന് അവിടിരുന്നോണ്ട് “റമ്മ്, റമ്മ്” എന്നു വിളിച്ചു പറയുന്നൂ :)
തിരക്കില്ലാത്തിടത്ത് ബസ് കാത്തിരിക്കുന്നോ? അതൊ മീനിട്ട് ചൂണ്ട പിടിക്കുന്നൊ?
ആരീ മനുഷ്യനൊരിത്തിരിക്കൂണുപോല്
കേറിയിരിപ്പൂ പ്രപഞ്ചമേല്ക്കൂരയില്?
“കൂണുപോല്‍...” എന്നതിനു പകരം “ഓന്തുപോല്...” എന്നും പറയാം. പ്രപഞ്ചമേല്ക്കൂരയ്ക്കു പകരം സര്വ്വേക്കല്ലെന്നും പറയാം.
ആദിയുടെയും റീനിയുടെയും ശ്രദ്ധയ്ക്കു്:
തിമിംഗലം തെറ്റു്. തിമിംഗിലം ശരി. തിമി(ചെറിയ മത്സ്യം)യെ ഗ്രസിക്കുന്നതു (മേരിക്കുന്നു് എന്നു പറയുന്നതു പോലെ ഗ്രേസിക്കുന്നു് അല്ല) തിമിംഗിലം. തിമിംഗിലത്തെ ഗ്രസിക്കുന്നതു തിമിംഗിലഗിലം. അതിനെ ഗ്രസിക്കുന്നതു തിമിംഗിലഗിലഗിലം....
തിമിംഗിലഗിലോऽപ്യസ്തി
തദ്ഗിലോऽപ്യസ്തി രാഘവ
(ഇതില്‍ തിമിംഗിലങ്ങളെ തിന്നുന്ന കുന്തങ്ങളും അതിനെ തിന്നുന്ന കുന്തങ്ങളും ഉണ്ടു രാഘവാ [അതിനാല്‍ നീന്തണ്ടാ, ചിറ കെട്ടിയാല്‍ മതി. മിഹിര്‍ സെന്‍ കലിയുഗത്തില്‍ നീന്തിക്കൊള്ളും] എന്നര്‍ത്ഥം)
എന്നു് ആരോ വാല്മീകിരാമായണത്തില് കടലിനെ ചൂണ്ടി ശ്രീരാമനോടു പറയുന്നുണ്ടു്.
അതും വേണമെങ്കില്‍ ഇവിടെ അടിക്കുറിപ്പാക്കാം. അല്ലെങ്കില്‍
ആറ്റിലു തേവരേ വീഴല്ലേ വീഴല്ലേ
മീറ്റു കഴിഞ്ഞു മതി വിഷാദം
എന്നും ആവാം.
ഇതോടെ അടിക്കുറിപ്പുകള്‍ സമാപ്തം.
എനിക്കും അടിക്കുറിപ്പണം..
“അക്കൌണ്ടന്സിയാകുന്ന ഈ സാഗരത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന ഒരു കുഞ്ഞു ബുജി”
ചാന്തുപൊട്ടു മുതല്‍ ഹനുമാന് വരെയുള്ള സ്ഥാനത്തേക്ക് പലരും നോമിനേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒന്നരക്കെതിരേ നാല്പ്പത്തിരണ്ടര വോട്ടോടെ എന്റെ ബുജിപ്പട്ടം തട്ടിപ്പോയി.
എങ്ങിനെയൊതുക്കും ഞാന്‍ എങ്ങിനെയടക്കും ഞാന്‍..
ഹഹഹാാ..ദേവേട്ടാ. വക്കാരിജി കലക്കി!
ഇതിനു ഇനി എന്റെ ഒരു ക്യാപഷന്:
“ഇഞ്ചി ഈ കടലിലെങ്കിലും പൊങ്ങുമൊ?”
ചുമ്മാ തമാശയാണേ... :)
ദേവേട്ടന് ആയുരാരോഗ്യത്തിനു പറ്റിയ എന്തോ ബജി ഉണ്ടാക്കി വെച്ചിരിക്കുകയാണെന്നാ കരുതിയെ. ഹിഹി ഇതെന്തു ഫോട്ടം ദേവേട്ടാ. ?
എന്നാലും ഒരു ബുജി ലുക്ക്.
ലാപ് റ്റോപ്പില്‍ സോഫയില്‍ ഇരിക്കുന്ന അസുരനും, പാറപ്പുറത്തിരിക്കുന്ന ദേവനും
കലികാലവൈഭവം.
വിശ്വസാഗര ചിപ്പിയില്‍ വീണ
സര് ഗ്ഗലാവണ്യ ബാഷ്പമേ..
Post a Comment