പൂവിന്റെ പടം എടുക്കാന്‍ എളുപ്പമാണെന്ന് ഗുരുക്കന്മാര്‍ പറയുന്നു. എന്നാ മലമറിക്കാം എന്നു കരുതി ഇറങ്ങി. നട്ടപ്പറ വേനലില്‍ ഏതു പൂ കിട്ടാന്‍. ഒള്ളതില്‍ ക്ലിക്കി.
പണ്ടാരം പൂ കാറ്റില്‍ ഇളകുന്നോണ്ടാണോ എന്തോ ഫോക്കസ് ഷാര്‍പ്പ് ആയില്ല.
ആ യാത്രാമൊഴിയൊക്കെ ചെയ്യുന്ന പോലെ പിറകില്‍ ഇരുട്ടാക്കിയാല്‍ ചെലപ്പ ഭംഗിയായാലോ.
പൂച്ചപ്പഴത്തിന്റെ പൂവാ. ശരിക്ക് വിരിഞ്ഞില്ലേ?
ദാണ്ടേ കൊളത്തില്‍ കൊളവാഴ പൂത്ത് നില്‍ക്കുന്നു. ഈ ഗ്രീറ്റിങ്ങ്സ് കാര്‍ഡിലൊക്കെ വരുന്നപോലെ ഒരെണ്ണം? ങേ ഹേ.
എന്തു പൂവാണോ എന്തോ. നിറത്തില്‍ വലിയ കേമത്തമില്ല. ഇനി വിരിഞ്ഞ് കുറേ ദിവസം ആയോണ്ട് നരച്ചതാവോ?
Friday, March 27, 2009
Friday, March 13, 2009
പല്ലിമുട്ട
വവ്വാലില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സോണാര്‍ കണ്ടുപിടിച്ചതുമുതല്‍ ഇന്നാളില്‍ ബോക്സര്‍ മീനിനെ അനുകരിച് ബെന്‍സ് കാര്‍ ഇറങ്ങിയതുവരെയുള്ള ബയോണിക്സ് കഥകളൊക്കെ നമ്മള്‍ കേട്ടിരിക്കുന്നു.
ബ്ലാക്ക്‌ബെറിയുടെ കുരു [trackball] കാണുമ്പോള്‍ എനിക്ക് പല്ലി പോട്ടില്‍ മുട്ടയിട്ടു വച്ചിരിക്കുന്നതാണ് ഓര്‍മ്മവരുന്നത്. ഇതും ഇനി ബയോണിക്ക് കണ്ടുപിടിത്തമാണോ ആവോ.
പാഠം ഒന്ന് - തറ
പോസ്റ്റിന്റെ തലക്കെട്ടും ചിത്രത്തില്‍ കാണുന്നവരുമായി ബന്ധമുണ്ടെന്ന് ആരും തെറ്റിദ്ധരിക്കല്ലേ.
പോയിന്റും ഷൂട്ടും ചെയ്യുന്ന ക്യാമറ മാറി ഇപ്പ ഡയസ് നോണ്‍ ഒക്കെ ചെയ്യാവുന്ന ക്യാമറ ഒരെണ്ണം വാങ്ങിച്ചു. എന്തരൊക്കെയാണ് പരുവാടിയെന്ന് നോക്കി വരുന്നതേയുള്ളു. ഇത് ഒന്നാം പാഠം. ആദ്യമായിട്ട് ചുമ്മ ക്ലിക്കാതെ എന്തരൊക്കെയോ ചെയ്തിട്ടു ക്ലിക്കിയപ്പ കിട്ടിയത്.
ഗുരുക്കള്‍ അപ്പുവിനും കൈപ്പള്ളിക്കും സമര്‍പ്പിച്ചു.
മോഡലുകള്‍ സിദ്ധാര്‍ത്ഥന്‍, കൈപ്പള്ളി.
Subscribe to:
Posts (Atom)