Friday, April 08, 2011
Tuesday, March 22, 2011
ആദരാഞ്ജലികൾ
ശ്രീമാനാണോ ശ്രീമതി ആണോ എന്നറിയില്ല, ഇത് മാർബിൾ ഏഞ്ചൽ. അഞ്ചു മുതൽ എട്ടു വർഷം വരെയൊക്കെ ആയുസ്സ് വേണ്ടതാണ്. എന്താന്നറിയില്ല, നാലഞ്ചു വയസ്സിൽ വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ കാട്ടിത്തുടങ്ങി. പത്തു മിനുട്ട് മുന്നേ മരിച്ചു.
കമ്യൂണിറ്റി ടാങ്കിൽ ഇത് ഒരു കാരണവർ ആയിരുന്നു. ആരും ഫൈറ്റ് ചെയ്യില്ല, ആരും ചേസും ചെയ്യില്ല. ആരോടും വഴക്കില്ല. ബ്രഹ്മചാരി ആയിരുന്നെന്ന് തോന്നുന്നു, പെയർ ചെയ്യാനോ മേറ്റ് ചെയ്യാനോ ഒരു താൽപ്പര്യവും കാണിച്ചില്ല. സാധാരണ ഏഞ്ചലിനെക്കാൾ വലിപ്പമുണ്ടായിരുന്നു, ആക്റ്റീവും ആയിരുന്നു. പേൾ ഏഞ്ചലുകൾക്കും മൂണികൾക്കും ഇടയിൽ ഒരു ഷോ ഓഫും ഇല്ലാതെ കഴിഞ്ഞ ഇതിനെ സന്ദർശകർ അങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു. അതിൽ അതിനു യാതൊരു പരാതിയും ഇല്ലായിരുന്നു. സ്ട്രെസ്സ് അതിനു പുല്ലായിരുന്നു. വെക്കേഷൻ ഫീഡ് നാശത്തിലെത്തി പലരും ക്യാനിബാളിസം വരെ പോയപ്പോൾ പട്ടിണി ഓപ്റ്റ് ചെയ്ത മീനാണ്. ആയുസ്സെത്തിയാൽ പോകാതെ പറ്റില്ലല്ലോ.
കാഡവർ ഫീഡ് ചെയ്യുന്നവർ വരെയുള്ള ടാങ്കാണ്. ഇതിന്റെ ജഡം വീണിട്ട് ഒരുത്തൻ പോലും തൊട്ടില്ല. അവരെല്ലാം കൂടി ഇതിനു ചുറ്റും നിൽക്കുന്നു, ഒരു ചടങ്ങ് നടത്തുമ്പോലെ.

Saturday, March 12, 2011
Friday, March 11, 2011
Tuesday, March 08, 2011
Friday, March 04, 2011
Monday, February 28, 2011
Saturday, February 26, 2011
Friday, February 25, 2011
Monday, December 20, 2010
Friday, December 17, 2010
പ്രതിഫലനം
പ്രതിഫലനം എടുക്കാൻ ശ്രമിച്ചതാണ്. എന്തു ചെയ്യാം, പ്രതിഫലനം നന്നായിരുന്നെങ്കിലും ഫോട്ടോ നന്നായില്ല. എന്തരോ വരട്ട് പത്തു മിനുട്ട് കഷ്ടപ്പെട്ടതാണ്, ഇവിടെക്കിട.
Wednesday, December 15, 2010
Monday, December 13, 2010
അസ്തമയം
ഒരു ദെവസമെങ്കിൽ ഒരു ദെവസം. നാട്ടിൽ പോയാൽ പെരുമണിലെ അസ്തമയം കാണണം, ഒരു ശീലമാ.
പടം എടുക്കാൻ നിന്ന സ്പോട്ടിലെ പൊല്യൂഷം. ഏതോ ശുനകസുതന്മാർ പിക്ൿനിക്കിനു വന്നിട്ട് കായലിൽ തട്ടിയിട്ട് പോയി ഇതൊക്കെ.
ഈ അഗമ്യഗാമികൾ ഇതെന്തോന്നാ തിന്നത്, പാത്രത്തിനു ചുറ്റി ഒരണലി ചത്തു കിടക്കുന്നല്ലോ :(
Thursday, November 25, 2010
Sunday, November 21, 2010
Saturday, November 20, 2010
Friday, November 19, 2010
ദാ പ്രാവ്
മൻജിത്തിന് സമർപ്പിക്കാനായിട്ട് മരുഭൂമീൽ പോയിട്ട് ഒരു ഹൂബുറയോ റാസൽഖോറിൽ പോയിട്ട് ഒരു ഫ്ലമിംഗോയോ കുറഞ്ഞത് വീട്ടിനു മുന്നിലെ പുൽത്തകിടീൽ പോയിട്ട് ഒരു ഉപ്പുപ്പനെ എങ്കിൽ പിടിക്കണം എന്നു വിചാരിച്ചിട്ട് ഒന്നും നടന്നില്ല. ആകെ കിട്ടിയ പ്രാവ് ദാണ്ട്.
Wednesday, November 17, 2010
ടൈഗർ ഡ്രംസ്
ടൈഗർ ഡ്രംസ് ക്ലാസ്സിക്കൽ മ്യൂസിക്കാണെന്ന് പറയുന്നു. അവരു എന്തോക്കെയോ വിശദീകരിച്ചു, എന്തരോന്തോ. അടിച്ചങ്ങോട്ട് പിരുത്തെന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. എടമ്പിരി വലമ്പിരി തിരിഞ്ഞടിച്ചു. ഓതിരം കടകം പറഞ്ഞടിച്ചു. ആനത്തിരിപ്പു തിരിഞ്ഞടിച്ചു, പന്നിച്ചടക്കം മലർന്നടിച്ഛു... യെവരു ടൈഗറു തന്നെ.
Subscribe to:
Posts (Atom)