ശ്രീമാനാണോ ശ്രീമതി ആണോ എന്നറിയില്ല, ഇത് മാർബിൾ ഏഞ്ചൽ. അഞ്ചു മുതൽ എട്ടു വർഷം വരെയൊക്കെ ആയുസ്സ് വേണ്ടതാണ്. എന്താന്നറിയില്ല, നാലഞ്ചു വയസ്സിൽ വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ കാട്ടിത്തുടങ്ങി. പത്തു മിനുട്ട് മുന്നേ മരിച്ചു.
കമ്യൂണിറ്റി ടാങ്കിൽ ഇത് ഒരു കാരണവർ ആയിരുന്നു. ആരും ഫൈറ്റ് ചെയ്യില്ല, ആരും ചേസും ചെയ്യില്ല. ആരോടും വഴക്കില്ല. ബ്രഹ്മചാരി ആയിരുന്നെന്ന് തോന്നുന്നു, പെയർ ചെയ്യാനോ മേറ്റ് ചെയ്യാനോ ഒരു താൽപ്പര്യവും കാണിച്ചില്ല. സാധാരണ ഏഞ്ചലിനെക്കാൾ വലിപ്പമുണ്ടായിരുന്നു, ആക്റ്റീവും ആയിരുന്നു. പേൾ ഏഞ്ചലുകൾക്കും മൂണികൾക്കും ഇടയിൽ ഒരു ഷോ ഓഫും ഇല്ലാതെ കഴിഞ്ഞ ഇതിനെ സന്ദർശകർ അങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു. അതിൽ അതിനു യാതൊരു പരാതിയും ഇല്ലായിരുന്നു. സ്ട്രെസ്സ് അതിനു പുല്ലായിരുന്നു. വെക്കേഷൻ ഫീഡ് നാശത്തിലെത്തി പലരും ക്യാനിബാളിസം വരെ പോയപ്പോൾ പട്ടിണി ഓപ്റ്റ് ചെയ്ത മീനാണ്. ആയുസ്സെത്തിയാൽ പോകാതെ പറ്റില്ലല്ലോ.
കാഡവർ ഫീഡ് ചെയ്യുന്നവർ വരെയുള്ള ടാങ്കാണ്. ഇതിന്റെ ജഡം വീണിട്ട് ഒരുത്തൻ പോലും തൊട്ടില്ല. അവരെല്ലാം കൂടി ഇതിനു ചുറ്റും നിൽക്കുന്നു, ഒരു ചടങ്ങ് നടത്തുമ്പോലെ.

1 comment:
ആത്മാവിനു സ്വസ്തി
Post a Comment