Friday, April 07, 2006

ഇളം തെന്നലിന്

Image hosting by Photobucket

Image hosting by Photobucket

വിഷുവായില്ലല്ലോ, എന്നാലും ആരിഫ്‌ ചോദിച്ചതുകൊണ്ട്‌ കൊന്നപ്പൂ കുറച്ചെണ്ണം മലേഷ്യയില്‍ നിന്നിറക്കുമതി ചെയ്തു (കൊന്നപ്പൂവുണ്ടോ എന്നു ഇന്നു കൂമന്‍പള്ളിയില്‍ വിളിച്ചു ചോദിച്ചപ്പോ കൊന്ന മാത്രമല്ല ഒരു കാട്ടുചെമ്പകവും നിറയെ പൂത്തു നില്‍ക്കുന്നെന്ന് .. പടമെടുക്കാനൊരു വഴീമില്ലാ)

ആര്‍ക്കെങ്കിലും ഗ്രീറ്റിങ്ങ്സ്‌ കാര്‍ഡ്‌ ഉണ്ടാക്കാന്‍ ഉപകരിക്കട്ടേ എന്നു കരുതി ഉണ്ണിക്കണ്ണന്റെ കുന്നിക്കുരു ഉരുളിയില്‍ പൊന്നും പണവും ഇട്ടു ഒരു പടം കൂടി എടുത്തു ഇപ്പോള്‍.. ഈ വിഷുവിനു കുട്ടികള്‍ക്കേ കൈനീട്ടമുള്ളൂ എന്നു വച്ചിരുന്നതാ തെന്നലു ബാലകൃഷ്ണപിള്ളേം ഇനി കുട്ടിയായി കൂട്ടാം

4 comments:

ഇളംതെന്നല്‍.... said...

ഹായ്‌ ദേവേട്ടാ...
thank u ....
കണികണ്ടു.....
ഈ വിഷുക്കൈ നീട്ടം മുഴുവന്‍ എനിക്കുള്ളതാ... ഇല്ല ഞാന്‍ ആര്‍ക്കും കൊടുക്കില്ല.. മുഴുവനും എനിയ്ക്കാ...
കുന്നിക്കുരുവും മഞ്ചാടിക്കുരുവും ശേഖരിക്കല്‍ ചെറുപ്പത്തില്‍ ഒരു ഹോബിയായിരുന്നു...
thank u ദേവേട്ടാ...

Kalesh Kumar said...

കുന്നിക്കുരുവും ദിറഹംസും!
നമിച്ചു ദേവാ...
ഉഗ്രന്‍!

അതുല്യ said...

മ്മ്..മ്മ്.. ലോക്കല്‍ കള്ളമ്മാര്‍ക്ക്‌ ഞാനൊരു ക്ലിപ്പിംഗ്‌ അറ്റാച്ച്‌ ചെയ്ത്‌ വിടുന്നുണ്ട്‌....

കലേഷിന്റെ കല്ല്യാണത്തിനു പോകാന്‍ ആ മുത്തുമാല ഒരാഴ്ചത്തേയ്ക്ക്‌ കിട്ടിയാ കൊള്ളായിരുന്നു.

Unknown said...

വിഷുക്കണിക്ക് നന്ദി കേട്ടോ..
രണ്ടു പേരും നാട്ടില്‍ പോയി കുന്നിക്കുരു പെറുക്കി കളിക്കുവാരുന്നു അല്ലേ... ഇത്രേം കുന്നിക്കുരു..അതോ പഴേ കാക്കയുടെ ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ് ടെക്നിക് ആണോ?