
ഫോട്ടോ ഞാനെടുത്തതല്ല. ഇന്ത്യക്കാരനല്ലാത്ത ഒരാളിനോട് ശകലം ഈ-മെയില്‍ ഉണ്ടായപ്പോ ദേണ്ടെടാ നിങ്ങടെ നാട്ടിലെ ഡോക്റ്റന്റെ ബോധം എന്ന മട്ടില്‍ തമാശയ്ക്ക് അയച്ചതാ. നോക്കിയപ്പോ സ്ഥലം കേരളം.
ഈ അണ്ണനു മനശാസ്ത്രത്തി ഡീപ്ലോമയും പിച്ചഡിയും ഉണ്ടെന്ന് ബോര്‍ഡില്‍, ഇത്രേം ഉണ്ടായിട്ടും സൈക്കോ എന്നത് മാന്യമായ വിശേഷണമല്ലെന്നും ആക്ഷേപമാണെന്നും അറിയാത്തതോ അതോ ഭ്രാന്താശുപത്രി എന്നതിന്റെ പദാനുപദ തര്‍ജ്ജിമയാണോ എന്തരോ
ഹോമിയോ മനശ്ശാസ്ത്രഞ്ജനെന്നു ബോര്‍ഡ്, പക്ഷെ ബീ എച്ച് എം എസ്സ്, ഡിയെച്ചെമ്മെസ്സ് ഒന്നും ഉള്ളതായിട്ട് ബോര്‍ഡില്‍ കാണാനുല്ല. സൈക്കോകളേ, നിങ്ങളെ പടച്ചമ്പ്രാന്‍ തുണയ്ക്കട്ടെ.
[കേരളമല്ല സ്ഥലമെങ്കില്‍ എനിക്കു അതിശയമൊന്നും ഈ ബോര്‍ഡ് കണ്ടാലുണ്ടാവില്ലായിരുന്നുത്തിരുപതു വയസ്സുള്ളപ്പോ ഹൈദരാബാദിലൊരു ബാറില്‍ ഒറ്റയ്ക്കിരുന്നു പൊന്മാന് കഷായം നുണയുകയായിരുന്നു ഒരുത്തന് വടവി വന്നു.
ഐ സീ യൂ ആര് എലോണ്‍ ആന്‍ഡ് സാഡ്.
ഞാന്‍ ചുമ്മ ചിരിച്ചു.
ഐ ഗസ്സ് യു ആര് ഇന്‍ പ്രോബ്ലം. ഡോണ്ട് വറി, കണ്‍സള്‍ട്ട് മീ, ഐ വില്‍ സോള്‍വ് ദിസ്. എന്നും പറഞ്ഞ് വിസിറ്റ്ങ്ങ് കാര്‍ഡ് എടുത്തു നീട്ടി- ഡോക്റ്റര്‍ എസ് കേ ഗുപ്ത. ഇമ്പൊട്ടന്റ് സ്പെഷ്യലിസ്റ്റ്. എം ബി ബി എസ്സ്, എഫ് ആര് സി എസ്സ്, കേ പി എസ് സി, കേ എസ് ആര് ടി സി.
നിന്റെ അച്ചനാടാ അസുഖം എന്നു പറയാന്‍ ഓങ്ങിയ ഞാന്‍ ഇമ്പൊട്ടന്റ് സ്പെഷലിസ്റ്റിന്റെ കാര്‍ഡ് കണ്ട് ചിരിച്ചു കൂവിപ്പോയി. അത്രയും നേരം കുടിച്ച കിങ്ങ് ഫിഷര്‍ പാഴ്]