
പണ്ടൊരു കമ്പനിയുടെ ലോഗോ വ്യാഖ്യാനിച്ച് ഒരു വെള്ളായി രണ്ടു മണിക്കൂര്‍ സംസാരിച്ചു കേട്ടപ്പോഴാ എന്റെ ലോഗാസ്വാദനം ലോഗോത്തര നിലവാരം പുലര്‍ത്തുന്നില്ലെന്നത് മനസ്സിലായത്. അതേല് പിന്നെ മനസ്സിലാവാത്ത കൊടിമുദ്രകള് കണ്ടാല്‍ ആരോടെങ്കിലും ചോദിച്ച് പുരിയവയ്ക്കും.
ബ്ലോഗന്മാരോടൊപ്പം കൊച്ചി തെണ്ടാനിറങ്ങിയപ്പോള്‍ കണ്ടതാണിത്. എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.
പുല്ലില്‍ ഗോള്‍ഫ് ക്ലബ്ബുകൊണ്ട് തട്ടിയാല്‍ പാമ്പ് ചാടി വരുമെന്നോ?
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം എന്നു പറഞ്ഞതുപോലെ കോലുകൊണ്ട് പന്തും തട്ടാം പാമ്പിനേം തല്ലിക്കൊല്ലാം എന്നോ?
അപ്രത്തെ ബാറില്‍ നിന്നും അടിച്ചു പാമ്പായി ഗോള്‍ഫ് കളിക്കാന്‍ വരുന്നവരുടെ ക്ലബ്ബാണിതെന്നോ?
ആരെങ്കിലും പറഞ്ഞു താ. നിങ്ങളെ ലോഗന് സായ്പ്പ് അനുഗ്രഹിക്കും.