Monday, January 08, 2007
അതുല്യ
രണ്ടാഴ്ച്ച മുന്നേ കടലോരത്തുകൂടി മോട്ടോര്‍സൈക്കിളോടിച്ചു പോകുന്ന ദമ്പതികളെ നോക്കി ഒരാള്‍ ഇങ്ങനെ കമന്റ് പാസ്സാക്കി
"blessed couple are happy usually & happier when they are together"
ആ ബൈക്കര്‍മാര്‍ അതുല്യയും ശര്‍മ്മാജിയും. ഇവരെ രണ്ടുപേരായി കാണുക ബുദ്ധിമുട്ട്.
ബൂലോഗത്ത് ഞാന്‍ കാലെടുത്തു കുത്തി അഞ്ചു മിനുട്ടിനുള്ളില്‍ അതുല്യയുമായി ശണ്ഠ കൂടി. ഇപ്പോഴും വലിയ കുറവൊന്നുമില്ല തമ്മില്‍ തല്ലിന്, അതൊരു ആശയപരമായ സംഘട്ടണമാണെന്നും അതില്‍ ഇരു വ്യക്തികളേയും സംബന്ധിച്ചൊന്നുമില്ലെന്നും എനിക്കറിയാം, അവര്‍ക്കും അറിയാമെന്ന് തോന്നുന്നു.
ബ്ലോഗിനോട് വികാരപരമായ ഒരു സമീപനം തീരെയില്ല അതുല്യക്ക്. "ബ്ലോഗ് എന്റെ അമ്മാവിയപ്പന്‍ ആണോ അതിനെക്കുറിച്ച് ഇങ്ങനെ ആകുലപ്പെടാന്‍" എന്ന് അവരുടെ തന്നെ നിരീക്ഷണം!
പൊതുവില്‍ സോദ്ദേശ സാഹിത്യമാണ് അതുല്യയുടെ ഇതുവരെ എഴുതപ്പെട്ട പത്തു നാല്‍പ്പത് കഥകളും- അതായത് ഒരു സന്ദേശം ബൂലോഗത്തേക്കയക്കുന്നതിന്റെ മീഡിയമായി കഥകള്‍ തിരഞ്ഞെടുക്കുന്നെന്നേയുള്ളു അവര്‍. അതിലോരോന്ന് പരീക്ഷിച്ച് പുലിവാല്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്.
പട്ടാള ജീവിതമാണോ പട്ടാളക്കാരനുമൊത്തുള്ള ജീവിതമാണോ കാരണമെന്നറിയില്ല അതുല്യക്ക് പലപ്പോഴും കര്‍ക്കശമായ എഴുത്തും സംസാരവും വന്നും പോയും ഇരിക്കുന്നത് കാണാം.
ഭയങ്കരമായ പ്രതിസന്ധികളുടെ ബാല്യം തരണം ചെയ്ത ആളെന്ന നിലക്കും കേരളത്തിന്റെ രാഷ്ട്രീയ- ജനകീയ രംഗങ്ങളില്‍ നിന്നും പൊതുവേ വിദേശ മലയാളികള്‍ ഒഴിഞ്ഞു മാറുമ്പോള്‍ അവിടെ സജീവമായി രംഗത്തു തുടരുന്നയാളെന്ന നിലക്കും അതുല്യയോട് എനിക്കൊരു മതിപ്പു തോന്നിയിട്ടുണ്ട് .
നല്ല പാതി ശര്‍മ്മാജി ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ (നേരില്‍ കാണുമെന്ന അവസ്ഥ വരും വരെ ഇവര്‍ എന്നോട് പറഞ്ഞില്ല!) തന്നെ വൈമാനിക സൌദാമിനീ ശാസ്ത്ര വിദഗ്ദ്ധനായി (വക്കാരിയെ ഒതുക്കി) ജോലി നോക്കുന്നു. മൂപ്പരെക്കുറിച്ച് എഴുതുമ്പോള്‍ മലയാളം എഴുതുന്നത് മാറി നിന്ന് അടക്കം പറയുന്നതുപോലെയല്ലേ? ശകലം ആംഗലേയം മൊഴിയാം
Sarmaji is an engineer in the aviation electronics section of the organization I serve. Though working in entirely different functional avenues, I know him pretty well (let him keep guessing about my spy-net!) and knowing how his peer level staff and seniors assess him, I wasn’t surprised to hear he was honoured with our best engineer’s award.
എകമകന്‍ അര്‍ജ്ജുന്‍ പത്തില്‍ പഠിക്കുന്നു.
Saturday, January 06, 2007
വീഡിയോക്കോണര്‍
കുറേക്കാലമായി ഒരു എസ് എല്‍ ആര്‍ ക്യാമറ വാങ്ങണോ അതോ ഒരു ഹാന്‍ഡിക്യാം വാങ്ങണോ എന്നാലോചിക്കാന്‍ തുടങ്ങീട്ട്. വല്ല ലോട്ടറിയും അടിച്ചാല്‍ രണ്ടും കൂടെ വാങ്ങാം എന്നും മനോരാജ്യവും മംഗളവും കണ്ടു. ഒടുക്കം ഇന്ന് അടിച്ചു. ലോട്ടറിയല്ല, ഡെസ്പ്.
ആ അരിശത്തില്‍ തൂമ്പയെടുത്തും ചേമ്പു കിളച്ചും തുവരകള്‍ വഴുതിന വാഴകള്‍ വച്ചും നമ്പൂരാരുടെ പിറകെ നടന്നും ഇമ്മിണി ഉണ്ടായിരുന്നത് (കട. Mr. Nambiar) മൊത്തമായി കടയില്‍ പൊട്ടിച്ച് ഞാന്‍ ഒരു വീഡിയോക്ക് ഓണറായി.
ഇത് ആ വീഡിയോക്യാമറയില്‍ ആദ്യമായി എടുത്ത് പടം.
ഇത് ആ വീഡിയോ ക്യാമറയെ ആദ്യമായി പടത്തിലാക്കിയത്.
എല്ലാം ബൂലോഗനെഞ്ചത്തിരിക്കട്ട്.
ആ അരിശത്തില്‍ തൂമ്പയെടുത്തും ചേമ്പു കിളച്ചും തുവരകള്‍ വഴുതിന വാഴകള്‍ വച്ചും നമ്പൂരാരുടെ പിറകെ നടന്നും ഇമ്മിണി ഉണ്ടായിരുന്നത് (കട. Mr. Nambiar) മൊത്തമായി കടയില്‍ പൊട്ടിച്ച് ഞാന്‍ ഒരു വീഡിയോക്ക് ഓണറായി.
ഇത് ആ വീഡിയോക്യാമറയില്‍ ആദ്യമായി എടുത്ത് പടം.
ഇത് ആ വീഡിയോ ക്യാമറയെ ആദ്യമായി പടത്തിലാക്കിയത്.
എല്ലാം ബൂലോഗനെഞ്ചത്തിരിക്കട്ട്.
Subscribe to:
Posts (Atom)