എല്ലാ ബൂലോഗര്‍ക്കും വീട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ദീപാവലി- ഈദ് ആശംസകള്‍.
Sunday, October 22, 2006
Friday, October 20, 2006
ആഴിക്കങ്ങേക്കരയുണ്ടോ...

ഏലയ്യാ കുത്തനെ തൂക്കനെ ഏലേലമ്മാ
ഏലയ്യാ നെടുമല കൊടുമല ഏലേലമ്മ.
ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങള്‍ക്കൊരു മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീയല്ലിനു തീരമുണ്ടോ..
എട്ടു പത്തു വയസ്സുള്ളപ്പോല്‍ കണ്ട രംഗമായിരുന്നു അത്.ഈയിടെ ദുബായി അബ്രയില്‍ ഈ ഉരു പോകുന്നതു കണ്ടപ്പോള്‍ അതില്‍ ചതിയില്‍ പെട്ട് അടിമയായ പ്രഭു ചാട്ടവാറടിയേറ്റ് തണ്ടു വലിക്കുന്നുണ്ടെന്ന് തോന്നിപ്പോയി. (പടയോട്ടമെന്ന സിനിമ ഒരുമാതിരി നാടകമാണ്, കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ അടിച്ചു മാറ്റി പ്രിയദര്‍ശനെഴുതിയ കഥയാണ് എന്നൊക്കെ ഇന്നറിയാം,പക്ഷേ അന്നത്തെ അതേ പത്തുവയസ്സുകാരനായി ആ രംഗങ്ങള്‍ ഓര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല ഇന്നും)
ഈ ഉരുവിന്റെ പടം കുമാറിനാണു സമര്‍പ്പിച്ചു. (എന്തിനാണെന്നു പറയുന്നില്ല!)
Sunday, October 08, 2006
മധുലോലുപന്‍

എനിക്കു ഫോട്ടോഗ്രഫി വശമില്ല.
ഇവന് ആരെന്നും എനിക്കറിയില്ല.
എന്റെ പൂച്ചമരത്തില് ഇവന് മധുതേടിയെത്തി.
ഞാന്‍ പകര്‍ത്തി.
ശലഭങ്ങളുടെ സ്നേഹിതന് വിഷ്ണു പ്രസാദിനു സമര്‍പ്പിക്കുന്നു.
Subscribe to:
Posts (Atom)